- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ദോഹ: ഖത്തർ ഫുട്ബോൾ ലോകകപ്പിന് മാറ്റ് കൂട്ടാൻ മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ. ഈ മാസം 30ന് മോഹൻലാൽ ദോഹയിലെത്തും. ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍’ എന്ന പരിപാടിയിൽ ഫുട്ബോൾ ലോകത്തിനായുള്ള മോഹൻലാലിന്‍റെ സംഗീത സമ്മാനം തുറക്കും. ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ആണ് ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്പോർട്സ് സെന്ററുമായി ചേർന്ന് ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തർ’ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം റേഡിയോ സുനോയിൽ നടന്ന വീഡിയോ ലോഞ്ചിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡന്‍റ് ഡോ.മോഹൻ തോമസ്, ഇവന്‍റ് ചീഫ് കോ-ഓർഡിനേറ്റർ ജോൺ തോമസ്, ഒലിവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്ക് മാനേജിംഗ് ഡയറക്ടർ സതീഷ് പിള്ള, പ്രസൂൺ ലാൽ, സുദീപ്, വിദ്യാ ശങ്കര്‍, ഷൈന്‍, അഷ്റഫ്, ഒലീവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്ക് കോ ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കൃഷ്, അമീര്‍ അലി എന്നിവര്‍ പങ്കെടുത്തു.
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പുരോഗതി സംബന്ധിച്ച് 6 ആഴ്ചയ്ക്കകം പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണക്കോടതി ജഡ്ജിക്ക് സുപ്രീം കോടതിയുടെ നിർദേശം. പുതിയ റിപ്പോർട്ട് ഡിസംബർ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. 2023 ജനുവരി 31 നകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി മുൻപ് നിർദ്ദേശിച്ചിരുന്നു. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരിക്കൽ വിസ്തരിക്കപ്പെട്ടവരെ വീണ്ടും വിസ്താരം നടത്താൻ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കൊച്ചി: ഇരട്ട നരബലി കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയിൽ. ചോദ്യം ചെയ്യലിനിടെ അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്നും കുറ്റസമ്മത മൊഴികളുടെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും പരസ്യപ്പെടുത്തരുതെന്നും പ്രതികൾ ആവശ്യപ്പെട്ടു. അതേസമയം പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരുകയാണ്. ഭഗവൽ സിംഗിനെയും ലൈലയെയും ഇലന്തൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും ഇരുവരുടെയും മൊബൈൽ ഫോണുകൾ കണ്ടെത്താനായില്ല. ഫോൺ എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം സൈബർ തെളിവുകളും ശേഖരിക്കുന്നുണ്ട്. ഷാഫിക്ക് ഒന്നിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ വിശദാംശങ്ങൾ തേടുകയാണ് സൈബർ അന്വേഷണ സംഘം.
ന്യൂ ഡൽഹി: ശശി തരൂരിനെതിരെ വിമർശനവുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി. പരാതികളിലെ നടപടികളിൽ തൃപ്തി പ്രകടിപ്പിച്ച ശശി തരൂർ മാധ്യമങ്ങൾക്ക് മുന്നിൽ ചെളിവാരി തേക്കുകയാണെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ആരോപിച്ചു. ബാലറ്റ് പേപ്പർ മുദ്ര വച്ചില്ലെന്നതുൾപ്പടെയുള്ള പരാതികൾ സമിതി തള്ളി. ശശി തരൂരിന് ഇരട്ട മുഖമെന്ന് മധുസൂദൻ മിസ്ത്രി ആരോപിച്ചു. ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ പി.സി.സികൾ വോട്ടെടുപ്പിൽ കൃത്രിമം കാട്ടിയെന്ന് തരൂർ പരാതി നൽകിയിരുന്നു. ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ടിട്ടും ഒടുവിൽ ബാലറ്റുകൾ മറ്റുള്ളവയുമായി കൂട്ടിക്കലർത്തി. പരാതിയിൽ തരൂരിന് മറുപടി നൽകിയെന്നാണ് തിരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം. കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെ 7,897 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഔദ്യോഗിക സംവിധാനങ്ങൾ ഒന്നടങ്കം തനിക്കെതിരെ തിരിഞ്ഞെങ്കിലും, എതിരാളികളെ ഞെട്ടിച്ച് 1072 വോട്ടുകൾ നേടാൻ ശശി തരൂരിന് കഴിഞ്ഞു. പരാജയപ്പെട്ടെങ്കിലും കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പാർട്ടിക്കുള്ളിൽ തരംഗം സൃഷ്ടിക്കാൻ ശശി തരൂരിന് സാധിച്ചു. പാർട്ടിയിൽ പുതിയ ഭാരവാഹികളെ നിയമിക്കുമ്പോൾ ഉൾപ്പടെ തരൂരിനെ അവഗണിക്കാൻ…
ദോഹ: ഈ വാരാന്ത്യത്തിൽ ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടൽമഞ്ഞും തുടർന്ന് പ്രാദേശിക മേഘങ്ങളാൽ നിറഞ്ഞ ചൂടുള്ള പകലുമാകും അനുഭവപ്പെടുക. രാജ്യത്തെ കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസും പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദൃശ്യപരത പ്രധാനമായും 4-8 കിലോമീറ്ററായിരിക്കും. ചില സ്ഥലങ്ങളിൽ ഇത് 3 കിലോമീറ്ററോ അതിൽ കുറവോ ആകാം. വെള്ളിയാഴ്ച തെക്കുപടിഞ്ഞാറ് നിന്ന് തെക്കുകിഴക്ക് ദിശയിലേക്ക് 5 മുതൽ 15 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ കാറ്റ് വീശും. ശനിയാഴ്ച, കാറ്റിന്‍റെ സഞ്ചാര പാത തെക്കുകിഴക്കൻ ഭാഗത്ത് നിന്ന് വടക്കുകിഴക്കൻ ഭാഗത്തേക്ക് മാറും.
ഗീലോങ്: ഐസിസി ടി20 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ഡച്ച് ടീമിനെ 16 റണ്‍സിന് തോൽപ്പിച്ച് ശ്രീലങ്ക. സൂപ്പർ 12ൽ യോഗ്യത നേടി. നമീബിയയോട് തോറ്റതിനാൽ ശ്രീലങ്കയ്ക്ക് നെതർലൻഡ്സിനെതിരെ ജയം അനിവാര്യമായിരുന്നു. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, തോറ്റാൽ ടൂർണമെന്‍റിൽ നിന്ന് പുറത്തായേനെ. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് അവർ നേടിയത്. പവർപ്ലേ ഘട്ടത്തിൽ ശ്രീലങ്കയെ പിടിച്ചുനിർത്താൻ ഡച്ച് ബൗളർമാർക്ക് സാധിച്ചു. ഒരു ഘട്ടത്തിൽ ശ്രീലങ്ക 6.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് ആയിരുന്നു നേടിയത്. ഓപ്പണർ കുശാൽ മെൻഡിസ് 79 (44) റൺസ് നേടി ലങ്കയെ കരയ്ക്കെത്തിച്ചു. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു മെൻഡിസിന്‍റെ ഇന്നിങ്സ്. ചരിത് അസലങ്ക 31 (30), ഭനുക രജപക്‌സ 19 (13) പത്തും നിസങ്ക 14 (21) എന്നിങ്ങനെ സ്കോർ നേടി. ഡച്ച് ടീമിന് വേണ്ടി ഓപ്പണർ മാക്സ് ഒഡൗഡ് പുറത്താകാതെ 71 (53)…
പാലക്കാട്: മധു വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പതിനൊന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍റെ പരാതിയെ തുടർന്ന് കോടതി ഇവരെ നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കർശന ഉപാധികളോടെയാണ് ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ദിവസവും കോടതിയിൽ ഹാജരാകണം, മധുവിന്‍റെ അമ്മ, സഹോദരി, മറ്റ് ബന്ധുക്കൾ എന്നിവരെ കാണാൻ പാടില്ല, രാജ്യം വിടരുത്, വിസ്തരിക്കപ്പെട്ട സാക്ഷികളെയോ വിസ്തരിക്കാനുള്ള സാക്ഷികളെയോ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയുടെ ഉത്തരവിൽ പറയുന്നു. മധു വധക്കേസിലെ ദൃക്സാക്ഷികളുടെ വിസ്താരം ഇന്നോടെ പൂർത്തിയാക്കി. നേരത്തെ വിസ്തരിച്ച രണ്ട് സാക്ഷികളെ ഇന്ന് വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു. നേരത്തെ ഇവർക്കിടയിൽ കൂറുമാറിയ സാക്ഷി ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. 19-ാം സാക്ഷിയായ കക്കിയാണ് പ്രതിഭാഗത്തിന് അനുകൂലമായി നേരത്തെ നൽകിയ മൊഴി മാറ്റിയത്.
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അതിജീവിതയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്‍റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ തടസ്സഹര്‍ജി നൽകി. പൊലീസിന് ലഭിച്ച ശബ്ദരേഖയിൽ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചതായി വ്യക്തമാണെന്നാണ് അതിജീവിതയുടെ ആരോപണം. ജഡ്ജിയുമായി ബന്ധമുള്ള അഭിഭാഷകന്‍റെ ശബ്ദരേഖയാണ് പൊലീസിന് ലഭിച്ചത്. എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭർത്താവ് കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണം നേരിടുകയാണെന്നും അതിജീവിത സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ ആരോപിച്ചു. സെഷൻസ് ജഡ്ജി പ്രോസിക്യൂഷനെ മുന്‍വിധിയോടെയാണ് പരിഗണിക്കുന്നത്. കേസിൽ നിന്ന് ഇതുവരെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ പിൻമാറിയിട്ടുണ്ട്. വിചാരണയ്ക്കിടെ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു. എന്നാൽ സെഷൻസ് ജഡ്ജി ഇത് തടയാൻ തയ്യാറായില്ലെന്നും അവർ പറഞ്ഞു.…
മൊഹാലി: സയിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിന് ജയം. ജമ്മു കശ്മീരിനെ 62 റൺസിനാണ് തോൽപ്പിച്ചത്. കേരളം മുന്‍പില്‍ വെച്ച 185 റണ്‍സ് പിന്തുടര്‍ന്ന ജമ്മു കശ്മീർ 19 ഓവറിൽ 122 റൺസിന് പുറത്തായി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഈ സീസണിൽ ആറ് മത്സരങ്ങൾ കളിച്ച കേരളം നാലെണ്ണത്തിൽ വിജയിച്ചു. മഹാരാഷ്ട്രയോടും സർവീസസിനോടുമാണ് കേരളം തോറ്റത്. മേഘാലയയ്ക്കെതിരെയാണ് ഇനി കേരളത്തിന്‍റെ മത്സരം. കേരളത്തിനായി ആസിഫും ബേസിൽ തമ്പിയും ജമ്മു കശ്മീരിനെതിരെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രൻ രണ്ടും സിജിമോൻ ജോസഫ്, മിഥുൻ എസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 30 റൺസെടുത്ത ശുഭം കജൂറിയയാണ് ജമ്മു കശ്മീരിന്റെ ടോപ് സ്കോറർ.
പെരുമ്പാവൂർ: പീഡനക്കേസിലെ പരാതിക്കാരിയുമായി എൽദോസ് കുന്നപ്പിള്ളിയുടെ വീട്ടിൽ തെളിവെടുപ്പ്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. എൽദോസ് കുന്നപ്പിള്ളി തന്നെ ഈ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് എൽദോസ് തന്നെ ഇവിടെ കൊണ്ടുവന്നതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. കളമശേരിയിലെ മറ്റൊരു വീട്ടിലും യുവതിയുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തും. പെരുമ്പാവൂർ സ്വദേശിയുടേതാണ് വീട്. എം.എൽ.എ നിരവധി തവണ ഇവിടെ വന്നിട്ടുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തും വന്നിരുന്നതായി നാട്ടുകാർ പറയുന്നു.
