
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ പദ്ധതിയുടെ ഭാഗമായി, ക്യാൻസർ ചികിത്സ മൂലം മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി നമ്മുടെ പള്ളിയിൽ നിന്ന് പ്രായഭേദമെന്യേ പത്തോളം പേരിൽ നിന്നും ശേഖരിച്ച മുടി ബന്ധപ്പെട്ട Cancer Care Centre-ലേക്ക് കൈമാറി. ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികൾ ആയവർക്ക് വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ, സെക്രട്ടറി ബെന്നി. പി. മാത്യു,വൈസ് പ്രസിഡന്റ് സന്തോഷ് ആൻഡ്രിയൂസ്,ട്രഷറർ ലിജോ. കെ. അലക്സ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ എന്നിവർക്കൊപ്പം ക്യാൻസർ കെയർ സെന്ററിനെ പ്രതിനിധീകരിച്ച് പദ്മ ചെവ്വാകുള, കെ ടി സലിം, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് ഹെയർ ഡൊണേറ്റ് ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


