Author: News Desk

വത്തിക്കാൻ സിറ്റി: അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് അഭ്യർത്ഥിച്ച് ലിയോ മാർപാപ്പ. വത്തിക്കാനിൽ നടത്തിയ പ്രതിവാര പ്രഭാഷണത്തിലാണ് മാർപാപ്പ ഈ ആവശ്യം ഉന്നയിച്ചത്. ആയുധ മത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ നിലവിലെ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യവും വിന്യസിച്ചിരിക്കുന്ന തന്ത്രപരമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന, ആണവായുധ നിയന്ത്രണ ഉടമ്പടിയായ ന്യൂ START പുതുക്കാൻ റഷ്യയിലെയും അമേരിക്കയിലെയും നേതാക്കൾ സന്നദ്ധമാകണം. ഭയത്തിനും അവിശ്വാസത്തിനും പകരം പൊതുനന്മയ്ക്കായിട്ടുള്ള ധാർമ്മികത സ്ഥാപിക്കേണ്ടത് മുമ്പെന്നത്തേക്കാളും അത്യന്താപേക്ഷിതമാണ് എന്നും മാർപാപ്പ പറഞ്ഞു. 2010ൽ പ്രാഗിൽ യുഎസും റഷ്യയും ഒപ്പുവച്ച കരാറിന്റെ കാലാവധി ബുധനാഴ്ച അർധരാത്രിയോടെയാണ് അവസാനിച്ചത്. കരാർ പുതുക്കിയില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും ആണവായുധങ്ങൾ സംഭരിക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. ഇത് ആയുധമത്സരം വർധിപ്പിക്കുമെന്ന ആശങ്കയ്ക്കിടെയാണ് മാർപാപ്പ കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ടത്.

Read More

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ റിമാന്‍ഡ് വീണ്ടും നീട്ടി. 14 ദിവസത്തേക്കാണ് തന്ത്രിയുടെ റിമാന്‍ഡ് കൊല്ലം വിജിലന്‍സ് കോടതി നീട്ടിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഓണ്‍ലൈനായിട്ടാണ് തന്ത്രി കണ്ഠരര് രാജീവരെ കോടതിയില്‍ ഹാജരാക്കിയത്. തന്ത്രിയുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതി റിമാന്‍ഡ് നീട്ടിയത്. സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഈ മാസം 9 ന് കോടതി വിശദമായ വാദം കേള്‍ക്കും. കട്ടിളപ്പാളി കേസിലും രണ്ടാമത് അറസ്റ്റിലായ ദ്വാരപാലക കേസിലും തന്ത്രി ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ല, ആചാരപരമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്തത്, പ്രതികളുമായി നേരിട്ടു ബന്ധമില്ല തുടങ്ങിയ വാദങ്ങളാണ് ജാമ്യാപേക്ഷയില്‍ തന്ത്രി ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും, സ്വര്‍ണക്കവര്‍ച്ച ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി എസ്‌ഐടി ജാമ്യാപേക്ഷയെ എതിര്‍ത്തിട്ടുണ്ട്. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊല്ലം കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ഇതോടെ രണ്ടുകേസിലും ജാമ്യം ലഭിച്ച പോറ്റി ഉടന്‍ പുറത്തിറങ്ങിയേക്കും.…

Read More

കോഴിക്കോട്: അപകീര്‍ത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയെ വിശദമായി ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഇന്ന് ഉച്ചയോടെയാണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയെ വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഷിംജിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാന്‍ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കുന്ദമംഗലം കോടതിയില്‍ അപേക്ഷ നല്‍കിയത്. ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന് പറയുന്ന ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചിരുന്നുവെന്നും ചോദ്യം ചെയ്യല്‍ നേരത്തെ തന്നെ നടത്തിയിരുന്നതായി റിമാന്‍റ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം കസ്റ്റഡി അപേക്ഷയെ എതിര്‍ത്തു. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായി. ദീപക്കിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു കോടതിക്ക് പുറത്ത് ഷിംജിത മാധ്യമങ്ങളോട് പറഞ്ഞത്.  കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ച ഷിംജിതയെ മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടറുടെ…

Read More

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിൽ നിന്ന് പോറ്റി പുറത്തിറങ്ങിയത്. കട്ടിളപ്പാളി കേസിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 21 ന് ദ്വാരപാലക ശില്പക്കേസിൽ സ്വാഭാവിക ജാമ്യം നൽകിയിരുന്നു. ഇതോടെയാണ് പോറ്റി ജയിൽ മോചിതനായത്. ഇരു കേസുകളിലും കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ സംസ്ഥാനം വിട്ട് പുറത്ത് പോകാനോ പാടില്ലെന്നും അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ ഒരു ഇടപെടലും നടത്തരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. ജയിലിന് പുറത്ത് ഉണ്ണികൃഷ്ണൻ പോറ്റിയെ കാത്ത് കുടുംബം പുറത്ത് നിൽപ്പുണ്ടായിരുന്നു. പുറത്തിറങ്ങിയ പോറ്റി കുടുംബത്തോട് ചിരിച്ചു സംസാരിക്കുകയും ബന്ധുക്കൾക്കൊപ്പം കാറിൽ മടങ്ങുകയും ചെയ്തു. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാനും പോറ്റി തയ്യാറായില്ല.

Read More

ന്യൂഡൽഹി: ഇന്ത്യ നിരന്തരം ചെറുപ്പമാകുകയാണെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയുടെ മറുപടി പ്രസം​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ ഇന്ത്യയുടെ പ്ര​ഗത്ഭ്യം തിരിച്ചറിഞ്ഞു. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. സാമ്പത്തിക രം​ഗത്ത് വലിയ വികസനം കൈവരിച്ചു. എല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ രാജ്യം മുന്നോട്ടു പോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുൽ ​ഗാന്ധിക്കെതിരേ മോദി രൂക്ഷ വിമർശനം ഉന്നയിച്ചു. യുവരാജാവിന് എന്തൊരു അഹങ്കാരമാണെന്നു മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ പ്രസം​ഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രസം​ഗം തുടങ്ങിയതിനു പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തിൽ ഇറങ്ങി. ഏകാധിപത്യം സഭയിൽ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മോദി, മോദി എന്നു വിളിച്ചാണ് ഭരണപക്ഷം പ്രധാനമന്ത്രിയെ രാജ്യസഭയിലേക്ക് വരവേറ്റത്. പിന്നാലെ പ്രസം​ഗം തുടങ്ങിയ മോദി പ്രതിപക്ഷത്തെ കണക്കറ്റു പരിഹസിച്ചു. ഖാർ​ഗെ ഇരുന്നു പ്രതിഷേധിച്ചാൽ മതിയാകുമെന്നും യുവാക്കൾ ഒരുപാട് ഉണ്ടല്ലോയെന്നും പ്രധാനമന്ത്രി…

Read More

മനാമ: ഭിന്നശേഷിക്കാരന്റെ അവസ്ഥ ചൂഷണം ചെയ്ത് നഴ്സ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 25,750 ദിനാർ തട്ടിയെടുത്ത കേസിൽ ഒന്നാം ഹൈ ക്രിമിനൽ കോടതി ഫെബ്രുവരി 10ന് വാദം കേൾക്കും. ഭിന്നശേഷിക്കാരനെ പരിചരിക്കുന്ന ജോലിയിലുള്ള നഴ്സ് അദ്ദേഹത്തിൻ്റെ ഫോൺ കൈക്കലാക്കി അക്കൗണ്ടിൽനിന്ന് പലതവണയായി പണം ബഹ്റൈനിലുള്ള തന്റെ അക്കൗണ്ടിലേക്ക് മാറ്റിയശേഷം അവിടെനിന്ന് ഒരു ഏഷ്യൻ രാജ്യത്തുള്ള തന്റെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 2025 സെപ്റ്റംബറിനും ഒക്ടോബറിനമിടയിൽ വലിയ തുക അക്കൗണ്ടിൽനിന്ന് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബം അന്വേഷണം തുടങ്ങിയത്. മോഷണം കണ്ടെത്തിയപ്പോൾ നഴ്സ് 3,500 ദിനാർ തിരികെ നൽകി. ബാക്കി 25,750 ദിനാർ നൽകാനായില്ല. ഇതിനെ തുടർന്നാണ് കുടുംബം പരാതി നൽകിയത്. അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

Read More

തിരുവനന്തപുരം: സുപ്രധാന കേരള വന (ഭേദഗതി) ബില്ലിന് ഗവർണർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിലെ പ്രധാന പ്രത്യേകത. ഇങ്ങനെ മുറിച്ച് വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്‍റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചന്ദന മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ട്രീ ബാങ്കിങ് പദ്ധതി നേരത്തെ തുടങ്ങിയിരുന്നു. സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപ്പന നടത്താൻ നിലവിൽ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമക്കെതിരെ കേസ് എടുക്കേണ്ട അവസ്ഥയായിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ചന്ദന മരം ഉടമക്ക് വിൽക്കാനാകും.

Read More

ദില്ലി: മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചതായി കേന്ദ്രം. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരണം ഉടൻ ഉണ്ടാകും. സംഘർഷത്തെ തുടർന്ന് ഒരു വർഷം മുൻപാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. അതേസമയം, മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ ദിവസം ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മണിപ്പൂർ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിം​ഗ് സ്ഥാനം ഏൽക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജഞ ചെയ്യും. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിൻ്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.

Read More

തിരുവനന്തപുരം: ആടിയ നെയ്യ് ക്രമക്കേട് ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍. വിജിലൻസിന്‍റെ പ്രത്യേകസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ്. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിറകെയാണ് ആടിയ ശിഷ്ടം നെയ്‌വിൽപനയിലും ലക്ഷങ്ങളുടെ ക്രമക്കേട് ഹൈക്കോടതി കണ്ടെത്തിയത്. 35 ലക്ഷം രൂപയുടെ ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ സുനിൽ പോറ്റിയെ സസ്പെൻഡ് ചെയ്തതിരുന്നു. കേസിലെ 13ആം പ്രതിയാണ് ദേവസ്വം ബോർഡിലെ കീഴ്ശാന്തിയായ സുനിൽകുമാർ പോറ്റി. വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും സംസ്ഥാന വിജിലൻസ് കേസ് എടുത്ത് അന്വേഷണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് വിജിലൻസ് അന്വേഷമം ആരംഭിച്ചത്. കേസിലെ ആദ്യ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോർഡിലെ ചില ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനേക്കാൾ താൽപ്പര്യം പണം കൊള്ളയടിക്കാനാണെന്നും ഇതുമായി ബന്ധപ്പെട്ട് കോടതി നിരീക്ഷിച്ചിരുന്നു. ദേവസ്വം വിജിലൻസിന്‍റെ പരിശോധനയിലാണ് ആടിയ ശിഷ്ടം നെയ് വിൽപ്പനയിൽ ജീവനക്കാർ ഗുരുതര ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയത്. സന്നിധാനത്തെ വിശിഷ്ട വഴിപാടിന്‍റെ വരുമാനം ദേവസ്വം…

Read More

മനാമ: ബഹ്‌റൈന്‍ ഫെബ്രുവരി നാലിന് ദേശീയ പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിസ്ഥിതി സംരക്ഷണത്തില്‍ 2025ല്‍ വലിയ മുന്നേറ്റമാണുണ്ടായതെന്ന് ദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രസ്താവനയില്‍ മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രി എന്‍ജിനീയര്‍ വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്ക് പറഞ്ഞു. 2025ല്‍ മാത്രം 2.4 ദശലക്ഷം വൃക്ഷങ്ങളാണ് രാജ്യത്ത് നട്ടുപിടിപ്പിച്ചത്. 2035 ആകുമ്പോഴേക്കും 3.6 ദശലക്ഷം വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിലും വന്‍ പുരോഗതിയുണ്ടായി. പരിസ്ഥിതി സംരക്ഷണത്തില്‍ കണ്ടല്‍ക്കാടുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

Read More