Author: News Desk

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ​ഗൃഹസമ്പർക്ക പരിപാടിക്ക് ഒരുങ്ങി സിപിഐഎം. ജനങ്ങളെ കേൾക്കുക, ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന ലക്ഷ്യത്തോടെ നാളെ മുതൽ ഈ മാസം 31 വരെ സംസ്ഥാനത്തുടനീളമാണ് ​ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച ജനപിന്തുണയാണ് എൽഡിഎഫിന് ലഭിച്ചതെന്ന് വിജയരാഘവൻ പറഞ്ഞു. ഇത് സർക്കാരിനുള്ള അം​ഗീകാരമാണ്. ജനോപകാര പദ്ധതികൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു തരത്തിലുള്ള വർ​ഗീയതയുമായി ഇടതുപക്ഷ സർക്കാർ സന്ധി ചെയ്തില്ല. തീവ്ര ഹിന്ദുത്വ ശക്തികൾ ജനങ്ങളെ ഭിന്നിപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സാധിച്ചു. അതിനെ ദുർബലപ്പെടുത്താൻ മതാധിഷ്ഠിത രാഷ്ട്രീയ കൂട്ടുകെട്ടുകൾക്കാണ് യുഡിഎഫ് തയ്യാറായത്. കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിച്ചു. സാധാരണക്കാരന്റെ താത്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ പ്രതിപക്ഷം ശ്രമിച്ചില്ല. ബിജെപിയേയും മറ്റും കൂട്ടുപിടിച്ച് സർക്കാരിനെ തകർക്കാനാണ് ശ്രമിച്ചത്. കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെ പോലും പ്രതിപക്ഷം ന്യായീകരിച്ചുവെന്നും…

Read More

ബം​ഗ​ളൂ​രു: കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​യാ​യ ഒ​ന്നാം വ​ര്‍ഷ വി​ദ്യാ​ര്‍ഥി​യെ റാ​ഗ് ചെ​യ്ത കേ​സി​ൽ ഒ​മ്പ​ത് മ​ല​യാ​ളി വി​ദ്യാ​ര്‍ഥി​ക​ളെ മം​ഗ​ളൂ​രു പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ശ്രീ​നി​വാ​സ ഫാ​ര്‍മ​സി കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍ഷ വി​ദ്യാ​ര്‍ഥി​യെ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി പ്ര​തി​ക​ൾ നി​ര​ന്ത​രം റാ​ഗി​ങ്ങി​ന്​ ഇ​ര​യാ​ക്കി​യ​താ​യാ​ണ് പ​രാ​തി. ര​ണ്ടും മൂ​ന്നും വ​ര്‍ഷ ബി-​ഫാ​ര്‍മ വി​ദ്യാ​ര്‍ഥി​ക​ളാ​യ ജി​ഷ്ണു (20), പി.​വി. ശ്രീ​കാ​ന്ത (20), അ​ശ്വ​ന്ത് (20), സാ​യ​ന്ത് (22), അ​ഭി​രാ​ത് രാ​ജീ​വ് (21), പി. ​രാ​ഹു​ല്‍ (21), ജി​ഷ്ണു (20), മു​ക്​​താ​ർ അ​ലി (19), മു​ഹ​മ്മ​ദ് റ​സീം (20) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​യാ​യ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി അ​ടു​ത്തി​ടെയാ​ണ്​ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്. ഈ ​വി​ദ്യാ​ർ​ഥി​യും സ​ഹ​പാ​ഠി​യും ജ​നു​വ​രി 10ന്​ ​പ്ര​തി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത്​ ചെ​ന്ന​പ്പോ​ൾ പ്ര​തി​ക​ൾ ത​ല​മു​ടി​യും മീ​ശ​യും മു​റി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ക്രൂ​ര​മാ​യി പെ​രു​മാ​റി​യെ​ന്നു​മാ​ണ്​ പ​രാ​തി. ഇ​തി​നു​പു​റ​മെ മ​ർ​ദി​ക്കു​ക​യും ചെ​യ്​​തു. റാ​ഗി​ങ്ങി​നെ തു​ട​ർ​ന്ന്​ പ​ഠ​നം ഉ​പേ​ക്ഷി​ച്ച്​ വി​ദ്യാ​ർ​ഥി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ന്ന്​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ എ​ൻ. ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.…

Read More

കൊൽക്കത്ത; രാജ്യത്തിന് നാലു ദേശീയ തലസ്ഥാനങ്ങൾ വേണമെന്ന നിർദേശവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് മമത ഇക്കാര്യം പറഞ്ഞത്. “എന്തുകൊണ്ട് ഒരു ദേശീയ തലസ്ഥാനം മാത്രമേ ഉണ്ടാകൂ? എന്തുകൊണ്ട് നാല് ദേശീയ തലസ്ഥാനങ്ങൾ പാടില്ല? വടക്ക്, തെക്ക്, കിഴക്ക്, പശ്ചിമ ഇന്ത്യയിൽ ഓരോ നഗരങ്ങളെ തലസ്ഥാനങ്ങളാക്കണം.ഈ നാല് ദേശീയ തലസ്ഥാനങ്ങൾ മാറി മാറി പ്രവർത്തിക്കാൻ കഴിയുന്ന രീതി വരണം”- മമത ബാനർജി പറഞ്ഞു. എന്തുകൊണ്ട് എല്ലാം ഡൽഹി മാത്രമായി പരിമിതപ്പെടുത്തുന്നു? പാർലമെന്റിൽ നാല് ദേശീയ തലസ്ഥാനം എന്ന ആവശ്യം ഉന്നയിക്കാൻ എന്റെ പാർലമെന്റ് അംഗങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. നേതാജിയുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ കേന്ദ്രം ‘പരാക്രം’ എന്ന പദം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ”അവർ പറഞ്ഞു. നേതാജി തുറമുഖത്തെ ശ്യാമ പ്രസാദ് മുഖർജി ഡോക്ക് എന്ന് പുനർനാമകരണം…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6960 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂർ 401, കണ്ണൂർ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസർകോട് 87 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 69 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവരിൽ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,066 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 92,10,023…

Read More

മനാമ : മുൻ ബഹ്‌റൈൻ പ്രവാസി മരണപ്പെട്ടു, കാസറഗോഡ് ചെമ്മനാട് സ്വദേശി ചിറാക്കൽ മുനീർ (65) മരണപ്പെട്ടു. 2018 വരെ ഇസാ ടൌൺ ഒരു സ്വദേശി പൗരന്റെ കൂടെ ജോലി ചെയ്തിരുന്ന മുനീർ 2018ൽ പ്രവാസം നിർത്തി നാട്ടിൽ പോയി, കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതനായി കഴിയുകയായിരുന്നു, സഹോദരൻ രിഫായി ബഹറിനിൽ ജോലി ചെയ്യുന്നുണ്ട്.

Read More

മനാമ : ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന .ബാബുരാജിന് ലഭിച്ച പ്രവാസി സമ്മാൻ പുരസ്ക്കാരം അർഹതക്കുള്ള അംഗീകാരം എന്ന്‌ ഹരിപ്പാട് പ്രവാസി കൂട്ടായ്മ ഹരിഗീതപുരം  ബഹ്‌റൈൻ  അഭിപ്രായപ്പെട്ടു. ഹരിഗീതപുരം  ബഹ്‌റൈൻ പ്രസിഡന്റ് മധുസൂദനൻ നായർ ബൊക്കെയും സെക്രട്ടറി  ജയകുമാർ സുന്ദരരാജൻ പൊന്നാടയും അണിയിച്ചു. ചടങ്ങിൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ശ്രീ.പ്രമോദ്,  ജ്യോതിഷ് എന്നിവർ പങ്കെടുത്തു. അദ്ദേഹത്തിന് ഇനിയും കൂടുതൽ അംഗീകാരങ്ങൾ ലഭിക്കട്ടെ എന്നും തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകളും അറിയിച്ചു. ഹരിഗീതപുരം  ബഹ്‌റൈൻ അനുമോദിക്കാൻ കാണിച്ച നടപടിയെ  ബാബുരാജ് നന്ദിയും സന്തോഷവും അറിയിച്ചു.

Read More

അജമാന്‍: യു.എ.ഇയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 27 കാരന് ആറു മാസം ജയില്‍ ശിക്ഷ വിധിച്ചു. ദുബൈയിലെ റിഫാ ഏരിയയിലെ നിര്‍മ്മാണ കമ്പനിയിലെ മാനേജറാണ് കിട്ടാനുള്ള കുടിശ്ശിക ലഭിക്കാത്തതിനാല്‍ ഓഫീസിലെത്തി ഭീഷണി മുഴക്കിയത്. പെട്രോളുമായി ഓഫീസിലെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദുബൈ കോടതി ഇയാള്‍ക്കെതിരെ ആത്മഹത്യാ ഭീഷണി പ്രകാരം കേസെടുത്തു. വാദം പൂര്‍ത്തിയായ ശേഷമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.

Read More

മനാമ: മനാമയിലെ ഒരു കമ്പനിയിലെ 51 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കമ്പനി പാലിച്ചില്ല. കമ്പനിക്കെതിരെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Read More

ബാഗുയി: മധ്യ ആഫ്രിക്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പോരാളികള്‍ തലസ്ഥാനം വളഞ്ഞു. മുന്നില്‍ രണ്ടു ഭാഗവും ഇപ്പോള്‍ ഇവരുടെ കയ്യിലായി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വിമത ഗ്രൂപ്പുകളെ പിന്തിരിപ്പിക്കാന്‍ സൈന്യവും യുഎന്‍ സേനയും രംഗത്തുണ്ട്. അതേസമയം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് ഫോസ്റ്റിന്‍ ആര്‍ചേഞ്ച് ടൊഡേരയുടെ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് വിമതരുടെ ആവശ്യം. മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ബോസിസെയെ ഡിസംബര്‍ 27 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിമതര്‍  തടഞ്ഞിരുന്നു. രാജ്യം ഗുരുതരമായ അപകടാവസ്ഥയിലാണെന്ന് യു.എന്‍ മുന്നറിയിപ്പു നല്‍കി.

Read More

കോട്ടയം: എൻ സി പി യിലെ തർക്കങ്ങൾ ക്ലൈമാക്സിലേക്ക്. നാളെ മാണി സി കാപ്പൻ മുംബയിൽ എത്തും. മറ്റന്നാൾ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി അന്തിമ നിലപാട് അറിയിക്കും. തീരുമാനം ഇനി വൈകാൻ ആവില്ല എന്നതാണ് മാണി സി കാപ്പന്റെ നിലപാട്. പാലാ സീറ്റ് ഇടതു മുന്നണി ജോസ് കെ മാണിക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് മാണി സി കാപ്പൻ നിലപാട് കടുപ്പിക്കുന്നത്. മുംബൈയിൽ നടക്കുന്ന ചർച്ചക്ക് മുന്നോടിയായി പാലായിൽ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ കടുത്ത നിലപാടുകൾ ആണ് മാണി സി കാപ്പൻ വ്യക്തമാക്കിയത്. “പാലാ ഞാൻ ജയിച്ച സീറ്റ് ആണ്. അത് മറ്റാർക്കും വിട്ടു കൊടുക്കില്ല. പാലായിൽ ഞാൻ തന്നെ മത്സരിക്കും ” മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മാണി സി കാപ്പൻ കടുത്ത നിലപാട് പറയുന്നത് എന്നതാണ് ശ്രദ്ധേയം. കുട്ടനാട് മത്സരിക്കാനുള്ള സാധ്യത മാണി സി കാപ്പൻ പൂർണമായും തള്ളിക്കളഞ്ഞു. ” കുട്ടനാടും മുട്ടനാടും ഒന്നും തനിക്ക് വേണ്ട, കുട്ടനാട് പോയാൽ നീന്താൻ…

Read More