- ‘കിംസ്ഹെൽത്ത് വോയ്സ് ഓഫ് ഇന്ത്യ’ബഹ്റൈനിലെ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന പ്രസംഗ മത്സരവുമായി ഗൾഫ്മാധ്യമം
- ഓപ്പറേഷൻ തൂഫാൻ: ഓണക്കാലത്ത് പരിശോധന ശക്തമാക്കും; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടിയെന്ന് രമേശ് ചെന്നിത്തല
- മോഹൻലാൽ ചിത്രം ‘അതിമനോഹരം’; സന്നിധാനത്തെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചു
- ബഹ്റൈൻ പ്രതിഭ വടംവലി ജേഴ്സി പ്രകാശനം ചെയ്തു
- ഓപ്പറേഷൻ തൂഫാൻ: 38 പേർ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റുകൾ 9,795
- സംസ്കൃത സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം; വിസിയുടെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
- വോയ്സ് ഓഫ് ട്രിവാൻഡ്രം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
- ബിഡികെ ബഹ്റൈൻ മെഡിക്കൽ – രക്തദാന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Author: News Desk
മനാമ: നിലവില്‍ വിദേശത്തുള്ള ബഹ്റൈന്‍ പൗരരെ കര അതിര്‍ത്തി കടന്നുള്ള സ്ഥലങ്ങളിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം ഊര്‍ജിതമാക്കി.ബഹ്റൈനിലെയും മറ്റു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികളുമായും വിദേശത്തുള്ള ബഹ്റൈന്‍ എംബസികളുമായും സഹകരിച്ചാണ് ഈ ശ്രമങ്ങള്‍ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. മറ്റു ജി.സി.സി. രാജ്യങ്ങളിലെ ബഹ്റൈന്‍ പൗരരുടെ അവസ്ഥകള്‍ എംബസികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കര അതിര്‍ത്തി കടന്നുള്ള ഗതാഗത നടപടിക്രമങ്ങള്‍ സുഗമമാക്കാനും രാജ്യത്തേക്ക് സുരക്ഷിതവും സുഗമവുമായ തിരിച്ചുവരവ് ക്രമീകരിക്കാനും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുന്നു.വിദേശത്തുള്ള ബഹ്റൈന്‍ പൗരരുടെ സ്ഥിതിഗതികള്‍ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശത്തുള്ള രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങളുമായുള്ള ഏകോപനത്തിലൂടെയും ആശയവിനിമയത്തിലൂടെയും മടങ്ങിവരാനാഗ്രഹിക്കുന്ന പൗരര്‍ക്ക് ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് റിയാസിനെ ഒഴിവാക്കിയ സംഭവം; അമ്മായപ്പനോട് പറഞ്ഞാൽ മതി, മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച് എസ് സുരേഷ്
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. മുഹമ്മദ് റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായപ്പനോട് പറയട്ടെയെന്നും മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ എന്നും എസ് സുരേഷ് ചോദിച്ചു. മാധ്യമങ്ങളോടാണ് എസ് സുരേഷ്, മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശം നടത്തിയത്.പരാതിയുണ്ടെങ്കിൽ അമ്മായപ്പനോട് പറയട്ടെ. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. എല്ലാവരെയും ക്ഷണിക്കാൻ ഇത് കുടുംബ പരിപാടിയല്ല. പ്രോട്ടോകോൾ അനുസരിച്ച് തന്നെയാണ് തീരുമാനമെടുത്തതെന്നും എസ് സുരേഷ് പറഞ്ഞു.ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെയടക്കം വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ ക്ഷണിക്കണ്ടേതില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് റിയാസ് എന്ന് ചൂണ്ടികാട്ടിയപ്പോള്‍ ഏതൊക്കെ മന്ത്രിമാരാണ് ചടങ്ങിൽ…
പ്രധാനമന്ത്രിയുടെ ചടങ്ങിന് മുൻപ് ദേശീയപാതയുടെ സമാന്തര ഉദ്ഘാടനം; കാസര്‍കോട്ട് നുള്ളിപ്പാടിയിൽ ഉദ്ഘാടനം ചെയ്തത് സി എച്ച് കുഞ്ഞമ്പു എംഎൽഎ
കാസർകോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പ്രധാനമന്ത്രി പങ്കകെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്തതിൽ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനം. ദേശീയപാത ഒന്നാം റീച്ച് ജനകീയമായി തുറന്ന് നൽകിയത് സി എച്ച് കുഞ്ഞമ്പു എംഎൽഎയാണ്. ദേശീയപാതയിൽ കാസർകോട് നുള്ളിപ്പാടിയിലായിരുന്നു സമാന്തര ഉദ്ഘാടനം. കൊച്ചിയിൽ പ്രധാനമന്ത്രി ലാൻഡ് ചെയ്യും മുൻപായിരുന്നു സമാന്തര ഉദ്ഘാടനം. മുഖ്യമന്ത്രിയും ക്ഷണം ലഭിച്ച രണ്ട് മന്ത്രിമാരും പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രി കൃഷ്ണൻ കുട്ടിയും പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്പി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്.കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമടക്കമുള്ളവരെ…
‘വ്യാവസായിക ആവശ്യത്തിനുള്ള എൽപിജിക്ക് നിയന്ത്രണം, ഗാർഹികാവശ്യത്തിനുള്ള എൽപിജിയിൽ ആശങ്ക വേണ്ട’; ആവർത്തിച്ച് കേന്ദ്രമന്ത്രി ഹർദീപ്സിംഗ് പുരി
ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക ലഭ്യത കുറയുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഗാർഹിക ആവശ്യത്തിനുള്ള വാതകം പൂർണമായും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകുന്ന മന്ത്രി വാണിജ്യ ആവശ്യങ്ങൾക്കുള്ളതിൽ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്ന് അറിയിച്ചു. എൽപിജി പൂഴ്ത്തിവയ്പ്പ് തടയാൻ അവശ്യവസ്തു നിയമ പ്രകാരം വിജ്ഞാപനമിറക്കി. ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേനയുടെ അകമ്പടിയും കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്. പാചക വാതക ലഭ്യതയെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെയാണ് രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള വാതകം പൂർണമായും ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പ് നൽകുന്നത്. എന്നാൽ വാണിജ്യ ആവശ്യത്തിനുള്ള വാതകത്തിന്റെ ലഭ്യതയിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വന്നേക്കാം. വിതരണം കാര്യക്ഷമമാക്കും, ഊർജ ലഭ്യതയിൽ കുറവില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. എൽപിജി സിലിണ്ടറിന്റെ പൂഴ്ത്തിവയ്പ്പും കൃത്രിമ വിലക്കയറ്റവും തടയാനും, ഉൽപാദനം വർദ്ധിപ്പിച്ച് വിതരണം കാര്യക്ഷമമാക്കാനുമാണ് അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ എൽപിജിയെ കൊണ്ടുവരുന്നത്.…
തിരുവനന്തപുരം: കെജി സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനൽകുമാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനൽകുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. 2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ. എൽ. എമ്മും പാസായശേഷം 1989ലാണ് അഭിഭാഷകനായി സനൽകുമാര്‍ എൻറോൾ ചെയ്തത്. 1998ൽ വൈക്കം മുൻസിഫായി ജോലിയിൽ പ്രവേശിച്ചു. വടക്കഞ്ചരി, തലശേരി, ചേർത്തല, കൊല്ലം മജിസ്ട്രേറ്റ്, ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ്, പത്തനംതിട്ട മുൻസിഫ്, എറണാകുളം സബ് ജഡ്ജ്, സി. ജെ. എം ആലപ്പുഴ, പത്തനംതിട്ട അഡീഷണൽ ജില്ലാ ജഡ്ജി, പത്തനംതിട്ട എം. എ. സി. റ്റി, കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി, കോട്ടയം വിജിലൻസ്…
എൽപിജി സ്റ്റോക്കിന്റെ ദൗർലഭ്യത്തിൽ സുപ്രധാന മുന്നറിയിപ്പുമായി മന്ത്രി, സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി
തിരുവനന്തപുരം: യുദ്ധത്തെ തുടർന്ന് മധ്യേഷ്യയിൽ നിന്നുള്ള എൽപിജി സ്റ്റോക്കിന്റെ ലഭ്യതയിൽ ദൗർലഭ്യം നേരിട്ട സാഹചര്യത്തിൽ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നു. ഒരിക്കൽ ബുക്ക് ചെയ്തു 25 ദിവസം കഴിഞ്ഞു മാത്രമാണ് നിലവിൽ അടുത്ത ബുക്കിംഗ് സാധ്യമാകുന്നത്. അതിനാൽ വലിയ ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ഉണ്ട്. ഇത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനായി ഓയിൽ കമ്പനി പ്രതിനിധികളുടെ യോഗം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ വിളിച്ചുചേർത്തു.ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിതരണത്തിൽ ഷോർട്ടേജ് ഇല്ലായെന്നും വ്യവസായിക ആവശ്യങ്ങൾക്കായുള്ള സിലിണ്ടറുകൾ ഉപയോഗിക്കുന്ന, മുൻഗണനാക്രമത്തിൽ പരിഗണിക്കേണ്ടതായിട്ടുള്ള ആശുപത്രികൾ പോലെയുള്ള സ്ഥാപനങ്ങളേയും നിയന്ത്രണങ്ങൾ ബാധിക്കില്ലെന്നും ഓയിൽ കമ്പനികൾ അറിയിച്ചു. വ്യാവസായിക ആവശ്യങ്ങൾക്കായുള്ള സിലിണ്ടറുകളുടെ ദൗർലഭ്യം ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമാണെന്നും അതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിലേയ്ക്ക് കത്ത് അയയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും ഡൈവർഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുവാൻ മന്ത്രി…
പത്മകുമാറിനെതിരെ സിപിഎമ്മിൽ നിര്‍ണായക നീക്കം, ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി, സ്ക്രീൻഷോട്ട് പുറത്ത്
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിനെതിരെ പാർട്ടി നടപടി ശക്തമാക്കുന്നതായി സൂചന. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പത്മകുമാറിനെ നീക്കം ചെയ്തുവെന്നാണ് പുതിയ വിവരം. ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ ഒഴിവാക്കിയതിന്റെ സ്ക്രീൻഷോട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ ഔദ്യോഗികമായി പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കുന്നതിന് മുൻപേ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്. പാർട്ടിയുടെ ആഭ്യന്തര ചർച്ചകളിൽ നിന്നും വിവരങ്ങളിൽ നിന്നും ഇദ്ദേഹത്തെ അകറ്റി നിർത്താനാണ് ഈ നീക്കമെന്നാണ് വിവരം. ശബരിമലയിലെ കട്ടളപ്പാളിയിലെയും ദ്വാരപാലക ശില്പത്തിലെയും സ്വർണ്ണം അപഹരിച്ച കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കി പത്മകുമാർ കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു. അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. ദേവസ്വം മിനിറ്റ്‌സ് ഉൾപ്പെടെ തിരുത്തി സ്വർണ്ണക്കൊള്ളയ്ക്ക്…
‘വയനാട് തുരങ്കപാത നിര്‍മ്മാണം അടിയന്തരമായി തടയണം’; സുപ്രീം കോടതിയിൽ ഹര്‍ജിയുമായി പ്രകൃതി സംരക്ഷണ സമിതി
ദില്ലി:വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. നിർമ്മാണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് സുപ്രീം കോടതിയിലെ അപ്പീൽ. ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്‍റെ സ്വിച്ച് ഓണ്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ…
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; ‘ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്’
കൊച്ചി: അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. നഴ്സുമാരുടെ സമരത്തെതുടര്‍ന്ന് ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നൽകി. നഴ്സുമാരുടെ സമരം ആശുപത്രി സേവനങ്ങൾ തടസ്സപ്പെടുത്തിയെന്നും എസ്മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു. സര്‍ക്കാരും തൊഴിൽ വകുപ്പും ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആശുപത്രികളില്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജോലി ചെയ്യാൻ തയ്യാറാകുന്ന നഴ്സുമാരെ യൂണിയൻ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിർദ്ദേശം.അതേസമയം, ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. സമരത്തിനെതിരെ നിലപാട് സ്വീകരിച്ച കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനും (കെപിഎച്ച്എ) ജാസ്മിൻ ഷാ മറുപടി നൽകി. ആസ്മ രോഗികളെ നോക്കുന്നവരെ എസ്മ എന്നു പറഞ്ഞു പേടിപ്പിക്കരുതെന്നും രോഗികളുടെ ജീവൻ…
മനാമ: ജനങ്ങളുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് ബഹ്‌റൈനില്‍ വീട്ടില്‍ വന്ന് ചികിത്സയുമായി അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍.അല്‍ ഹിലാല്‍ ഹോം വിസിറ്റ് സര്‍വീസസ് പ്രയോജനപ്പെടുത്തി നിങ്ങളുടെ വീട്ടില്‍നിന്ന് പുറത്തുപോകാതെ തന്നെ നിങ്ങള്‍ക്ക് വിശ്വസനീയമായ വൈദ്യസഹായം ലഭിക്കും. പ്രൊഫഷണല്‍ കണ്‍സള്‍ട്ടേഷനും പരിചരണവും നല്‍കാന്‍ അല്‍ ഹിലാല്‍ ഡോക്ടര്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരും. 80408080 നമ്പറില്‍ സേവനം ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
