Author: News Desk

തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്ന് ഷോക്കേറ്റ് ചത്ത കാട്ടുപന്നിയെയും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഇരുവരും മരിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപ്പന്നിയെ പിടികൂടാനായി വൈദ്യുതിക്കെണി വച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യുതിക്കെണി സ്ഥാപിച്ചതുമായി മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇരുവരും ഇതറിയാതെ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അശാസത്രീയമായി വൈദ്യുതിക്കെണി വച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തേക്കും.

Read More

കോഴിക്കോട്: മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിലാണ് മോഷണം നടന്നത്. 26 പവൻ സ്വർണം മോഷണംപോയി. എം.ടിയും ഭാര്യയും വീട്ടിലില്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം എം.ടിയും ഭാര്യയും അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. വെള്ളിയാഴ്ച നടക്കാവ് പോലീസിൽ പരാതി നൽകി.അലമാര കുത്തിപ്പൊളിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. അലമാരയുടെ അടുത്തുതന്നെ ഉണ്ടായിരുന്ന താക്കോലുപയോഗിച്ച് തുറന്നാണ് സ്വർണം മോഷ്ടിച്ചതെന്നാണ് സൂചന. വീടുമായി അടുത്ത പരിചയമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Read More

കണ്ണൂർ: സി.പി.എമ്മുമായുള്ളനിരന്തര പോരാട്ടത്തിലൂടെ പ്രശസ്തയായ ഓട്ടോറിക്ഷ ഡ്രൈവർ ചിത്രലേഖ (48) അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒൻപതോടെ വീട്ടിലെത്തിക്കും. സംസ്കാരം രാവിലെ 10.30ന് പയ്യാമ്പലത്ത്. ഭർത്താവ് ശ്രീഷ്കാന്ത്. മക്കൾ: മനു, മേഘ. മരുമകൻ: ജിജി.തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സി.പി.എമ്മിനോടു പോരാടിയ വനിതാ ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. സ്വന്തം നാടായ പയ്യന്നൂർ എടാട്ടുനിന്ന് പ്രാദേശിക സി.പിഎം. നേതൃത്വത്തിന്റെയും അവിടത്തെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികളുടെയും ഭീഷണി കാരണം അവർക്ക് ഓടിപ്പോകേണ്ടിവന്നു. വടകര സ്വദേശി ശ്രീഷ്കാന്തുമായുള്ള വിവാഹത്തെ തുടർന്നാണ് സി.പി.എം. എതിർപ്പ് തുടങ്ങിയതെന്നാണ് ചിത്രലേഖ പറഞ്ഞിരുന്നത്. ദലിത് വിഭാഗത്തിൽപെട്ട ചിത്രലേഖയെ വിവാഹം ചെയ്ത ശ്രീഷ്കാന്ത് മറ്റൊരു സമുദായക്കാരനാണ്. വടകരയിൽനിന്ന് ശ്രീഷ്കാന്തിന് ചിത്രലേഖയുടെ നാടായ എടാട്ടേക്കു മാറേണ്ടിവന്നു. ഓട്ടോ ഡ്രൈവറായ ശ്രീഷ്കാന്തിനു പുറമെ ചിത്രലേഖയും 2004 ഒക്ടോബറിൽ സർക്കാർ പദ്ധതിയിൽ ഓട്ടോറിക്ഷ വാങ്ങി.എടാട്ട് ഓട്ടോ ഓടിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ സി.ഐ.ടി.യുക്കാരായ ഓട്ടോറിക്ഷ തൊഴിലാളികൾ…

Read More

മനാമ: സെന്റ്. മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ 66-)മത് പെരുന്നാളിനും വാർഷിക കൺവൻഷനും കൊടിയേറി. ഒക്ടോബർ 4 വെള്ളിയാഴ്ച വി. കുർബാനക്ക് ശേഷം കത്തീഡ്രൽ വികാരി ഫാ സുനിൽ കുര്യൻ ബേബി കൊടി ഉയർത്തി. സഹ വികാരി ഫാ ജേക്കബ് തോമസ്, ഫാ ബെഞ്ചമിൻ ഓഐസി, മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പെരുന്നാൾ ശുശ്രൂഷകൾക്കും, കൺവൻഷനും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും, കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് തിരുമേനി നേതൃത്വം നൽകും. ആറ്, ഏഴ്, എട്ട് (ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ വചന ശുശ്രൂഷയും, ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, മദ്ധ്യസ്ഥ പ്രാർത്ഥനയും, പ്രദക്ഷിണവും, ആശിർവാദവും ഉണ്ടായിരിക്കും. 11 വെള്ളിയാഴ്ച രാവിലെ 6:30 ന് രാത്രി നമസ്കാരവും, 7 മണിക്ക് പ്രഭാത നമസ്കാരവും, 8 മണിക്ക് വി. മൂന്നിന്മേൽ കുർബ്ബാനയും, ധൂപ പ്രാർത്ഥനയും, ആദരിക്കൽ ചടങ്ങും, ആശിർവാദവും, നേർച്ചയും…

Read More

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷ സ്‌മൃതി സംഘമവും, ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു. മുഹറഖ് റുയാൻ ഫാർമസിക്ക് സമീപം പ്രതേകം സജ്ജീകരിച്ച ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. മഹാത്മ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു. ” സാമൂഹിക നന്മക്ക് സമർപ്പിത യുവത്വമെന്ന ” സംഘടന ആപ്ത വാക്യം മുറുകെ പിടിച്ചു കൊണ്ടുള്ള ഐ.വൈ.സി.സി സംഘടനയുടെ, മുഹറഖ് ഏരിയ കൺവൻഷൻ – ജീവിതം കൊണ്ട് സാമൂഹിക സേവനം എന്താണ് എന്ന് കാണിച്ചു തന്ന,” മഹാത്മാ ഗാന്ധിയുടെ ” ജന്മദിനത്തിൽ നടത്താൻ സാധിച്ചത് വളരെ അഭിമാനമുള്ള കാര്യമാണെന്ന് പരിപാടിയിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഏരിയ കമ്മിറ്റി നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ വെച്ച് അതിഥികളുടെ സാന്നിധ്യത്തിൽ നടന്നു.ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ ദേശീയ ആക്ടിങ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ ഉദ്ഘാടനം…

Read More

ന്യൂ​ഡ​ൽ​ഹി​:​ ഇസ്ലാമാബാദിൽ 15,​ 16​ ​തീ​യ​തി​ക​ളിൽ നടക്കുന്ന ​ ​ഷാ​ങ്ഹാ​യ് ​കോ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​(​എ​സ്.​സി.​ഒ​)​ ​രാ​ഷ്‌​ട്ര​ത്ത​ല​വ​ൻ​മാ​രു​ടെ​ ​കൗ​ൺ​സി​ൽ​ ​ഉ​ച്ച​കോ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​നായി ​ ​​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ​ശ​ങ്ക​ർ​ ​പാ​കി​സ്ഥാ​നി​ലേ​ക്ക്.​ ​ ഇ​ന്ത്യ,​ ​ചൈ​ന,​ ​റ​ഷ്യ,​ ​പാ​കി​സ്ഥാ​ൻ,​ ​ക​സാ​ക്കി​സ്ഥാ​ൻ,​ ​കി​ർ​ഗി​സ്ഥാ​ൻ,​ ​താ​ജി​ക്കി​സ്ഥാ​ൻ,​ ​ഉ​സ്ബെ​ക്കി​സ്ഥാ​ൻ​ ​എ​ന്നി​വ​യാ​ണ് ​എ​സ്.​സി.​ഒ​ ​അം​ഗ​രാ​ജ്യ​ങ്ങ​ൾ.​ അ​തി​ർ​ത്തി​ ​ക​ട​ന്നു​ള്ള​ ​ഭീ​ക​ര​ത​യു​ടെ​ ​പേ​രി​ൽ ഇന്ത്യ- പാക് ​ ​ന​യ​ത​ന്ത്ര​ ​ബ​ന്ധ​ത്തി​ൽ​ ​വി​ള്ള​ൽ​ ​നി​ല​നി​ൽ​ക്കെയാണ് ജയശങ്കറിന്റെ സന്ദർശനം. 2015​ൽ​ ​സു​ഷ​മ​ ​സ്വ​രാ​ജാ​ണ് ​ഒ​ടു​വി​ൽ​ ​പാ​കി​സ്ഥാ​ൻ​ ​സ​ന്ദ​ർ​ശി​ച്ച​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി.​ ​ഉ​ച്ച​കോ​ടി​യി​ൽ​ ​ജ​യ​ശ​ങ്ക​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ഇ​ന്ത്യ​ൻ​ ​സം​ഘം​ ​പ​ങ്കെ​ടു​ക്കു​മെ​ന്നും​ ​സ​ന്ദ​ർ​ശ​നം​ ​ഇ​തി​ന് ​വേ​ണ്ടി​ ​മാ​ത്ര​മാ​ണെ​ന്നും​ ​വി​ദേ​ശ​കാ​ര്യ​ ​വ​ക്താ​വ് ​അ​റി​യി​ച്ചു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ ​ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ​പാ​കി​സ്ഥാ​ൻ​ ​ക്ഷ​ണി​ച്ചി​രു​ന്നു.​ 2019​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​പു​ൽ​വാ​മ​യി​ലെ​ ​പാ​ക് ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​നും​ ​അ​തി​ന് തി​രി​ച്ച​ടി​യാ​യി​ ​ബാ​ലാ​ക്കോ​ട്ടി​ലെ​ ​ജെ​യ്ഷെ​ ​ഭീ​ക​ര​ ​പ​രി​ശീ​ല​ന​ ​ക്യാ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​വ്യോ​മാ​ക്ര​മ​ണ​ത്തി​നും​ ​ശേ​ഷം​ ​ന​യ​ത​ന്ത്ര​ ​ബ​ന്ധം​ ​ഉ​ല​ഞ്ഞി​രു​ന്നു.​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ന് ​പ്ര​ത്യേ​ക​ ​പ​ദ​വി​ ​ന​ൽ​കി​യ​ 370​-ാം​ ​വ​കു​പ്പ് ​റ​ദ്ദാ​ക്കി​യ​തി​നെ​ ​പാ​കി​സ്ഥാ​ൻ​…

Read More

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന മസ്‌കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് വിമാനത്തിൽ പുക കണ്ടെത്തിയത്. ദുർ​ഗന്ധമനുഭവപ്പെട്ടതോടെയാണ് യാത്രക്കാർ ശ്രദ്ധിച്ചത്. തുടർന്ന് യാത്രക്കാര്‍ ബഹളം വച്ചതോടെ അധികൃതരും ഇടപെട്ടു. ഈ സമയം വിമാനം ടേക്ക് ഓഫിന് റണ്‍വേയില്‍ എത്തിയിരുന്നു. വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരെ ടെര്‍മിനലിലേക്കു മാറ്റി. ബദല്‍ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്. രാവിലെ പതിനൊന്നിന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഈ സമയം 184 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ആശങ്ക വേണ്ടെന്നാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്. യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Read More

ദോഹ: ദോഹയില്‍ നടന്ന ജി.സി.സി. സാംസ്‌കാരിക മന്ത്രിമാരുടെ 28-ാമത് യോഗത്തില്‍ ഡോ. ദലാല്‍ അല്‍ ശുറൂഖിയെയും ഫോട്ടോഗ്രാഫര്‍ അബ്ദുല്ല അല്‍ ഖാനെയും ഗള്‍ഫിലെ മറ്റു പ്രമുഖ വ്യക്തികള്‍ക്കൊപ്പം ആദരിച്ചു.പൈതൃകപഠനത്തിലെ പ്രവര്‍ത്തനത്തിനാണ് ഡോ. അല്‍ ശുറൂഖിയെ ആദരിച്ചത്. നിരവധി പുസ്തകങ്ങളിലൂടെയും പഠനങ്ങളിലൂടെയും ബഹ്റൈന്റെ ദേശീയ പൈതൃകം രേഖപ്പെടുത്തുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അവര്‍, ജനകീയ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ബഹ്റൈനിലെ പ്രമുഖ ഗവേഷകരിലൊരാളാണ്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രഭാഷണങ്ങള്‍, ടെലിവിഷന്‍ പരിപാടികള്‍, പരമ്പരാഗത ബഹ്റൈന്‍ പാചകരീതികളെയും വസ്ത്രങ്ങളെയും കുറിച്ചുള്ള ഗവേഷണം എന്നിവ ഉള്‍പ്പെടുന്നു. ബഹ്റൈനിലും വിദേശത്തും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ മുമ്പും അംഗീകാരം നേടിയിട്ടുണ്ട്.ദൃശ്യകലയില്‍, പ്രത്യേകിച്ച് ഫോട്ടോഗ്രാഫിയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അബ്ദുല്ല അല്‍ ഖാനെ ആദരിച്ചത്. 1937-ല്‍ മുഹറഖില്‍ ജനിച്ച അല്‍ ഖാന്‍ ബാപ്കോയില്‍ തന്റെ കരിയര്‍ ആരംഭിക്കുകയും ലണ്ടനിലെ ഈലിംഗ് ആര്‍ട്ട് കോളേജിലെ പഠനത്തിന് ശേഷം ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യം നേടുകയും ചെയ്തു. ബഹ്റൈനിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക,…

Read More

മനാമ: യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ‘മീഡിയ ടാലന്റ് അവാര്‍ഡ് 2024’ന്റെ രണ്ടാം പതിപ്പിന്റെ ആമുഖ സമ്മേളനം സംഘടിപ്പിച്ചു.അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംവിധായകരും കലാകാരന്മാരുമായ ജമാന്‍ അല്‍റോവായി, അഹമ്മദ് സയീദ്, മുഹമ്മദ് ഫരീദ് എന്നിവര്‍ പങ്കെടുത്തു.43 വര്‍ഷത്തെ അനുഭവപരിചയമുള്ള ജുമാന്‍ അല്‍ റൊവൈയ്, യുവ പ്രതിഭകളെ പിന്തുണയ്ക്കുന്നതില്‍ അവാര്‍ഡിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. അടുത്ത തലമുറയിലെ കലാകാരന്മാരെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിന് ഈ അവാര്‍ഡ് പോലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.അഹമ്മദ് സയീദ് സദസ്യരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ശബ്ദകലാ പ്രകടനം നടത്തി.

Read More

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം, പിആർ ഏജൻസി വിവാദം കത്തിപ്പടരുമ്പോഴും ഉരുണ്ട് കളിച്ച് വ്യക്തമായ മറുപടി നൽകാതെ തുടരുകയാണ് മുഖ്യമന്ത്രി. അഭിമുഖത്തിന് പിആർ ഏജൻസിയുടെ സഹായം തേടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഹിന്ദു ആവശ്യപ്പെട്ട പ്രകാരം മുൻ എംഎൽഎ ടികെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യനാണ് അഭിമുഖം ചോദിച്ചതെന്നാണ് പിണറായി പറയുന്നത്. മാന്യമായി ഖേദം പ്രകടിപ്പിച്ചതിനാൽ ദി ഹിന്ദു പത്രത്തിനെതിരെ കേസ് കൊടുക്കാനില്ലെന്ന് പറഞ്ഞാണ് ഒഴിഞ്ഞുമാറൽ. അഭിമുഖം നടന്ന മുറിയിൽ ഇരുന്ന വ്യക്തി പിആർ ഏജൻസി പ്രതിനിധിയാണെന്ന് അറിയില്ലെന്നാണ് പിണറായിയുടെ വാദം.

Read More