Author: News Desk

മനാമ: മലയാളത്തിൻ്റെ പ്രിയ കഥാകൃത്ത് എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി. സിനിമാ തിരക്കഥയിലൂടെ മലയാളത്തെ ലോകത്തിൻ്റെ നിറുകയിൽ എത്തിച്ച അതുല്യ പ്രതിഭയായിരുന്നു എം.ടി. ‘ സ്പർശിച്ച മേഘലയിലെല്ലാം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻ്റെ സൃഷ്ടികൾ , തലമുറകൾക്ക് മായ്ക്കാനാവാത്ത വിധം നിലകൊള്ളുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ‘

Read More

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ മിഡിൽ ഈസ്റ്റ്‌ ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 27 വെള്ളിയാഴ്ച ഹിദ്ദിലെ മിഡിൽ ഈസ്റ്റ്‌ ഹോസ്പിറ്റലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യം സംരക്ഷിക്കുക, ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി തടയുക എന്ന സന്ദേശത്തോടെ ഡിസംബർ 27 ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൗജന്യ ആയുർവേദ കൺസൾട്ടേഷൻ, ഡെൻ്റൽ സ്ക്രീനിംഗ്, ഗൈനക്കോളജി കൺസൾട്ടേഷൻ, ഓർത്തോപീഡിക് കൺസൾട്ടേഷൻ,ബ്ലഡ്‌ പ്രെഷർ, ബ്ലഡ്‌ ഷുഗർ,പൾസ് റേറ്റ്,ശ്വസന നിരക്ക്,ഉയരവും ഭാരവും* എന്നീ ചെക്കപ്പുകളും ക്യാമ്പിൽ ലഭ്യമായിരിക്കും.ബഹറിനിലെ എല്ലാ ഭാഗത്തുനിന്നും ട്രാൻസ്‌പോർട്ടേഷൻ സൗകര്യവും ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോംമിൽ വിവരങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. https://surveyheart.com/form/676039d82505a317f8d3c1a8 കൂടുതൽ വിവരങ്ങൾക്ക് , 39125828, 38978535,34502044,39655787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Read More

മനാമ: മലയാളത്തിന്റെ കരുത്തുറ്റ സാഹിത്യകാരനും, തിരക്കഥാകൃത്തും, സിനിമാ സംവിധായകനുമായ എം. ടി. എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മികച്ച എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സിനിമ സംവിധായകൻ എന്നുവേണ്ട താൻ കൈവെച്ച എല്ലാ മേഖലകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ആധുനിക മലയാള സാഹിത്യ രചയിതാവാണ് എന്ന് നിസംശയം പറയാനാകുമെന്നും അദേഹത്തിന്റെ നിര്യാണം കേരളാ സാഹിത്യത്തിന് തീരാ നഷ്ടം ആണ് എന്നും പ്രസിഡന്റ്‌, ശ്രീ രാജേഷ് നമ്പ്യാർ തന്റെ അനുശോചനകുറിപ്പിൽ അറിയിച്ചു. തന്റെ ഇരുപതിമൂന്നാം വയസിൽ എഴുതിയ “നാലുകെട്ട്” എന്ന നോവലിന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊണ്ടാണ് അദ്ദേഹം തന്റെ സാഹിത്യ രചനകളുടെ തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് എഴുതിയ പല നോവലുകളും മലയാളമ്പസാഹിത്യത്തിന്റെ വഴിത്തിരുവുകളായിരി ന്നു എന്നും അദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യലോകത്ത് കനത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നും ജനറൽ സെക്രട്ടറി ശ്രീ അനിൽ പിള്ള തന്റെ അംശോചന സന്ദേശത്തിൽ അറിയിച്ചു. എം…

Read More

ന്യൂഡല്‍ഹി: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍ ഓര്‍മ്മിപ്പിച്ചു. ‘പ്രശസ്ത മലയാള എഴുത്തുകാരനായ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’- രാഷ്ട്രപതി ദ്രൗപദി മുര്‍മു കുറിച്ചു.

Read More

ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. സര്‍വകലാശാലയ്ക്ക് സമീപം വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരന്‍ (37) ആണ് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്. തിങ്കളാഴ്ച രാത്രി പള്ളിയില്‍ പോയ ശേഷം ക്യാമ്പസിനുള്ളില്‍ സുഹൃത്തായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഒപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം ഇരുവരുടേയും അടുത്തേക്ക് എത്തിയ പ്രതി അകാരണമായി ഇരുവരേയും മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ട് പോയി ഉപദ്രവിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കന്യാകുമാരി സ്വദേശിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്.ഒപ്പമുണ്ടായിരുന്ന യുവാവ് പ്രതി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി നിരവധി തവണ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചുവെങ്കിലും പ്രതി അതിന് വഴങ്ങിയില്ല.…

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽമുൻ കേരള മുഖ്യമന്ത്രിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ. കരുണാകരന്റെയും, മുൻ എം.പി യും കെ പി സി സി വർക്കിങ് പ്രസിഡന്റുമായിരുന്ന പി. ടി തോമസിന്റെയും അനുസ്മരണ സമ്മേളനം26 12 2024 വ്യായാഴ്ച്ച ( നാളെ ) രാത്രി 7.30 നു സെഗയ KCA ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, മുഹറഖ് ഏരിയ കമ്മിറ്റി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ഓർമ്മക്കായി നടത്തുന്നനിറക്കൂട്ട് ചിത്രരചന മത്സരം സീസൺ 6 2025 ജനുവരി 3 നുവൈകിട്ട് 4 മണി മുതൽ നടക്കും. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ചാണ് പരിപാടി നടക്കുന്നത്. 3 വിഭാഗമായി തിരിച്ചാണ് മത്സരം, കാറ്റഗറി 15 വയസ്സ് മുതൽ 9 വയസ്സ് വരെയും, കാറ്റഗറി 210 വയസ്സ് മുതൽ 13 വയസ്സ് വരെയും, കാറ്റഗറി 314 വയസ്സ് മുതൽ 16 വയസ്സ് വരെയും തരം തിരിച്ചാണ് മത്സരം. കൂടുതൽ വിവരങ്ങൾക്കും ജിസ്റ്റർ ചെയ്യുവാനും താഴെ കൊടുത്ത നമ്പറുകളിൽ വിളിക്കാമെന്നു ഭാരവാഹികൾ അറിയിച്ചു. മണികണ്ഠൻ ചന്ദ്രോത്ത് 39956325, അൻഷാദ് റഹിം 38937565, രതീഷ് രവി 34387743.

Read More

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിരക്കിൽ ഗുരുതരമായി പരുക്കേറ്റ ശ്രീതേജയ്ക്ക് (9) രണ്ടു കോടി രൂപ സഹായം നൽകുമെന്ന് നടൻ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അല്ലു അരവിന്ദ്. തിരക്കിൽ കുട്ടിയുടെ അമ്മ മരിച്ചിരുന്നു. അല്ലു അർജുൻ ഒരു കോടി രൂപയും മൈത്രി മൂവീസ് 50 ലക്ഷവും സംവിധായകൻ സുകുമാർ 50 ലക്ഷം രൂപയുമാണ് നൽകുകയെന്ന് അല്ലു അരവിന്ദ് പറഞ്ഞു. തെലങ്കാന ചലച്ചിത്ര വികസന കോർപറേഷൻ വഴി തുക കൈമാറും. കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നു അല്ലു അരവിന്ദ് പറഞ്ഞു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ദിൽരാജു പറ‍ഞ്ഞു. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് പിതാവ് ഭാസ്കർ പറഞ്ഞു. അല്ലുവിന്റെയും സിനിമാ ടീമീന്റെയും സഹായം ലഭിക്കുന്നുണ്ട്. അല്ലുവിനെതിരായ കേസ് പിൻവലിക്കാൻ തയാറാണെന്ന് പറ‌‍ഞ്ഞത്…

Read More

ചെന്നെെ: ചെന്നെെ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന സീനിയർ സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം രണ്ട് പേർ ചേർന്ന് വിദ്യാർത്ഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പള്ളിയിൽ പോയി മടങ്ങിവരുകയായിരുന്നു പെൺകുട്ടിയും സുഹൃത്തും.പെൺകുട്ടിയുടെ പരാതിയിൽ കോട്ടൂർപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാലയിലെ രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ക്യാമ്പസിനുള്ളിൽ വച്ച് അജ്ഞാതരായ രണ്ട് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. സിസിടിവി ഉൾപ്പെടെ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Read More

ആസ്താന: കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണ് നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലേക്ക് പറക്കുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനമാണ് ലാന്റിങിനിടെ തീപിടിച്ച് കത്തിയമർന്നത്. വിമാനത്തിലുണ്ടായിരുന്ന 12 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. കനത്ത മൂടൽ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാന്റ് ചെയ്യാൻ പല തവണ ശ്രമിച്ചതായും കസാഖ് മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. അഗ്നിഗോളമായി വിമാനം നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താഴ്ന്ന് പറന്ന വിമാനം നിലത്തു തട്ടിയ ശേഷമാണ് തീപിടിച്ചത്. ഉടൻ തന്നെ രക്ഷാപ്രവ‍ർത്തനം ആരംഭിച്ചതായി കസാഖ് എമർജൻസി മന്ത്രാലയം അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. അസർബൈജാനിലെ ബാകു വിമാനത്താവളത്തിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം അടിയന്തിര ലാന്റിങിന് അനുമതി തേടുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മൂടൽ മഞ്ഞ്…

Read More