Author: News Desk

മനാമ: ജി.സി.സി. രാജ്യങ്ങളെ ലക്ഷ്യംവെച്ചുള്ള ഇറാന്റെ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ജി.സി.സി. കസ്റ്റംസ് യൂണിയന്‍ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചരക്കുനീക്കത്തിനായി ഒരു താല്‍ക്കാലിക ഫാസ്റ്റ് ട്രാക്ക് റൂട്ട് സംവിധാനം ആരംഭിച്ചതായി ബഹ്‌റൈന്‍ കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീഫ അറിയിച്ചു.ജി.സി.സി. രാജ്യങ്ങള്‍ക്കിടയിലുള്ള ചരക്കുനീക്കം ത്വരിതപ്പെടുത്തുക, പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുക, എന്‍ട്രി പോയിന്റുകളിലൂടെയുള്ള വ്യാപാരത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുക എന്നിവയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ട്രാന്‍സിറ്റ് പോയിന്റുകളില്‍ അന്തിമ കസ്റ്റംസ് ക്ലിയറന്‍സ് ആവശ്യമില്ലാതെ സീല്‍ ചെയ്ത ട്രക്കുകളുപയോഗിച്ച് ജി.സി.സി. രാജ്യങ്ങളിലുടനീളമുള്ള പ്രധാന തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ലോജിസ്റ്റിക്‌സ് ഫാസ്റ്റ് ട്രാക്ക് സംവിധാനമാണിത്.ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍, പെട്ടെന്ന് നശിക്കുന്ന വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും സമയബന്ധിതമായ വിതരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനാദാസ് കൊലക്കേസിൽ ശിക്ഷാവിധി ഈ മാസം 21ന്. പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. പ്രതിഭാ​ഗത്തിന്‍റെയും വാദിഭാ​ഗത്തിന്‍റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ശിക്ഷാവിധി മാറ്റിവെച്ചതായി കോടതി അറിയിച്ചത്. മാർച്ച് 21ന് ശിക്ഷാവിധി പ്രഖ്യാപിക്കും.പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 2023 മെയ് 10 ന് പുലർച്ചെയാണ് കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപിനെ വൈദ്യ പരിശോധനയ്ക്ക് പൂയപ്പള്ളി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനാദാസിനെ സന്ദീപ് ആക്രമിച്ചു. ആശുപത്രിയിലെ സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ഒട്ടേറെ തവണ കുത്തി. മറ്റ് ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ചു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദനാദാസ് രാവിലെ 8.30 യോടെ മരിച്ചു. അരുംകൊലയിൽ കേരളം ഞെട്ടി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. 2025 ഫെബ്രുവരിയിലാണ് കൊല്ലം…

Read More

കൊച്ചി: ‘പിതൃ ഹൃദയത്തോടെ ‘ എന്ന അപ്പസ്‌ത്തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള്‍ രേഖപ്പെടുത്തിയതില്‍ നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ രചിച്ച നൊവേനയായ “കരുണയും കാവലും”.ഇന്ന് വൈകീട്ട് 5 മണിക്ക് ഗുഡ്സ്സ് ടി വി സംപ്രേക്ഷണം ചെയ്യും. 2021ലാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത മാര്‍ ആന്റണി കരിയില്‍ ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കലച്ചൻ എഴുതിയ പ്രാര്‍ത്ഥനകളും 2 ഗാനങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയത്.സഭാ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദമുള്ള ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻദീര്‍ഘകാലം എറണാകുളം- അങ്കമാലി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരിയായും (മെത്രാപ്പോലീത്തന്‍ കോടതിയുടെ ചീഫ് ജഡ്ജി) സേവനമനുഷ്ഠിച്ചിട്ടുണ്ട്

Read More

റിയാദ്: അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നാൽ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് സൗദി അറേബ്യ. സൗദിയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സൈനിക നടപടി ഉൾപ്പെടെയുള്ള മാർഗങ്ങൾ തങ്ങളുടെ മുന്നിലുണ്ടെന്നും വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകി. റിയാദിൽ നടന്ന അറബ്–ഇസ്‌ലാമിക് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തങ്ങൾ കാണിക്കുന്ന ക്ഷമ പരിധികളില്ലാത്തതല്ല, അത് ഒരു ദിവസമോ, രണ്ട് ദിവസമോ, ഒരു ആഴ്ചയോ ആകാമെന്നും മന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിവന്നാൽ ആവശ്യമായ സൈനിക നടപടി സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2023-ൽ പുനഃസ്ഥാപിച്ച നയതന്ത്ര ബന്ധത്തിലൂടെയുണ്ടായ ചെറിയ വിശ്വാസം പോലും ഇറാന്റെ നിലപാടുകളിലൂടെ പൂർണ്ണമായും തകർന്നു. ആക്രമണം തുടർന്നാൽ ബന്ധം വീണ്ടെടുക്കാൻ കഴിയാത്തവിധം തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28 മുതൽ സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ…

Read More

കണ്ണൂർ: കെ സുധാകരന് വൻ സ്വീകരണം ഒരുക്കാൻ അനുയായികൾ. ദില്ലിയിൽ നിന്ന് നാളെ കണ്ണൂരിൽ എത്തുന്ന സുധാകരന് വമ്പൻ സ്വീകരണമാണ് ഒരുക്കുന്നത്. എയർപോർട്ട് മുതൽ റോഡ് ഷോ ആയി സ്വീകരിക്കാനാണ് ആലോചന. ദിവസങ്ങൾ നീണ്ടുനിന്ന നാടകീയതകൾക്കൊടുവിലാണ് സുധാകരന് കണ്ണൂർ സീറ്റ് നൽകുന്നത്. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം.കടുത്ത അതൃപ്തിയിൽ തുടരുകയായിരുന്ന സുധാകരൻ അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങിയിരുന്നില്ല. ഒടുവിൽ കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. കെ സുധാകരൻ്റെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. എകെ ആൻ്റണിയുടെയും രമേശ് ചെന്നിത്തലയുടെയും ഇടപെടലിനൊടുവിലാണ് സുധാകരന് കണ്ണൂർ സീറ്റ് നൽകുന്നതിൽ തീരുമാനമായത്. സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആൻ്റണി രംഗത്തെത്തി. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർത്ഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ…

Read More

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ബോർഡിലേക്ക് താൽക്കാലിക പ്രതിനിധികളായി ആരെയും നിർദ്ദേശിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്ന് അപ്പീൽ പരി​ഗണിക്കുന്നതിനിടെ വെള്ളാപ്പള്ളിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.മാർച്ച് 16നാണ് എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. അപ്പീൽ ഉടൻ പരി​ഗണിക്കണമെന്നായിരുന്നു വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്. എന്നാൽ അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ അപ്പീൽ സമർപ്പിച്ചത്. സിംഗിൾ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ചാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിൽ പറയുന്നു. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറിൽ സംസ്ഥാന…

Read More

തിരുവനന്തപുരം: ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ധർമ്മടം – കെ രഞ്ജിത്ത്, ഗുരുവായൂർ – ബി ഗോപാലകൃഷ്ണൻ, നാട്ടിക – സി സി മുകുന്ദൻ, കുണ്ടറ – റോബിൻ രാധാകൃഷ്ണൻ, കൊല്ലം – ഡോ. പ്രതാപ്, തൃത്താല – വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ മത്സരിക്കും. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് കുണ്ടറയിൽ സ്ഥാനാർത്ഥി. തിരുവനന്തപുരം സെൻ‍ട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.ബിജെപിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമായിരുന്നു. മുതിർന്ന നേതാക്കളെ തഴഞ്ഞതാണ് പ്രധാന കാരണം. പി എസ് ശ്രീധരൻപിള്ളയെ അടക്കം ആദ്യം പരിഗണിച്ച ചെങ്ങന്നൂരിൽ ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റ എം വി ഗോപകുമാറിനെ സ്ഥാനാ‍ർത്ഥിയാക്കിയത് ഡീലെന്നാണ് ആക്ഷേപം. സജി ചെറിയാനും ബിജെപിയും തമ്മിൽ ഒത്തുകളിയെന്നാണ് ആക്ഷേപം. തൃശൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന എം ടി രമേശ് ആ സീറ്റ്…

Read More

ദില്ലി: കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കോൺ​ഗ്രസ്. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആൻ്റണി കളത്തിലിറങ്ങിയത്.ഇതിന് പിന്നാലെ സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആൻ്റണി രംഗത്തെത്തി. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർത്ഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ വരരുതെന്ന് ആവശ്യപ്പെട്ടെന്നും എകെ ആന്റണി പറഞ്ഞു. 

Read More

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള താല്‍ക്കാലിക കൊമേഴ്‌സ്യല്‍ സര്‍വീസ് സര്‍വീസുകള്‍ പാരീസിലേക്കും മനിലയിലേക്കുംകൂടി വ്യാപിപ്പിച്ചു. ഇതോടെ മൊത്തം ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 10 ആയി.ലണ്ടന്‍ ഹീത്രോ, മുംബൈ, ബാങ്കോക്ക്, ഫ്രാങ്ക്ഫര്‍ട്ട്, നെയ്റോബി, കെയ്റോ, കാസബ്ലാങ്ക, ചെന്നൈ എന്നിവിടങ്ങളിലേക്ക് നിലവില്‍ താല്‍ക്കാലിക സര്‍വീസുകള്‍ നടത്തുന്നുണ്ട്.ബഹ്റൈന്റെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ബഹ്റൈനിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര ബന്ധം നിലനിര്‍ത്താനുള്ള ഗള്‍ഫ് എയറിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.ബഹ്റൈനും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ ഗതാഗത സൗകര്യം നല്‍കും.

Read More

മനാമ: ഇറാനിയന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനെ പ്രശംസിച്ച് ലോക ജൂത കോണ്‍ഗ്രസ് പ്രസിഡന്റ് റൊണാള്‍ഡ് ലോഡറില്‍നിന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് കത്ത് ലഭിച്ചു.ഇറാന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കുന്ന കത്ത്, ആക്രമണങ്ങളോട് പ്രതികരിക്കുന്നതില്‍ രാജാവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച സംയമനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും സമീപനത്തെയും ബഹ്റൈന്‍ ജനതയുടെ പ്രതിരോധശേഷിയെയും പ്രശംസിച്ചു.ഇത് ബഹ്റൈനെതിരെയുള്ള ആക്രമണം മാത്രമല്ല, മുഴുവന്‍ മേഖലയുടെയും സ്ഥിരതയ്ക്കും സഹവര്‍ത്തിത്വ തത്വങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ്. രാജ്യത്തും മേഖലയിലും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കപ്പെടുമെന്ന് കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Read More