- ‘കിംസ്ഹെൽത്ത് വോയ്സ് ഓഫ് ഇന്ത്യ’ബഹ്‌റൈനിലെ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന പ്രസംഗ മത്സരവുമായി ഗൾഫ്മാധ്യമം
- ഓപ്പറേഷൻ തൂഫാൻ: ഓണക്കാലത്ത് പരിശോധന ശക്തമാക്കും; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടിയെന്ന് രമേശ് ചെന്നിത്തല
- മോഹൻലാൽ ചിത്രം ‘അതിമനോഹരം’; സന്നിധാനത്തെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചു
- ബഹ്റൈൻ പ്രതിഭ വടംവലി ജേഴ്സി പ്രകാശനം ചെയ്തു
- ഓപ്പറേഷൻ തൂഫാൻ: 38 പേർ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റുകൾ 9,795
- സംസ്കൃത സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം; വിസിയുടെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
- വോയ്സ് ഓഫ് ട്രിവാൻഡ്രം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
- ബിഡികെ ബഹ്റൈൻ മെഡിക്കൽ – രക്തദാന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Author: News Desk
ഗാര്‍ഹിക എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ട്, പാനിക് ബുക്കിങ് പാടില്ല; ഗ്രാമീണ മേഖലയിൽ ബുക്കിങിന് 45 ദിവസത്തെ ഇടവേളയെന്ന് കേന്ദ്രം
ദില്ലി:പാചക വാതക വിതരണത്തിന്‍റെ കാര്യത്തിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം. ഗാര്‍ഹിക ആവശ്യത്തിനുള്ള എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അനാവശ്യമായി പാനിക് ബുക്കിങ് നടത്തരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. എൽപിജി ക്ഷാമം ഉണ്ടെന്ന നിലയിൽ തെറ്റായകാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയവും വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ടിവി ചാനലുകള്‍ അടക്കം ഇക്കാര്യം പരിശോധിക്കണം. പ്രശ്നം ഉണ്ടെന്ന രീതിയിൽ ഒരേ രീതിയിലുള്ള ദൃശ്യങ്ങള്‍ ദിവസം മുഴുവൻ കാണിക്കരുതെന്നും പലയിടത്തും പ്രശ്നം പരിഹരിച്ചിട്ടും അതേ ദൃശ്യങ്ങള്‍ ചാനലുകള്‍ കാണിക്കുന്നുവെന്നും ഈ വിഷയത്തിൽ വ്യക്തത നൽകണമെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. ചെറിയ നിയന്ത്രണങ്ങൾ നടത്തിയത് വലിയ പ്രതിസന്ധി ഒഴിവാക്കാനാണ് ചെറിയ നിയന്ത്രണങ്ങള്‍ ബുക്കിങിൽ വരുത്തിയത്. ഗ്രാമീണ മേഖലയിൽ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. 50 ലക്ഷം സിലിണ്ടറുകൾ ദിവസേന വിതരണം ചെയ്യുന്നുണ്ട്. പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം അഭ്യര്‍ത്ഥിച്ചു. അതേസമയം, എൽപിജി പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി…
മനാമ: ബഹ്‌റൈനില്‍ ഇറാനിയന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകള്‍ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ആറു വ്യക്തികളെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗത്തിലെ ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇവര്‍ ഇറാനിയന്‍ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിക്കുകയും അതിന്റെ ശത്രുതാപരമായ പ്രവൃത്തികളെ മഹത്വവല്‍ക്കരിക്കുകയും ചെയ്തു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അവരില്‍ ഭയം പ്രചരിപ്പിക്കാനും സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഹാനികരമാകാനും സാധ്യതയുള്ള ഈ ക്ലിപ്പുകള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചു.നിയമനടപടികള്‍ സ്വീകരിച്ച ശേഷം അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും നിയമനടപടികള്‍ നേരിടുന്നത് ഒഴിവാക്കാനും ഔദ്യോഗിക ഉറവിടങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണമെന്നും വിശ്വസനീയമല്ലാത്ത വീഡിയോകളോ വാര്‍ത്തകളോ പ്രചരിപ്പിക്കുന്നതും വീണ്ടും പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 108 മിസൈലുകളും 177 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ഗള്‍ഫ് മേഖലയില്‍ നടക്കുന്ന ഇറാനിയന്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിലും ബഹ്‌റൈന്റെ ബാങ്കിംഗ്, ധനകാര്യ മേഖല ഏറ്റവും ഉയര്‍ന്ന തലത്തില്‍ സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (സി.ബി.ബി) അറിയിച്ചു.രാജ്യത്തുടനീളമുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് കാര്യക്ഷമമായും ശക്തമായ സുരക്ഷാ നടപടികളോടെയും സേവനങ്ങള്‍ നല്‍കുന്നത് തുടരുന്നുണ്ട്. വിപുലമായ നിയന്ത്രണ ചട്ടക്കൂടുകളുടെയും വര്‍ഷങ്ങളായി വ്യവസ്ഥാപിതമായി ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്ത ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെയും പിന്തുണയോടെയാണ് ഇവ നടപ്പാക്കുന്നത്.സംഘര്‍ഷ സാഹചര്യം ആരംഭിച്ചതുമുതല്‍ സാമ്പത്തിക സേവനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാന്‍ മേഖലയിലെ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തി മേല്‍നോട്ടം വഹിച്ചിട്ടുണ്ടെന്നും സി.ബി.ബി. വ്യക്തമാക്കി.
ഇറാന്റെ ആക്രമണത്തില്‍ മരിച്ച ബഹ്റൈനി സ്ത്രീയുടെ കുടുംബത്തിന് രാജാവിന്റെ അനുശോചനമറിയിച്ച് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ്
മനാമ: ഇറാന്റെ ആക്രമണത്തിന്റെ ഫലമായി മരണമടഞ്ഞ ബഹ്റൈനി സ്ത്രീയുടെ കുടുംബത്തിന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ അനുശോചനമറിയിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എത്തി. മരിച്ച സ്ത്രീയുടെ ബന്ധുക്കളെ കണ്ട് അദ്ദേഹം അനുശോചനമറിയിച്ചു.റോയല്‍ ഗാര്‍ഡിന്റെ പ്രത്യേക പ്രവര്‍ത്തനങ്ങളുടെ കമാന്‍ഡര്‍ കേണല്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയും അനുശോചനമറിയിച്ചു. കാപ്പിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.മരിച്ച സ്ത്രീയുടെ കുടുംബത്തോടുള്ള ബഹ്റൈന്‍ ജനതയുടെ ഐക്യദാര്‍ഢ്യവും ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അറിയിച്ചു. ബഹ്റൈന്റെ സുരക്ഷയും സ്ഥിരതയും രാജാവിന്റെ നേതൃത്വത്തില്‍ തുടരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
അനുജനെ കൊന്നവരുടെ പിന്തുണ സുധാകരൻ എങ്ങനെ സ്വീകരിക്കുമെന്ന് ബാലൻ; ദൗർഭാഗ്യകരമെന്ന് എംഎ ബേബി, വിമർശിച്ച് സജി ചെറിയാൻ
മലപ്പുറം /പാലക്കാട്: അമ്പലപ്പുഴയിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള മുതിർന്ന സിപിഎം നേതാവ് ജി സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് ജനറൽ സെക്രട്ടറി എം എ ബേബി. തീരുമാനം ദുഖകരമാണെന്നും പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും എംഎ ബേബി വ്യക്തമാക്കി. സുധാകരനെ അധിക്ഷേപിച്ചത് വ്യാജ അക്കൗണ്ടുക്കളിൽ നിന്നായിരിക്കാമെന്നും കൂടുതൽ പ്രതികരണത്തിന് ഇപ്പോഴില്ലെന്നും ബേബി വ്യക്തമാക്കി.പാർലിമെന്ററ്റി വ്യാമോഹം ഇനിയുമുണ്ടെന്നാണ് സുധാകരന് തെളിയിക്കുന്നതെന്ന് എ. കെ. ബാലൻ പ്രതികരിച്ചു. സ്വതന്ത്രനായി മത്സരിക്കുമ്പോൾ, കോൺഗ്രസ് പിന്തുണ നൽകാനും സാധ്യതയുണ്ട്. സുധാകരന് എങ്ങനെ ആ കാപാലികരുടെ കൂടെ പോകാൻ കഴിയുമെന്നും സ്വപ്നത്തിൽ പോലും തനിക്ക് അത് ചിന്തിക്കാൻ കഴിയുന്നില്ലെന്നും എ. കെ. ബാലൻ പ്രതികരിച്ചു. അനുജനെ കൊന്നവരുടെ പിന്തുണ എങ്ങനെ സ്വീകരിക്കും.അനുജന്റെ തലച്ചോർ തെങ്ങിൻ പൂങ്കുല ചിതറിയ പോലെ അല്ലെ കെ എസ് യു തച്ചു പൊട്ടിച്ചത്. സുധാകരന് അതെങ്ങനെ മറക്കാൻ കഴിയും? 1980 ൽ കോൺഗ്രസ് രണ്ടായപ്പോൾ കെ എസ് യു എ യുമായി എസ്…
ജി സുധാകരന് ‘കൈ’ കൊടുക്കാന്‍ യുഡിഎഫ്; അമ്പലപ്പുഴയില്‍ പിന്തുണ നല്‍കും, സിപിഎമ്മിന് വെല്ലുവിളിയാകുമോ?
ആലപ്പുഴ: അമ്പലപ്പുഴയിൽ ജി സുധാകരന് പിന്തുണ നല്‍കാൻ യുഡിഎഫ്. ജി സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസില്‍ നേരത്തെ തന്നെ പൊതുധാരണ നിലനിന്നിരുന്നു. ജി സുധാകരന്‍ സിപിഎമ്മില്‍ നിന്ന് പുറത്ത് വരുന്നത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ പൂര്‍ണ പിന്തുണ നല്‍കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. എന്ത് നിലപാട് സ്വീകരിക്കണമെന്നത് പാർട്ടിയും യുഡിഎഫും ചേർന്ന് ആലോചിക്കേണ്ട വിഷയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.സുധാകരനെ പിന്തുണക്കുന്നതിൽ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. ജി സുധാകരനെ പിന്തുണക്കുന്നതിൽ പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അദ്ദേഹത്തെ പോലെ ഒരാൾ നിയസഭയിൽ ഉണ്ടാകേണ്ടതാണ്. പാർട്ടിയും മുന്നണിയും ആലോചിച്ച് തീരുമാനം എടുക്കും. പെട്ടെന്ന് ഒരു പ്രതികരണം സാധ്യമല്ലെന്നും സാഹചര്യം ഞങ്ങൾ വിലയിരുത്തുമെന്നും സുധാകരന്‍റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന് കനത്ത തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, എന്തിനാണ് സുധാകരൻ പാർട്ടി വിട്ടതെന്ന് വ്യക്തമാക്കണമെന്ന്…
‘ഉത്തര കൊറിയൻ എംബസി ആക്രമിച്ച ഇസ്രയേലിന് കിം ജോങ് ഉൻ വാണിംഗ് നൽകി, വലിയ തെറ്റ് ചെയ്തു’; സോഷ്യൽ മീഡിയ പ്രചരണം വ്യാജം, സ്ഥിരീകരിച്ച രേഖകളില്ല
ടെഹ്റാൻ: ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ടെഹ്റാനിലെ ഉത്തര കൊറിയൻ എംബസിക്ക് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി വാർത്തകൾ പ്രചരിച്ചികുന്നു. ടെഹ്‌റാനിലെ ഉത്തരകൊറിയൻ എംബസിയിൽ ഇസ്രായേൽ മിസൈലുകൾ പതിച്ചതായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സ്ഥിരീകരിച്ചതായാണ് എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ‘ഇസ്രയേൽ വലിയ തെറ്റ് ചെയ്തു’ എന്ന് കിം ജോങ് ഉൻ പറഞ്ഞതായാണ് പ്രചാരണം നടന്നത്. എന്നാൽ കിം ജോങ് ഉൻ അത്തരമൊരു പ്രസ്താവന നടത്തിയതായി സ്ഥിരീകരിച്ച രേഖകളില്ല. ഇസ്രയേൽ നടത്തിയെന്ന് പറയപ്പെടുന്ന ആക്രമണത്തെക്കുറിച്ച് പ്രധാന അന്താരാഷ്ട്ര വാർത്താ ഏജൻസികളും ഔദ്യോഗിക ഉത്തരകൊറിയൻ മാധ്യമങ്ങളും അദ്ദേഹത്തിന്റെ ഒരു അഭിപ്രായവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ടൈംസ് നൗ ഫാക്ട് ചെക്ക് വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾക്കിടെ ടെഹ്‌റാനിലെ ഉത്തരകൊറിയൻ എംബസിക്ക് കേടുപാടുകൾ പറ്റിയെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വാർത്തകൾക്ക് പിന്നാലെ കിം ജോങ് വിഷയത്തിൽ പ്രചരിച്ചതായി കിംവദന്തികൾ ആരംഭിച്ചത്.
മനാമ: ബഹ്‌റൈനിലെ മുഹറഖ് ഗവര്‍ണറേറ്റിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബന്ധപ്പെട്ട അധികാരികള്‍ ആവശ്യമായ നടപടിള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ ആക്രമണത്തെ അപലപിച്ച് ബഹ്റൈന്‍ അവതരിപ്പിച്ച പ്രമേയം യു.എന്‍. സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചു
ന്യൂയോര്‍ക്ക്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങള്‍ക്കും ജോര്‍ദാനും വേണ്ടി ബഹ്റൈന്‍ അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചു.മേഖലയിലെ രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണത്തെ അപലപിക്കുകയും സൈനിക സംഘങ്ങളെ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ഇറാനോട് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയമാണിത്.സുരക്ഷാ കൗണ്‍സിലിലെ അംഗം എന്ന നിലയിലും ജി.സി.സി. സുപ്രീം കൗണ്‍സിലിന്റെ 46ാമത് സെഷന്റെ അദ്ധ്യക്ഷപദവിയിലുള്ള രാജ്യമെന്ന നിലയിലും ബഹ്റൈന്റെ അഭ്യര്‍ത്ഥനപ്രകാരം നടത്തിയ വോട്ടെടുപ്പിലാണ് പ്രമേയം അംഗീകരിച്ചത്.അന്താരാഷ്ട്ര തലത്തില്‍ ബഹ്റൈന്‍, ഗള്‍ഫ്, ജോര്‍ദാന്‍ എന്നിവരുടെ തീവ്രമായ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം നടന്നത്. അതിന്റെ ഫലമായാണ് 2817ാം നമ്പര്‍ പ്രമേയം അംഗീകരിക്കപ്പെട്ടത്. സുരക്ഷാ കൗണ്‍സിലിനപ്പുറം വിശാലമായ അന്താരാഷ്ട്ര സമൂഹത്തില്‍നിന്നും പ്രമേയത്തിന് വിശാലമായ പിന്തുണ ലഭിച്ചു. 135 രാജ്യങ്ങള്‍ കരട് പ്രമേയത്തെ ഔദ്യോഗികമായി സഹ-സ്പോണ്‍സര്‍ ചെയ്തു. ഇത് സംഘടനയുടെ ചരിത്രത്തില്‍ യു.എന്‍. അംഗരാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ച സുരക്ഷാ കൗണ്‍സില്‍ പ്രമേയമായി മാറി.അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ…
