Author: News Desk

ന്യൂഡൽഹി: കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹനിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. എന്നാല്‍ നിയമങ്ങളില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച നടന്നത്. നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്കു മരവിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ മരവിപ്പിക്കുകയല്ല, പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കര്‍ഷകര്‍ നിലപാടെടുത്തു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലിയും നടത്തും. വീണ്ടും ചർച്ചയ്ക്കിരിക്കണമെങ്കിൽ കർഷക സംഘടനകൾക്ക് തീയതി അറിയിക്കാമെന്ന് കേന്ദ്രമന്ത്രിമാർ അറിയിച്ചു.

Read More

റിപ്പോർട്ട് : ടി.പി ജലാല്‍ മലപ്പുറം: ഒഴിവ് വരാന്‍ സാധ്യതയുള്ള അധ്യാപകരുടെ എണ്ണം പരിഗണിക്കാതെ എല്‍.പി.എസ്.എയുടെ മുഖ്യ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ തിരക്കിട്ട ശ്രമം. മലപ്പുറം ജില്ലയിലാണ് ഇത്തരത്തില്‍ വേര്‍ തിരിവ് പ്രകടമാവുന്നത്. ജില്ലയില്‍ പ്രാഥമിക കണക്ക് പ്രകാരം തന്നെ ഇത്തവണ 8000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതു പ്രകാരം നൂറുകണക്കിന് അധ്യാപക ഒഴിവുകളും വരും. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ പിഎസ്സി ഇത്തവണ ആയിരം പേരുടെ ലിസ്റ്റ് മാത്രമാണ് പ്രസിദ്ധീകരിക്കാന്‍ പോവുന്നതത്രെ. ഇത് ഒഴിവുള്ള തസ്തികയുടെ രണ്ടിരട്ടി പോലും ആവുകയില്ല. സാധാരണ ഗതിയില്‍ ഒഴിവുള്ള തസ്തികയുടെ അഞ്ചിരട്ടിയെങ്കിലും വേണമെന്നാണ് നിയമം. ഇത് പാലിക്കാതെയാണ് മുഖ്യപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ തിരക്കിട്ട നീക്കം നടത്തുന്നത്. ഇതിന് പുറമെ റിട്ടയര്‍മെന്റ, പ്രധാനാധ്യാപക പ്രമോഷന്‍ മുഖേന ഉണ്ടാവുന്ന ഒഴിവുകളും പരിഗണിക്കേണ്ടതുണ്ട്. എല്‍പിഎസ്എയിലെ ചിലര്‍ യു.പി.എസ്.എ ലിസ്റ്റില്‍ ഉള്‍പെടാന്‍ സാധ്യതയുള്ളതിനാല്‍ ആ ഒഴിവുകളും കൂടുതലായി വരും. ചുരുക്കത്തില്‍ ഇങ്ങിനെ വരാന്‍ പോവുന്ന ഒഴിവുകള്‍ മുഖ്യ ലിസ്റ്റില്‍ നിന്നും പുറത്താവും. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ…

Read More

പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. വൈകീട്ട് 4.15 ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ചങ്ങനാശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് തൊട്ടുമുന്നില്‍ സഞ്ചരിചിരുന്ന ഇരുചക്ര വാഹനത്തെ ഇടിച്ച ശേഷം നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഇരു ചക്ര വാഹനങ്ങളും കാറും ഇടിച്ചു തെറിപ്പിച്ചാണ് കടയിലേക്ക് ഇടിച്ചു കയറിയത്. പരിക്കേറ്റവരെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് കോട്ടയം-തിരുവല്ല പാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6753 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂർ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂർ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസർഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂർ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചത്. ഡൽഹിയിലെ സി.എസ്.ഐ.ആർ. ഐ.ജി.ഐ.ബി.യിൽ അയച്ച സാമ്പിളിലാണ് വൈറസിനെ കണ്ടെത്തിയത്. ഇതോടെ ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. യു.കെ.യിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 68 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ…

Read More

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍്തഥിയായി മനോരമ ന്യൂസ് സീനിയര്‍ ന്യൂസ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമനും. നിഷയെ മത്സരിപ്പിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയതായാണ് വിവരം. ഇടുക്കിയിലെ ഉടുമ്പന്‍ചോലയിലോ തൃപ്പൂണിത്തുറയിലോ ആവും മത്സരിക്കുക.

Read More

മലപ്പുറം: അഞ്ച് കിലോ കഞ്ചാവുമായി മഞ്ചേരി സ്വദേശികള്‍ പിടിയില്‍. മഞ്ചേരി കരുവമ്പ്രം പുല്ലൂര്‍ ഉള്ളാട്ടില്‍ അബൂബക്കര്‍ (38), ചെവിട്ടന്‍ കുഴിയില്‍ സല്‍മാന്‍ഫാരിസ്(35) എന്ന സുട്ടാണി, കണ്ണിയന്‍ മുഹമ്മദ് ജംഷീര്‍ (31) എന്നിവരെയാണ് കൊണ്ടോട്ടി ഒന്നാം മൈലില്‍ വച്ച് ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും കൊണ്ടോട്ടി പോലീസും ചേര്‍ന്ന് പുലര്‍ച്ചെ പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും ഇവരില്‍ നിന്നും പിടിച്ചെടുത്തു. മഞ്ചേരി പുല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് മാഫിയയിലെ അംഗമാണ് ഇപ്പോള്‍ പിടിയിലായവര്‍. ജില്ലയിലെ മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി മേഘലകളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുവന്നതായിരുന്നു. പിടിയിലായ അബൂബക്കറിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി 10 ഓളം കഞ്ചാവുകേസുകളും കളവു കേസുകളും ഉണ്ട്. ഈ വര്‍ഷം ഇതുവരെ 40 കിലോയോളം കഞ്ചാവ് പിടികൂടിയിട്ടുണ്ട്.

Read More

കൊച്ചി: കോടികള്‍ നടവരവുള്ള ക്ഷേത്രങ്ങളുടെ ഭരണച്ചുമതല നിര്‍വഹിക്കുന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. പ്രതിസന്ധിയെത്തുടര്‍ന്ന് ഭക്തരില്‍ നിന്നും സഹായം സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഫെബ്രുവരി മുതല്‍ പദ്ധതി ആരംഭിക്കും. ഇതരസംസ്ഥാനത്തെ ഭക്തരില്‍ നിന്നും സര്‍ക്കാരുകളില്‍ നിന്നും സഹായമഭ്യര്‍ത്ഥിക്കും.

Read More

ശിവമോഗ: കര്‍ണ്ണാടകയിലെ ശിവമോഗയില്‍ ക്വാറിയിലേക്ക് കൊണ്ടു വന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച് എട്ട് പേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ശിവമോഗ ഹുനസോഡുവിലെ സ്വകാര്യ കരിങ്കല്‍ ക്വാറിയിലാണ് അപകടം നടന്നത്. സ്റ്റിക്കുകള്‍ കയറ്റിയ ലോറിയാണ് ക്വാറിയില്‍ വെച്ച് പൊട്ടിത്തെറിച്ചത്. മരിച്ചവര്‍ കൂടുതലും ക്വാറി തൊഴിലാളികളാണ്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ദുരിതബാധിതർക്ക് കർണാടക സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും പറഞ്ഞു. സ്‌ഫോടനത്തെ തുടർന്ന് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി പോലീസ് അറിയിച്ചു. സ്ഫോടന വാർത്ത ദുഃഖകരമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഭാവിയിൽ സമാനമായ ദുരന്തങ്ങൾ ഒഴിവാക്കാൻ ഇത്തരം സംഭവങ്ങളിൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Read More

ബംഗളുരു: മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍ വന്‍ കവര്‍ച്ച. ഏഴ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കൊള്ളയടിക്കപ്പെട്ടത്. ഇന്ന് രാവിലെ 10ന് ശാഖ തുറന്ന് 15 മിനിറ്റിനുള്ളില്‍ മുഖം മൂടി ധരിച്ചെത്തിയ 6 അംഗ സംഘം മാനേജറേയും 4 ജീവനക്കാരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടായിരുന്നു കവര്‍ച്ച. 7 കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ചു എന്നാണു വിവരം. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. 96,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മുത്തൂറ്റിന്റെ കൃഷ്ണഗിരി ശാഖയില്‍ ഒരു മാസം മുന്‍പ് കവര്‍ച്ചാ ശ്രമം നടന്നിരുന്നു. സിസിടിവി പരിശോധിച്ച് കൃഷ്ണഗിരി എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൃഷ്ണഗിരിയിലെ ഹൊസൂരില്‍ നിന്ന് ബെഗളൂരുവിലേക്ക് പോകുന്ന റോഡിലെ ബാഗൂരിലുള്ള മുത്തൂറ്റ് ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ ഓഫീസ് തുറക്കാനായി ജീവനക്കാരെത്തിയപ്പോള്‍ ഇടപാട് നടത്താനെന്നു പറഞ്ഞാണ് കൊള്ളക്കാര്‍ സ്ഥാപനത്തിനകത്തു കയറിയത്. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തി എല്ലാ ജീവനക്കാരെയും കെട്ടിയിട്ടു. ശേഷം ലോക്കര്‍ തുറന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു. കവര്‍ച്ചയ്ക്കുശേഷം വാഹനത്തില്‍ ബം?ഗളൂരു…

Read More

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷകരുമായി കേന്ദ്രസർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. പതിനൊന്നാം വട്ടമാണ് സർക്കാരും കർഷകരും തമ്മിൽ ചർച്ച നടത്തുന്നത്. ഡൽഹി വിഗ്യാൻ ഭവനിൽ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയ്‌ക്കാണ് ചർച്ച നിശ്‌ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ മുന്നോട്ടു വെച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തിൽ കർഷകർ അറിയിക്കും. വിഷയം പഠിക്കുന്നതിന് സർക്കാരിന്റേയും കർഷകരുടേയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കാമെന്നും സമിതി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ നിയമം മരവിപ്പിച്ച് നിർത്തുമെന്നുമായിരുന്നു സർക്കാരിന്റെ നിർദ്ദേശം. കാര്‍ഷിക നിയമം ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് സംഘടനകളുടെ നിലപാട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലും മാറ്റമില്ല. കർഷക സമരത്തിന് ബഹുജന പിന്തുണ വർദ്ധിക്കുന്നതായാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ. റിപ്പബ്ലിക് ദിനത്തിലെ ട്രാക്‌ടർ റാലി സംബന്ധിച്ച് ഡൽഹി പൊലീസ് കർഷക സംഘടനകളുമായി ചർച്ച നടത്തി. റാലി നടത്താൻ ഡൽഹി നഗരത്തിലെ വഴി ഒഴിവാക്കി മറ്റൊന്ന് പൊലീസ് നിർദ്ദേശിച്ചെങ്കിലും കർഷക സംഘടനകൾ…

Read More