Author: News Desk

ദില്ലി: ശബരിമലയിൽ യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര്. സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേവപ്രശ്നത്തിൽ യുവതി പ്രവേശന വിലക്ക് തുടരണമെന്നാണ് വ്യക്തമായതെന്നും ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അം​ഗീകരിക്കണമെന്നും തന്ത്രി വാദത്തിൽ പറഞ്ഞു.ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസം 23 വരെയാണ് കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി സമയം നൽകിയിരിക്കുന്നത്. തന്ത്രി കണ്ഠര് രാജീവര് ഈ കേസിലെ പ്രധാന കക്ഷിയാണ്. യുവതീ പ്രവേശന വിലക്ക് തുടരണമെന്നാണ് പ്രധാനമായും തന്ത്രി വാദത്തിൽ വ്യക്തമാക്കുന്നത്. ആചാരങ്ങളിൽ അവസാനത്തീർപ്പ് കോടതികൾ അല്ലെന്ന വാദമാണ് പന്തളം കൊട്ടാരം കോടതിയിൽ സമർപ്പിച്ചത്. ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദങ്ങൾ വ്യക്തമാക്കുന്നു. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻഎസ്എസും സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു. അതേസമയം സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം എന്നിവയ്ക്ക് മുകളിൽ അല്ല മതസ്വാതന്ത്ര്യമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് വാദിക്കുന്നു. യുവതികൾ…

Read More

ആത്മവിശുദ്ധിയുടെ പെരുന്നാളും, ശരീര വിശുദ്ധിയുടെ വൃക്ക പരിശോധനയും കോർത്തിണക്കി ബഹ്റൈൻ എ.കെ.സി.സി. ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ഈദ് ആഘോഷവും ലോക കിഡ്നി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എ കെ സി സി അംഗങ്ങളെ ആസ്റ്റർ മാർക്കറ്റിംഗ് മാനേജർ ശ്രീ തേജസ് സ്വാഗതം ചെയ്തു. തുടർന്ന് അംഗങ്ങളുടെ യൂറിനും, രക്തവും, ആരോഗ്യ പരിശോധനക്കുശേഷംഡോക്ടർമാരായ ഇസാ മുഹമ്മദ് ഷെരീഫും, ആശാ പ്രദീപും ചേർന്ന് വൃക്കയുടെ ആരോഗ്യം പരീക്ഷിക്കേണ്ടതിനെക്കുറിച്ചും ഭക്ഷണക്രമം നിയന്ത്രിക്കേണ്ടതിനെക്കുറിച്ചുള്ള ക്ലാസുകൾ അംഗങ്ങൾക്ക് നൽകുകയുണ്ടായി. വളരെ ഏകോപനത്തോടെ സംഘടിപ്പിച്ച കിഡ്നി പരിശോധന ക്യാമ്പ് അംഗങ്ങൾക്കെല്ലാം വളരെ പ്രയോജനപ്രദമായിരുന്നെന്ന് നന്ദി പറഞ്ഞ ലിവിൻ ജിബി അഭിപ്രായപ്പെട്ടു. ജീവൻ ചാക്കോ, റോബിൻ കെ സെബാസ്റ്റ്യൻ, റിജു മൂഞ്ഞേലി, രതീഷ് സെബാസ്റ്റ്യൻ, ജോജി കുര്യൻ, ജിബി അലക്സ്, പോളി വിതയത്തിൽ, ബോബൻ, ജയിംസ് മാത്യു, പോൾ ഉർവത്ത് എന്നിവർ നേതൃത്വം നൽകി.

Read More

തൃശ്ശൂർ: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ കേസെടുത്തു. ഗുരുവായൂർ പൊലീസാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറുടെ നിർദ്ദേശപ്രകാരം തൃശൂർ ജില്ലാകലക്ടറാണ് നടപടിയെടുത്തത്.951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രസ്തുത പരാതിയിൽ കേസെടുക്കാൻ നിർദ്ദേശിച്ചത്. പ്രസ്തുത വ്യക്തി പങ്കുവെച്ച വീഡിയോ പ്രകാരം, വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് അഭ്യർത്ഥിക്കാൻ പാടില്ല. പള്ളികൾ, ക്ഷേത്രങ്ങൾ അല്ലെങ്കിൽ മറ്റ് ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് എന്ന , മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ഗുരവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആറിട്ട് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Read More

ദോഹ: ഖത്തർ ഹെലികോപ്റ്റർ അപകടത്തിൽ മരണം സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴുപേരിൽ ആറു പേരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തി. ആറു പേരുടെ മരണമാണ് വാർത്താ കുറിപ്പിൽ സ്ഥിരീകരിച്ചത്. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. കാണാതായ ഏഴാമത്തെ ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീഴുകയായിരുന്നു. സാങ്കേതിക കാരണം മൂലമാണ് അപകടമെന്നാണ് വിശദീകരണം. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.

Read More

ദില്ലി: ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുമ്പോൾ യുഎസിൽ നിന്ന് എൽപിജിയുമായി ടാങ്കറുകൾ ഇന്ത്യയിൽ എത്തി തുടങ്ങി. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ടാങ്കറും മംഗ്ലൂരു തുറമുഖത്ത് എത്തി. ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കാൻ എല്ലാ രാജ്യങ്ങളും ഉൾക്കൊള്ളുന്ന സുരക്ഷ ചട്ടക്കൂട് എന്ന നിർദ്ദേശം ഇറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.മംഗ്ലൂരു തുറമുഖത്ത് എത്തിയ പൈക്സിസ് പയനിയർ എന്ന എൽപിജി ടാങ്കറിൽ 16714 ടൺ എൽപിജിയാണ് ആകെയുള്ളത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ നീക്കം നിലച്ചതോടെ റഷ്യ, യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയിരുന്നു. രാജ്യത്തിനകത്തെ എൽപിജി ഉത്പാദനം നാല്പതു ശതമാനം ഉയർന്നു. ഇന്നലെ റഷ്യയിൽ നിന്നുള്ള അക്വ ടൈറ്റൻ എന്ന ക്രൂഡ് ഓയിൽ ടാങ്കറും മംഗ്ലൂരുവിൽ എത്തിയിരുന്നു. ചൈനയിലേക്ക് പോകുകയായിരുന്ന ക്രൂഡ് ഓയിൽ ടാങ്കറാണ് റഷ്യ ഇന്ത്യയിലേക്ക് അയച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ഉപരോധം അമേരിക്ക ഒരു മാസത്തേക്ക് നേരത്തെ പിൻവലിച്ചിരുന്നു.…

Read More

ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക കാരണമാണ് അപകടകാരണമെന്നും വിശ​ദീകരിച്ചു. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹെലികോപ്റ്ററിൽ പൈലറ്റും യാത്രക്കാരുമുണ്ടായിരുന്നു. വിവിധ സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. അൽപസമയം മുമ്പാണ് അറിയിപ്പ് ലഭിച്ചത്. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.

Read More

മനാമ: മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ച കേസില്‍ ബഹ്‌റൈനി യുവാവിന് ഹൈ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.കഴിഞ്ഞ നവവത്സര ദിനത്തില്‍ പുലര്‍ച്ചയാണ് അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്ന 20കാരന്‍ അമിതവേഗതയില്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന 20കാരിയാണ് അപകടത്തില്‍ മരിച്ചത്. ബ്രിട്ടനിലെ ഒരു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച യുവതി.

Read More

മനാമ: ബഹ്‌റൈനിലെ ജനുസാനില്‍ ഒരു വീട്ടില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അഗ്നിശമന സേനയും നാഷണല്‍ ആംബുലന്‍സ് സര്‍വീസും സ്ഥലത്തെത്തി രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി.കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന ടാക്‌സിയില്‍ ഡ്രൈവര്‍ മദ്യം ഒളിപ്പിച്ചു കടത്തിയതുമൂലം മലയാളിയായ ഗര്‍ഭിണിയടക്കമുള്ള യാത്രക്കാരും പിടിയിലായി.ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന മലയാളി സ്ത്രീ ജോലി രാജിവെച്ച് ദമ്മാം വഴി നാട്ടിലേക്ക് പോകാനാണ് ടാക്‌സിയില്‍ കയറിയത്. ബഹ്‌റൈനിലെ ഒരു ട്രാവല്‍ ഏജന്‍സി അവരുടെ സൗദി വിസിറ്റ് വിസയും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ദമ്മാമിലേക്ക് പോകാനുള്ള ടാക്‌സിയും ഏര്‍പ്പാടാക്കിയിരുന്നു.ടാക്‌സി ഡ്രൈവര്‍ ബഹ്‌റൈനില്‍നിന്ന് കുറച്ചു മദ്യക്കുപ്പികള്‍ വാങ്ങി കാറില്‍ ഒളിപ്പിച്ചുവെച്ചിരുന്നു. കിംഗ് ഫഹദ് കോസ് വേ വഴി ഇവര്‍ സൗദിയിലേക്ക് പ്രവേശിച്ചപ്പോള്‍ സൗദി കസ്റ്റംസ് അധികൃതര്‍ നടത്തിയ പതിവ് പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു. മദ്യനിരോധനമുള്ള സൗദിയില്‍ മദ്യം കൈവശം വെക്കുന്നത് കുറ്റകരമാണ്.ഡ്രൈവറോടൊപ്പം സ്ത്രീ അടക്കമുള്ള യാത്രക്കാരും അറസ്റ്റിലായി.ബഹ്‌റൈനിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഫസലുല്‍ ഹഖ് ഇടപെട്ട് സ്ത്രീയുടെ നിരപരാധിത്വം സൗദി പോലീസിനെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് അവരെ വിട്ടയച്ചു.

Read More

വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണമെന്ന് ഇറാന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. ഇല്ലെങ്കിൽ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ഭീഷണി. ഇറാന്റെ ഇന്ധന, ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ യുഎസിന്റെ എല്ലാ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ സൈന്യം അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്ന തിനെക്കുറിച്ച് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം നാലാം ആഴ്ചയും തുടരുകയാണ്.ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം യുദ്ധത്തിന്റെ ആദ്യ നാളുകൾ മുതൽ ഏതാണ്ട് നിലച്ചിരിക്കുകയാണ്. അതേസമയം ഹോർമുസ് കടലിടുക്ക് യുഎസിനും സഖ്യകക്ഷികൾക്കും ഒഴികെയുള്ള എല്ലാവർക്കും തുറന്നിട്ടുണ്ടെന്ന് ഇറാൻ പറഞ്ഞു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ആഴ്ച പറഞ്ഞത് കപ്പലുകൾക്ക് സുരക്ഷിതമായ വഴി തേടി നിരവധി രാജ്യങ്ങൾ തന്നെ സമീപിച്ചിട്ടുണ്ട് എന്നാണ്. അതിനിടെ യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഇറാനുമായി ഒരു പുതിയ “സമാധാന കരാറിന്” അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…

Read More