Author: News Desk

ഡൽഹി: കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് 1337.76 കോടി രൂപ പിഴ ചുമത്തി. ഗൂഗിൾ അതിന്‍റെ വാണിജ്യ താൽപ്പര്യത്തിന് അനുസൃതമായി ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈലുകൾ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്ന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് നിർദ്ദേശം നൽകി. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മാറ്റങ്ങൾ വരുത്തണമെന്നും കമ്മീഷൻ ഗൂഗിളിന് നിർദ്ദേശം നൽകി.

Read More

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്ചയും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരള തീരത്തും വ്യാഴം മുതൽ ഞായർ വരെ ലക്ഷദ്വീപ് തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി…

Read More

അമ്പലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സിനിമാ സംവിധായകൻ മേജർ രവി സ്റ്റേഷനിൽ ഹാജരായില്ല. കേസിലെ മറ്റൊരു പ്രതിയായ അനിൽ നായർക്ക് കോടതി ജാമ്യം അനുവദിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് അമ്പലപ്പുഴ സ്റ്റേഷനിൽ ഹാജരാകാൻ മേജർ രവിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അമ്പലപ്പുഴ സ്വദേശി ഷൈൻ നൽകിയ പരാതിയെ തുടർന്നാണ് മേജർ രവി, തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി കമ്പനി എംഡി അനിൽ നായർ എന്നിവരോട് സ്റ്റേഷനിൽ ഹാജരാകാൻ ഉത്തരവിട്ടത്. എന്നാൽ താൻ സ്ഥലത്തില്ലെന്നും ഹാജരാകാൻ കഴിയില്ലെന്നും മേജർ രവി ഹൈക്കോടതിയെ അറിയിച്ചു. സ്റ്റേഷനിൽ ഹാജരാകുന്ന ഇരുവരെയും അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്‍റെ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് ഇരുവരും ചേർന്ന് 2.10 കോടി രൂപ തട്ടിയെടുത്തെന്നാണ് ഷൈനിന്‍റെ പരാതിയിൽ പറയുന്നത്. ഭൂരിഭാഗം പണവും മേജർ രവിയുടെ അക്കൗണ്ടിലേക്കാണ് നൽകിയത്. പ്രതിമാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് തുക നൽകിയതെന്നും എന്നാൽ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയില്ലെന്നും…

Read More

കൊച്ചി: കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരങ്ങൾക്ക് വിനോദ നികുതി നൽകണമെന്ന കൊച്ചി കോർപ്പറേഷന്‍റെ നോട്ടീസിനെതിരെ കേരള ബ്ലാസ്റ്റേഴ്സ്. വിനോദ നികുതി ഈടാക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് കോർപ്പറേഷനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കോടതിയുടെ സ്റ്റേ നിലനിൽക്കെ നൽകിയ നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ബ്ലാസ്റ്റേഴ്സ് ആരോപിച്ചു. ജി.എസ്.ടി പ്രാബല്യത്തിൽ വന്നപ്പോൾ ഐ.എസ്.എൽ ഉൾപ്പെടെയുള്ള ഫുട്ബോൾ മത്സരങ്ങൾ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നോട്ടീസ് പിൻവലിക്കണമെന്നും ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടു. അതേസമയം നോട്ടീസ് നൽകിയ നിലപാടിൽ കോർപ്പറേഷൻ ഉറച്ചുനിൽക്കുകയാണ്. കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ട്. ഈ സീസണിൽ കൊച്ചിയിൽ രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ആദ്യ മത്സരം ജയിച്ചു, രണ്ടാമത്തേതിൽ തോറ്റു. തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിലാണ് രണ്ട് മത്സരങ്ങളും കളിച്ചത്. നേരത്തെ, ബ്ലാസ്റ്റേഴ്സ് ടീം ബസിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ബസിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് മോട്ടോർ വാഹന…

Read More

ഇന്‍ഡോര്‍: അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് മധ്യപ്രദേശിൽ നടക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ മധ്യപ്രദേശിലെ എട്ട് നഗരങ്ങളിലാണ് യൂത്ത് ഗെയിംസ് നടക്കുകയെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കായിക മന്ത്രി യശോധര രാജെ സിന്ധ്യ എന്നിവരും ഡൽഹിയിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. “ഒളിംപിക്സ് മത്സര ഇനങ്ങള്‍ക്കൊപ്പം പരമ്പരാഗത മത്സരയിനങ്ങളും ഒരുപോലെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. എല്ലാ സംസ്ഥാനങ്ങളും ജില്ലാ, സംസ്ഥാന തലങ്ങളിൽ കായികമത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കണം, മധ്യപ്രദേശ് മുൻകൈ എടുത്തതിൽ ഞാൻ സന്തുഷ്ടനാണ്,” ഠാക്കൂർ പറഞ്ഞു.

Read More

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ സെൻസറിങ് പൂർത്തിയാക്കി. ക്ലീൻയു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിപിൻ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബർ 28ന് തീയേറ്ററുകളിലെത്തും.  ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബബ്ലു അജുവാണ്. ജോൺ കുട്ടിയാണ് ചിത്രത്തിന്‍റെ എഡിറ്റർ. ലക്ഷ്മി മേനോനും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’ നിർമ്മിക്കുന്നത്. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. പ്രശാന്ത് നാരായണനാണ് നിർമ്മാണ നിർവഹണം.

Read More

ഡൽഹി: പാലാ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹർജിക്കാരന് ഹൈക്കോടതി അനുവദിച്ച അഭിഭാഷകരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചു. പാലാ തിരഞ്ഞെടുപ്പിൽ അനുവദിച്ച തുകയേക്കാൾ കൂടുതൽ പണം രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ചതിനാൽ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ സി വി ജോൺ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹർജിക്കാരന് സ്വന്തമായി കേസ് വാദിക്കാൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചതോടെ മുതിർന്ന അഭിഭാഷകരായ പി വിശ്വനാഥൻ, ഷിബു ജോസഫ് എന്നിവരെ നിയമസഹായം നൽകാൻ കോടതി അനുവദിക്കുകയായിരുന്നു. പാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിലെ അഭിഭാഷകരാണ് ഇരു അഭിഭാഷകരും. ഹർജിക്കാരന് സൗജന്യ നിയമസഹായത്തിന് അർഹതയുണ്ടോയെന്ന് പരിശോധിക്കാതെയാണ് ഹൈക്കോടതിയുടെ നടപടിയെന്നും പാലാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച വ്യക്തിയാണ് താനെന്നും മാണി സി കാപ്പൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. മാണി സി കാപ്പന് വേണ്ടി അഭിഭാഷകനായ റോയ് എബ്രഹാമാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

Read More

ന്യൂ യോർക്ക്: സത്യം മറച്ചുവെക്കാൻ എത്ര ശ്രമിച്ചാലും ഒരു ദിവസം അത് മറനീക്കി പുറത്തുവരുമെന്ന് പറയപ്പെടുന്നു. അതിന്‍റെ തെളിവാണ് ന്യൂയോർക്ക് നഗരത്തിൽ നിന്നുള്ള 75 കാരനായ ബാർബറിന്റെ ജീവിതം. 1976 -ൽ ആണ് ഒരു ഒന്നാം ലോകമഹായുദ്ധ സേനാനിയെ ഇയാൾ കൊലപ്പെടുത്തിയത്. കുറ്റം ഏറ്റെടുക്കാതെ പതിറ്റാണ്ടുകളോളം രക്ഷപ്പെട്ടെങ്കിലും ഒടുവിൽ പിടിക്കപ്പെട്ടു. 2019 ൽ മരിച്ചയാളുടെ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. 75 കാരനായ ബാർബർ മാർട്ടിൻ മോട്ടയ്ക്ക് കുറ്റവും ഏറ്റുപറയേണ്ടി വന്നു. ഒന്നാം ലോകമഹായുദ്ധത്തിലെ സൈനികനായ ജോർജ്ജ് സെയ്റ്റ്സിനെയാണ് ഇയാൾ വധിച്ചത്. മോട്ട ജോലി ചെയ്തിരുന്ന ക്വീൻസ് ബാർബർഷോപ്പ് സന്ദർശിച്ചിരുന്ന ആളായിരുന്നു സെയ്‌റ്റ്സ്. സെയ്റ്റ്സിന്‍റെ തിരോധാനം പതിറ്റാണ്ടുകളായി ഒരു നിഗൂഢതയായി തുടരുകയായിരുന്നു. 81 വയസുള്ളപ്പോഴാണ് ദുരൂഹസാഹചര്യത്തിൽ ഇദ്ദേഹത്തെ കാണാതായത്. പതിറ്റാണ്ടുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒരു കോൺക്രീറ്റ് കെട്ടിടത്തിനടിയിൽ നിന്ന് അദ്ദേഹത്തിന്‍റെ മൃതശരീര ഭാഗങ്ങൾ കിട്ടിയത്. ആ കണ്ടെത്തലാണ് കേസിലെ വഴിത്തിരിവായത്. സെയ്റ്റ്സിൽ നിന്ന് മോട്ട 8000 ഡോളർ കൊള്ളയടിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

Read More

കൊച്ചി: മന്ത്രി വീണാ ജോർജിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. ക്രൈം എഡിറ്റർ ടി.പി നന്ദകുമാറിന്‍റെ പരാതിയിലാണ് കേസെടുത്തത്. തനിക്കെതിരെ കള്ളക്കേസ് എടുക്കാൻ വീണാ ജോർജ് ഗൂഡാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി. പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് നന്ദകുമാർ എറണാകുളം എ.സി.ജെ.എം കോടതിയെ സമീപിച്ചിരുന്നു. വീണാ ജോർജിനും മറ്റ് എട്ട് പേർക്കുമെതിരെ എറണാകുളം നോർത്ത് പൊലീസ് കോടതി ഉത്തരവ് പ്രകാരം കേസെടുത്തു. വീണാ ജോർജിനെ അപകീർത്തിപ്പെടുത്തിയതിന് നന്ദകുമാറിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വനിതാ മന്ത്രിയുടെ വ്യാജ അശ്ലീല ദൃശ്യങ്ങൾ ചമയ്ക്കാൻ നിർബന്ധിക്കുകയും അതിന് വഴങ്ങാത്തതിന് സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നന്ദകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജീവനക്കാരി എറണാകുളം നോർത്ത് പൊലീസിലാണ് പരാതി നൽകിയത്. നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്നു പരാതിക്കാരി.

Read More

‘മെസേജ് റിയാക്ഷന്’ ശേഷം വാട്ട്സ്ആപ്പ് പുതിയ റിയാക്ഷൻ ഫീച്ചർ അവതരിപ്പിച്ചു. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി സ്റ്റാറ്റസുകൾക്ക് റിയാക്ഷൻ ഇമോജികൾ അയക്കാനുള്ള ഓപ്ഷനാണ് അവതരിപ്പിച്ചത്. ഇത് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സ്റ്റോറികളിൽ നിലവിലുള്ള റിയാക്ഷൻ ഫീച്ചറിന് തുല്യമാണ്. നിലവിൽ, എട്ട് ഇമോജി ഓപ്ഷനുകൾ മാത്രമാണ് തിരഞ്ഞെടുക്കാൻ ഉള്ളത്. എന്നിരുന്നാലും, മെസ്സേജ് റിയാക്ഷനിൽ നിലവിലുള്ളത് പോലെ, ഭാവിയിൽ ആവശ്യമുള്ള ഇമോജികൾ അയയ്ക്കുന്നതിനുള്ള സവിശേഷതയും സ്റ്റാറ്റസ് റിയാക്ഷനിലേക്ക് വന്നേക്കാം. ഈ ഫീച്ചർ ഇപ്പോൾ ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി. ഇതിന് പുറമെ കോൾ ലിങ്ക് എന്ന ഫീച്ചറും വാട്ട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ മീറ്റിലും സൂമിലും ചെയ്യുന്നതുപോലെ ഗ്രൂപ്പ് കോളുകളിലേക്ക് ലിങ്കുകൾ സൃഷ്ടിക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. അതിനാൽ ആളുകൾക്ക് എളുപ്പത്തിൽ ഗ്രൂപ്പ് കോളുകളിൽ ചേരാൻ കഴിയും.

Read More