
മനാമ: വടകര സഹൃദയ വേദി വനിതാവേദി, ക്യാൻസർ കെയർ ഗ്രൂപ്പും അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

നവംബർ 13 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ നൂറിലധികം സ്ത്രീകൾ പങ്കെടുത്തു. വനിതാവേദി പ്രസിഡന്റ് സന്ധ്യ വിനോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജി രെഞ്ജിത്ത് സ്വാഗതം പറഞ്ഞു.

ഡോ. ജാസ്മിൻ ശങ്കരനാരായണൻ സ്തനാർബുദ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി രക്തപരിശോധന, ഡോക്ടറുമായുള്ള സംവാദം എന്നിവ നടന്നു. വടകര സഹൃദയ വേദി മുഖ്യരക്ഷാധികാരി ആർ. പവിത്രൻ, പ്രസിഡന്റ് എൻ. പി. അഷ്റഫ്, ജനറൽ സെക്രട്ടറി എം. സി. പവിത്രൻ, ക്യാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കോർഡിനേറ്റർമാരായ കെ. ടി. സലിം, അബ്ദുൾ സഹീർ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഷിജിൻ എന്നിവർ ആശംസകൾ നേർന്നു.

ഡോ. ജാസ്മിൻ ശങ്കരനാരായണനുള്ള സ്നേഹോപഹാരമായി വനിതാവേദി പ്രസിഡന്റ് സന്ധ്യ വിനോദും സെക്രട്ടറി ശ്രീജി രെഞ്ജിത്തും ട്രെഷറെർ അനിത ബാബുവും ചേർന്ന് മെമെന്റോ കൈമാറി. നിഷ വിനീഷ് നന്ദി പറഞ്ഞു. വനിതാവേദി അംഗങ്ങൾ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

മെഡിക്കൽ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ വടകര സഹൃദയ വേദി തുടർച്ചയായി നടത്തിവരുന്ന സാമൂഹിക സേവനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.


