- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ചെന്നൈ: തമിഴ്നാട്ടിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചു. വർധന 50 ശതമാനത്തിലേറെയാണ്. ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുമ്പോഴോ ലൈസൻസ് കാലാവധി കഴിഞ്ഞോ ലൈസൻസ് ഇല്ലാതെയോ വാഹനമോടിച്ചാലുള്ള പിഴ 5,000 മുതൽ 10,000 രൂപ വരെയായി ഉയർത്തി. മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴ ചുമത്തും. മദ്യലഹരിയിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയാൽ ഡ്രൈവർ മാത്രമല്ല ഒപ്പം ഉള്ളവരും പിഴ അടയ്ക്കേണ്ടി വരും. ആംബുലൻസിന്‍റെയോ അഗ്നിശമന സേനയുടെ വാഹനത്തിന്‍റെയോ സഞ്ചാരം തടസ്സപ്പെടുത്തുന്ന തരത്തിൽ വാഹനമോടിച്ചാൽ 10,000 രൂപ പിഴ ഈടാക്കും. അശ്രദ്ധമായ ഡ്രൈവിംഗ്, സാഹസികമായ ഡ്രൈവിംഗ്, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിക്കൽ, അനാവശ്യമായി ഹോൺ മുഴക്കൽ എന്നിവയുൾപ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കും പിഴ കുത്തനെ കൂട്ടി. പുതുക്കിയ പിഴ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
കണ്ണൂര്‍: ജയിലിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ആർ സാജന് സസ്പെൻഷൻ. സുരക്ഷാവീഴ്ചയുടെ പേരിലാണ് സസ്പെൻഷൻ. മൂന്ന് കിലോയോളം കഞ്ചാവ് ജയിലിലേക്ക് കടത്താനുള്ള നീക്കം തടയുന്നതിൽ അനാസ്ഥ ഉണ്ടായെന്ന് ജയിൽ ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ജയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരമേഖലാ ഡി.ഐ.ജിയാണ് മൂന്നാഴ്ച മുമ്പ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. സെപ്റ്റംബർ 16നാണ് സംഭവം നടന്നത്. പച്ചക്കറികൾ ജയിലിലേക്ക് കൊണ്ടുവന്ന ഓട്ടോറിക്ഷയിൽ നിന്നാണ് മൂന്ന് കിലോ കഞ്ചാവ് കണ്ടെടുത്തത്. ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. കാസർകോട് ബാര സ്വദേശി മുഹമ്മദ് ബഷീറിനെയാണ് കണ്ണൂർ ടൗൺ സി.ഐ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. ഗുരുതരമായ കുറ്റകൃത്യം നിസ്സാരമായി എടുത്ത് ഒതുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് വ്യക്തമായിരുന്നു. മൂന്ന് പാക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തെന്നാണ് പൊലീസിന് നൽകിയ…
മുംബൈ: പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയാൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന പാക് ക്രിക്കറ്റ് ബോർഡിന്‍റെ തീരുമാനത്തിൽ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ഇന്ത്യയോട് ആരും ഭീഷണി സ്വരത്തിൽ സംസാരിക്കേണ്ടെന്നും അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ഉൾപ്പെടെയുള്ള എല്ലാ വലിയ ടീമുകളും കളിക്കുമെന്നും ഠാക്കൂര്‍ പറഞ്ഞു. “ലോകകപ്പിന് യോഗ്യത നേടിയ എല്ലാ ടീമുകളെയും ഇന്ത്യയിൽ കളിക്കാൻ ക്ഷണിക്കും. നിരവധി ലോകകപ്പുകൾ നമ്മൾ വിജയകരമായി നടത്തിയിട്ടുണ്ട്. പാകിസ്ഥാൻ മുമ്പ് നിരവധി തവണ ഇന്ത്യയിൽ കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് ആരും നിർദ്ദേശങ്ങൾ നൽകേണ്ട ആവശ്യമില്ല. അത് കേൾക്കാൻ ഞങ്ങൾ തയ്യാറല്ല. എല്ലാ ടീമുകളും അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കുമെന്ന് ഞങ്ങൾ കരുതുന്നു. കാരണം കായിക ലോകത്ത് ഇന്ത്യയെ അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ല, പ്രത്യേകിച്ചും ക്രിക്കറ്റിൽ. അതിനാൽ തന്നെ അടുത്ത വർഷം ഏകദിന ലോകകപ്പ്…
ന്യൂഡൽഹി: ദീപാവലിക്ക് പടക്കം പൊട്ടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ആറ് മാസം വരെ തടവും 200 രൂപ പിഴയുമാണ് ശിക്ഷ. പടക്ക നിർമ്മാണം, സംഭരണം, വിൽപ്പന എന്നിവയിൽ ഏർപ്പെടുന്നവർക്ക് മൂന്ന് വർഷം തടവും 5,000 രൂപ പിഴയും ലഭിക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി ഒന്നു വരെ സംസ്ഥാനത്ത് പടക്കങ്ങൾ പൂർണമായും നിരോധിച്ചിട്ടുണ്ട്. ശൈത്യകാല മലിനീകരണം നിയന്ത്രിക്കാൻ കഴിഞ്ഞ 2 വർഷമായി തുടരുന്ന സമ്പ്രദായമാണിത്. ‘പടക്കമല്ല ദീപം കത്തിക്കൂ’ എന്ന പേരിൽ വെള്ളിയാഴ്ച സർക്കാർ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിക്കുമെന്ന് റായ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ 51,000 വിളക്കുകൾ തെളിക്കും. ഒക്ടോബർ മുതൽ സംസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം മോശമാണ്. ഈ സമയത്ത് തന്നെ, വിളവെടുപ്പിന് ശേഷം അവശേഷിക്കുന്ന കറ്റ വേഗത്തിൽ ഇല്ലാതാക്കുന്നതിനായി കർഷകർ വയലുകളിൽ തീയിടുന്നതും ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതും സ്ഥിതി കൂടുതൽ വഷളാക്കും. പടക്കം…
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഒളിവിലല്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നിൽ എത്തുമെന്നും അഭിഭാഷകൻ. മറ്റന്നാൾ അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നും എം.എൽ.എ എവിടെയും പോകാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു. ബലാത്സംഗക്കേസിൽ കർശന ഉപാധികളോടെയാണ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി 11 ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, കേരളം വിടരുത്, പാസ്പോർട്ടും ഫോണും സറണ്ടർ ചെയ്യണം തുടങ്ങിയ നിബന്ധനകളും ഇതിൽ ഉൾപ്പെടുന്നു. എൽദോസിനെതിരെ തട്ടിക്കൊണ്ടു പോയി ശാരീരികമായി ഉപദ്രവിച്ചതിനാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് ശേഷം ബലാത്സംഗക്കുറ്റവും ചുമത്തുകയായിരുന്നു. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായതോടെ എൽദോസിനെതിരെ വധശ്രമത്തിനും പൊലീസ് കേസെടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒളിവിൽ പോയ എം.എൽ.എ ഒളിവിൽ കഴിയവെയാണ് മുൻകൂർ ജാമ്യം തേടിയത്. യുവതിയെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് എം.എൽ.എയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം…
തിരുവനന്തപുരം: സംസ്ഥാനത്ത് ശിശുമരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ 5041 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ വർഷം ഇതുവരെ 1002 കുഞ്ഞുങ്ങളാണ് ഹൃദയശസ്ത്രക്രിയക്ക് വിധേയരായത്. ഇതിൽ ഒരു വയസ്സിന് താഴെയുള്ള 479 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തി. കൂടുതൽ കുട്ടികളെ സഹായിക്കാൻ ഹൃദ്യം പദ്ധതി വിപുലീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തി കുട്ടികളെ രക്ഷിക്കാൻ കഴിയും. ഹൃദ്രോഗത്തിന്‍റെ തീവ്രത അനുസരിച്ച് കാലതാമസം കൂടാതെ വിദഗ്ധ ചികിത്സ നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഹൃദ്യത്തിലൂടെ ഹൃദ്രോഗത്തിന് ചികിത്സ തേടിയ കുട്ടികൾക്ക് തുടർചികിത്സയും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. അത്തരം കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയെയും വികാസത്തെയും പിന്തുണയ്ക്കുന്നതിന് തുടർപിന്തുണാ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ കുട്ടികൾക്ക് സാധാരണ കുട്ടികളെക്കാൾ കൂടുതൽ പിന്തുണ ആവശ്യമാണ്. ഇതിന്‍റെ ഭാഗമായി ആർബിഎസ്കെ നഴ്സുമാരെ ഉൾപ്പെടുത്തി ജില്ലാ കേന്ദ്രങ്ങളുടെ സഹായത്തോടെ…
ചെന്നൈ: കഴുകന്മാരെ സംരക്ഷിക്കാൻ പദ്ധതികളുമായി തമിഴ്‌നാട് സർക്കാർ. ഇതിന്‍റെ ഭാഗമായി സംസ്ഥാന തലത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിലുള്ള 10 അംഗ സമിതിയിൽ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുമുണ്ട്. കഴുകന്മാരുടെ സംരക്ഷണത്തിനുള്ള കർമപദ്ധതികൾ സമിതി തയ്യാറാക്കും. ശവക്കുഴികളുടെ ശാസ്ത്രീയ പരിപാലനം, കഴുകന്മാരുടെ മരണത്തിന് കാരണമാകുന്ന വിഷ മരുന്നുകളുടെ നിരോധനം, കഴുകൻ സംരക്ഷണ പ്രജനന കേന്ദ്രങ്ങൾ, കഴുകന്മാരുടെ സെൻസസ് എടുക്കൽ, കഴുകൻ സംരക്ഷണ ബോധവൽക്കരണ പരിപാടികൾ, എന്നിവ സമിതി ആസൂത്രണം ചെയ്യും.
ഡൽഹി: 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്ന മെഗാ ‘റോസ്ഗാർ മേള’ ഒക്ടോബർ 22ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 75000 ഉദ്യോഗാർത്ഥികൾക്ക് അപ്പോയിന്റ്മെന്റ് ലെറ്റർ നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പായിരിക്കും ഇത്. പ്രധാനമന്ത്രിയുടെ നിരന്തരമായ പ്രതിബദ്ധത നിറവേറ്റുന്നതിന്റെ ഭാഗമാണിതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലില്ലായ്മ വിഷയത്തിൽ പ്രതിപക്ഷം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ നിരന്തരം വിമർശിക്കുന്നതിനിടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് വേണ്ടത്ര തൊഴിലവസരങ്ങൾ ഇല്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇത് ഭരണകക്ഷിയായ ബി.ജെ.പി തള്ളിക്കളയുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിലും ഗുജറാത്തിലും പ്രതിപക്ഷത്തെ നേരിടാൻ ഈ നീക്കം ബിജെപിയെ സഹായിക്കും. ഈ വർഷം ജൂണിൽ വിവിധ ഗവൺമെന്റ് വകുപ്പുകളോടും മന്ത്രാലയങ്ങളോടും 10 ലക്ഷം പേരെ മിഷൻ മോഡിൽ നിയമിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ലഖ്നൗ: എഞ്ചിനീയറിംഗ്, എംബിബിഎസ് കോഴ്സുകൾ ഉടൻ തന്നെ ഹിന്ദിയിലും പഠിപ്പിക്കാൻ ആരംഭിക്കുമെന്ന് യു.പി സർക്കാർ. ഇന്ത്യയിലെ ആദ്യത്തെ ഹിന്ദിയിലുള്ള എംബിബിഎസ് പുസ്തകം ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കിയതിന് പിന്നാലെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രഖ്യാപനം. മെഡിക്കൽ വിദ്യാഭ്യാസത്തിനും എഞ്ചിനീയറിംഗിനുമായി പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു. ഉത്തർപ്രദേശിലെ ചില മെഡിക്കൽ, എഞ്ചിനീയറിംഗ് പുസ്തകങ്ങൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ടെന്നും ഈ കോഴ്സുകളും പുസ്തകങ്ങളും വരും വർഷങ്ങളിൽ ഹിന്ദിയിൽ ലഭ്യമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിൽ ഇന്ത്യയിലെ ആദ്യ ഹിന്ദി എംബിബിഎസ് പുസ്തകം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തിരുന്നു. ഇതോടെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. നിലവിൽ മൂന്ന് വിഷയങ്ങൾ ഹിന്ദിയിൽ പഠിക്കാൻ അവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവയാണവ. ഈ ഹിന്ദി എംബിബിഎസ് പുസ്തകങ്ങൾ തയ്യാറാക്കാൻ 97…
ലണ്ടൻ: അധികാരമേറ്റു 44–ാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന പേരുദോഷത്തോടെയാണ് പടിയിറക്കം. സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് രാജി. മത്സരിക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെന്ന് ട്രസ് സമ്മതിച്ചു. പാർട്ടി തന്റെ മേൽ അർപ്പിച്ചിരുന്ന വിശ്വാസം നഷ്ടപ്പെടുത്തിയതിൽ ക്ഷമ ചോദിച്ചുകൊണ്ടാണ് ലിസ് ട്രസ് രാജിവെച്ചത്.
