Author: News Desk

മനാമ : ഗൾഫ് മേഖലയിൽ നില നിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ കാരണം JEE പ്രവേശന പരീക്ഷ എഴുതുവാൻ ബഹ്‌റൈനിൽ ഉള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം ഇല്ല എന്നത് നൂറുകണക്കിന് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.പന്ത്രണ്ടാം ക്‌ളാസ് കഴിഞ്ഞു ഉന്നത പഠനത്തിനായി JEE പരീക്ഷ എഴുതുന്നതിനായി കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് ഇതോടെ ആശങ്കയിലായത്.ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിമാന സർവീസുകൾ പരിമിതമായതും ഉള്ള വിമാനങ്ങളിലെ ഉയർന്ന യാത്രാക്കൂലിയും നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിൽ ആക്കിയിരിക്കയാണ്. ഈ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് അവസരമൊരുക്കുന്ന പ്രധാന പ്രവേശന പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ നൂറുകണക്കിന് കുട്ടികളുടെ ഒരു വർഷം നഷ്ട്ടപ്പെടുകയും , അവരുടെ തയാറെടുപ്പുകൾ പാഴായി പോവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ അധികൃതരുടെ ഇടപെടൽ ഉണ്ടാകണെമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിയോട് ഇ മെയിൽ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചതായി ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ അറിയിച്ചു. ഈ വിഷയത്തിൽ അടിയന്തര ഇടപെടലും പരിഹാരവും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പ്രതിഭ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ…

Read More

മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ. പ്രവേശന പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്ന് ബഹ്റൈന്‍ പ്രതിഭ രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതിയോട് ഇ മെയില്‍ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ കാരണം ജെ.ഇ.ഇ. പ്രവേശന പരീക്ഷ എഴുതാന്‍ ബഹ്റൈനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രമില്ല എന്നത് നൂറുകണക്കിന് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഉന്നത പഠനത്തിനായി ജെ.ഇ.ഇ. പരീക്ഷ എഴുതാന്‍ കാത്തിരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇതോടെ ആശങ്കയിലായത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ വിമാന സര്‍വീസുകള്‍ പരിമിതമായതും ഉള്ള വിമാനങ്ങളിലെ ഉയര്‍ന്ന യാത്രാക്കൂലിയും നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.ഈ വിഷയത്തില്‍ അടിയന്തര ഇടപെടലും പരിഹാരവുമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പ്രതിഭ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: കോമാളി പ്രയോ​ഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് തോമസ് ഐസക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമർശനമാണെന്നാണ് വിശദീകരണം. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും കോമാളി പ്രയോ​ഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും തോമസ് ഐസക് പറഞ്ഞു.പാലക്കാട്ടെ കോൺ​ഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ അഭിനയ മികവിനെ മോശം പറയാനായിരുന്നില്ല ഉദ്ദേശിച്ചത്. രാഷ്ട്രീയ വിമർശനമാണ് നടത്തിയത്. മധ്യേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ചും പലസ്തീൻ വിഷയത്തെക്കുറിച്ചും ഞങ്ങൾക്കും കോൺ​ഗ്രസിനും നിലപാടുണ്ടെന്നും എന്നാൽ, ആ നിലപാടുകൾക്ക് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്ന ഐസക്കിന്‍റെ പരാമര്‍ശം വിവാദമായിരുന്നു. തോമസ് ഐസക്കിന്റെ കോമാളി പ്രയോ​ഗവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്കില്ലെന്ന് രമേഷ് പിഷാരടി. തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളതെന്നും സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും തനിക്ക് സംസ്കാരം കൂടിയുണ്ടെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും രമേഷ് പിഷാരടി ചോദിച്ചു. ഒപ്പം…

Read More

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ട്രാന്‍സിസ്റ്റ് ഫീസ് ഊടാക്കുന്നതായി റിപ്പോര്‍ട്ട്.ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാനാഗ്രഹിക്കുന്ന ചരക്കുകപ്പലുകളില്‍നിന്ന് 2 മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) ട്രാന്‍സിസ്റ്റ് ഫീസ് ഇറാന്‍ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാഡിന്‍ ബോറോജെര്‍ഡിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.ട്രാന്‍സിസ്റ്റ് ഫീസിനെ ന്യായീകരിച്ച അലാഡിന്‍ ബോറോജെര്‍ഡി, മേഖലയിലെ ഇറാന്റെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമാണ് നടപടിയെന്ന് പറഞ്ഞു. ഇറാന്റെ നടപടി മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് പുതിയ വെല്ലുവിളി സൃഷ്ടിച്ചേക്കും. ഇറാനിയന്‍ സ്ഥാപനങ്ങളുമായുള്ള നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് കാരണമാകുമെന്നതാണ് ഷിപ്പിംഗ് കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്നം.ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. 48 മണിക്കൂര്‍ സമയമാണ് ഹോര്‍മുസിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ട്രംപ് നല്‍കിയിരിക്കുന്ന സമയം. ഇതിനു പിന്നാലെ ആഗോള ഇന്ധന വിതരണത്തിന്റെ നിര്‍ണായക കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമാണ് അടച്ചിട്ടുള്ളതെന്ന്…

Read More

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മിൽ പാലക്കാട് അടക്കം പത്ത് മണ്ഡലങ്ങളിൽ ഡീൽ ഉണ്ടെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോലിബീ സഖ്യം അടക്കമുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മറുപടി. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രമുള്ളത് കോണ്‍ഗ്രസിനാണെന്നും 2016ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോണ്‍ഗ്രസാണെന്നും പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. കോണ്‍ഗ്രസ് വോട്ടിന് ഇടിവുണ്ടായെന്നും നേമത്തെ അന്നത്തെ ബിജെപിയുടെ ജയം ഡീലിന്‍റെ ഭാഗമാണെന്നും പിണറായി ആരോപിച്ചു. മറ്റൊരു നേതാവിന് ജയിക്കാൻ ഉണ്ടാക്കിയ ഡീലായിരുന്നു അത്. രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീമാണ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പടക്കം പൊട്ടിച്ചു.ദില്ലിയിൽ ശക്തമായി എ എ പിയെ എതിർത്തു. ഫലത്തിൽ ബി ജെ പിയുടെ ബി ടീമായി കോൺഗ്രസ് ദില്ലിയിൽ പ്രവർത്തിച്ചു. ബി ജെ പിയെ എതിർക്കാൻ പലയിടത്തും ഒറ്റയ്ക്ക് പാർട്ടികൾക്ക് ശേഷിയില്ല. എല്ലാവരെയും ഒന്നിപ്പിച്ച് നിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നില്ല. ഇപ്പോഴത്തെ ഡീൽ ആരാപണവും ഏശില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ…

Read More

മനാമ: ഖത്തര്‍ സായുധ സേനയിലെയും ഖത്തര്‍-തുര്‍ക്കി സംയുക്ത സേനയിലെയും ഏഴ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ഖത്തറിലെയും തുര്‍ക്കിയിലെയും സര്‍ക്കാരുകളെയും ജനങ്ങളെയും ബഹ്റൈന്‍ അനുശോചനവും സഹതാപവും അറിയിച്ചു.ഖത്തറിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. ഈ സംഭവത്തില്‍ ഖത്തറിനും തുര്‍ക്കിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 145 മിസൈലുകളും 246 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ഇറാന്‍ നടത്തുന്ന അന്യായമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ സുഹൃദ്‌രാജ്യങ്ങളുടെ സുരക്ഷ, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജി 7 രാജ്യങ്ങളും യൂറോപ്യന്‍ കമ്മീഷനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെ ബഹ്റൈന്‍ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളായ ജോര്‍ദാനിലും ഇറാഖിലും സാധാരണക്കാര്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെയുള്ള പൊതുജന അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരെ ഇറാന്‍ നടത്തുന്ന അശ്രദ്ധവും ന്യായീകരിക്കാനാത്തതുമായ ആക്രമണങ്ങളെയും അവര്‍ ശക്തമായി അപലപിക്കുകയുണ്ടായി. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817 അനുസരിച്ച് തങ്ങളുടെ പ്രദേശങ്ങള്‍ സംരക്ഷിക്കാനും പൗരരെ സംരക്ഷിക്കാനുമുള്ള രാജ്യങ്ങളുടെ അവകാശത്തെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി.

Read More

തൃശൂ‍ർ: തൃശൂർ പൂരം കലക്കിയത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉദ്യോഗസ്ഥരുടെ പക്വതയില്ലായ്മ കാരണമാണ് പൂരം കലങ്ങിയതെന്ന് മുഖ്യമന്ത്രി പരസ്യമായി പോലും സമ്മതിച്ചിട്ടുണ്ട്. 2025 ലെ പൂരം മീറ്റിംഗിൽ 2024 ലെ പൂരം അലങ്കോലപ്പെട്ടതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെയാണ് കുറ്റപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ അപക്വമായ ഇടപെടലുകളാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് അദ്ദേഹം തുറന്നു പറഞ്ഞതായും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും പൂരം കലക്കലുമായി ബന്ധപ്പെട്ട മൊഴികൾ ഉടൻ ഹൈക്കോടതിയിൽ എത്തുമെന്നും തൃശൂർ പൂരം പ്രദർശന നഗരിയുടെ ഉദ്ഘാടന വേദിയിൽ സുരേഷ് ഗോപി വിവരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രവീന്ദ്രന്റെ പരാമർശങ്ങൾക്കുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.അന്ന് പൂരം കലക്കിയതുപോലെ ഈ തെരഞ്ഞെടുപ്പ് സമയത്ത് പാചകവാതക വിതരണത്തിലും അട്ടിമറിക്ക് ശ്രമം നടന്നതായി സുരേഷ് ഗോപി ആരോപിച്ചു. പാചകവാതകം കിട്ടാനില്ലെന്നും ക്ഷേത്രങ്ങളിലെ പൂജകൾ പോലും മുടങ്ങുന്നുവെന്നുമുള്ള ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ്…

Read More

മലയാളികളുടെ പ്രിയ സംവിധായകനും അഭിനേത്രിയുമാണ് പ്രിയദർശനും ലിസിയും. 1990ലായിരുന്നു ഇവരുടെ വിവാഹം. ശേഷം 2016ൽ വിവാഹമോചിതരാകുകയും ചെയ്തു. എന്നിരുന്നാലും പൊതുവേദികളിലെല്ലാം ഇവർ ഒന്നിച്ചെത്താറുണ്ടായിരുന്നു. ഇപ്പോഴിതാ ഏറെ നാളത്തെ വേർപിരിഞ്ഞുള്ള ജീവിതത്തിന് ലിസിയും പ്രിയദർശനും വിരാമമിട്ടിരിക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ ആയിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെന്നെ ഉള്ളുവെന്നും തങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞതായും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച സന്തോഷം പങ്കിട്ടിരിക്കുകയാണ് ഡബ്ബിം​ഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാ​ഗ്യലക്ഷ്മി. ആത്മാർത്ഥ പ്രണയമെങ്കിൽ എത്ര അകന്നാലും അവർ എന്നെങ്കിലും ഒന്നിക്കുമെന്നാണ് ഭാ​ഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. “ചില സിനിമയിലെ നായകനും നായികയും പിരിയുമ്പോൾ നാം ചിന്തിക്കും അയ്യോ അവർ പിരിയേണ്ടിയിരുന്നില്ല എന്ന്.. ചില ബന്ധങ്ങൾ അങ്ങനെയാണ്. ആത്മാർത്ഥ പ്രണയം ഉള്ളിൽ ഉണ്ടെങ്കിൽ എത്ര അകന്ന് പോയാലും എന്നെങ്കിലും അവർ ഒന്നിക്കും. ഒന്നിക്കാതിരിക്കാനാവില്ല അവർക്ക്. ഒരുപാട് സന്തോഷം തോന്നി ഈ വാർത്ത കേട്ടപ്പോൾ..”, എന്നാണ്…

Read More