Author: News Desk

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറഞ്ഞത്. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് വാദപ്രതിവാദത്തിനിടെ പ്രതി ആവശ്യപ്പെട്ടിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് കുടവട്ടൂർ സ്വദേശിയായ സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ക്രൂരകൃത്യം അരങ്ങേറിയത്.ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പൊലീസുകാരെ അടക്കം ആക്രമിച്ചു. വന്ദനാദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രിൽ സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു കോടതിയിൽ പ്രതിഭാഗത്തിൻ്റെ വാദം. സാക്ഷിമൊഴികൾ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിൻ്റെ വാദങ്ങളെ എതിർത്തു.…

Read More

മനാമ: ഉണക്കമീന്‍ പാക്കറ്റുകളിലൊളിപ്പിച്ച് ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ വിദേശികളായ പുരുഷനും സ്ത്രീക്കും ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം വീതം തടവും 10,000 ദിനാര്‍ വീതം പിഴയും വിധിച്ചു.ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവരുടെ ബാഗുകള്‍ കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് ഉണക്കമീന്‍ പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

മനാമ: കള്ളനോട്ടുപയോഗിച്ച് ഹോട്ടലില്‍ മുറിയെടുക്കുകയും സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങുകയും ചെയ്ത കേസില്‍ ബഹ്‌റൈനി യുവാവിന് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു.ആദ്യം ഇയാള്‍ ഒരു ഹോട്ടലില്‍ മുറിയെടുക്കുകയും അവിടെ 20 ദിനാറിന്റെ നോട്ട് നല്‍കുകയുമായിരുന്നു. നോട്ടില്‍ സംശയം തോന്നിയ റിസപ്ഷനിസ്റ്റ് ഹോട്ടലുടമയെ വിവരമറിയിച്ചു. നോട്ട് പരിശോധിച്ച ഹോട്ടലുടമ പോലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് യുവാവ് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങി 20 ദിനാറിന്റെ നോട്ട് നല്‍കി. സംശയം തോന്നിയ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനും പോലീസില്‍ പരാതി നല്‍കി.പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. വീണ്ടും ഇയാള്‍ കള്ളനോട്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.കൈവശമുള്ളത് കള്ളനോട്ടാണെന്ന് തനിക്കറിയില്ലെന്നായിരുന്നു യുവാവ് ആദ്യം പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ താന്‍ മറ്റൊരാളില്‍നിന്ന് കള്ളനോട്ട് വാങ്ങിയതായി യുവാവ് സമ്മതിച്ചു. യുവാവിന് നോട്ട് നല്‍കിയയാളെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും ആ നീക്കം വിജയിച്ചില്ല.

Read More

മനാമ: ബഹ്റൈന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പൂര്‍ണ പിന്തുണയുമായി ഇന്ത്യ. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ ടെലിഫോണ്‍ കോളിലൂടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ അറിയിച്ചത്.ബഹ്റൈനും അവിടുത്തെ ജനങ്ങള്‍ക്കും തുടര്‍ച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ഈദുല്‍ ഫിത്തര്‍ ആശംസിച്ചു.ബഹ്റൈനു നേരെയുള്ള ഇറാനിയന്‍ ആക്രമണങ്ങളെ മോദി അപലപിച്ചു. ബഹ്റൈന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കും. പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന നടപടികളെ തള്ളിക്കളയുന്നു. ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുമെന്നും മോദി പറഞ്ഞു.കടലിടുക്കില്‍ സമുദ്രയാനം സുരക്ഷിതമാക്കാനും സമുദ്ര സുരക്ഷയെ പിന്തുണയ്ക്കാനും ആഗോള വ്യാപാരത്തിന്റെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ പിന്തുണ നല്‍കുമെന്ന് രാജാവ് പറഞ്ഞു.ഊര്‍ജ വിതരണത്തിനും ആഗോള വ്യാപാരത്തിനും സുപ്രധാനമായ ഒരു അന്താരാഷ്ട്ര ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കില്‍ സ്വതന്ത്ര യാത്രയ്ക്കു നേരെയുള്ള ഇറാനിയന്‍ ഭീഷണികള്‍ തടയേണ്ടതുണ്ട്. അന്താരാഷ്ട്ര സമുദ്രയാനവും അന്താരാഷ്ട്ര സമൂഹത്തിന്റെ താല്‍പ്പര്യങ്ങളും സംരക്ഷിക്കാനുള്ള…

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 143 മിസൈലുകളും 242 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്റൈനു നേരെയുള്ള ഇറാനിയന്‍ ആക്രമണത്തെ ബഹ്റൈന്‍ അക്കൗണ്ടന്റ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷന്‍ (ബി.എ.എ.എ) ശക്തമായി അപലപിച്ചു.ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യത്തിന്റെ പരമാധികാര തത്വങ്ങളുടെയും ലംഘനമാണെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.ബഹ്റൈന്‍ പ്രതിരോധ സേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഏജന്‍സികളും രാജ്യത്തിന്റെ സുരക്ഷയ്ക്കുള്ള ഭീഷണി, ആക്രമണങ്ങള്‍ എന്നിവയെ ചെറുക്കുന്നതിലും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിലും നിര്‍വഹിക്കുന്ന പങ്കിനെ അസോസിയേഷന്‍ പ്രശംസിച്ചു.

Read More

മനാമ: സൗദി അറേബ്യയിലെ യാന്‍ബു തുറമുഖത്തിനും എസ്.എ.എം.ആര്‍.ഇ.എഫ്. റിഫൈനറിക്കും നേരെയുണ്ടായ ഇറാനിയന്‍ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഇത് പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ആക്രമണമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817ന്റെ ലംഘനമാണെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സൗദി അറേബ്യയോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ബഹ്‌റൈന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ മന്ത്രാലയം ആശംസിച്ചു.

Read More

മനാമ: ഇന്ത്യന്‍ ക്ലബ്ബുമായി സഹകരിച്ച് ഭാരതി അസോസിയേഷന്‍ ദമ്മാമില്‍നിന്ന് ചെന്നൈയിലേക്ക് ഇന്ന് ഒരു ഗള്‍ഫ് എയര്‍ ചാര്‍ട്ടേഡ് വിമാനം സജ്ജീകരിച്ചു.ബഹ്റൈന്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചതിനെത്തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ അടിയന്തരമായി സ്വന്തം നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവരെ സഹായിക്കാനാണിത്. ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നിട്ടും പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി വിമാനം പൂര്‍ണ്ണമായും ബുക്ക് ചെയ്തു. ദമ്മാമിലേക്കുള്ള ബസ് ഗതാഗതവും ആവശ്യമായ സൗദി വിസയും ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നു.മുത്തുവേല്‍ മുരുകന്‍, സബീഖ് മീരാന്‍, സുബ്രഹ്‌മണ്യന്‍ സുബാഷ്, ശക്തിവേല്‍, പൂന്തൈ ഇസ്മായില്‍, ആസത്ത് മൈദീന്‍, ഇളയരാജ ബാലസുബ്രഹ്‌മണ്യന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഭാരതി അസോസിയേഷന്‍ വളണ്ടിയര്‍മാരുടെ ഒരു സംഘത്തെ ഇന്ത്യന്‍ ക്ലബ്ബിന്റെ പ്രതിനിധികളോടൊപ്പം ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാനും നടപ്പിലാക്കാനുമായി നിയോഗിച്ചു.വ്യോമമേഖല അടച്ചിട്ടതിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 192 യാത്രക്കാര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ സഞ്ചരിക്കും. ദമ്മാമിലേക്ക് ബസില്‍ പുറപ്പെടുന്നതിനു മുമ്പ് എല്ലാ യാത്രക്കാര്‍ക്കും ഗോള്‍ഡന്‍ ടുലിപ് ഹോട്ടലില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ഭാരതി അസോസിയേഷനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖയ്യൂം,…

Read More

കോട്ടയം: ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയില്‍ പോസ്റ്റർ പ്രിന്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ നടത്തിയ തയ്യാറെടുപ്പെല്ലാം വെറുതെയായി. മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് ലക്ഷങ്ങള്‍ ചിലവിട്ടാണ് പോസ്റ്ററും ഫ്ലക്സും ജോസഫ് വാഴയ്ക്കൻ തയ്യാറാക്കിയത്. ഏകദേശം ഒരു ലക്ഷം പോസ്റ്ററുകളും 2500 ഫ്ലക്സ് ബോർഡുകളുമാണ് തയ്യാറാക്കിയിരുന്നത്. പ്രചരണ സാമഗ്രികൾ ഇറക്കാൻ നേതൃത്വം നിർദേശം നൽകിയതന്നെന്ന് ജോസഫ് വാഴയ്ക്കനൊപ്പമുള്ള പ്രവർത്തകർ പറയുന്നു. നേതൃത്വം അനീതി കാണിച്ചെന്നാണ് വാഴയ്ക്കന്റെ വാദം. നാട്ടകം സുരേഷാണ് ഏറ്റുമാനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

Read More

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ഒ മോഹനന്‍ മുന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കെ സുധാകരന്റെ പിന്തുണയും അനുഗ്രഹാശ്ശിസുകളും വാങ്ങുന്നതിനാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കണ്ണൂരിലെ മുന്‍ മേയറാണ് ടി ഒ മോഹനന്‍. കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന്‍ അനുകൂലികളുടെ സഹകരണവും പിന്തുണയും ഉറപ്പിക്കുക ലക്ഷ്യമിട്ടു കൂടിയാണ് മോഹനന്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി മോഹനനെ ഷാള്‍ അണിയിച്ച് കെ സുധാകരന്‍ സ്വീകരിച്ചു. ‘എന്റെ വാക്കു പാലിച്ചു’ എന്ന് ഷാള്‍ അണിയിച്ചശേഷം സുധാകരന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇരുവരും അടച്ചിട്ട മുറിയില്‍ സംസാരിച്ചു. കണ്ണൂരില്‍ ടി ഒ മോഹനന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഒരു തരത്തിലും എതിര്‍പ്പില്ലെന്ന് കെ സുധാകരന്‍ പറഞ്ഞതായി മോഹനന്‍ പിന്നീട് വ്യക്തമാക്കി. കണ്ണൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണ യുഡിഎഫ് പരാജയപ്പെട്ടു. ആ മണ്ഡലം തിരിച്ചുപിടിക്കുക എന്നാണ് ദൗത്യം. ആ ദൗത്യം നേതാക്കളെല്ലാം…

Read More