Author: News Desk

തൃശൂർ: വാടാനപ്പള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ ദേവൻ. നേരത്തെ ചാർട്ട് ചെയ്ത പരിപാടികൾക്കായാണ് താൻ വാടാനപ്പള്ളിയിൽ എത്തിയതെന്ന് ദേവൻ പറഞ്ഞു. യോഗം തുടങ്ങാൻ താമസമുള്ളതുകൊണ്ടാണ് വിശ്രമിക്കാനായി ഈ വീട്ടിൽ എത്തിയത്. കോൺഗ്രസിന്‍റേത് പരാജയഭീതി മൂലമുള്ള നാടകമാണ്. മണലൂരിൽ ബിജെപിക്ക് വലിയ രീതിയിലുള്ള മുന്നേറ്റം ഉണ്ടാകുമെന്ന് അവർക്ക് ബോധ്യമായി. താൻ പങ്കെടുക്കുന്ന യോഗങ്ങളിൽ സ്ത്രീകളുടേത് അടക്കം വലിയ രീതിയിലുള്ള ആൾക്കൂട്ടം ഉണ്ടായിരുന്നു. ഇതുകണ്ട് ഭയന്നാണ് ടി എൻ പ്രതാപൻ എത്തിയതെന്നും ദേവൻ പറഞ്ഞു.താൻ വിശ്രമിച്ച വീട്ടിലുള്ളവരെ നേരിട്ട് പരിചയമില്ല. ബിജെപി നേതാവായ റോഷന്‍റെ സുഹൃത്തിന്‍റെ വീടാണ്. പരിപാടി തുടങ്ങുന്നതു വരെ റോഡിൽ നിൽക്കേണ്ട ഇവിടെ വിശ്രമിക്കാം എന്നു അദ്ദേഹം പറഞ്ഞു. ഇവിടെ വന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ടി എൻ പ്രതാപൻ എന്നയാൾ വന്ന് ബഹളമുണ്ടാക്കിയത്. താൻ കിറ്റ് വിതരണത്തിന് വന്നു എന്നു പറഞ്ഞാണ് ബഹളമുണ്ടാക്കിയത്. അതിനിടയിൽ സിപിഎമ്മിന്‍റെ ആളുകളും വന്നു.…

Read More

മം​ഗളൂരു: കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയിരിക്കുന്നത്. വനമേഖലയില്‍ നിന്നാണ് ശര‍ണ്യ കണ്ടെത്തിയത്. ശരണ്യ സുരക്ഷിതയാണെന്ന് തെരച്ചില്‍ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു.കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി ജിഎസ് ശരണ്യ കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്‍ഡമോള്‍ ട്രക്കിങിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് എത്തിയത്. എന്നാല്‍ കാട്ടാന ശല്യമുള്ളതിനാല്‍ കയറ്റിവിടാനാകില്ലെന്ന് വനം വകുപ്പ് ജീവനക്കാര്‍ അറിയിച്ചതോടെ യാവകപ്പാടിയിലെ ഹോം സ്റ്റേയില്‍ മുറിയെടുത്തു. പിന്നീട് വനം വകുപ്പിന്‍റെ അനുമതി ലഭിച്ചതോടെ പത്തംഗം സംഘത്തോടൊപ്പം ഏപ്രിൽ 2ന് രാവിലെ ഓടെയാണ് ശരണ്യ ട്രക്കിംഗ് യാത്ര തുടങ്ങിയത്. എന്നാല്‍, വനത്തിനുള്ളില്‍ വെച്ച് ശരണ്യയ്ക്ക് വഴി തെറ്റി പോയിരുന്നു. വഴി തെറ്റിയെന്ന സന്ദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹോം സ്റ്റേ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ശരണ്യക്കൊപ്പം പോയവര്‍ വ്യാഴം വൈകീട്ട് മടങ്ങിയെത്തി. ഏറെ നേരെ കാത്തുനിന്നിട്ടും ശരണ്യ തിരിച്ചുവന്നില്ല.…

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 188 മിസൈലുകളും 466 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

വി. അബ്ദുല്‍ മജീദ് കല്‍പ്പറ്റ: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ബഹ്‌റൈന്‍ പ്രവാസിയും മത്സരരംഗത്ത്. 18 വര്‍ഷത്തിലധികം ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന കെ.വി. പ്രകാശാണ് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സി.പി.ഐ. (എം.എല്‍- റെഡ്സ്റ്റാര്‍) സ്ഥാനാര്‍ത്ഥിയായി പോരിനിറങ്ങിയത്.2000 മുതല്‍ 2018 വരെ ബഹ്‌റൈനിലുണ്ടായിരുന്ന പ്രകാശ് മനാമയിലെ എ. ലത്തീഫ് അല്‍ ഔജാന്‍ ഫുഡ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഈ കാലയളവില്‍ ബഹ്‌റൈനില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ‘പ്രേരണ’ എന്ന സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു. സാമൂഹ്യപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.നേരത്തെ തന്നെ സി.പി.ഐ (എം.എല്‍) പ്രവര്‍ത്തകനായിരുന്ന പ്രകാശ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. വയനാട്ടിലെ തൊവരിമലയിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിക്കു വേണ്ടി നടന്ന തൊവരിമല ഭൂസമരമടക്കം നിരവധി ജനകീയ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. കണ്ണൂര്‍ സ്വദേശിയായ പ്രകാശ് കുറേക്കാലമായി കല്‍പ്പറ്റയിലാണ് താമസം.കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നവലിബറല്‍ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ജനകീയ ബദല്‍ എന്ന ലക്ഷ്യത്തോടെയാണ് തന്റെ പോരാട്ടമെന്ന് പ്രകാശ് പറഞ്ഞു. ഭരണവര്‍ഗത്തിലേക്ക് ജീര്‍ണിച്ചുകഴിഞ്ഞ സി.പി.എം. നയിക്കുന്ന…

Read More

കൊച്ചി: കോണ്‍ഗ്രസിന്റെ വയനാട് ഫണ്ടിനെതിരായി എല്‍.ഡി.എഫ്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസാണ് പരാതി നല്‍കിയത്.തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കോണ്‍ഗ്രസിനെ മോശമായി ചിത്രീകരിക്കാനും വ്യാജ സ്‌ക്രീന്‍ഷോട്ടുകളും തെറ്റായ കാര്യങ്ങളും പ്രചരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. ചില ആളുകളുടെ പേരുകളും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.വയനാട് ദുരിതബാധിതര്‍ക്കുവേണ്ടി വീട് നിര്‍മിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും ജോയിന്റ് അക്കൗണ്ട് വഴി സമാഹരിച്ച ഫണ്ടിന്റെയും ചെലവഴിച്ച തുകയുടെയും കണക്കുകള്‍ കഴിഞ്ഞദിവസം കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് ഒരുക്കിയ പ്രത്യേക ആപ് വഴി ശേഖരിച്ച തുകയും യൂത്ത് കോണ്‍ഗ്രസ് കെ.പി.സി.സിക്ക് നല്‍കിയ 1,05,00,000 രൂപയും ഉള്‍പ്പെടെ സമാഹരിച്ചത് 5,38,21,632 രൂപയാണ്.ആദ്യഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 3.245 ഏക്കര്‍ സ്ഥലം വാങ്ങാന്‍ 3,68,36,385 രൂപ ചെലവഴിച്ചു. റജിസ്‌ട്രേഷന്‍, ടി.ഡി.എസ്, സര്‍വേ എന്നിവയ്ക്കടക്കം ചെലവായതാണ് ഈ തുക. ആപ് തയാറാക്കാന്‍ 9.3 ലക്ഷം രൂപയും ചെലവായി. രണ്ടാം ഘട്ടത്തില്‍ 2.18 ഏക്കര്‍ ഭൂമി…

Read More

മനാമ: ബഹ്‌റൈനില്‍ ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി)യുടെ നിരവധി യൂണിറ്റുകള്‍ക്കു നേരെ ഞായറാഴ്ച പുലര്‍ച്ചെ ഇറാന്‍ ഡ്രോണാക്രമണം നടത്തിയതായി കമ്പനി അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് യൂണിറ്റുകളില്‍ തീപിടിത്തമുണ്ടായി.എല്ലാ തീപിടിത്തങ്ങളും പൂര്‍ണ്ണമായും അണച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഘാതത്തിന്റെ പൂര്‍ണ്ണ വ്യാപ്തി നിര്‍ണ്ണയിക്കാന്‍ നാശനഷ്ട വിലയിരുത്തല്‍ സംഘങ്ങള്‍ സ്ഥലത്തുണ്ട്.അടിയന്തര പ്രതികരണ സംഘങ്ങളെ ഉടനടി വിന്യസിച്ചു. സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളും അടുത്ത ഏകോപനത്തോടെ തീ നിയന്ത്രിക്കാനും യൂണിറ്റുകള്‍ സുരക്ഷിതമാക്കാനും പ്രവര്‍ത്തിച്ചു.

Read More

കറാച്ചി: ഇന്ത്യയുടെ ഭാഗത്തുനിന്നും പാകിസ്ഥാന് നേരെ ഭാവിയിൽ എന്തെങ്കിലും സൈനിക നീക്കം ഉണ്ടായാൽ മറുപടി അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അത്തരം നീക്കമുണ്ടായാൽ കൊൽക്കത്ത ഉൾപ്പെടെയുള്ള വിദൂര നഗരങ്ങളിൽവരെ കടന്നുകയറി പാകിസ്താൻ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഖവാജ ആസിഫ് ഭീഷണി മുഴക്കിയത്.ഇന്ത്യ തടവിലുള്ള പാകിസ്ഥാൻ പൗരന്മാരേയോ അല്ലെങ്കിൽ സ്വന്തം പൗരന്മാരെത്തന്നെയോ ഉപയോഗിച്ച് മൃതദേഹങ്ങൾ സൃഷ്ടിച്ച് ഭീകരാക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചേക്കുമെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ആരോപിച്ചത്. എന്നാൽ ആരോപണങ്ങൾക്ക് തെളിവ് നൽകാൻ ആസിഫ് തയ്യാറായില്ല. യുദ്ധമുണ്ടായാൽ അത് കേവലം 200-250 കിലോമീറ്റർ ചുറ്റളവിൽ പരിമിതപ്പെടുത്തില്ല. ഇന്ത്യൻ മണ്ണിൽ കയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കുമെന്ന് ആസിഫ് ഭീഷണി മുഴക്കി. അതേസമയം പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ തിരിച്ചടി ശക്തമായിരിക്കുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പ് തിരിച്ചടിച്ചിട്ടുണ്ട്.

Read More

തൃശൂർ: വിഷു ആഘോഷത്തോടനുബന്ധിച്ച് വോട്ടർമാർക്ക് ബിജെപി സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഇലക്‌ഷൻ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ചാർജുള്ള ഡോ.ബിന്ദുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. എൽഡിഎഫ് നേതാക്കളാണ് പരാതിയുമായി തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരെ സമീപിച്ചത്. ഒളരി ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് ഭക്ഷ്യക്കിറ്റിനുള്ള സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ഇതുപയോഗിച്ച് ഒളരി പാർഥസാരഥി ക്ഷേത്രത്തിനു സമീപത്തെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റുകൾ വിതരണം ചെയ്തെന്നുമാണ് പരാതി. ആർഡിഒയെ അറിയിച്ചതിനെ തുടർന്ന് ഇലക്‌ഷൻ ഫ്ലയിങ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിച്ചിരുന്നു. സൂപ്പർ മാർക്കറ്റിനു പിറകിലെ ഗോഡൗൺ വഴിയാണ് 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തതെന്നാണ് ആരോപണം. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷണം ആരംഭിച്ചു. ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സ്ലിപ് വിതരണമെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ ഇസ ടൗണിന്റെ പരിസരങ്ങളില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു.പ്രദേശവാസികള്‍ കൂട്ടത്തോടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം. നിലവിലെ സാഹചര്യത്തില്‍ വസതികള്‍ക്കും വിദ്യാലയങ്ങള്‍ക്കുമടുത്ത് വലിയ തോതിലുള്ള അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തിന്റെ ഫലമായി ഇന്ന് പുലര്‍ച്ചെ തങ്ങളുടെ സംഭരണശാലകളിലൊന്നില്‍ ഒരു ടാങ്കിന് തീപിടിച്ചതായി ബാപ്‌കോ എനര്‍ജിസ് അറിയിച്ചു.തീ പൂര്‍ണ്ണമായും അണച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ്. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അടിയന്തര പ്രതികരണ സംഘങ്ങള്‍ ഉടനടി പ്രവര്‍ത്തിച്ചു. സംഭവം നിയന്ത്രിക്കാനും സ്ഥലം സംരക്ഷിക്കാനും സിവില്‍ ഡിഫന്‍സ് സംഘവും ബന്ധപ്പെട്ട അധികാരികളും ഒരുമിച്ചു പ്രവര്‍ത്തിച്ചു. കമ്പനിയുടെ ജീവനക്കാരുടെ സുരക്ഷയ്ക്ക് എപ്പോഴും മുന്‍ഗണന നല്‍കുന്നുണ്ടെന്നും ബാപ്‌കോ വ്യക്തമാക്കി.

Read More