- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Author: News Desk
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 100 വർഷം തടവ് വിധിച്ച കേസിൽ അന്വേഷണ സംഘത്തിന് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനം. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻ കെ ജേക്കബ്, എ എസ് ഐമാരായ ഒ പി അജിത, ഇ എസ് ബിന്ദു, സീനിയർ സി പി ഒ കെ ആർ പ്രിയ, സി പി ഒ ബിബിൻ മോഹൻ എന്നിവർക്കാണ് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ അനുമോദന പത്രം നൽകിയത്. അന്വേഷണ സംഘത്തെ അനുമോദിച്ച ചടങ്ങിൽ എ എസ് പി ഹാർദ്ദിക് മീണ, ഡി വൈ എസ് പി ബിജോയ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. അസം സ്വദേശി ഗുലാം റബ്ബാനിക്കാണ് പോക്സോ കോടതി 100 കൊല്ലം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്. 2020 – 2022 കാലത്ത് കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി; ‘മഹാനടനെ മനസിലാക്കണമായിരുന്നു, മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെ, ക്ഷമ ചോദിക്കുന്നു’
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടൻ മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നും കേരളത്തിന്‍റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടിയെന്നും പെരുമ്പളം പാലത്തെ മമ്മൂട്ടി പ്രകീർത്തിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരെയും അറിയിച്ചശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാൻ മമ്മൂട്ടിയെത്തിയത്. ചെന്നൈയിൽ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു അത്. അതിനാൽ തന്നെ സദുദ്ദേശത്തോടെയാണ് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും വിവാദമാകുമെന്നും കരുതി മമ്മൂട്ടി അത്തരത്തിൽ ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാൽ, നമ്മുടെ നാട്ടിൽ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. നല്ല നിലയിൽ ഇടപെടുന്നയാളാണ്…
തിരശ്ശീലക്ക് പിന്നിലെ അതിശക്തൻ ഇറാന്റെ അമരത്തേക്ക്, കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ആസ്തികൾ, മുജ്തബ ഖമനെയിയുടെ ഉദയം
ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ പിൻഗാമിയായി മകൻ മുജ്‌തബ അലി ഖമനെയി ഇനി ഇറാനെ നയിക്കും. ദശകങ്ങളായി ഇറാന്റെ നിഴൽ രൂപമായിരുന്ന 56കാരനായ മുജ്തബ ഖമനെയി രാജ്യത്തിന്റെ പുതിയ പരമാധികാര നേതാവായി അധികാരമേറ്റു. പൊതുവേദികളിലോ ഔദ്യോഗിക പദവികളിലോ പ്രത്യക്ഷപ്പെടാതെ പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അതിശക്തമായ സ്വാധീനം ചെലുത്തിവരുന്ന വ്യക്തി, ആരാണ് മുജ്തബ ഖമനേയി?മുജ്തബ എന്ന പേരിന് അറബി ഭാഷയിൽ “തെരഞ്ഞെടുക്കപ്പെട്ടവൻ” എന്നാണ് അർത്ഥം. 1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ഇറാനിൽ ആദ്യമായാണ് പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത്. 1969 സെപ്റ്റംബർ 8-ന് മഷ്ഹദിൽ ജനിച്ച മുജ്തബ, കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമനെയിയുടെ ആറ് മക്കളിൽ രണ്ടാമനാണ്. തത്വശാസ്ത്രവും ഇസ്‌ലാമിക നിയമവും അഭ്യസിച്ച് ഒരു മതപണ്ഡിതനായി വളർന്നയാൾ. ഇറാൻ–ഇറാഖ് യുദ്ധകാലത്ത് തന്‍റെ 17-ാം വയസ്സിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ ചേർന്ന് മുജ്തബ പോരാടിയിട്ടുണ്ട്. ഐആര്‍ജിസിയുടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മുജ്‍തബ. സൈനിക നേതൃത്വവുമായുള്ള ഇദ്ദേഹത്തിന്റെ അടുത്ത ബന്ധത്തിന്…
ലോകകപ്പുമായി സഞ്ജു സാംസണ്‍ നാട്ടിലെത്തി തിരിച്ചെത്തി; തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വീകരണം
തിരുവനന്തപുരം: ടി20 ലോകകപ്പിലെ ഹീറോ മലയാളി താരം സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സഞ്ജു സ്വന്തം നാട്ടില്‍ വിമാനമിറങ്ങിയത്. ഇന്ത്യന്‍ ഓപ്പണരെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, എംപി എ എ റഹീം എന്നിവരും സഞ്ജുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വരും ദിവസങ്ങളില്‍ വലിയ സ്വീകരണങ്ങള്‍ സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നല്‍കുകയെന്ന് ശിവന്‍കുട്ടി അറിയിച്ചു. നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഫലം കിട്ടിയതെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നുവെന്നും സഞ്ജു വ്യക്തമാക്കി. നിങ്ങളെല്ലാവും വലിയ രീതിയില്‍ പിന്തുണച്ചുവെന്നും സഞ്ജു പറഞ്ഞു. ലോകകപ്പ് റണ്‍വേട്ടയില്‍ വെറും അഞ്ച് മത്സരങ്ങള്‍ കളിച്ചാണ് 321 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്‌കോററായത്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ അഭിഷേക് ശര്‍മ അസുഖബാധിതനായപ്പോള്‍ മാത്രം നമീബിയക്കെതിരെ അവസരം ലഭിച്ച സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
ഇസ്രയേലിനെതിരെ ഗുരുതര ആരോപണവുമായി ഹ്യൂമൻ റൈറ്റ്സ് വാച്ച്; ‘ലെബനനിലെ ജനവാസ മേഖലയിൽ മാരക വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചു’
ബെയ്റൂട്ട്: തെക്കൻ ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതിന് തെളിവുകളുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു). അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചാണ് ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. തെക്കൻ ലെബനനിലെ യോഹ്മോറിലെ ജനവാസ മേഖലയിൽ മാർച്ച് 3 ന് വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്. തുടർന്ന് അവിടെ കുറഞ്ഞത് രണ്ട് വീടുകളിലെങ്കിലും തീപിടുത്തമുണ്ടായന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ സൈന്യം പാർപ്പിടങ്ങളുള്ള പ്രദേശങ്ങളിൽ വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും സാധാരണക്കാർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും എച്ച്ആർഡബ്ല്യുയിലെ ഗവേഷകനായ റാംസി കൈസ് പറഞ്ഞു.ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ വെളുത്ത ഫോസ്ഫറസ് വേഗത്തിൽ തീപിടിക്കും. വീടുകൾക്കും കൃഷിയിടങ്ങൾക്കും അതിവേഗം തീപിടിക്കാൻ കാരണമാകും. മനുഷ്യ ശരീരത്തിൽ മാരകമായി പൊള്ളലേൽപ്പിക്കാനും ഇവയ്ക്ക് കഴിയും. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വൈറ്റ് ഫോസ്ഫറസിന്റെ ഉപയോഗം നിയമവിരുദ്ധമാണ്. മാർച്ച് 3 ന് ലെബനീസ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചിത്രം ജിയോലൊക്കേറ്റ് ചെയ്ത് പരിശോധിച്ചാണ്…
‘മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക?’: വി ഡി സതീശൻ
കോഴിക്കോട്: മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുകയെന്ന് സതീശൻ ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ പരാതിയിൽ പൊലീസ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കപ്പ് പിടിച്ചു പി ആർ നടത്തിയില്ലേ, ആ കപ്പ് ഇപ്പോഴും മുഖ്യമന്ത്രിയുടെ കയ്യിൽ ഇല്ലേ എന്നും സതീശൻ പരിഹസിച്ചു. ഗണേഷ് കുമാറിന്‍റെ ഭാര്യ ബിന്ദു മേനോൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കെ.ബി.ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ആവശ്യപ്പെട്ടു. ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്നൊക്കെ സിനിമ ഡയലോഗായി പറയാൻ കൊള്ളാം, യഥാർത്ഥ ജീവിതത്തിൽ ഭാര്യയെ ദ്രോഹിച്ചാൽ കേസ് വരുമെന്നും മേത്തർ ദില്ലിയിൽ പറഞ്ഞു. ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് രാജ്മോഹൻ…
മനാമ: ബഹ്‌റൈന്റെ വടക്കന്‍ മേഖലയില്‍ സമുദ്ര പ്രവേശന നിരോധനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 4 വരെ നിരോധനം പ്രാബല്യത്തിലുണ്ടാകും.നിയമനടപടികള്‍ ഒഴിവാക്കാന്‍ തീരുമാനത്തിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കാനും ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കാനും എല്ലാ ജനങ്ങളോടും നാവികരോടും കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് ആവശ്യപ്പെട്ടു. സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടികള്‍ നടപ്പിലാക്കുന്നതെന്ന് കമാന്‍ഡ് വിശദീകരിച്ചു.
മനാമ: ഇറാനിയന്‍ ആക്രമണത്തില്‍ മാഅമീറിലെ നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ഒരു കേന്ദ്രത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സെന്റര്‍ അറിയിച്ചു.സംഭവത്തില്‍ ഭൗതിക നാശനഷ്ടങ്ങളുണ്ടായെങ്കിലും ആര്‍ക്കെങ്കിലും പരിക്കോ മരണമോ ഉണ്ടായില്ല.
മനാമ: ബഹ്റൈനിലെ കത്തോലിക്കാ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ അവാലിയിലെ ഔര്‍ ലേഡി ഓഫ് അറേബ്യയിലെ കത്തീഡ്രലില്‍ ക്രിസ്ത്യന്‍ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി.കത്തീഡ്രലിലെത്തിയപ്പോള്‍ വടക്കന്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് ആല്‍ഡോ ബെരാര്‍ഡി അദ്ദേഹത്തെ സ്വീകരിച്ചു. അവിടെ കിരീടാവകാശി നിരവധി ക്രിസ്ത്യന്‍ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി.ബഹ്റൈന്‍ സമൂഹം അതിന്റെ നീണ്ട ചരിത്രത്തിലുടനീളം വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെ മാതൃകയാണെന്ന് കിരീടാവകാശി പറഞ്ഞു.എല്ലാവര്‍ക്കും സംരക്ഷണവും പരിചരണവും നല്‍കുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത അദ്ദേഹം പരാമര്‍ശിച്ചു. രാജ്യം ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നു. പരസ്പര ബഹുമാനത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ ഒരു സാമൂഹിക അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിന്റെ ദീര്‍ഘകാല ശ്രമങ്ങളെ ഈ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.മതപരമായ ബഹുസ്വരതയോടുള്ള സഹവര്‍ത്തിത്വത്തിന്റെയും ആദരവിന്റെയും മൂല്യങ്ങള്‍ ഏകീകരിക്കുന്നതില്‍ രാജാവിന്റെ നേതൃത്വത്തില്‍ രാജ്യം നല്‍കുന്ന അചഞ്ചലമായ പിന്തുണയ്ക്ക് ക്രിസ്ത്യന്‍ മതനേതാക്കള്‍ നന്ദി പറഞ്ഞു. ജനങ്ങളെ സ്വതന്ത്രമായി അവരുടെ വിശ്വാസം ആചരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും…
ഇറാനിയന്‍ ആക്രമണത്തിനെതിരായ സര്‍ക്കാര്‍ നടപടികള്‍: രാജാവിന് പിന്തുണ പ്രഖ്യാപിച്ച് 65 സംഘടനകള്‍
മനാമ: ഇറാനിയന്‍ ആക്രമണത്തിനെതിരായ സര്‍ക്കാര്‍ നടപടികളില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് രാജ്യത്തെ 65 സാമൂഹിക, സാംസ്‌കാരിക, സ്പോര്‍ട്സ് ക്ലബ്ബുകളും സാമൂഹ്യ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ അവര്‍ വിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച എല്ലാ നടപടികളെയും അംഗീകരിക്കുന്നതായി അവര്‍ അറിയിച്ചു.രാജ്യത്തെ സംരക്ഷിക്കുന്നതിലും അതിന്റെ ആസ്തികള്‍ സംരക്ഷിക്കുന്നതിലും ബഹ്റൈന്‍ പ്രതിരോധ സേന, നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം എന്നിവ കാണിക്കുന്ന സന്നദ്ധതയെയും പ്രൊഫഷണലിസത്തെയും സംഘടനകള്‍ അഭിനന്ദിച്ചു.
