Author: News Desk

ദില്ലി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം തിങ്കളാഴ്ച മുതൽ നീക്കുന്നതോടെ പറക്കാൻ ചെലവേറും. ഇതോടെ വിമാനക്കമ്പനികൾക്ക് സ്വതന്ത്രമായി നിരക്കുകൾ നിശ്ചയിക്കാൻ കഴിയും. നേരത്തെ ഇൻഡിഗോയുടെ വിമാന സർവീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളിൽ കുത്തനെ വർദ്ധനവുണ്ടായിരുന്നു. തുടർന്നാണ് 2025 ഡിസംബറിൽ കേന്ദ്രം ആഭ്യന്തര നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തിയത്.വൺവേ ഇക്കണോമി ടിക്കറ്റിന് ഉയർന്ന പരിധിയായി ഏകദേശം 18,000 രൂപ (ദൂരത്തെ അടിസ്ഥാനമാക്കി) ആണ് നിശ്ചയിച്ചിരുന്നത്. പരിധി എടുത്തുകളഞ്ഞതോടെ ഇനി വിമാന കമ്പനികൾക്ക് ഇത് ബാധകമാകില്ല. കൂടാതെ ഡിമാൻഡും വിപണി സാഹചര്യങ്ങളും അനുസരിച്ച് ടിക്കറ്റുകൾ നിശ്ചയിക്കാനും കഴിയും. പീക്ക് ഡിമാൻഡ്, അടിയന്തര സാഹചര്യങ്ങൾ എന്നിവയുള്ള സമയങ്ങളിൽ അമിതമായതോ അന്യായമായതോ ആയ നിരക്കുകളുടെ വർദ്ധനവ് ഗൗരവമായി കാണുമെന്നും പൊതുതാൽപ്പര്യം മുൻനിർത്തി ആവശ്യമെങ്കിൽ വീണ്ടും പരിധി ഏർപ്പെടുത്തുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർത്തെ തുടർന്ന് ഏവിയേഷൻ ടർബൈൻ ഇന്ധന (എ ടി എഫ്) വിലയിലെ വർധനവ് വിമാനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് മാറിയെന്ന്…

Read More

തിരുവനന്തപുരം: വിഡി സതീശൻ നുണയനാണെന്ന ആരോപണം കടുപ്പിച്ച് സിപിഎം. വി ഡി സതീശൻ നുണയാശാൻ ആണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലൻ ആരോപിച്ചു. വർഗീയ അജണ്ട വെച്ചാണ് സതീശന്റെ പരാമർശം എന്നും എ കെ ബാലൻ പറഞ്ഞു. ഇത്തരം വർഗ്ഗീയച്ചുവയോടെയുള്ള സതീശന്റെ പരാമർശം ജനങ്ങൾ തളളും. കോൺഗ്രസ് ഇപ്പോൾ തോൽവി ഭയന്ന് മുൻ‌കൂർ ജാമ്യം എടുക്കുകയാണ്. ന്യൂനപക്ഷങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിന് ആശങ്കയുണ്ട്. എൻ എം ആർ റസാഖ് കർമം കൊണ്ടും വിശ്വാസം കൊണ്ടും ജനമനസിൽ ഇടം നേടിയ ആളാണ്. കഴിഞ്ഞ ഒന്നരകൊല്ലം കണ്ടത് സെക്സ് സിനിമയാണ്. മലമ്പുഴയിലും കോങ്ങാടും കോൺഗ്രസ് ബിജെപി ഡീലാണ് നടക്കുന്നത്. പാലക്കാട് മുഴുവൻ സിറ്റിയിലും എൽ ഡി എഫ് ജയിക്കും. പി കെ ശശിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ തീവ്രത പരാമർശം ഉണ്ടായിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. ശശിയും രാഹുൽ മാങ്കൂട്ടത്തിലും മൂത്താപ്പയും ഇളയപ്പയും ആണെന്നും എ കെ ബാലൻ പറഞ്ഞു.സിപിഎം -ബിജെപി ഡീൽ…

Read More

ടെഹ്റാൻ: യുഎസും ഇസ്രയേലും വെടിനിർത്തലിന് നീക്കം നടത്തുന്നതായി ഇറാനിയൻ മാധ്യമങ്ങൾ. 48 മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ നടപ്പാക്കാൻ ശ്രമം തുടങ്ങിയെന്ന് ഇറാൻ മാധ്യമമായ പ്രസ് ടിവി പുറത്തുവിട്ട റിപ്പോർട്ട്. ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിന് ശേഷം യുദ്ധം 22 ദിവസം പിന്നിടുകയാണ്. സമാധാന നീക്കങ്ങളൊന്നും നടക്കുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അതിനിടെയാണ് യുഎസും ഇസ്രയേലും 48 മണിക്കൂർ താത്ക്കാലിക വെടിനിർത്തലിനുള്ള നീക്കങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം യുഎസും ഇസ്രയേലും സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറാൻ പ്രസിഡന്റിനെ വിളിച്ചിരുന്നു. അതിൽ ഈ മേഖലയിൽ സമാധാനം വീണ്ടും വരാനുള്ള നീക്കങ്ങളുണ്ടാകണമെന്ന് ഇന്ത്യ നിർദേശിച്ചിരുന്നു. അതോടൊപ്പം തന്നെ ​ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാക്കാനുള്ള നീക്കങ്ങളുണ്ടാകണമെന്ന ഇന്ത്യയുടെ നിലപാടും അറിയിച്ചിരുന്നു.വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. യുദ്ധം നിര്‍ത്തണമെങ്കിൽ ഇനി ഇറാനെ ആക്രമിക്കില്ല എന്ന ഉറപ്പു കിട്ടണമെന്ന് സയ്യിദ് അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി.…

Read More

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ നടൻ സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയതിൽ ജനാധിപത്യ കേരള കോൺഗ്രസിന് അതൃപ്തി. പാർട്ടിയോട് ആലോചിക്കാതെയാണെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. എൽഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ തീരുമാന പ്രകാരമാണ് എൽഡിഎഫിനെ അതൃപ്തി അറിയിച്ചത്. യോ​ഗത്തിൽ ആന്റണി രാജു പങ്കെടുത്തില്ല.ജനാധിപത്യകേരളാ കോണ്‍‍ഗ്രസിന് അനുവദിച്ച സീറ്റില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തതിനെ തുടര്‍ന്നാണ് പൊതു സമ്മതനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.  തുടര്‍ന്നാണ് സിനിമാതാരം സുധീര്‍ കരമനയെ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ചത്. നിലവിലെ എംഎല്‍എ ആന്‍റണി രാജു തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനായി. വിധി മരവിപ്പിക്കാന്‍ ആന്‍റണിരാജു ഹൈക്കോടതിയില്‍ പോയെങ്കിലും അനുകൂല വിധിയുണ്ടായില്ല. പകരം മറ്റ് ചില പേരുകള്‍ അദ്ദേഹം മുന്നോട്ട് വച്ചെങ്കിലും സിപിഎം നേതൃത്വം അംഗീകരിച്ചില്ല. മറ്റിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിയിട്ടും ഇവിടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പോലുമാകാത്തത് പാര്‍ട്ടികള്‍ക്കെല്ലാം നാണക്കേടായിരുന്നു.

Read More

ദില്ലി: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഊർജ സ്രോതസുകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്കിയനോട് പറഞ്ഞു. ഈദ്, നവറൂസ് ആശംസകളും മോദി നേര്‍ന്നു. പശ്ചിമേഷ്യയിൽ ഉത്സവകാലത്തെ സമാധാനം തിരിച്ചുവരട്ടെയെന്നും മോദി പറഞ്ഞു. ഊര്‍ജ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തെ അപലപിക്കുന്നതായും മോദി പെസഷ്കിയാനോട് പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം ഇത് രണ്ടാം തവണയാണ് മോദി ഇറാൻ പ്രസിഡൻറിനെ വിളിക്കുന്നത്. അതേസമയം, എല്ലാ ഇന്ത്യൻ കപ്പലുകൾക്കും നാവിക സേനയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതി കേന്ദ്ര മന്ത്രിസഭ പരിഗണിച്ചേക്കും. വാണിജ്യ ആവശ്യങ്ങൾക്ക് സംസ്ഥാനങ്ങൾക്കുള്ള എൽപിജി ക്വാട്ട നിബന്ധനയോടെ 20 ശതമാനം കൂടി കൂട്ടി.പശ്ചിമേഷ്യൻ യുദ്ധം എപ്പോൾ അവസാനിക്കും എന്നതിൽ ഡോണൾഡ് ട്രംപ് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നൽകുന്നത്. ഇറാന്‍റെ എണ്ണപാടത്ത്…

Read More

തിരുവനന്തപുരം: മലയാളി യുവാവ് ഇസ്രായേലില്‍ മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്. എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി ഇസ്രയേലിലുള്ള  സുഹൃത്തുക്കളാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. മരണപ്പെട്ടത് എങ്ങനെയെന്നതിൽ കൃത്യമായ വിവരം ബന്ധുക്കള്‍ക്ക് ഇല്ല. താമസ സ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തിൽ പറയുന്നത്. കൂടുതൽ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടു വർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. രണ്ടു മക്കളുണ്ട്.

Read More

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയില്‍ വന്‍ തട്ടിപ്പ്. വിതരണ ഏജന്‍സിയുടെ തട്ടിപ്പിനിരയായ അച്ചായന്‍സ് ഫിലിം ഹൗസ് നിയമ നടപടിക്കൊരുങ്ങുന്നു.സിനിമാ വിതരണരംഗത്ത് പിടിമുറുക്കി മമ്മൂട്ടിക്കമ്പനിയടക്കമുള്ള പ്രമുഖ വിതരണ ഏജന്‍സികളുടെ മറവിലാണ് തട്ടിപ്പ് സംഘം വിലസുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് (ദുബായ്) മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ അച്ചായന്‍സ് ഫിലിം ഹൗസിനെ തട്ടിപ്പിനിരയാക്കിയതെന്ന് അച്ചായന്‍സ് ഫിലിം ഹൗസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് (ദുബായ്) പ്രതിനിധികളായ ട്രൂത്ത് സമദ്, റെബിന്‍ ആരിഫ് എന്നിവര്‍ മുഖേന മമ്മൂട്ടിക്കമ്പനിയുടെ ‘ബസൂക്ക’ എന്ന ചിത്രത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ വിതരണാവകാശം ഒരു വലിയ തുകയ്ക്ക് മിനിമം ഗ്യാരന്റി അടിസ്ഥാനത്തില്‍ അച്ചായാന്‍സ് ഫിലിം ഹൗസ് സ്വന്തമാക്കിയിരുന്നു. കരാര്‍ പ്രകാരം സിനിമ വിജയിക്കാത്തപക്ഷമുണ്ടാകുന്ന സാമ്പത്തിക നഷ്ടം അവരുടെ അടുത്ത പ്രോജക്റ്റ് ആയ ‘കളങ്കാവല്‍’ സിനിമയുടെ വിതരണാവകാശം വഴി പരിഹരിക്കുമെന്ന് അച്ചായന്‍സ് ഫിലിം ഹൗസുമായുള്ള കരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബസൂക്ക നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റില്‍ വലിയ സാമ്പത്തിക നഷ്ടം…

Read More

കൊച്ചി: എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, കുമാരിയുടെ മകൾ അശ്വതി അശ്വതിയുടെ മൂന്ന് കുട്ടികൾ എന്നിവരെയാണ് വടുതലയിലെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അശ്വതിയുടെ ഭർത്താവിന്‍റെ ആത്മഹത്യയുടെ പേരിൽ ബന്ധുക്കൾ കുറ്റപ്പെടുത്തിയതിലുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. അശ്വതിയുടെ ഭര്‍ത്താവ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരുകയാണെന്ന് എറണാകുളം സെന്‍ട്രൽ എസിപി സി പ്രേമാനന്ദ് കൃഷ്ണ പറഞ്ഞു. രണ്ട് മാസം മുൻപാണ് മകന്‍റെ ചികിത്സയ്ക്ക് എന്ന പേരിൽ വടുത കർഷക റോഡിൽ തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാരി വീട് വാടകയക്ക് എടുത്തത്. രണ്ട് ദിവസമായി വീട്ടുകാരെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ വിദേശത്തുള്ള വീട്ടുടമസ്ഥൻ ബന്ധുവിനോട് വീട് പരിശോധിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ശ്രീകുമാരിയെയും മകൾ അശ്വതിയെയും തൂങ്ങിയ നിലയിലും കുട്ടികൾ കട്ടിലിൽ വിഷം കഴിച്ച നിലയിലുമായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കൊച്ചി സെൻട്രൽ എസിപി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാൻ തിരക്ക്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു പ്രവൃത്തി ദിവസം മാത്രം ബാക്കി നിൽക്കെ പ്രമുഖർ കൂട്ടത്തോടെ എത്തി പത്രിക സമർപ്പിച്ചു. പ്രകടനത്തോടെ എത്തിയാണ് വിവിധ ജില്ലകളിൽ മന്ത്രിമാരും മുന്നണി നേതാക്കളും പത്രിക സമര്‍പ്പിച്ചത്. ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇനി തിങ്കളാഴ്ച കൂടി മാത്രമാണ് പത്രിക നൽകാനാകുക. പത്രിക നൽകാനുള്ള അവസാന തീയതി മാര്‍ച്ച് 23ആണ്.ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്, കളമശേരിയിലെ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി പി റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.കെ. ശൈലജ എന്നിവരും പത്രിക നൽകി. ഹരിപ്പാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തി ഹരിപ്പാട് താലൂക്ക് ഓഫീസിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. സണ്ണി ജോസഫും പി.കെ. കുഞ്ഞാലിക്കുട്ടിയും കെ. മുരളീധരനും ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർത്ഥികളും പത്രിക നൽകി. മഞ്ചേശ്വരത്തെ എൻ‍ഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ, നേമത്തെ…

Read More

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പീരുമേട് വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോൻ, അടൂർ പന്തളം പ്രതാപൻ, ചവറ കെ ആര്‍ രാജേഷ്, ചടയമംഗലം ആര്‍എസ് അരുണ്‍ രാജ്, ചിറയൻകീഴ് ബിഎസ് അനൂപ്, തിരുവനന്തപുരം കരമന ജയൻ, അരുവിക്കര വിവേക് ഗോപൻ, കോവളം ടി എൻ സുരേഷ്, നെയ്യാറ്റിൻകര രാജശേഖരൻ നായര്‍ എന്നിവര്‍ മത്സരിക്കും. ഇതോടെ ആകെ 97 മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ ആയി. കോൺഗ്രസ്‌ വിട്ട ബി എസ് അനൂപ്, ആർ എസ് അരുൺ രാജ് എന്നിവരെയാണ് ബിജെപി സ്ഥാനാർഥികൾ ആക്കിയിട്ടുള്ളത്. ആർജെഡി വിട്ട് ഐഎസ്ജെഡിയിൽ ചേർന്ന ടി എൻ സുരേഷ് കോവളത്ത് മത്സരിക്കും. ഇടത് സ്ഥാനാർഥിയാകാൻ വേണ്ടിയായിരുന്നു സുരേഷ് ആർ ജെ ഡി വിട്ടത്.സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിക്ക് പിന്നാലെയാണ് രണ്ട് കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നത്. 2021ൽ ചിറയിൻകീഴിൽ കോൺഗ്രസ്‌ സ്ഥാനാർത്ഥി ആയിരുന്ന ബി എസ്…

Read More