Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
ജക്കാര്‍ത്ത: ഇന്തൊനേഷ്യന്‍ ദ്വീപായ ബാലിയില്‍ മാസ്‌ക് ധരിക്കാത്ത വിദേശികള്‍ക്ക് പുഷ്അപ് ശിക്ഷ. പിഴയടക്കാന്‍ പണമില്ലാത്ത വിദേശികളെയാണ് ശിക്ഷക്ക് വിധേയരാക്കുന്നത്. പിഴയടക്കാത്തവരോട് 50 പ്രാവശ്യം പുഷ്അപ് എടുക്കാനാണ് ആവശ്യപ്പെടുന്നത്. സ്ത്രീകളെ മുട്ടില്‍ ഇരിക്കാനും ശിക്ഷിക്കും. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ഇന്തൊനേഷ്യ അറിയിച്ചിരുന്നു.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രേസ് മാന്വല്‍ ലോപസും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള അഭയാര്‍ത്ഥി വിഷയമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
മലപ്പുറം: കാലങ്ങളായി അപകടം പതിവായ വളാഞ്ചേരി വട്ടപ്പാറ വളവില്‍ (എന്‍.എച്ച് 66) ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഹാരാഷ്ട്ര യമനപ്പ വൈതലര്‍ (35) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് പഞ്ചാസാരയുമായി പോകുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വട്ടപ്പാറ വളവിലെ ഡിവൈഡറില്‍ ഇടിച്ച് വാഹനം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ലോറി പൂര്‍ണമായും തകര്‍ന്നു.
ന്യൂഡൽഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധ വാക്‌സിൻ ബ്രസീലിലെത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്റ് ജേർ ബോൾസനാരോ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വീറ്റിൽ ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവരുന്ന ചിത്രവും ബോൾസനാരോ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ മഹാമാരിയെ ഒറ്റക്കെട്ടായി തങ്ങൾ നേരിട്ടു. തങ്ങളുടെ ആവശ്യപ്രകാരം വാക്‌സിനെത്തിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനാണ് ഇന്ന് ബ്രസീലിലെത്തിയത്. കൊവിഷീൽഡ് വാക്‌സിൻ കയറ്റി അയക്കണമെന്ന് ബ്രസീൽ ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനായി കഴിഞ്ഞ ആഴ്ച ബ്രസീൽ ഒരു വിമാനം കൂടി ഇന്ത്യയിലേക്ക് അയക്കുകയും ചെയ്തു.
എലുരു: ആന്ധ്രാപ്രദേശിൽ വീണ്ടും അജ്ഞാതരോഗം സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ പുല്ലെ, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളിലെ ജനങ്ങൾക്കാണ് അജ്ഞാത രോഗം റിപ്പോർട്ട് ചെയ്തത്. ആളുകൾ നിന്ന നിൽപ്പിൽ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീഴുന്നവരുടെ വായിൽ നിന്നും നുരയും പതയും വന്നിരുന്നു. ഇതുവരെ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിൽ ആറുപേർ രോഗമുക്തി നേടി ആശുപത്രിവിട്ടു.15 പേർ എലുരുവിലെ ആശുപത്രിയിലും ഒരാൾ സമീപത്തെ പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സംഭവത്തിൽ ആരോഗ്യ വിദഗ്ധരോട് സന്ദർശനം നടത്താനും സ്ഥിതിഗതികൾ വിലയിരുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആന്ധ്രാപ്രദേശിൽ അജ്ഞാത രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലും എലുരുവിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ജയ്പൂര്‍: കൊറോണ വൈറസ് സ്ഥിരീകരിച്ചാല്‍ 14 ദിവസം കൊണ്ട് പൂര്‍ണമായും ഭേദമാകുമ്പോഴാണ് രാജസ്ഥാനിലെ ഭരത്പൂരിലുള്ള 35കാരിയായ ശാരദ എന്ന യുവതിക്ക് അഞ്ച് മാസത്തിനിടെ 31 തവണ കോവിഡ് പോസിറ്റീവായത്. നിലവിൽ ആര്‍ബിഎം ആശുപത്രിയിലാണ് യുവതിയെ ചികിത്സിക്കുന്നത്. ഇവരുടെ ആരോഗ്യ സ്ഥിതി മോശമാകുന്നത് സംബന്ധിച്ച് ആശങ്കയിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍. 2020 ഓഗസ്റ്റ് 28 നാണ് ഇവര്‍ക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.
മനാമ: ‘ദി മാജിക്കൽ സ്റ്റോൺ’ എന്ന തന്റെ ചെറുകഥ ഒൺലൈനിൽ പ്രകാശിതമായതിന്റെ ആവേശത്തിലാണ് അനികൈറ്റ് ബാലൻ. ചെന്നൈ ആസ്ഥാനമായ നോഷൻ പ്രസാണ് കഴിഞ്ഞദിവസം അനികൈറ്റിന്റെ കഥ പ്രസിദ്ധപ്പെടുത്തിയത്. ഏഷ്യൻ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയായ അനികൈറ്റ് ചെറുപ്പത്തിലേ വായനയുടെയും വരകളുടെയും ലോകത്താണ്. വായന, ചിത്രരചന, കവിത മുതലായവയിൽ ചെറുപ്പം തൊട്ടേ കൂടുതൽ സമയം ചെലവഴിച്ചിരുന്നു അനികൈറ്റ്. ഒരു വർഷമെടുത്താണ് ‘ദി മാജിക്കൽ സ്റ്റോൺ’ എഴുതി പൂർത്തിയാക്കിയത്. എല്ലാ പിന്തുണയുമായി മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു. പുസ്തകം ഇപ്പോൾ ആമസോൺ, ഫ്ലിപ്കാർട്ട് പ്രസാധകരുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഒരു സാഹസിക കഥയാണ് ‘ദി മാജിക്കൽ സ്റ്റോണി’ന്റെ ഇതിവൃത്തം. സെഗല്ല എന്ന കഥാപാത്രം രാത്രി ബെഡ്റൂമിൽനിന്ന് ഒരു മാജിക്കൽ രാജ കൊട്ടാരത്തിൽ എത്തിപ്പെടുന്നു. അവിടന്ന് മോഷണം പോയ ഒരു മാന്ത്രികക്കല്ല് കണ്ടെത്തുകയെന്ന സാഹസികത വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നേറുന്നത് എഴുത്തുകാരൻ ആസ്വാദകരമായി വിവരിച്ചിട്ടുണ്ട്. പ്രമുഖ എഴുത്തുകാരായ എം. മുകുന്ദൻ, അമ്രിത് ലാൽ, രൂപ പൈ തുടങ്ങിയവർ ‘ദി മാജിക്കൽ സ്റ്റോണി’ന്…
മനാമ: എം എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റും പ്രവാസി ലീഗ് അഖിലേന്ത്യാ ട്രഷററും കലാ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭനും മുസ്ലിം ലീഗ് നേതാവുമായ എസ് വി അബ്ദുള്ള അനുസ്മരണ സമ്മേളനം ബഹ്‌റൈൻ കെഎംസിസി സൈബർ വിംഗ് വാട്സ് ആപ്പ് ഗ്രൂപ്പിൽ നാളെ (ശനിയാഴ്ച ) വൈകുന്നേരം 6 മണിക്ക് നടക്കും. ബഹ്‌റൈൻ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉത്ഘാടനം ചെയ്യും. പരിപാടിയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ അറിയിച്ചു.
മനാമ : ചെക്ക് തട്ടിപ്പ് കേസിൽ 26 വയസുള്ള ഏഷ്യൻ വംശജൻ അറസ്റ്റിൽ. അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് നൽകി വഞ്ചിച്ചതിന് ഡയറക്ടർ ജനറൽ ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗമാണ് അറസ്റ്റ് ചെയ്തത്. കുറ്റവാളികളെ കൈ മാറാനുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി അയൽ രാജ്യത്ത് വെച്ചാണ് അറസ്റ്റ്. അന്താരാഷ്ട്ര വിഭാഗവും ഇന്റർപോളും ഇയാൾക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിയെ ശിക്ഷാ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേക്ക് വനിത നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എം.എസ്.സി, പി.എച്.ഡി (നഴ്സിംഗ്) യോഗ്യതയുo 2 വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ് അവസരം. കാർഡിയാക് ക്രിട്ടക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, ഐ.സി.യു [മുതിർന്നവർ] ,എൻ.ഐ.സി.യു, ഐ.സി.സി.യു(കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഫെബ്രുവരി 1 മുതൽ 10 തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org (http://demo.norkaroots.net/recruitment_2015.aspx) എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി ജനുവരി 28 . കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
