- സാധാരണക്കാർക്ക് ആശ്വാസമാകുമോ? ബഹ്‌റൈനിൽ വിലകുറഞ്ഞ പെട്രോൾ വേണമെന്ന് എംപിമാർ
- ഇസ്ലാമിക പ്രതീകങ്ങളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ; പ്രതിക്ക് ഒരു വർഷം തടവ്
- വ്യാപാര മിച്ചത്തിൽ അറബ് രാജ്യങ്ങളെ പിന്നിലാക്കി ബഹ്റൈൻ; ജിഡിപിയുടെ 33.2 ശതമാനവുമായി ഒന്നാം സ്ഥാനത്ത്
- വേണു വടകരയ്ക്ക് പി.ജി.എഫ് കർമ്മജ്യോതി പുരസ്കാരം
- അർജന്റീന കളിക്കാൻ വരാമെന്ന് പറഞ്ഞ് ചൈനയെ പറ്റിച്ചിട്ടുണ്ട്, കേരളത്തിലും അർജന്റീന പണം വാങ്ങി തട്ടിപ്പ് നടത്തി- മുൻ മന്ത്രി വി അബ്ദുറഹിമാൻ
- ‘ജിന്ന് മന്ത്രിച്ച’ പഴത്തിന് 2,500 രൂപ; മലപ്പുറത്തെ കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു
- നിലപാടിൽ മാറ്റമില്ല; മാറ്റമുണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്ന് മുഖ്യമന്ത്രി
- അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ലഭിച്ചത് 1,472.8 കോടി രൂപ
Author: News Desk
വീണ്ടും തിരിച്ചടി, യുദ്ധ വിമാനങ്ങൾ തകർത്തതിന് പിന്നാലെ യുഎസിന്റെ എംക്യു-1 ഡ്രോൺ തകർത്ത് ഇറാൻ; ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
ടെഹ്‌റാൻ : ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ. യുഎസിന്റെ എംക്യു–1 ഡ്രോൺ ഇറാനിയൻ റെവലൂഷണറി ഗാർഡ്സ് വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാൻ മേഖലയിലാണ് ഡ്രോണ്‍ വെടിവച്ചിട്ടതെന്നാണ് ഐആർജിസിയുടെ അവകാശവാദം. എന്നാൽ യുഎസ് പ്രതിരോധവകുപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല. യുഎസിന്റെ രണ്ട് വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഒരു വിമാനം തകർന്നതായി യുഎസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.അഞ്ച് ആഴ്ചയായി തുടരുന്ന യുഎസ്-ഇറാൻ യുദ്ധത്തിനിടയിൽ ആദ്യമായാണ് അമേരിക്കൻ പൈലറ്റുള്ള ഒരു പോർവിമാനം ഇറാൻ വെടിവെച്ചിടുന്നത്. എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ എന്ന അത്യാധുനിക യുദ്ധവിമാനമാണ് ഇറാൻ തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാളെ യുഎസ് സേന സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമില്ല. തെക്കുപടിഞ്ഞാറൻ ഇറാനിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പരിഹാസവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് രംഗത്ത് വന്നിരുന്നു. ഇറാനിലെ ഭരണമാറ്റം എന്ന ലക്ഷ്യത്തിൽനിന്ന്, ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി…
‘എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായി, എൻഡിഎ സര്‍ക്കാര്‍ വരും, സംസ്ഥാനത്തിന്റെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങും’; അയ്യപ്പനെ പ്രണമിച്ച് മോദി
ആലപ്പുഴ: ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ അഭിസംബോധന ചെയ്ത മോദി കേരളത്തിലെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. അനൂപ് ആന്‍റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അനൂപ് ആന്‍റണി തനിക്കൊപ്പം വര്‍ഷങ്ങളായുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരുമായി തന്‍റെ ബൂത്ത് പരിപാടിയിൽ സംസാരിച്ചു. എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറാണെന്ന് അതിലൂടെ മനസിലായി. തന്നെ കാണാൻ ഹെലിപാഡിന് സമീപം റോഡ് ഷോക്ക് എത്തിയപോലെ ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുന്നു. റോഡിന് ഇരുവശവും ജനങ്ങളുണ്ടായിരുന്നു.കേരളത്തിൽ എൻഡിഎ സര്‍ക്കാര്‍ വരുമെന്നം ഇപ്പോള്‍ കേരളം വികസനത്തിൽ ഏറെ പിന്നിലാണെന്നും അനന്തസാധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും ഒന്നും നടന്നില്ല. കോട്ടയം മെഡിക്കൽ കോളേജിൽ അടിസ്ഥാന…
വി. അബ്ദുല്‍ മജീദ് കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് മൂന്നു ദിവസം മാത്രം അവശേഷിക്കെ പോരിനു മൂര്‍ച്ചകൂട്ടി മുന്നണികള്‍. വിശ്രമമില്ലാത്ത പ്രചാരണങ്ങളിലാണ് മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍.പോരാട്ടത്തിന്റെ ആദ്യനാളുകളില്‍ വികസനത്തിലും ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലുമൊക്കെ ഊന്നിയായിരുന്നു മുന്നണികളുടെ പ്രചാരണം. പത്തു വര്‍ഷത്തെ തങ്ങളുടെ ഭരണം കേരളത്തില്‍ വന്‍ വികസനമുണ്ടാക്കി എന്ന അവകാശവാദവുമായാണ് എല്‍.ഡി.എഫ്. കളത്തിലിറങ്ങിയത്. വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി അതിനെ പ്രതിരോധിച്ചും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കൊണ്ടുവരുന്ന വലിയതോതിലുള്ള വികസനത്തെക്കുറിച്ച് സംസാരിച്ചുമാണ് യു.ഡി.എഫ്. കളംനിറഞ്ഞത്. അതിനിടയിലും ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം സജീവമാക്കിനിര്‍ത്താന്‍ യു.ഡി.എഫ്. ശ്രദ്ധിച്ചിരുന്നു. എന്‍.ഡി.എ. ആകട്ടെ, കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിന്റെ വികസന മുന്നേറ്റങ്ങളിലൂന്നിയും പരോക്ഷമായി ഹിന്ദുത്വ അജണ്ട അവതരിപ്പിച്ചും കളത്തിലിറങ്ങുകയും ചെയ്തു.തൊട്ടുപിറകെ വിവാദങ്ങളുടെ ദിനങ്ങളായിരുന്നു. വിവിധ പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കളുടെ കൂടുമാറ്റവും ചില വെളിപ്പെടുത്തലുകളുമൊക്കെ വിവാദങ്ങള്‍ക്ക് വീര്യം കൂട്ടി. എന്നാല്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ വര്‍ഗീയ ബന്ധങ്ങള്‍ സംബന്ധിച്ച ആരോപണ- പ്രത്യാരോപണങ്ങള്‍ മേല്‍ക്കൈ നേടുകയായിരുന്നു.തുടക്കം മുതല്‍ തന്നെ എല്‍.ഡി.എഫിനെതിരെ, വിശേഷിച്ച് സി.പി.എമ്മിനെതിരെ ബി.ജെ.പി-…
പി ആർ സുമേരൻ കൊച്ചി: നടൻ അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ എത്തി , താരം പ്രധാന കഥാപാത്രമായി അഭിനയിച്ച’തുടരണമീ വിജയഗാഥ’ അവതരിപ്പിച്ചു.കേരളീയ പുരോഗമന മുന്നേറ്റങ്ങളുടെ ചരിത്ര സാക്ഷ്യവും പുതുകാല വികസനവും ആവിഷ്കരിക്കുന്ന ‘തുടരണമീ വിജയഗാഥ’ അവതരണത്തിന്റെ പോസ്റ്റർ ചലച്ചിത്ര സംവിധായകൻ ടി.വി. ചന്ദ്രൻ, ഡോ. പ്രമോദ് പയ്യന്നൂരിന്റെയും അഭിനേതാക്കളുടെയും സാന്നിദ്ധ്യത്തിൽ കവയിത്രി റോസ് മേരിയ്ക്ക് നൽകി പ്രകാശനം ചെയ്തു. കണ്ണൂർ ധർമ്മടത്ത് ഒരുക്കിയ മെഗാ ഇവന്റിലാണ് ചലച്ചിത്ര-നാടക, നൃത്ത, സംഗീത, കളരി മേഖലകളിലെ പ്രതിഭകൾ ഒന്നിക്കുന്ന ദൃശ്യാവതരണം അവതരിപ്പിച്ചത്. 20 മിനുട്ട് ദൈർഘ്യത്തിലായിരുന്നു അവതരണം. പ്രേക്ഷകർക്ക് നാടക പ്രയോക്താവും ചലച്ചിത്ര സംവിധായ കനുമായ ഡോ. പ്രമോദ് പയ്യന്നൂരിന്റെ ആശയവും ആവിഷ്കാരവും മുൻനിർത്തിയാണ് തുടരണമീ വിജയഗാഥയുടെ ദൃശ്യാവതരണം നടന്നത്. നിലമ്പൂർ ആയിഷ, അപ്പാനി ശരത്ത്, സിതാര ബാലകൃഷ്ണൻ, മധുപാൽ, സന്തോഷ് കീ ഴാറ്റൂർ, ഇർഷാദ്, കുഞ്ഞികൃഷ്‌ണൻ മാസ്റ്റർ, പ്രൊഫ. അലിയാർ, ഗിരിജാ സുരേന്ദ്രൻ, ഭാഗ്യലക്ഷ്മി, സ്റ്റീനാ രാജ്, ഗുരു പ്രസാദ്, ഗായത്രി…
ടീം യുഡിഫ് ബഹ്റൈൻ കമ്മിറ്റി പ്രവാസി ക്ഷേമത്തിനായി മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ നിർദേശച്ച പ്രവാസികൾക്ക് ഗുണകരമായകാര്യങ്ങൾ യുഡിഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി
1) പ്രവാസി പെൻഷൻ വർധിപ്പിക്കും 2) 60 കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗമാവാൻ കഴിയും മാനിഫെസ്റ്റോ 1 എമിഗ്രേഷൻ ഇനത്തിൽ കേന്ദ്രത്തിൻ്റെ പക്കലുള്ള പതിനായിരക്കണക്കിന് കോടി രൂപ പ്രയോജനപെടുത്തി പ്രവാസി പുനരധിവാസം നടപ്പിലാക്കാൻ കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും. 2 വിദേശത്തുനിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സമഗ്രമായ ഒരു പുനരധിവാസ പദ്ധതി തയ്യാറാക്കി നടപ്പിലാക്കും 3 ത്രിതല തദ്ദേശ സ്വയംഭരണ സംവിധാനത്തിൽ പ്രവാസി സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കും. പ്രവാസി ക്ഷേമത്തിനായി പദ്ധതി അടങ്കലിൻ്റെ നിശ്ചിത ശതമാനം നീക്കിവയ്ക്കും. വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡ് നൽകും. വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. പ്രവാസി പെൻഷൻ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും. പ്രവാസി ക്ഷേമനിധി ബോർഡിന് നൽകുന്ന സർക്കാർ വിഹിതം ഉയർത്താൻ നടപടി സ്വീകരിക്കും. പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള പ്രായ പരിധി എടുത്തു മാറ്റാനും 60 വയസ്സ് കഴിഞ്ഞവർക്ക് അനുകൂല്യങ്ങൾ നൽകാനും…
‘ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടേ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂ’; രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടേ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ ഇനി ഡൽഹിയിലും ചർച്ചകൾ നടക്കും. അത് കൊണ്ടാണ് ബില്ല് മാറ്റി വെച്ചത് തന്നെ. ബില്ലിനെ കുറിച്ച് ഇന്ന് മോദി എന്തിനു പറയണം, ഇന്നലെ കിരൺ റിജിജു തന്നെ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.തങ്ങളുടെ നിരവധി പ്രവർത്തകരെ കൊന്ന സിപിഎമ്മുമായി എങ്ങിനെ തങ്ങൾ ധാരണ ഉണ്ടാക്കും. പിണറായിയെ ചോദ്യം ചെയ്യാത്തത് ഒരു ഡീലിന്റെയും ഭാഗം ആയല്ല. കോൺഗ്രസിന്റെ എല്ലാ കള്ളത്തരങ്ങളും തെരഞ്ഞെടുപ്പിൽ പൊളിയും. ശബരിമല കൊള്ളയെ കുറിച്ച് മോദി മുമ്പ് സംസാരിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് വിവരം ഇല്ലാത്തതിന് എന്തു പറയാനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകിയും ഗൾഫിൽ ബിസിനസ് നടത്താമെന്ന് പറഞ്ഞും പലരിൽ നിന്നായി കോടികൾ തട്ടിയെടുത്ത ദമ്പതികൾ പിടിയിൽ
വിവാഹ വാഗ്ദാനം നൽകി സ്ത്രീകളിൽ നിന്നും ലക്ഷങ്ങളും ,ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും കോടികൾ കട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. ആലപ്പുഴ,കായംകുളം, ചെട്ടികുളങ്ങര ഇലഞ്ഞിവിള വീട്ടിൽ ബിജു ബാലൻ( 55 ) , ഭാര്യ. കായംകുളം ചിറക്കടവ് വല്ലൻ തറയിൽ വീട്ടിൽ രശ്മി ബിജു ( 44 )എന്നാവരെയാണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇവരുടെ തട്ടിപ്പുകളിൽ പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ വ്യാജ കമ്പനികൾ രൂപീകരിച്ച് അവരുടെ പേരിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുകയും പിന്നീട് അവ മറിച്ച് വിറ്റ് കമ്പനി പൂട്ടുകയും ചെയ്യുകയായിരുന്നു ഇവരുടെ പ്രധാന തട്ടിപ്പ്.ബഹ്‌റൈനിൽ കമ്പനി തുടങ്ങി ആളുകളെ പറ്റിക്കുകയും, ആ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവർക്ക് ശമ്പളം നൽകാതെയും പറ്റിച്ചു. കൂടാതെ ഓസ്ട്രേലിയയിൽ ജോലിയും സിറ്റിസൺ ഷിപ്പും വാഗ്ദാനം നൽകിയും പലരുടെ പക്കൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയിൽ ജോലിയും സിറ്റിസൺഷിപ്പും വാഗ്ദാനം നൽകി ബിജു എന്നയാളുടെ പക്കൽ നിന്നും പത്തരലക്ഷം രൂപ കൈപ്പറ്റുകയും ഇതിന് എഗ്രിമെന്റും നൽകിയിരുന്നു. തട്ടിപ്പിനിരയായവർ…
പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിള മോർച്ച. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. ബലാൽസംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ മോർച്ചാ ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിലുണ്ടെന്ന് പാര്‍ട്ടി നേതാവ് കെ.സി.വേണുഗോപാല്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പുനരധിവാസ പദ്ധതിക്കായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിക്ക് പിരിഞ്ഞുകിട്ടിയതിനേക്കാള്‍ കൂടുതല്‍ പണം ചെലവായെന്നും കെ.പി.സി.സിയുടെ അക്കൗണ്ടില്‍നിന്നാണ് ബാക്കി പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ കെ.സി. വേണുഗോപാലിന്റെ വിശദീകരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഒഴിഞ്ഞുമാറി. പദ്ധതി പൂര്‍ത്തിയായ ശേഷം കണക്ക് പുറത്തുവിടുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. നേരത്തെ ഭൂമി വാങ്ങാന്‍ അഞ്ചു കോടി രൂപ ചെലവായെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു.
കോഴിക്കോട്: പേരാമ്പ്രയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാതെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയ. ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയെന്ന ആരോപണം മറികടക്കാനാണിതെന്നാണ് സൂചന.എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുണ്ടെന്നും സ്ഥാനാര്‍ത്ഥി വരേണ്ട കാര്യമില്ലെന്നുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിശദീകരണം.പേരാമ്പ്ര ചങ്ങരോത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍നിന്നാണ് ഫാത്തിമ തെഹ്‌ലിയ വിട്ടുനിന്നത്. കണ്‍വെന്‍ഷന്റെ നോട്ടീസില്‍ ഫാത്തിമ തെഹ്‌ലിയ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. ഫാത്തിമ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന് എതിരാളികള്‍ ആരോപണമുന്നയിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പിന്‍മാറ്റമെന്നാണ് സൂചന. എന്നാല്‍ ഷെഡ്യൂളില്‍ ഈ പരിപാടിയില്ലെന്നാണ് യു.ഡി.എഫന്റെ വിശദീകരണം.അതേസമയം, എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വെച്ചിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥി വരേണ്ട കാര്യമില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
