Author: News Desk

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.80 വയസായിരുന്നു.ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. നാനൂറിലേറെ ചലച്ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം വേഷമിട്ടു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു പ്രത്യേക ഇടം ഡല്‍ഹി ഗണേഷ് നേടിയിട്ടുണ്ട്.

Read More

കല്‍പ്പറ്റ: ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കാവലിയില്‍ നിന്നും സൈക്കിളില്‍ വയനാട്ടിലെത്തി പ്രിയങ്കാഗാന്ധിക്കായി പ്രചരണം നടത്തി ശീനി കുന്തുരു എന്ന കെ ശ്രീനിവാസലു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 26നാണ് ശ്രിനി കാവലിയില്‍ നിന്നും സൈക്കിളില്‍ യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പ്രചരണരംഗത്ത് സജീവമാണ് ശ്രീനി. സുല്‍ത്താന്‍ബത്തേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തന്റെ സൈക്കിളുമായെത്തി പ്രിയങ്കാഗാന്ധിക്കായി ഇതിനകം തന്നെ വോട്ടഭ്യര്‍ഥിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന ശ്രീനി ഗുരുവായ കരീം പാഷയുടെ പാത പിന്തുടര്‍ന്നാണ് കോണ്‍ഗ്രസ് അനുഭാവിയാകുന്നത്. പിന്നീട് പലപ്പോഴും കൊടികള്‍ കെട്ടിയ പതാകയുമായി തെരഞ്ഞെടുപ്പ് കാലത്ത് പല സ്ഥലങ്ങളിലും പ്രചരണരംഗത്ത് സജീവമായി. സ്വന്തം ചിലവില്‍ മറ്റാരെയും ബുദ്ധിമുട്ടിക്കാതെയാണ് പ്രചരണം നടത്താറുള്ളതെന്ന് പറയുന്ന ശ്രീനി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം തന്റെ സൈക്കിളുമായി സഞ്ചരിച്ചിട്ടുണ്ട്. പല പ്രതിസന്ധികളും അതിജീവിച്ചാണ് സൈക്കിളുമായി പ്രചരണത്തിന് പോകാറുള്ളതെന്ന് പറയുന്ന ശ്രീനി കാവലിയിലെ ടാക്‌സി ഡ്രൈവറാണ്. ടാക്‌സി ഓടിച്ചുകിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നാണ് ഇതുപോലുള്ള പ്രചരണ പരിപാടികള്‍ക്ക് പോകാനായി തുക കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

Read More

പാലക്കാട്‌: തനിക്ക് പത്തനംതിട്ടയിലെ മാത്രമല്ല, പാലക്കാട്ടെയും കേരളത്തിലെയും സാധാരണ സിപിഎം പ്രവർത്തകരുടെ പിന്തുണയുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പത്തനംതിട്ടയിലെ സിപിഎം ഫേസ്ബുക്ക് പേജിൽ രാഹുലിനെ പുകഴ്ത്തിയുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവീൻ ബാബുവിന്റെ മരണം കൊലപാതകം ആണെന്ന നിലപാട് തന്നെയാണ് പത്തനംതിട്ടയിലെയും പുറത്തെയും സാധാരണ സിപിഎം പ്രവർത്തകർക്കുള്ളത്. സമാനമായ നിലപാട് തന്നെയാണ് വിഷയത്തിൽ ഞാനും കോൺഗ്രസും യുഡിഎഫും മുന്നോട്ടുവെക്കുന്നത്. അതുപോലെ പല വിഷയങ്ങളിലും സർക്കാരിനോടും പാർട്ടിയോടും സിപിഎം പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃവിരുദ്ധ തരംഗം ശക്തമാണ്. 63,000ത്തോളം ഫോളോവേഴ്‌സുള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സ്ഥിരമായി പാർട്ടിയുടെ പരിപാടികളും നിലപാടുകളും അപ്‌ലോഡ് ചെയ്യപ്പെടുന്ന പേജ് തങ്ങളുടേത് അല്ലെന്ന് പറയുന്നത് വ്യാജമാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നതുപോലെ അല്ല, വീഡിയോ അപ്‌ലോഡ് ചെയ്യുന്നതെന്നും ഇതിലൂടെ വ്യക്തമാകുന്നത് സിപിഎം പോലും താൻ ഉയർത്തിക്കാട്ടുന്ന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു എന്നതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Read More

പാലക്കാട്: മുനമ്പത്ത് ബോധപൂര്‍വമായ വര്‍ഗീയ ധ്രൂവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതൈന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അനുവദിച്ച ചരിത്രമില്ല. ‘ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അംഗീകരിക്കില്ല. മുന്‍പും അനുവദിച്ചില്ല, ഇനിയും അനുവദിക്കില്ല. ഇടുതപക്ഷമാണ് കേരളത്തെ ഇങ്ങനെ വളര്‍ത്തിയെടുത്തത്. മുനമ്പം അല്ല, കേരളത്തില്‍ എവിടെയായാലും ഭൂമിയില്‍ നിന്ന് ആരെയും ഒഴിപ്പിക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല. കോടതിയുള്‍പ്പടെയുളള സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതൊക്കെ സര്‍ക്കാര്‍ പരിഹരിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും. ‘കൈവശക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടിയും നിലകൊണ്ടതിന്റെ ഉത്പന്നമാണ് അധുനിക കേരളം. അല്ലാതെ ഇവര്‍ കുറച്ചാളുകള്‍ നടത്തിയതുകൊണ്ട് ഉണ്ടായതല്ല കേരളം ഇങ്ങനെയായത്. 1957ല്‍ ഇഎംഎസ് അധികാരത്തില്‍ വന്നപ്പോള്‍ ആണ് ഇന്ത്യയില്‍ ആദ്യമായി കുടിയൊഴിപ്പിക്കരുതെന്ന ഓര്‍ഡിനന്‍സ് ഇറക്കിയത്. അതിന്റെ ഭാഗമായാണ് സാധാരണമനുഷ്യര്‍ക്ക് നില്‍ക്കാന്‍ ഇടമായത്. അതിന് പിന്നില്‍ വലിയ ചരിത്രമുണ്ട്. കുറച്ച് ആളുകള്‍ ചേര്‍ന്ന് ഇപ്പോള്‍ തങ്ങളാണ് ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. ശക്തമായ ധ്രുവീകരണം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്’- എംവി ഗോവിന്ദന്‍ പറഞ്ഞു.

Read More

കണ്ണൂർ: സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം. കണ്ണൂർ മട്ടന്നൂരിലെ സഹിന സിനിമാസിലാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്ടർ ടാങ്ക് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗവും തകർന്നു . വാട്ടർ ടാങ്ക് പൊട്ടിയതോടെ മുകളിൽ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വാട്ടർ ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമന്റ് കട്ടകളും സീലിംഗും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവർക്ക് പരിക്കേറ്റത്. ഒരാൾ സീലിംഗിന് അടിയിൽ കുടുങ്ങി. സംഭവത്തെ തുടർന്ന് സിനിമ പ്രദർശനം തടസപ്പെട്ടു.ലക്കി ഭാസ്‌കർ’ സിനിമയുടെ ഇന്റർവെൽ കഴിഞ്ഞ് വീണ്ടും സിനിമ ആരംഭിച്ചപ്പോഴാണ് സംഭവമെന്ന് തിയേറ്ററിലുണ്ടായിരുന്നവർ പറഞ്ഞു.

Read More

പാറ്റ്ന: ഷണ്ടിംഗ് ഓപ്പറേഷനിടെ കോച്ചുകൾക്കിടയിൽപ്പെട്ട് റെയിൽവേ പോർട്ടർ മരിച്ചു.ബിഹാറിലെ ബെഗുസാരായിലെ ബറൗനി ജംഗ്ഷനിലാണ് സംഭവം നടന്നത്. സോൻപൂർ റെയിൽവേ ഡിവിഷന് കീഴിലുള്ള സ്റ്റേഷനിൽ പോർട്ടർ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് മരിച്ചത് . ലക്‌നൗ ജംഗ്ഷനിൽ നിന്ന് ബറൗനി ജംഗ്ഷന്റെ പ്ലാറ്റ്‌ഫോം നമ്പർ അഞ്ചിൽ എത്തിയ ലക്‌നൗ-ബറൗനി എക്സ്പ്രസിൽ (നമ്പർ: 15204) ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത് അമർ എൻജിൻ കപ്ലീംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ അപ്രതീക്ഷിതമായി പിന്നിലേക്ക് നീങ്ങുകയായിരുന്നു.ഇതിനിടെ അമർ രണ്ട് കോച്ചുകൾക്കിടയിൽ കുടുങ്ങിപ്പോയി . ഉടൻ തന്നെ അല‌ാറം മുഴക്കിയെങ്കിലും അതിനുള്ളിൽപ്പെട്ട അമർ കുമാർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.അപകടത്തിന് പിന്നാലെ എൻജിൻ ഡ്രെെവർ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടി.അപകടദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Read More

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സിപിഎം അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കൊച്ചിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച് പിണറായി സര്‍ക്കാര്‍ സീപ്ലെയിന്‍ പറത്തുമ്പോള്‍ തന്റെ മറ്റൊരു സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ഉമ്മന്‍ ചാണ്ടി വിസ്മൃതിയിലായി ഒന്നരവര്‍ഷം കഴിയുമ്പോള്‍ രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി 2013 ജൂണിലാണ് ഉമ്മന്‍ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തത് . അന്ന് സിപിഎം മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ആലപ്പുഴയില്‍ ഇറക്കാന്‍ പോലും സമ്മതിച്ചില്ല. സീ ബേര്‍ഡ് എന്ന കമ്പനിയുടെ സീപ്ലെയിന്‍ 2019ല്‍ ബാങ്ക് ജപ്തി ചെയ്തു .ഫ്‌ളോട്ടിംഗ് ജെട്ടി, വാട്ടര്‍ ഡ്രോം, സ്പീഡ് ബോട്ട് തുടങ്ങിയവയ്ക്ക് 14 കോടി രൂപ സംസ്ഥാന സര്‍ക്കാരും മുടക്കിയിരുന്നു .ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നീട്…

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ യു ഡി ഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ കെ.എം.സി.സി ബഹ്‌റൈൻ ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ഉദ്ഘാടനം നിർവഹിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ദേശീയ അസിസ്റ്റന്റ് ട്രെഷറർ മുഹമ്മദ്‌ ജസീൽ നന്ദിയും പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാൻ ധാർമികതക്ക് നിരക്കാത്ത പ്രവർത്തനങ്ങളുമായി സിപിഎം, ബിജെപി കൂട്ടുകെട്ട് പ്രവർത്തിക്കുന്നതിന്റെ ഭാഗമാണ് ട്രോളി ബാഗ് കള്ളപ്പണ തട്ടിപ്പ് വിവാദം എന്ന്യു ഡി എഫ് നേതാക്കൾ അഭിപ്രായപ്പെട്ടു.വടകര ലോക്സഭ തിരഞ്ഞെടുപ്പിൽ കൃതൃമമായി സിപിഎം, സംഘപരിവാര കൂട്ടുകെട്ട് സൃഷ്ട്ടിച്ചെടുത്ത കാഫിർ വിവാദം വടകരയിലേ ജനങ്ങൾ മനസിലാക്കിയതിന്റെ കൂടെ ഫലമാണ് ഷാഫി പറമ്പിലിന്റെ വിജയമെന്നും,ട്രോളി ബാഗ് കള്ളപ്പണ തട്ടിപ്പ് വിഷയത്തിലെ സിപിഎം, ബിജെപി തട്ടിപ്പ് മനസിലാക്കി പാലക്കാട്‌ മണ്ഡലത്തിലെ വോട്ടർമാർ യു ഡി ഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു.വയനാട്, ചേലക്കര…

Read More

ഖത്തർ: ഹമാസ് നേതാക്കൾക്ക് അഭയം നൽകുന്നതിൽ നിർണായക തീരുമാനവുമായി ഖത്തർ. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് ഖത്തർ തങ്ങളുടെ നയം മാറ്റിയത്. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ നയം വ്യക്തമാക്കിയത്. ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ചതോടെയാണ് അമേരിക്ക കടുത്ത നിലപാടെടുത്തത്. മോചന നിർദ്ദേശങ്ങൾ നിരസിച്ചതോടെ ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ആഴ്ചകൾക്ക് മുൻപ് ഒരു ബന്ദിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും ഹമാസ് നിരസിച്ചു. ഇതോടെയാണ് ഖത്തറിനോട് അമേരിക്ക നിലപാട് വ്യക്തമാക്കിയതെന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാൻ ഖത്തറിനോട് പറയണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കൻ യുഎസ് സെനറ്റർമാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കത്തും നൽകിയിരുന്നു. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ…

Read More

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ 24 മരണം. 40 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ക്വെറ്റ റെയിൽവേ സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. പെഷവാറിലേക്കുള്ള ട്രെയിൻ പുറപ്പെടാൻ തയ്യാറായിരിക്കെയാണ് പൊട്ടിത്തെറിയുണ്ടായത്.സംഭവസമയം ഏകദേശം 100 പേർ സ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമാണെന്നും ചാവേർ ആക്രമണമാണെന്നും വിവരമുള്ളതായി ക്വെറ്റ എസ് എസ് പി മൊഹമ്മദ് ബലോച്ച് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. പൊലീസും സുരക്ഷാസേനയും സ്ഥലത്തെത്തിയതായി ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് വ്യക്തമാക്കി. ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡ് പ്രദേശത്ത് പരിശോധന നടത്തുകയാണ്. പരിക്കേറ്റവരിൽ പലരും ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഉയരാൻ സാദ്ധ്യതയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാനിലെ ഏറ്റവും വലുതും ദരിദ്രവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. തീവ്രവാദികളുടെ പ്രവർത്തനകേന്ദ്രമാണ് ഇവിടമെന്നും റിപ്പോർട്ടുകളുണ്ട്. മുൻപ് പ്രദേശത്തെ വിദേശ ഫണ്ടിംഗുള്ള ഊർജ പദ്ധതികളെ തീവ്രവാദികൾ ലക്ഷ്യംവച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ തീവ്രവാദി സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആണെന്ന് സൂചനയുണ്ട്. സുരക്ഷാ സേനയ്ക്ക് മേലുള്ള ആക്രമണങ്ങളിലും മറ്റ് പ്രവിശ്യകളിൽ നിന്നുള്ള പാകിസ്ഥാനികൾക്കുമേലുള്ള ആക്രമണങ്ങളിലും…

Read More