- നെല്ലുല്പാദനം ബാധ്യതയാണെന്ന നിലപാട് കര്‍ഷകരോടുള്ള വെല്ലുവിളി: കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
- അത്യാധുനിക സ്കാനിങ്, റേഡിയേഷന് സൗകര്യങ്ങൾ, 12 ഓപ്പറേഷൻ തിയേറ്ററുകൾ ; കൊച്ചിന് കാന്‍സര്‍ സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും
- ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല: രവി പിള്ള
- എസ്എൻഡിപി-എൻഎസ്എസ് ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് വെള്ളാപ്പള്ളി; ‘മാധ്യമ വിചാരണ അവസാനിപ്പിക്കണം’
- ‘മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടില്ല’; ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായിട്ടുപോലും ചർച്ച നടത്തിയെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ
- ശബരിമലയില്‍ നിന്നും കട്ടെടുത്തത് കിലോക്കണക്കിന് സ്വര്‍ണ്ണം?; വിഎസ് എസ് സി പരിശോധനയുടെ അന്തിമഫലം എസ്ഐടിക്ക്
- ഹമദ് രാജാവ് പാരീസിൽ ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച നടത്തി
- കെട്ടിടത്തിൽനിന്ന് വീണ് ഇന്ത്യൻ തൊഴിലാളിയുടെ മരണം: കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് മൂന്നു മാസം തടവ്
Author: News Desk
കൊച്ചി: നടൻ ബാബുരാജ് ‘അമ്മ’ ആക്ടിംഗ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോൻ.ആരോപണം വന്നാൽ ആരായാലും സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. അതിൽ ജൂനിയറെന്നോ സീനിയറെന്നോ വ്യത്യാസമില്ല. അമ്മയുടെ ഭാരവാഹിത്വമൊഴിയാനുള്ള നടൻ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരോപണം വരുമ്പോൾ സ്ഥാനത്തുനിന്ന് മാറിനിൽക്കുന്നതാണ് ഉചിതം. ആരായാലും മാറിനിൽക്കണം. നിയമത്തെ ബഹുമാനിക്കണം. ആരോപണമുണ്ടെങ്കിൽ മാറിനിന്നേ പറ്റൂ.താൻ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത് തടയാനാണ് ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്ന ബാബുരാജിന്റെ വാദത്തെ ശ്വേത തള്ളി. ആരാണ് തടയുന്നതെന്ന് അതു പറഞ്ഞ ആളുകളോട് ചോദിക്കണം. ഒരാളുടെ മേൽ സംശയമുണ്ടെങ്കിൽ ആ പേരു പറയണം. പേരു പറഞ്ഞാലേ കാര്യത്തിന്റെ ഗൗരവമുണ്ടാകൂ. ആണിനും പെണ്ണിനും രാജ്യത്ത് ഒരേ നിയമമാണ്. ആരോപണം വന്നപ്പോൾ സിദ്ദിഖ് മാറിനിന്നു. മറ്റുള്ളവർ എന്താണ് അങ്ങനെ ചെയ്യാത്തത്? നിയമം ഓരോ ആളുകൾക്കും ഓരോ രീതിയിലാകുന്നത് ശരിയല്ലെന്നും ശ്വേത പറഞ്ഞു.
മനാമ: നിയമവിരുദ്ധമായി ബഹ്റൈന്‍ പൗരത്വം നേടിയവരുടേത് മാത്രമല്ല, അവരുടെ ആശ്രിതത്വത്താല്‍ പൗരത്വം ലഭിച്ച കുടുംബാംഗങ്ങളുടെയും പൗരത്വം റദ്ദാക്കുമെന്ന് നാഷനാലിറ്റി, പാസ്പോര്‍ട്ട്, റസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) ഓഫീസ് അറിയിച്ചു.പൗരത്വം നിയമവിരുദ്ധമായി നേടിയ എല്ലാ കേസുകളും പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി 2010 മുതല്‍ പൗരത്വം അനുവദിച്ചവരുടെ കേസുകള്‍ അവലോകനം ചെയ്യുകയാണ്. ബഹ്റൈന്‍ പൗരത്വം നേടാന്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുന്നുണ്ട്. രാജ്യതാല്‍പര്യങ്ങളെ ഹനിക്കാന്‍ ദേശീയത ദുരുപയോഗം ചെയ്യുകയോ രാജ്യത്തോടുള്ള വിശ്വസ്തതയുടെ കടമയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ രാജ്യത്തിന്റെ ബഹുമാനത്തെയോ വിശ്വാസത്തെയോ ബാധിക്കുന്ന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്തവര്‍ക്കെതിരെ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കും.നിയമങ്ങള്‍, ബഹ്റൈന്റെ സുരക്ഷ, സാമൂഹിക ഐക്യം എന്നിവയോട് പ്രതിജ്ഞാബദ്ധത പുലര്‍ത്തുകയും അതിനെയൊക്കെ ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്കാണ് ബഹ്റൈന്‍ പൗരത്വം ലഭിക്കുകയെന്ന് എന്‍.പി.ആര്‍.എ വ്യക്തമാക്കി.
ലൈംഗിക അതിക്രമം: രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി ചലച്ചിത്ര നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ ഐ.പി.സി 354 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. വൈകിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന് നടി ഇ-മെയിലിൽ പരാതി നൽകുകയായിരുന്നു. എറണാകുളം നോർത്ത് പൊലീസിനു കൈമാറിയതിനു പിന്നാലെ രാത്രി എട്ടരയോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇതിനു പുറമേ ഡി.ജി.പിക്ക് ലഭിച്ച 13പരാതികളും മുഖ്യമന്ത്രിക്ക് ലഭിച്ച ഒരു പരാതിയും പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. അറസ്റ്റും മറ്റ് നടപടിക്രമങ്ങളും പ്രത്യേക സംഘം തീരുമാനിക്കും.
റാവല്‍പിണ്ടി: ചരിത്രത്തിലാദ്യമായി പാകിസ്ഥാനെ അവരുടെ നാട്ടില്‍ പോയി ടെസ്റ്റ് മത്സരത്തില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ആദ്യ ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും പത്ത് വിക്കറ്റിന് മത്സരത്തില്‍ പാകിസ്ഥാന്‍ തോല്‍വി വഴങ്ങുകയായിരുന്നു. മുന്‍ താരങ്ങളും ആരാധകരും തോല്‍വിയില്‍ കടുത്ത അമര്‍ഷത്തിലാണ്. പാക് സൂപ്പര്‍താരങ്ങള്‍ക്കെതിരെയും ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെതിരെയും വലിയ വിമര്‍ശനം ഉയരുന്നുമുണ്ട്. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം റമീസ് രാജ. പാകിസ്ഥാന്റെ തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ റമീസ് രാജ അതിലൊന്ന് ഇന്ത്യയാണെന്നും അഭിപ്രായപ്പെട്ടു. പാകിസ്ഥാന്റെ പേസ് ബൗളിംഗ് നിരയെ ലോകത്തിലെ എല്ലാ ടീമുകളും ഭയത്തോടെയും ബഹുമാനത്തോടെയുമാണ് കണ്ടിരുന്നത്. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരെ ഭയക്കാത്ത ബാറ്റര്‍മാരുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യയാണ് ഇവര്‍ക്കെതിരെ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ലോകത്തിന് കാണിച്ച് കൊടുത്തതെന്നാണ് റമീസ് രാജ പറയുന്നു.ആദ്യമായി നേരിട്ടപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാരും ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിക്കുന്നതാണ്…
തൃശൂര്‍: കടങ്ങോട് നീണ്ടൂരില്‍ അമ്മയേയും മകളേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടൂര്‍ തങ്ങള്‍പ്പടി കണ്ടരശ്ശേരി വീട്ടില്‍ രേഖ(35), മകള്‍ ആരതി(10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്റർ പാവങ്ങാട് പുത്തൂർ ക്ഷേത്രത്തിന് സമീപം ‘ഷാമിൻ’ വീട്ടിൽ ടി. ഷിനോദ് കുമാർ (52) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രദീപം പത്രത്തിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം 2002ലാണ് മാതൃഭൂമി പത്രാധിപസമിതി അംഗമാകുന്നത്. മാതൃഭൂമി ബെംഗളൂരു എഡിഷൻ ആരംഭിച്ചപ്പോൾ റിപ്പോർട്ടറായി എത്തിയ അദ്ദേഹം കണ്ണൂർ യൂണിറ്റിലും സെൻട്രൽ ഡെസ്ക്, കോഴിക്കോട് ഡെസ്ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ എൻ.ആർ.ഇ. ഡെസ്ക് ചീഫ് സബ് എഡിറ്ററാണ്. വാർത്തകളുടെ എഡിറ്റിങിലും ഡിസൈനിങിലും ശ്രദ്ധേയനായ ഷിനോദ്, ക്രൈം, സാംസ്കാരിക, സാഹിത്യ, ചലച്ചിത്ര, ആനുകാലിക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലും മികവ് പുലർത്തിയിരുന്നു. കണ്ണൂർ ഫിലിം ചേംബറിന്റെ മാധ്യമ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ (എം.ജെ.യു.) സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് പ്രസ് ക്ളബിന്റെ നിയുക്ത ട്രഷററുമാണ്. എം.ജെ.യു. സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ്, കെ.യു.ഡബ്ള്യു.ജെ. ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,…
‘ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാർ, മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണം’: മേജർ രവി
കോഴിക്കോട്: ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് സംവിധായകനും നടനുമായ മേജർ രവി. സിനിമ നയം ഉണ്ടാക്കണം. ഇതിനായി സർക്കാർ ഇടപെടണമെന്നും മേജർ രവി പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണമെന്നും മേജർ രവി പറഞ്ഞു. അതേസമയം, മുകേഷ് എംഎൽഎക്കെതിരെ കൂടുതൽ ലൈംഗികാരോപണം ഉയർന്നതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സര്‍ക്കാരും സിപിഎമ്മും. പരാതി നൽകുമെന്ന് നടി മിനു മുനീർ പറഞ്ഞതോടെ കേസെടുക്കേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പ്രതിപക്ഷം മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ഇതിനിടെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ മുകേഷിൻ്റെ ഉൾപ്പെടുത്തിയതും വിവാദമായി. ആദ്യം കാസ്റ്റിംഡ് ഡയറക്ടർ ടെസ് ജോസഫ്. പിന്നാലെ ഗുരുതരമായ ആരോപണവുമായി നടി മിനു മുനീർ. മുകേഷിനെതിരായ വിവാദം കടുക്കുന്നു. തുടരെ വരുന്ന ആരോപണം ഇടത് എംഎൽഎക്കെതിരെ ആയതിനാൽ മുകേഷ് മാത്രമല്ല സർക്കാറും സിപിഎമ്മും വെടില്ലാണ്. പുതിയ ആരോപണത്തോട് മുകേഷ് പ്രതികരിച്ചിട്ടില്ല. ടെസിൻറെ ആരോപണത്തെ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു മുകേഷിൻ്റെ വിശദീകരണം. സിപിഐ പരസ്യപിന്തുണക്കില്ല. പ്രതിപക്ഷനേതാവ്…
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ തോക്കുധാരികളായ അജ്ഞാതര്‍ 23 പേരെ വെടിവെച്ചു കൊന്നു. ഹൈവേയില്‍ വാഹനങ്ങള്‍ തടഞ്ഞ ശേഷം ബസില്‍ നിന്ന് താഴെ ഇറക്കിയ യാത്രക്കാര്‍ക്ക് നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബലൂചിസ്ഥാനിലെ മുസാഖേല്‍ ജില്ലയിലാണ് സംഭവം. ആയുധധാരികളായ അജ്ഞാതര്‍ മുസാഖേലിലെ അന്തര്‍ പ്രവിശ്യാ ഹൈവേ തടഞ്ഞ ശേഷം ബസുകളില്‍ നിന്ന് യാത്രക്കാരെ പുറത്ത് ഇറക്കുകയായിരുന്നുവെന്ന് മുസാഖേല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നജീബ് കാക്കര്‍ പറഞ്ഞു. ബസുകളില്‍ നിന്ന് താഴ ഇറക്കിയവരുടെ ഐഡന്റിറ്റി പരിശോധിച്ച ശേഷമായിരുന്നു ആക്രമണം. മരിച്ചവര്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.ആയുധധാരികള്‍ 10 വാഹനങ്ങള്‍ തീയിട്ട് ചാമ്പലാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭീകരാക്രമണത്തെ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫറാസ് ബുഗ്തി ശക്തമായി അപലപിച്ചു.
കൊച്ചി:നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി.മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. തന്നെ ഉപദ്രവിച്ചവർക്കെതിരെ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിൽ പരാതി നൽകുമെന്നും മിനു മുനീര്‍ പറഞ്ഞു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു.
മനാമ: ബഹ്റൈനിൽ വെറ്ററിനറി പ്രാക്ടീസ് ലൈസൻസുകൾക്കുള്ള യോഗ്യതാപത്രങ്ങളുടെ പരിശോധന കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള കരാറിൽ മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്സസ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അഹമ്മദ് ഹസനും ക്വാഡ്ര ബിയുടെ വാണിജ്യ ഡയറക്ടർ അബ്ദുൾറൗഫ് അബു ഖുറയും ഒപ്പുവച്ചു.പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഭരണപരമായ പ്രക്രിയകൾ ലളിതമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അണ്ടർസെക്രട്ടറി പറഞ്ഞു. സേവന കാര്യക്ഷമത വർദ്ധിപ്പിക്കാൻ നടപടിക്രമങ്ങൾ പതിവായി അവലോകനം ചെയ്യുകയും ഫീഡ്‌ബാക്ക് ഉൾപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.സ്വകാര്യമേഖലയുമായുള്ള സഹകരണം വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാർ പ്രകാരം വെറ്ററിനറി ലൈസൻസ് അപേക്ഷകരുടെ യോഗ്യതയുടെയും അനുഭവപരിചയത്തിൻ്റെയും ആധികാരികത ഉറപ്പാക്കുന്നതിന് ക്വാഡ്ര ബി ഉത്തരവാദിയായിരിക്കും.
