- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
നിവിൻ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് ഒക്ടോബർ 21ന് റിലീസ് ചെയ്യും. ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും അവരുടെ പോരാട്ടത്തിൽ മുന്നിര പോരാളിയായി മാറുകയും ചെയ്യുന്ന ഗ്രാമത്തിലെ ഒരു സാധാരണ മനുഷ്യന്‍റെ വേഷമാണ് ചിത്രത്തിൽ നിവിൻ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴയ സംഗീത ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്ലി ഫിലിംസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ‘പടവെട്ട്’. നേരത്തെ കൊച്ചിയിലെ ഐഎസ്എൽ വേദിയിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ചിത്രം ഒക്ടോബർ 21ന് തീയേറ്ററുകളിലെത്തും. തന്‍റെ കരിയറിൽ വേറിട്ടൊരു വേഷവുമായാണ് നിവിൻ ഇത്തവണ എത്തുന്നത്. ജീവിതത്തിൽ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാത്ത സാധാരണക്കാരനായ യുവാവ് പിന്നീട്, തന്‍റെ നാടിനും നാട്ടുകാർക്കും വേണ്ടി അഴിമതിക്കും ചൂഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.
ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. കേസ് ആറാഴ്ചകൾക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഇന്ന് എട്ടാമത്തെ കേസ് ആയാണ് ലാവലിൻ കേസ് ലിസ്റ്റ് ചെയ്തിരുന്നത്. സുപ്രീംകോടതിയിൽ 32 തവണ മാറ്റിവെച്ച് കേസ് ആണിത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജവകുപ്പ് മുൻ സെക്രട്ടറി കെ മോഹന ചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരായി സിബിഐ സമർപ്പിച്ച അപ്പീലാണ് സുപ്രീംകോടതി പരിഗണനയിലുള്ളത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പെടെ നാലു മുതിർന്ന അഭിഭാഷകരാണ് സിബിഐക്ക് വേണ്ടി ഹാജരാകുന്നത്. പിണറായി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസിൽ വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ,ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ അപ്പീൽ…
ഡൽഹി: ശശി തരൂർ മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് ശശി തരൂർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ശശി തരൂരിനെ സോണിയ വസതിയിലേക്ക് വിളിച്ചുവരുത്തിയാണ് ചർച്ച നടത്തിയത്. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം കാഴ്ചവച്ച ശശി തരൂരിനെ സോണിയ ഗാന്ധി അഭിനന്ദിച്ചു. കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്നു. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശശി തരൂർ നേതൃത്വത്തിലെ പലരെയും വിമർശിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ വിമർശനം മയപ്പെടുത്താനാണ് തരൂർ ക്യാമ്പിന്റെ തീരുമാനം. തന്റെ രംഗപ്രവേശത്തിന് ശേഷം എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് പാർട്ടിയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടുവെന്നും ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ മത്സരിക്കാനും പത്തിലൊരാളുടെ പിന്തുണ നേടാൻ തനിക്ക് കഴിഞ്ഞുവെന്നും തരൂർ അവകാശപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഖാർഗെയുടെ നേതൃത്വത്തിൽ പാർട്ടിയിൽ നടക്കുന്ന മാറ്റങ്ങളിൽ തന്നെയും പരിഗണിക്കണമെന്നാണ് തരൂരിന്റെ നിലപാട്. ശശി തരൂർ വർക്കിംഗ്…
വാഷിങ്ടൻ: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലിറ്റ്സർ ജേതാവായ കശ്മീരി മാധ്യമപ്രവർത്തകയെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി അമേരിക്ക. പുലിറ്റ്സർ പുരസ്കാരം സ്വീകരിക്കാൻ യുഎസിലേക്ക് പോകാനൊരുങ്ങിയ സന്ന ഇർഷാദ് മാട്ടൂവിനെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. യുഎസ് എല്ലായ്പ്പോഴും മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമെന്നും അത് ഉൾക്കൊള്ളുന്ന ജനാധിപത്യ മൂല്യങ്ങളാണ് ഇന്ത്യ-യുഎസ് ബന്ധത്തിന്‍റെ കാതലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഉപ വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പട്ടേൽ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കോവിഡ് -19 മഹാമാരിയുടെ ചിത്രങ്ങൾ പകർത്തിയ റോയിട്ടേഴ്സ് ടീമിന്‍റെ ഭാഗമായ ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റാണ് മാട്ടൂ. ഏപ്രിൽ 9നാണ് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ സന്ന ഉൾപ്പെട്ട ടീം പുരസ്കാരം നേടിയത്. അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖി, അദ്നൻ അബിദി, അമിത് ദാവെ എന്നിവർക്കൊപ്പമാണ് സന്നയും പുരസ്കാരത്തിന് അർഹയായത്.
ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദയ്പൂർ പ്രഖ്യാപനങ്ങൾ നടപ്പാക്കാനുള്ള നീക്കം ആരംഭിച്ചു. അടുത്ത വർഷം ആദ്യം നടക്കുന്ന പ്ലീനറി സമ്മേളനത്തിന് ശേഷം സംഘടനാ തലത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. തനിക്കൊപ്പം നിന്ന നേതാക്കളുമായി ചർച്ചകൾ ആരംഭിച്ച ശശി തരൂരും മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഒരു പദവിയില്‍ ഒരാള്‍ക്ക് പരമാവധി അഞ്ച് വര്‍ഷം, അന്‍പത് ശതമാനം പദവികള്‍ അന്‍പത് വയസില്‍ താഴെയുള്ളവര്‍ക്ക്, നയിക്കാന്‍ യുവാക്കളും അനുഭവ സമ്പത്തുള്ള മുതിര്‍ന്നവരും തുടങ്ങി ഖാർഗെയ്ക്ക് മുന്നിൽ ഉദയ്പൂർ ചിന്തൻ ശിബിരത്തിലെ നിർണായക പ്രഖ്യാപനങ്ങളാണ് ഉള്ളത്. മാറ്റങ്ങൾ എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ അദ്ദേഹം ഉടൻ തന്നെ ഒരു സമിതിയെ നിയോഗിക്കും. പ്രസിഡന്‍റിനെ സഹായിക്കാൻ ഒന്നിലധികം വർക്കിംഗ് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും നിയമിക്കാൻ സാധ്യതയുണ്ട്. മുകുൾ വാസ്നിക്, ദീപേന്ദർ ഹൂഡ, ഗൗരവ് വല്ലഭ് തുടങ്ങിയ നേതാക്കൾ പരിഗണനയിലുണ്ട്. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗിനും പദവി നൽകിയേക്കും. തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനൊപ്പമുണ്ടായിരുന്ന ആനന്ദ് ശർമ, മനീഷ് തിവാരി…
അബുദാബി: ഇത്തിഹാദ് എയർവേയ്സ് വിമാനത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള നിരക്ക് വർധിപ്പിച്ചു. 200 ഡോളറിൽ നിന്ന് 1,500 ഡോളറാക്കിയാണ് (1.24 ലക്ഷം രൂപ) ഉയർത്തിയത്. ഈ മാസം 15ന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഇത് ബാധകമല്ല. 2021 നവംബർ മുതൽ വളർത്തുമൃഗങ്ങളെ യാത്രക്കാർക്കൊപ്പം കൊണ്ടുപോകാൻ അനുവദിച്ചിരുന്നു. ചെറിയ നായ്ക്കളെയും പൂച്ചകളെയും കൊണ്ടുപോകാൻ ആണ് അനുമതി നൽകുന്നത്. ഇതിനായി മറ്റൊരു ടിക്കറ്റ് കൂടി ബുക്ക് ചെയ്യണം. സീറ്റിനടിയിൽ വയ്ക്കാൻ അനുവദിക്കില്ല. എന്നാൽ, തിരുവനന്തപുരം, അഹമ്മദാബാദ്, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, ലണ്ടൻ, ഓസ്ട്രേലിയ, ചൈന, മാഞ്ചസ്റ്റർ, യുഎസ് എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ വളർത്തുമൃഗങ്ങളെ അനുവദിക്കില്ല. അപകടകരികളായ പിറ്റ് ബുൾ, മാസ്റ്റിഫ് നായ്ക്കൾക്കും വിമാനത്തിൽ കയറാൻ അനുവാദമില്ല.
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെയുള്ള കോൺഗ്രസ്സ് പാര്‍ട്ടി നടപടി വൈകുന്നത് തെറ്റാണെന്ന് കെ. മുരളീധരൻ. ഒരു കാരണവശാലും എൽദോസിനെ കോൺഗ്രസ് സംരക്ഷിക്കില്ല. അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് ചെയ്തതിനെ പിന്തുണയ്ക്കുന്നില്ല. ഒളിവിൽ പോയത് തെറ്റാണ്. എൽദോസ് എവിടെയാണെന്ന് കണ്ടെത്തേണ്ടത് പൊലീസാണ്. നിരപരാധിയാണെങ്കിൽ പൊതുജനങ്ങളെ അഭിമുഖീകരിക്കാൻ മടിക്കേണ്ടതില്ല. വിചാരണയിൽ കേസ് തെളിഞ്ഞാൽ പാർട്ടി നടപടിയെടുക്കും. പലർക്കും ഇത്തരത്തിലുള്ള ഞരമ്പുരോഗം ഉണ്ട്, പല പാർട്ടികളിലും കാണുന്നുണ്ട്. ഇതിനെ നേതൃത്വം ഒറ്റപ്പെടുത്തണം. കോൺഗ്രസ് അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എം.എൽ.എ ഒളിവിലാണെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 99-ാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ സഖാവ് വിഎസിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്ന് പിണറായി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നൂറാം വയസ്സിലേക്ക് കടക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ട്വീറ്റ് ചെയ്തു. ഗവർണർ, വിഎസിന്‍റെ മകൻ അരുൺ കുമാറിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. ” നൂറാം വയസ്സിലേക്ക് കടക്കുന്ന വിഎസിന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു,” ഗവർണർ ട്വിറ്ററിൽ കുറിച്ചു. അനാരോഗ്യം മൂലം വി.എസ് പൊതുവേദിയിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. നേരിയ തോതിലുള്ള പക്ഷാഘാതം ബാധിച്ചതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളുണ്ട്. വലിയ ജന്മദിനാഘോഷങ്ങളൊന്നും ഇല്ലെന്ന് വിഎസിന്‍റെ മകൻ അരുൺ കുമാർ പറഞ്ഞു. 2019ലാണ് വി എസ് അവസാനമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. അന്ന് പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണത്തിൽ വി എസ് പങ്കെടുത്തിരുന്നുവെങ്കിലും പിന്നീട്…
തിരുവനന്തപുരം: പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം സ്പെഷൽ കോടതി ആണ് ജാമ്യം അനുവദിച്ചത്. മറ്റന്നാൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ എം.എൽ.എയോട് കോടതി നിർദേശിച്ചു. അതേസമയം, താൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ശരിയല്ലെന്നും താൻ നിരപരാധിയാണെന്നും എൽദോസ് കുന്നപ്പിള്ളി കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു. എൽദോസിനെതിരെ കേസെടുത്തതിന് പിന്നാലെ 20നകം വിശദീകരണം നൽകാൻ കെ.പി.സി.സി നിർദ്ദേശം നൽകിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എൽദോസ് കെ.പി.സി.സിക്ക് നൽകിയ കത്തിൽ പറയുന്നു. പിആർ ഏജൻസിയിലെ ജീവനക്കാരി എന്ന നിലയിലാണ് യുവതിയുമായി പരിചയം. പിന്നീട് സുഹൃത്തുക്കളായി. യുവതിയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. രാഷ്ട്രീയമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാതി. മുമ്പും നിരവധി പേർക്കെതിരെ യുവതി കേസ് ഫയൽ ചെയ്തിട്ടുണ്ട്. യുവതിക്കെതിരെയും കേസുണ്ട്. യുവതിക്കെതിരായ കേസുകളുടെ വിശദാംശങ്ങൾ നൽകിയ എൽദോസ് നടപടി സ്വീകരിക്കുന്നതിന് മുമ്പ് തന്‍റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകിയതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. മറുപടി വായിക്കാൻ കഴിഞ്ഞില്ലെന്നും അത് പരിശോധിച്ച് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. എൽദോസിന്‍റെ നടപടി ന്യായീകരിക്കുന്നില്ല. എൽദോസിന്‍റെ നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നത് സത്യമാണ്. വിശദീകരണം പരിശോധിച്ച ശേഷം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത ശേഷം നടപടി സ്വീകരിക്കും. ജാമ്യാപേക്ഷയിലെ കോടതി നടപടി നോക്കുന്നില്ലെന്നും വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും കെ സുധാകരൻ വ്യക്തമാക്കി. അതേസമയം, പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വൈകിട്ട് മൂന്ന് മണിക്ക് വിധി പറയും. എം.എൽ.എയ്ക്കെതിരായ വധശ്രമക്കേസ് ഉൾപ്പെടെയുള്ള പുതിയ വകുപ്പുകളുടെ വിശദാംശങ്ങൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇതും കൂടി പരിശോധിച്ച ശേഷമായിരിക്കും വിധി പറയുക. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്‍റെ ഭാഗം കേൾക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നെങ്കിലും മുൻകൂർ ജാമ്യാപേക്ഷയോടൊപ്പം കോടതി ഇക്കാര്യം പരിഗണിക്കാൻ സാധ്യതയില്ല.
