- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ടി20 ലോകകപ്പിന്‍റെ ആവേശത്തിലാണ്. രോഹിത് ശർമ്മ നയിക്കുന്ന ടീം ഇന്ത്യ ആദ്യ മത്സരത്തിന് തയ്യാറെടുക്കുകയാണ്. ടീമുകൾ കിരീടം നേടാനുള്ള സാധ്യതകൾ നോക്കുകയാണെങ്കിൽ, എല്ലാ ടീമുകളും മികച്ചതാണെന്ന് പറയേണ്ടിവരും. അട്ടിമറികൾക്കും അത്ഭുതങ്ങൾക്കും സാധ്യതയുള്ള ടി20-യിൽ ഫലങ്ങൾ പ്രവചനാതീതമാണ്. എന്നാൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ സെമിയിലെത്താൻ സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ചിരിക്കുകയാണ്. “സ്വാഭാവികമായും ടീം ഇന്ത്യ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതിനാൽ ആദ്യ നാലിൽ ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾ സെമിയിൽ എത്താം. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും കറുത്ത കുതിരകളായേക്കാം.” സച്ചിൻ ടെണ്ടുൽക്കർ ദി ടെലിഗ്രാഫിനോട് പറഞ്ഞു. ടീമിലെ ഏറ്റവും മികച്ച പേസറായ ബുംറയുടെ അഭാവം ഇന്ത്യയെ ബാധിക്കുമെന്നും ബുംറയ്ക്ക് പകരം വന്ന ഷമി പരിചയസമ്പന്നനായ ബൗളറാണെന്നും ഷമിയുടെ സമീപകാല പ്രകടനം മികച്ചതാണെന്നും സച്ചിൻ പറഞ്ഞു. ഒക്ടോബർ 23ന് ഇന്ത്യ പാകിസ്താനെ നേരിടും. മത്സരത്തിൽ ഇന്ത്യ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസവും സച്ചിൻ പ്രകടിപ്പിച്ചു.
കൊച്ചി: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെന്ന പേരിൽ തന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് നടി പരാതി നൽകിയിരിക്കുന്നത്. നടിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജപ്രചാരണം നടത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ട് നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം എൽദോസിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സങ്കടമുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കെ.പി.സി.സിക്ക് വിശദീകരണം നൽകി. താൻ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എൽദോസ് വിശദീകരിച്ചു. പിആർ ഏജൻസിയിലെ ജീവനക്കാരി എന്ന നിലയിലാണ് താൻ യുവതിയെ പരിചയപ്പെട്ടതെന്നും അവർക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നും എൽദോസ് ആവർത്തിച്ചു.
കൊച്ചി: കെഎസ്ആർടിസിയെ പരസ്യം കൊണ്ട് മൂടാനാകില്ലെന്ന് ഹൈക്കോടതി. വടക്കഞ്ചേരി ബസപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷണം നടത്തിയത്. ബസുകളുടെ പിൻഭാഗത്തും വശങ്ങളിലും പരസ്യം നൽകാൻ നിയമപരമായ അനുമതിയുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചതോടെയാണ് ഡിവിഷൻ ബെഞ്ചിന്‍റെ പ്രതികരണം. അതേസമയം പ്രത്യേക പരിഗണന തേടുന്നില്ലെന്നാണ് സർക്കാർ നിലപാട്. കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്ന സമയമാണിത്. പരസ്യം ഒഴിവാക്കുന്നത് കടക്കെണിയിലായ കോർപ്പറേഷനെ കൂടുതൽ പ്രതിസന്ധിയിലാക്കും. വിഷയത്തിൽ കെഎസ്ആർടിസിയെ കേൾക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് കേസ് നാളെ ഉച്ചകഴിഞ്ഞ് കൂടുതൽ വാദം കേൾക്കാനായി കോടതി മാറ്റിവെച്ചു. കെഎസ്ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്വകാര്യ, പൊതു വാഹനങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്നും നിലവിലെ പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കെഎസ്ആർടിസി, കെയുആർടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ കെഎസ്ആർടിസി…
മെല്‍ബണ്‍: പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ കളിക്കില്ലെന്ന് ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം വീണ്ടും ചർച്ചാവിഷയമായി. ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരാൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ മഴ കളി തടസപ്പെടുത്തിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ത്യ-പാക് മത്സരം നടക്കുന്ന ഒക്ടോബർ 23ന് മെൽബണിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പസഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസം കാരണമാണ് മഴ ശക്തമാകുക. അടുത്ത 4 ദിവസത്തിനുള്ളിൽ 100 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് ഓസ്ട്രേലിയയിലെ മെറ്ററോളജിക്കല്‍ ഡിപ്പാർട്ട്മെൻ്റ് പ്രവചിക്കുന്നത്. ടിക്കറ്റ് വിൽപ്പനയിലൂടെയും ടെലിവിഷൻ വ്യൂവർഷിപ്പിലൂടെയും 57 കോടി രൂപ വിലമതിക്കുന്നതാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. എന്നാൽ മത്സര ദിവസം മഴയ്ക്ക് 95 ശതമാനം സാധ്യതയുണ്ടെന്നാണ് മെറ്ററോളജിക്കല്‍ വിഭാഗം പറയുന്നത്.
ന്യൂഡൽഹി: വോഡഫോൺ-ഐഡിയയുടെ 1.92 ബില്യൺ ഡോളർ ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ശുപാർശ സെബി അംഗീകരിച്ചു. കടക്കെണിയിലായ ടെലികോം കമ്പനികളുടെ സർക്കാരിന് നൽകാനുള്ള ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള പദ്ധതി കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ അംഗീകാരം നൽകിയത്. പുതിയ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ വോഡഫോണിൽ സർക്കാരിന് 30 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ആദിത്യ ബിർള, വോഡഫോൺ ഗ്രൂപ്പ് എന്നിവയ്ക്കൊപ്പം കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമകളിൽ ഒരാളായി കേന്ദ്ര സർക്കാർ മാറും. വോഡഫോണോ ഐഡിയയോ ഈ റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കൈമാറ്റം പൂർത്തിയായാൽ കേന്ദ്രസർക്കാർ ഓഹരികൾ വിൽക്കാനും സാധ്യതയുണ്ട്.
മഹാരാഷ്ട്ര: ഒരിഞ്ചു ഭൂമിക്ക് വേണ്ടി പോലും പോരാട്ടം നടക്കുന്ന നാട്ടിൽ കുരങ്ങുകൾക്കും ഭൂമി. മഹാരാഷ്ട്രയിലെ ഒസ്മാനിബാദിലെ 32 ഏക്കർ ഭൂമി കുരങ്ങുകളുടെ ഉടമസ്ഥതയിലാണുള്ളത്. ഉപ്ല ഗ്രാമത്തിലെ എല്ലാ പഞ്ചായത്ത് രേഖകളിലും കുരങ്ങൻമാരെ ഈ ഭൂമിയുടെ ഉടമകളായി കാണിച്ചിരിക്കുന്നു. ആരാണ് ഇതിന് പിന്നിലെന്നോ എപ്പോഴാണ് രേഖ തയ്യാറാക്കിയതെന്നോ വ്യക്തമല്ലെന്ന് ഗ്രാമ മുഖ്യൻ പറയുന്നു. ഏകദേശം 100 ഓളം കുരങ്ങൻമാരാണ് ഇവിടെയുള്ളത്. ഗ്രാമവാസികൾ കുരങ്ങുകൾക്ക് വലിയ പ്രാധാന്യം നൽകുന്നു. വരുമ്പോഴെല്ലാം, ഭക്ഷണം ഉറപ്പാണ്. വിവാഹങ്ങൾ പോലുള്ള വിശേഷാവസരങ്ങളിൽ പ്രത്യേക സ്വീകരണവുമുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് കുരങ്ങുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഗ്രാമവാസികൾ പറയുന്നു.
കൊച്ചി: സംസ്ഥാനത്ത് നെല്ല് സംഭരണം നാളെ മുതൽ പുനരാരംഭിക്കും. മില്ലുടമകൾ രണ്ടാഴ്ചയായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. മില്ലുടമകൾ ഉന്നയിച്ച പ്രശ്നങ്ങൾ മൂന്ന് മാസത്തിനകം പരിഹരിക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്. 54 മില്ലുടമകൾ നെല്ല് സംഭരിക്കാതെ രണ്ടാഴ്ചയായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. കുട്ടനാട്ടിൽ ഉൾപ്പെടെ പാടശേഖരങ്ങളിൽ നെല്ല് കൊയ്ത് കൂട്ടിയ കർഷകർക്ക് ഇതോടെ ആശ്വാസമായി. കർഷകർ സമരം ശക്തമാക്കിയതോടെ പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണാൻ ഭക്ഷ്യമന്ത്രി ഇന്ന് കൊച്ചിയിലെ മില്ലുടമകളുമായി ചർച്ച നടത്തി. 2018 ലെ പ്രളയത്തിൽ സംഭരിച്ച നെല്ലിനുണ്ടായ നഷ്ടം നികത്താൻ 15 കോടി രൂപ നൽകണമെന്നും നെല്ല് സംസ്കരണച്ചെലവ് 2 രൂപ 14 പൈസയിൽ നിന്ന് 2 രൂപ 86 പൈസയായി ഉയർത്തണമെന്നുമാണ് മില്ലുടമകളുടെ ആവശ്യം. നേരത്തെ ഒരു ക്വിന്‍റൽ നെല്ല് സംസ്കരിക്കുമ്പോൾ 64 കിലോ അരി സപ്ലൈകോയ്ക്ക് നൽകണമായിരുന്നു. ഇത് പരിഷ്കരിച്ചതിലൂടെ ക്വിന്‍റലിന് 68 കിലോഗ്രാം എന്ന നിബന്ധനയാണ് സർക്കാർ മുന്നോട്ട് വച്ചത്. ഇത് പുനഃസ്ഥാപിക്കണമെന്നും…
മുംബൈ: കയറ്റുമതി കുറഞ്ഞതോടെ രാജ്യത്ത് സ്റ്റീൽ വില കുത്തനെ ഇടിഞ്ഞു. കയറ്റുമതി നികുതി 15 ശതമാനമായതിനെ തുടർന്നാണ് ഓർഡറുകളിൽ ഇടിവുണ്ടായത്. ഇതോടെ ആഭ്യന്തര വിപണിയിൽ സ്റ്റീൽ വില ടണ്ണിന് 40 ശതമാനം ഇടിഞ്ഞ് 57000 രൂപയായി. 2022 ന്‍റെ തുടക്കത്തിൽ, ഹോട്ട് റോൾഡ് കോയിലിന്റെ(എച്ച്ആർസി) വിലയിൽ വർദ്ധനവുണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ്, പാർപ്പിട നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽസ് തുടങ്ങിയ വ്യവസായങ്ങളെ നേരിട്ട് ബാധിച്ചതിനാൽ സ്റ്റീൽ വിലയിലെ വർദ്ധനവ് അക്കാലത്ത് കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ആഭ്യന്തര വിപണിയിൽ സ്റ്റീൽ വില ഏപ്രിലിൽ ടണ്ണിന് 78,800 രൂപയിലെത്തി. എട്ട് ശതമാനം ജിഎസ്ടി കൂടി വന്നതോടെ ടണ്ണിന് ഏകദേശം 93,000 രൂപയായിരുന്നു വില.
കർണാടക: പിൻസീറ്റ് ബെൽറ്റ് നിയമം കർശനമായി നടപ്പാക്കാൻ കർണാടക. കനത്ത പിഴ ഒഴിവാക്കാൻ നാലുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണം. എല്ലാവർക്കും നിയമം നിർബന്ധമാക്കി കർണാടക പൊലീസ് ഉത്തരവിറക്കി. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 1,000 രൂപ പിഴ ഈടാക്കും. നിയമം കർശനമായി നടപ്പാക്കാൻ കർണാടക പൊലീസ് പുറത്തിറക്കിയ ഉത്തരവിൽ ഉന്നത ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. എസ്‌യുവികൾ, എംയുവികൾ, ഹാച്ച്ബാക്കുകൾ, സെഡാൻ എന്നിവ ഉൾപ്പെടെ എം 1 ആയി തരംതിരിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്.
ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ഹോട്ട് സീറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷിംല അർബൻ സീറ്റിൽ ‘ചായ വിൽപ്പനക്കാരന്’ അവസരം നൽകി ബിജെപി. ഷിംല അർബൻ സീറ്റിൽ 4 തവണ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ബിജെപി മന്ത്രി സുരേഷ് ഭരദ്വാജിന് പകരക്കാരനായി ഷിംലയിൽ ചായക്കട നടത്തുന്ന സഞ്ജയ് സൂദിനെയാണ് ബിജെപി അവതരിപ്പിച്ചത്. ഷിംല അർബൻ സീറ്റ് സഞ്ജയ് സൂദിന് നൽകിയതോടെ കസുംപ്തി മണ്ഡലത്തിൽ നിന്ന് സുരേഷ് ഭരദ്വാജ് മത്സരിക്കും. രാജ്യത്തെ ഭരണകക്ഷിയായ ബിജെപിയുടെ എളിയ പ്രവർത്തകരിൽ ഒരാൾ മാത്രമായ തന്നെ ഷിംല പോലെയുള്ള കടുത്ത പോരാട്ടം നടക്കുന്ന സീറ്റിൽ പരിഗണിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സഞ്ജയ് സൂദ് പറഞ്ഞു. ‘സന്തോഷം ഞാനെങ്ങനെ വിവരിക്കും? സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞാൻ ഒരു ദരിദ്ര കുടുംബത്തിൽ നിന്നാണ് വരുന്നത്. ഞാൻ 1991 മുതൽ ഷിംലയിൽ ഒരു ചായക്കട നടത്തുന്നു. ഇതിനുമുമ്പ് ബസ് സ്റ്റാൻഡിൽ പത്രം വിൽക്കുകയായിരുന്നു.…
