- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
Author: News Desk
ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷ റോഡ് ഷോ; എംവിഡിക്കും പൊലീസിനും പിന്നാലെ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തു
കൊച്ചി: കോഴിക്കോട് ഫറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വാർത്ത കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പൊലീസും മോട്ടോർ വാഹന വകുപ്പും 8 വണ്ടികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കും. വാഹന ഉടമകൾക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു. ഓണാഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ അപകട യാത്ര നടത്തിയത്. സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങിയത്. അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ചതിന് വാഹനഉടമകളുടെ പേരില്‍ മോട്ടോര്‍വാഹനവകുപ്പ് കേസെടുത്തു. ഫറോക് പൊലീസും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കറുത്ത വസ്ത്രങ്ങളുമായി ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു നാട്ടുകാരെ ബുദ്ധിമുട്ടിച്ചുള്ള വിദ്യാർത്ഥികളുടെ റോഡ് ഷോ. നാട്ടുകാരിൽ ചിലരാണ് ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചത്. കാറുകൾ തിരിച്ചറിഞ്ഞതായും ഉടൻ തന്നെ തുടർനടപടികളുണ്ടാവുമെന്നുമാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.
തിരുവനന്തപുരം: ഓണക്കാലത്ത് ബവ്റിജസ് കോർപറേഷനിൽ തൊഴിലാളികൾക്ക് 95,000 രൂപ ബോണസ് ലഭിക്കുമ്പോൾ കെഎസ്ആർടിസിയിൽ ഉത്സവബത്തയും ഓണം അഡ്വാൻസുമില്ല. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾക്കിടയിൽ അമർഷമുണ്ട്. കഴിഞ്ഞ തവണ ബവ്റിജസ് കോർപറേഷനിൽ 90,000 രൂപയായിരുന്ന ബോണസാണ് ഇത്തവണ വർധിപ്പിച്ചത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണിത്. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചാണ് നല്‍കുന്നത്. ലാഭവിഹിതമാണ് ബോണസെന്ന പേരിൽ കൈമാറുന്നത്. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണ് ബോണസ്. സർക്കാരിന് മികച്ച വരുമാനം നൽകുന്നതിനാലാണ് ബോണസ് കൂടുതൽ നൽകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പലതവണ സാമ്പത്തിക സഹായം നൽകിയിട്ടും കെഎസ്ആർടിസിയുടെ പ്രവർത്തനം മെച്ചപ്പെട്ടിട്ടില്ലെന്നും അവർ പറയുന്നു.കെഎസ്ആർടിസിയിൽ 24,000 രൂപ മുതൽ ശമ്പളം വാങ്ങുന്നവർക്ക് ബോണസിന് അർഹതയില്ല. ജീവനക്കാർക്ക് 7500 രൂപ ഓണം അഡ്വാൻസും 2750 രൂപ ഉത്സവബത്തയും, താൽക്കാലിക ജീവനക്കാർക്കും പെൻഷൻകാർക്കും 1000 രൂപ വീതവും…
കൊച്ചി: ക്ഷീരകര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പീപ്പിള്‍സ് ഡയറി ഡെവലപ്‌മെന്റ് പ്രൊജക്ട്( പിഡിഡിപി) സെന്‍ട്രല്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന പിഡിഡിപിയുടെ ക്ഷീരകര്‍ഷക ക്ഷേമപ്രവര്‍ത്തന പദ്ധതികളുടെ ഭാഗമായുള്ള കന്നുകുട്ടി പരിപാലന പദ്ധതിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി സൊസൈറ്റിക്ക് കീഴിലുള്ള കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി കേരളം പാല്‍ ഉദ്പാദനത്തില്‍ സ്വയം പര്യാപ്തത നേടേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അതിനായുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും പറഞ്ഞു. മുപ്പതിനായിരത്തിലധികം ക്ഷീരകര്‍ഷകര്‍ക്ക് പിന്തുണയായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി തങ്ങളുടെ ലാഭവിഹിതം വിവിധ ക്ഷേമപദ്ധതികളിലൂടെ കര്‍ഷകരിലേക്ക് എത്തിക്കുകയാണ്. 200 ല്‍ അധികം പാല്‍ സൊസൈറ്റികളും രണ്ടായിരത്തിലധികം മില്‍ക് ബൂത്തുകളും ഒരുലക്ഷം ലിറ്റര്‍ സ്ഥാപിത ശേഷിയുള്ള അത്യാധുനിക ഡയറി പ്ലാന്റുമുള്ള പിഡിഡിപിക്ക് ക്ഷീരസംരക്ഷണ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ബോണസ് വിതരണത്തിനായി…
അഡ്വക്കേറ്റ് ജയശങ്കറിൻറെ തലയിൽ കക്കൂസ് മാലിന്യം ഒഴിക്കും, ഉടുമുണ്ട് പറിച്ചെടുക്കും: പിവി അൻവർ
മലപ്പുറം: മതരാഷ്‌ട്രീയവാദിയെന്ന് തന്നെ വിളിച്ച രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ പിവി അൻവർ എംഎൽഎ. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കുമെന്നും ഉടുമുണ്ട് പറിച്ചെടുക്കുമെന്നുമാണ് അൻവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. കേരള പൊലീസിലെ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ആരോപണങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ അൻവർ മതരാഷ്‌ട്രീയവാദിയാണെന്ന് ജയശങ്കർ പറഞ്ഞത്. പിവി അൻവറിന്റെ വാക്കുകൾ: വക്കീൽ പണി നിർത്തി ഈ നാട് കുട്ടിച്ചോറാക്കാൻ കുറേക്കാലമായി വർഗീയത പരത്താനും ഇറങ്ങിയ ആളാണെന്ന് കേരളത്തിലെ ജനങ്ങൾക്കെല്ലാം അറിയാം. കേരള പൊലീസിലെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചും പുറംലോകത്തെ അറിയിക്കാനുള്ള പോരാട്ടമുഖത്തിലാണ് കുറച്ച് നാളായി ഞാൻ. ഈ നാടിനെ സംരക്ഷിക്കേണ്ട ചില ഉദ്യോഗസ്ഥർ കൊള്ളയ്‌ക്കും കൊലയ്‌ക്കും വഞ്ചനയ്‌ക്കും കൂട്ടുനിൽക്കുകയാണ്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഞാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഞാൻ ഇതെല്ലാം വെളിപ്പെടുത്തി തുടങ്ങിയപ്പോൾ അന്ന് തുടങ്ങിയ ചൊറിച്ചിലാണ് ജയശങ്കറിന്റേത്. ഞാൻ വർഗീയവാദിയാണെന്നാണ്, മത രാഷ്‌ട്രീയവാദിയാണ് എന്നൊക്കെയാ അയാൾ പറയുന്നത്. എന്ത് പ്രശ്‌നം ഉണ്ടായാലും ഞാൻ ഉറങ്ങും.…
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ പുതിയ തന്ത്രങ്ങൾ; കഞ്ചാവ് മിഠായികൾ വിതരണം ചെയ്യുന്നതായി കണ്ടെത്തൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ പുതിയ തന്ത്രങ്ങൾ മെനയുന്നു. കുട്ടികളെ വശത്താക്കാൻ കഞ്ചാവ് ചേർത്ത മിഠായികൾ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തൽ. രണ്ട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും പിടികൂഠിയ മിഠായികൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും അടുത്തിടെ എക്സൈസ് സംശയകരമായി മിഠായികൾ പിടിച്ചെടുത്തിരുന്നു. സംശയം തോന്നി ഏക്സൈസ് സംഘം മിഠായികൾ പരിശോധനക്കയച്ചു. ഒടുവിൽ പിടികൂടിയ മിഠായികളിൽ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ലാബ് പരിശോധനാ ഫലം പുറത്തു വന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പുതിയ പരീക്ഷണത്തിനിറങ്ങുന്നതെന്നും മാതാപിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും എക്സൈസ് ഡിപ്പാർട്ട്മെന്‍റ് മുന്നറിപ്പ് നൽകി. സംശയകരമായി കുട്ടികളുടെ കയ്യിൽ ഇത്തരത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ ഉടനെ വിവരം അറിയിക്കണമെന്നും എക്സൈസ് അറിയിത്തു. എക്സൈസ് കൺട്രോൾ റൂം നമ്പറുകൾ: 9447178000, 9061178000 അതേസമയം ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ തിരുവനന്തപുരം…
സംസ്ഥാനമാകെ 3 ദിവസം ദുഃഖാചരണം, പാർട്ടി പരിപാടികൾ മാറ്റിവെച്ചെന്നും എംവി ഗോവിന്ദൻ; മുഖ്യമന്ത്രി ദില്ലിയിലേക്ക്
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടർന്ന് മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനമാകെ നടത്താനിരുന്ന പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും എംവി ഗോവിന്ദൻ അറിയിച്ചു. എകെജി സെൻ്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, യെച്ചൂരിയുടെ മൃതദേഹം നാളെ വൈകുന്നേരം വസന്തകുഞ്ചിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. നാളെ രാത്രി മുഴുവൻ കുടുംബാംഗങ്ങൾക്ക് ഒപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ വെക്കും. മറ്റന്നാൾ എകെജി ഭവനിൽ രാവിലെ 11 മണി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പതിനാലാം തീയതി മൂന്നു മണിക്ക് ശേഷം എയിംസിലേക്ക് മൃതദേഹം കൈമാറും. യെച്ചൂരിയെ അവസാനമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലേക്ക് തിരിക്കും. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് യെച്ചൂരിയുടെ മരണം. അൽപ്പനേരം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക്…
ദില്ലി: സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ കുറിച്ചു. മികച്ച പാർലമെന്റേറിയനായി കഴിവ് തെളിയിച്ച വ്യക്തി കൂടിയായിരുന്നു യെച്ചൂരിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യെച്ചൂരിക്കൊപ്പം കൈപിടിച്ച് നിൽക്കുന്ന ചിത്രവും മോദി എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യെച്ചൂരി ദീർഘ കാല സുഹൃത്താണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. യൂണിവേഴ്സിറ്റി കാലം തൊട്ട് യെച്ചൂരിയെ അറിയാം. 70- 80 കാലഘട്ടത്തിൽ ഉയർന്നുവന്ന യുവജന നേതാവാണ് യെച്ചൂരിയെന്നും ഗവർണർ പറഞ്ഞു. യെച്ചൂരിയുടേത് ഞെട്ടിക്കുന്ന വിയോഗമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുസ്മരിച്ചു. നീതിയോട് പ്രതിബദ്ധത പുലർത്തിയ ധീരനായ നേതാവ്. വരാനുള്ള തലമുറകൾക്കും പ്രചോദനമാണെന്നും സ്റ്റാലിൻ പറഞ്ഞു. യെച്ചൂരി എന്നും വർഗീയ ശക്തികൾക്കെതിരെ നിലകൊണ്ട ധീരനായ കമ്യൂണിസ്റ്റ് ആണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അനുസ്മരിച്ചു. വർഗീയതയ്ക്കും…
പാലക്കാട് ലൈംഗിക അതിക്രമം തടഞ്ഞതിന് യുവതിയെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് വിഷം കഴിച്ച് അവശനിലയിൽ
പാലക്കാട്: എലപ്പുള്ളി കൊട്ടിൽപ്പാറയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവിനെ വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തി. എലപ്പുള്ളി കോഴിപ്പാറ കള്ളിയലംപാറ വീട്ടിൽ സൈമണെയാണ് (35) വിഷം അകത്തുചെന്ന നിലയിൽ കൊട്ടിൽപ്പാറ ഭാഗത്ത് കണ്ടെത്തിയത്. യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.30 നാണ് യുവാവിനെ അവശനിലയിൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി. യുവാവ് അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട യുവാവ് പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയശേഷമാണ് വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11.45-ഓടെ കസബ പോലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ 10.50 -ഓടെ എലപ്പുള്ളി കൊട്ടിൽപ്പാറയിൽ പുല്ലരിയുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ യുവതി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കോഴിക്കോട്: സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടപ്പെട്ടത് മതേതര ചേരിയുടെ കരുത്തനായ അമരക്കാരനെയാണെന്ന് ഐ എൻ എൻ സംസ്ഥാന കമ്മിറ്റി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രൂപം കൊണ്ട ഇന്ത്യാ മുന്നണിയടക്കം രാജ്യത്ത് ഉടലെടുത്ത മതേതര കൂട്ടായ്മകളുടെ നേതൃസ്ഥാനത്തെല്ലാം യെച്ചൂരി ഉണ്ടായിരുന്നു. ഇത്തരം കൂട്ടായ്മകളുടെയും ഐക്യത്തിൻ്റെയും വക്താവായിട്ടാണ് അദ്ദേഹം ജീവിച്ചതും തൻ്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് ഉരുവം കൊടുത്തതും. ഹിന്ദുത്വ പ്രതിനിധാനം ചെയ്യുന്ന വർഗീയ ഫാസിസത്തോട് സന്ധിയില്ലാ പോരാട്ടം നടത്തിയ മറ്റൊരു ദേശീയ നേതാവിനെ നമ്മുടെ കാലഘട്ടത്തിൽ കാണാൻ കഴിയില്ല. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിൻ്റെ പ്രസക്തി ജീവിതത്തിലൂടെയും കാഴ്ചപ്പാടിലൂടെയും കാണിച്ചു കൊടുത്ത ആത്മാർത്ഥതയുള്ള പോരാളിയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ ലീഗിൻ്റെ അഭ്യൂദയകാംക്ഷിയും മാർഗദർശിയുമായിരുന്നു അദ്ദേഹം. തൻ്റെ മുൻഗാമി ഹർകിഷൻ സിംഗ് സുർജിത് ഐ എൻ എൽ സ്ഥാപകൻ സുലൈമാൻ സേട്ട് സാഹിബിന് നൽകിയ എല്ലാ പ്രോത്സാഹനവും പിന്തുണയും യച്ചൂരിയും തുടർന്ന് നൽകി പോന്നു. കേരളത്തിലേതുപോലെ ദേശീയ…
തിരുവനന്തപുരം: പാര്‍ട്ടിയുടെ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ കേരളത്തിലെത്തിയപ്പോഴൊക്കെ സീതാറാം യച്ചൂരി വന്നെത്തിയിരുന്ന ഏകെജി സെന്ററിലേക്ക് പ്രിയസഖാവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞു നിരവധി നേതാക്കളാണ് എത്തിച്ചേര്‍ന്നത്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ ചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. വിയോഗവാര്‍ത്തയറിഞ്ഞു പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടി. അടുത്ത സുഹൃത്ത് എസ്.ആര്‍.രാമചന്ദ്രന്‍ പിള്ള ഉള്‍പ്പെടെ നിരവധി നേതാക്കള്‍ എകെജി സെന്ററില്‍ ഉണ്ടായിരുന്നു. 1992 മുതല്‍ 30 വര്‍ഷത്തോളം പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ യച്ചൂരിക്കൊപ്പം ഒരുമിച്ചു പ്രവര്‍ത്തിച്ചുവെന്ന് എസ്.ആര്‍.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. മാര്‍ക്‌സിസം സംബന്ധിച്ചും സാര്‍വദേശീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും അത്യഗാധമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണെന്നും എസ്ആര്‍പി പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍, മന്ത്രി മുഹമ്മദ് റിയാസ്, എം.സ്വരാജ് തുടങ്ങിയ നേതാക്കളും എകെജി സെന്ററിലേക്ക് എത്തി. യുവതലമുറ നേതാക്കളുമായി വലിയ ബന്ധം സീതാറാം യച്ചൂരി വച്ചുപുലര്‍ത്തിയെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പല പ്രസംഗങ്ങളിലും അദ്ദേഹത്തിന്റെ പരിഭാഷകനായി പ്രവര്‍ത്തിച്ച കാര്യം…
