Author: News Desk

കൊച്ചി: അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. നഴ്സുമാരുടെ സമരത്തെതുടര്‍ന്ന് ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നൽകി. നഴ്സുമാരുടെ സമരം ആശുപത്രി സേവനങ്ങൾ തടസ്സപ്പെടുത്തിയെന്നും എസ്മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു. സര്‍ക്കാരും തൊഴിൽ വകുപ്പും ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആശുപത്രികളില്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജോലി ചെയ്യാൻ തയ്യാറാകുന്ന നഴ്സുമാരെ യൂണിയൻ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിർദ്ദേശം.അതേസമയം, ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. സമരത്തിനെതിരെ നിലപാട് സ്വീകരിച്ച കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനും (കെപിഎച്ച്എ) ജാസ്മിൻ ഷാ മറുപടി നൽകി. ആസ്മ രോഗികളെ നോക്കുന്നവരെ എസ്മ എന്നു പറഞ്ഞു പേടിപ്പിക്കരുതെന്നും രോഗികളുടെ ജീവൻ…

Read More

മനാമ: ജനങ്ങളുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് ബഹ്‌റൈനില്‍ വീട്ടില്‍ വന്ന് ചികിത്സയുമായി അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍.അല്‍ ഹിലാല്‍ ഹോം വിസിറ്റ് സര്‍വീസസ് പ്രയോജനപ്പെടുത്തി നിങ്ങളുടെ വീട്ടില്‍നിന്ന് പുറത്തുപോകാതെ തന്നെ നിങ്ങള്‍ക്ക് വിശ്വസനീയമായ വൈദ്യസഹായം ലഭിക്കും. പ്രൊഫഷണല്‍ കണ്‍സള്‍ട്ടേഷനും പരിചരണവും നല്‍കാന്‍ അല്‍ ഹിലാല്‍ ഡോക്ടര്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരും. 80408080 നമ്പറില്‍ സേവനം ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.

Read More

ദില്ലി: പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സിഇഒ രാജിവച്ചു. പീറ്റർ എൽബേഴ്സ് ആണ് കമ്പനിയിൽ നിന്നും പടിയിറങ്ങിയത്. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാൽ ഇന്നുമുതൽ സിഇഒ സ്ഥാനത്ത് നിന്ന് പിന്മാറുന്നു. നോട്ടീസ് പിരീഡ് ഒഴിവാക്കണമെന്നും അദ്ദേഹം ബോർഡിന് അയച്ച രാജിക്കത്തിൽ പറഞ്ഞു. അതേ സമയം, ഇൻഡിഗോയുടെ മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ താൽക്കാലികമായി കമ്പനിയുടെ ചുമതല ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.ഇൻഡിഗോയുടെ പ്രതിസന്ധി രാജ്യത്തെ യാത്രക്കാരെ വലച്ച് മാസങ്ങൾക്ക് ശേഷമാണിത്. അന്ന് നിരവധി വിമാനങ്ങൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തതോടെ യാത്രക്കാരെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇൻഡിഗോ സർവീസ് പ്രതിസന്ധി സൃഷ്ടിച്ചത് മുതൽ കേന്ദ്രസർക്കാറുമായി ഉടക്കിലായിരുന്നു പീറ്റർ എൽബേഴ്സ്. സംഭവത്തിൽ പല തവണ വിളിച്ചുവരുത്തി വ്യോമയാന മന്ത്രാലയം വിശദീകരണവും തേടിയിരുന്നു.

Read More

മനാമ: സൗദി അറേബ്യയിലെ അല്‍ ഖര്‍ജില്‍ ഒരു ജനവാസ കേന്ദ്രം ലക്ഷ്യമിട്ടുണ്ടായ ഇറാനിയന്‍ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ഒരു നടപടിയുമാണ് ആക്രമണമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സൗദി അറേബ്യയുമായുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. സൗദി അറേബ്യയിലെ സര്‍ക്കാരിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രസ്താവനയില്‍ ആശംസിച്ചു.

Read More

വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് കുടുംബങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ഇത്തരം ഇൻഷുറൻസ് പദ്ധതികൾ അത്യന്താപേക്ഷിതമാണ്. നോർക്ക കെയർ പദ്ധതിയുടെ ഭാഗമായി *₹5 ലക്ഷം വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഇന്ത്യയിലെ ആയിരക്കണക്കിന് ആശുപത്രികളിൽ ക്യാഷ്‌ലസ് ചികിത്സയും ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭ്യമാകും എന്നാൽ, ഈ പദ്ധതിയിൽ രജിസ്ട്രേഷൻ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് അനുവദിച്ചിരുന്നത്. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സമൂഹത്തിനും വൻ സംഭാവന നൽകുന്ന പ്രവാസികൾക്ക് സർക്കാർ നൽകുന്ന ഈ പദ്ധതി കൂടുതൽ ആളുകളിലേക്ക് എത്തിക്കപ്പെടണം. അതുകൊണ്ട്, ലോകമെമ്പാടുമുള്ള പ്രവാസികൾക്കും വേണ്ടി കേരള സർക്കാരിനോടും നോർക്ക റൂട്ട്സിനോടും താഴെ പറയുന്ന ആവശ്യങ്ങൾ ഉന്നയിക്കുന്നു: 1.⁠ ⁠നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ പുതിയ രജിസ്ട്രേഷൻ ഉടൻ വീണ്ടും ആരംഭിക്കുക.2.⁠ ⁠ഭാവിയിൽ എപ്പോഴും ചേരാൻ കഴിയുന്ന രീതിയിൽ (open enrollment) സംവിധാനം ഒരുക്കുക.3.⁠ ⁠ഗൾഫ് രാജ്യങ്ങളിലെയും വിദേശ ആശുപത്രികളിലെയും ചികിത്സയും ഉൾപ്പെടുത്തുന്ന തരത്തിൽ പദ്ധതിയെ വികസിപ്പിക്കുക. കേരളത്തിന്റെ വികസനത്തിന് വലിയ…

Read More

മനാമ: ബഹ്റൈന്റെ വൈദ്യുതി, ജല ഉല്‍പാദനം, പ്രക്ഷേപണം, വിതരണ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്ഥിരമായ വിതരണവും തടസ്സമില്ലാത്ത അവശ്യ സേവനങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും വൈദ്യുതി, ജലകാര്യ മന്ത്രി യാസര്‍ ബിന്‍ ഇബ്രാഹിം ഹുമൈദാന്‍ അറിയിച്ചു.അടുത്തിടെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച ഒരു ജലശുദ്ധീകരണ പ്ലാന്റ് സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവര്‍ത്തന പ്രക്രിയകള്‍, ഉല്‍പ്പാദന സംവിധാനങ്ങള്‍, നിരീക്ഷണ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഭവത്തിന്റെ ആഘാതം പരിഹരിക്കുന്നതിനും വിതരണ സ്ഥിരത നിലനിര്‍ത്തുന്നതിനും സ്വീകരിച്ച നടപടികളും മന്ത്രി അവലോകനം ചെയ്തു.ജലവിതരണത്തെ ബാധിച്ചിട്ടില്ലെന്നും ഉല്‍പാദനം സാധാരണപോലെ തുടരുകയാണെന്നും പ്രത്യേക സാങ്കേതിക സംഘങ്ങള്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

മനാമ: ഇറാനിയന്‍ ആക്രമണത്തിനെതിരായ സര്‍ക്കാര്‍ നടപടികളില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ബഹ്‌റൈനിലെ 76 സംഘടനകള്‍. സാമൂഹിക, കായിക, സാംസ്‌കാരിക ക്ലബ്ബുകളും പൊതുസമൂഹ സംഘടനകളും ഇതിലുള്‍പ്പെടുന്നു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ അവര്‍ വിശ്വാസം ഉറപ്പിച്ചു പറഞ്ഞു. ബഹ്റൈന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ സ്വീകരിച്ച എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നു.സിവിലിയന്‍ സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സ്വകാര്യ സ്വത്തുക്കള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാനിയന്‍ ആക്രമണങ്ങളെ സംഘടനകള്‍ അപലപിച്ചു, ആക്രമണത്തിനെതിരെ പ്രതികരിക്കുന്നതില്‍ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) പ്രകടിപ്പിച്ച ജാഗ്രതയെയും വിപുലമായ പോരാട്ട സന്നദ്ധതയെയും അവര്‍ പ്രശംസിച്ചു.

Read More

മനാമ: ബഹ്‌റൈന്‍ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ റോയല്‍ ബഹ്റൈന്‍ വ്യോമസേനയുടെ (ആര്‍.ബി.എ.എഫ്) ആസ്ഥാനം സന്ദര്‍ശിച്ച് പ്രവര്‍ത്തന സന്നദ്ധതയും ശേഷിയും അവലോകനം ചെയ്തു.രാജാവിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറും സുപ്രീം ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, റോയല്‍ ഗാര്‍ഡിന്റെ പ്രത്യേക ഓപ്പറേഷന്‍സ് കമാന്‍ഡര്‍ കേണല്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ, ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി, ആര്‍.ബി.എ.എഫ്. കമാന്‍ഡര്‍ എയര്‍ വൈസ് മാര്‍ഷല്‍ ഷെയ്ഖ് ഹമദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.ബഹ്റൈന്‍ പ്രതിരോധ സേനയുടെ യുദ്ധവിമാനങ്ങള്‍ രാജാവ് പരിശോധിച്ചു. ആര്‍.ബി.എ.എഫ്. സൈനികരുടെ സമര്‍പ്പിതവും വിലപ്പെട്ടതുമായ പരിശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു. ബഹ്റൈന്‍ പ്രതിരോധ സേനയിലെ സൈനികര്‍ അവരുടെ വിവിധ തസ്തികകളില്‍ പ്രകടിപ്പിച്ച പ്രൊഫഷണലിസം, അച്ചടക്കം,…

Read More

കണ്ണൂർ: കണ്ണൂർ സീറ്റിൽ താൻ തന്നെ മത്സരിക്കുമെന്ന കെ സുധാകരന്‍റെ പ്രഖ്യാപനത്തെ ചൊല്ലി കോൺഗ്രസിൽ കല്ലുകടി. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വ്യക്തമാക്കി. ഇതിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താനൊരുങ്ങിയ അണികളെ സുധാകരൻ ഇടപെട്ട് പിന്തിരിപ്പിച്ചു. നേതാക്കൾ സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ഒഴിവാക്കാൻ സുധാകരൻ ഇടപെട്ടത്.കണ്ണൂരിൽ കെപിസിസി മുൻ അധ്യക്ഷൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ നിലവിലെ അധ്യക്ഷൻ വടിയെടുത്തു. പ്രതിപക്ഷ നേതാവും കടുപ്പിച്ചു. എന്നാല്‍, സുധാകരൻ അനുകൂലികൾ പാർട്ടി ഗ്രൂപ്പുകളിൽ എതിർപ്പുമായെത്തി. കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താനും സണ്ണി ജോസഫിന്‍റെ കോലം കത്തിക്കാനും തീരുമാനിച്ചു. വിവരമറിഞ്ഞതോടെ ദില്ലിയിലുള്ള സുധാകരനുമായി സണ്ണി ജോസഫും ചെന്നിത്തലയും സംസാരിച്ചു. കണ്ണൂർ സീറ്റിൽ ആര് മത്സരിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും അതിന് മുമ്പ് വിവാദങ്ങൾക്ക് ഇടനൽകരുതെന്നും അഭ്യർത്ഥിച്ചു. നേതാവിന്‍റെ ചിത്രം പതിച്ച കുപ്പായവുമായി പ്രകടനത്തിനെത്തിയ അണികളെ സുധാകരൻ ഇടപെട്ട് പിന്തിരിപ്പിച്ചു. കോൺഗ്രസ് മികച്ച ജയസാധ്യത കാണുന്ന കണ്ണൂർ സീറ്റിന്‍റെ കാര്യത്തിൽ സുധാകരനുമായി ആശയവിനിമയം ഇതുവരെ നടന്നിട്ടില്ലെന്നാണ്…

Read More

ദില്ലി: വനിതാ സംവരണ ബില്ലിൽ ഭേദഗതിക്കുള്ള നീക്കവുമായി കേന്ദ്രസർക്കാർ. വനിതാ സംവരണം അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ഭേദഗതി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാസാക്കിയേക്കും. ഭേദഗതി കൊണ്ടുവരുന്നതിന് സമവായം തേടി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വിളിച്ചു. നിലവിലെ നാരീ ശക്തി നിയമപ്രകാരം മണ്ഡല പുനർ നിർണയത്തിന് ശേഷമാണ് വനിതാ സംവരണം നടപ്പാക്കേണ്ടത്. എന്നാൽ ഇതിന് മുൻപ് തന്നെ അടുത്ത വർഷം ആദ്യം നടക്കുന്ന യുപി, ഉത്തരാഖണ്ഡ് പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് ഭേദഗതി കൊണ്ടുവരുന്നത്. വനിതാ സംവരണം നടപ്പാക്കേണ്ട മണ്ഡലങ്ങൾ നറുക്കിട്ട് തീരുമാനിക്കുമെന്നാണ് സൂചന. വനിതാ സംവരണത്തിനായി 2029 വരെ കാത്തിരിക്കരുതെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിനാൽ ബില്ലിനെ വിവിധ കക്ഷികൾ പിന്തുണയ്ക്കാനാണ് സാധ്യത.

Read More