- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
കാക്കനാട്: തിരഞ്ഞെടുപ്പുകൾ വോട്ടിംഗ് യന്ത്രങ്ങൾക്ക് വഴിമാറിയതോടെ പഴയ ബാലറ്റ് പെട്ടികൾ കേരളം വിടുന്നു. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ബാലറ്റ് പെട്ടികൾ മറ്റ് സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പിന് നൽകാനാണ് ആലോചന. തദ്ദേശ തിരഞ്ഞെടുപ്പിന് ഇപ്പോളും ബാലറ്റ് പേപ്പറും ബാലറ്റ് ബോക്സുകളും ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകൾ ബാലറ്റ് ബോക്സുകളുടെ ലഭ്യതയെക്കുറിച്ച് കേരള സർക്കാരിനോട് ചോദിച്ചിരുന്നു. നൂറുകണക്കിന് ബാലറ്റ് പെട്ടികൾ പല ജില്ലകളിലും അനാവശ്യമായി സൂക്ഷിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ മാത്രം 12,000 ബാലറ്റ് ബോക്സുകളാണ് സ്റ്റോക്കുള്ളത്. വലിയ മാതൃകയിലുള്ള 7,000 ആൽവിൻ ബോക്സുകളും ചെറിയ മാതൃകയിലുള്ള 5,000 ഓറിയന്‍റൽ ബോക്സുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ബാലറ്റ് പേപ്പറുകളും ബാലറ്റ് പെട്ടികളും കേരളത്തിൽ അവസാനമായി ഉപയോഗിച്ചത് 2005ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ്. പുതിയ തലമുറയിലെ വോട്ടർമാർ ബാലറ്റ് ബോക്സ് കണ്ടിട്ടില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും വോട്ടിംഗ് യന്ത്രങ്ങൾക്ക് വഴി മാറിയതിന് പിന്നാലെയാണ് ബാലറ്റ് പെട്ടികൾ ഒഴിവായത്.
വാഷിങ്ടൻ: ഭൂരിഭാഗം ട്വിറ്റർ ജീവനക്കാരെയും വരും മാസങ്ങളിൽ പിരിച്ചുവിടാൻ സാധ്യത. ട്വിറ്റർ വാങ്ങാൻ സന്നദ്ധനാണെന്നു വ്യക്തമാക്കിയ ശതകോടീശ്വരൻ ഇലോൺ മസ്ക് വരും മാസങ്ങളിൽ കമ്പനിയിലെ 75% ജീവനക്കാരെയും പിരിച്ചുവിടുമെന്നാണ് സൂചന. ട്വിറ്റർ വാങ്ങണമെങ്കിൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന നിബന്ധനയാണ് മസ്ക് മുന്നോട്ട് വച്ചതെന്നാണ് റിപ്പോർട്ട്. ഇതിലൂടെ 7500 പേർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അടുത്ത വർഷം അവസാനത്തോടെ ശമ്പളച്ചെലവ് 800 ദശലക്ഷം ഡോളർ കുറയ്ക്കാൻ നിലവിലെ മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ വാർത്ത പുറത്ത് വരുന്നത്. വിൽപ്പന പാതിവഴിയിൽ നിർത്തിവച്ചതിനെ തുടർന്ന് ട്വിറ്റർ കേസുമായി കോടതിയെ സമീപിച്ചപ്പോൾ, ആദ്യം പറഞ്ഞ വിലയ്ക്ക് തന്നെ കമ്പനി വാങ്ങുമെന്ന് മസ്ക് പറഞ്ഞിരുന്നു. ഒരു ഓഹരിക്ക് 54.20 ഡോളറാണ് കരാർ നൽകിയിരുന്നതെന്ന് ട്വിറ്റർ അറിയിച്ചു. ട്വിറ്റർ ഏറ്റെടുക്കാനുള്ള മസ്കിന്‍റെ നീക്കത്തിന് ഓഹരിയുടമകൾ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു.
ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. അപ്പർ സിയാങ് ജില്ലയിലെ സിംഗിംഗ് ഗ്രാമത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചു. രാവിലെ 10.43 നാണ് അപകടമുണ്ടായത്. റോഡ് മാർഗം ഈ പ്രദേശത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ല. രക്ഷാ പ്രവർത്തനം ദുഷ്കരമാണ്. മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്തേക്ക് എത്താന്‍ റോഡ് സൗകര്യം ഇല്ലാത്തത് തടസമാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അരുണാചല്‍ പ്രദേശ് പൊലീസ് പറഞ്ഞു.
ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോഗി വിചാരണ നടത്തുന്ന ജഡ്ജിയോട് വായടച്ച് ഇരിക്കാൻ ആവശ്യപ്പെടാനാവില്ലെന്ന് വ്യക്തമാക്കി. ഭർത്താവിനെതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തിൽ നിർത്താനാകുമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി എടുത്ത തീരുമാനത്തിൽ സുപ്രീം കോടതി തീരുമാനമെടുക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്നും ഇത്തരം ഹർജികൾ ജുഡീഷ്യൽ ഉദ്യോഗസ്ഥയ്ക്ക് മേൽ സമ്മർദ്ദത്തിന് ഇടയാക്കില്ലേ എന്നും ചോദിച്ചാണ് കോടതി ഹർജി തള്ളിയത്. കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസിലെ എട്ടാം പ്രതിയായ ദിലീപിന് വിചാരണക്കോടതി ജഡ്ജിയുമായും ഭർത്താവുമായും അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകൾ ഉണ്ടെന്നും ആരോപിച്ചായിരുന്നു ഹർജി. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തമായ വിചാരണ ഉണ്ടാകില്ലെന്ന് ആശങ്കയുണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു.
ടി20 ലോകകപ്പിന് ഓസ്ട്രേലിയയിൽ തുടക്കമായിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ആദ്യമായി ടി20 ലോകകപ്പ് കിരീടം ഉയർത്തിയ ഓസ്ട്രേലിയ ഇത്തവണയും അത് നിലനിർത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഓസ്ട്രേലിയയെ കിരീടവിജയത്തിലേക്ക് നയിച്ച സീനിയർ താരങ്ങളും ടീമിലുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയിരുന്നു. ഈ വർഷത്തെ ലോകകപ്പിന് ശേഷം വാർണർ ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ടി20യിൽ നിന്ന് വിരമിക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് വാർണർ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം പരിഗണിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ ടി20യിൽ തുടരും, 2024 ടി 20 ലോകകപ്പ് കളിക്കാനാണ് എന്‍റെ ശ്രമം. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിലും ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ എത്രത്തോളം തുടരാനാകുമെന്ന് അടുത്ത വർഷം തീരുമാനിക്കും’ വാർണർ പറഞ്ഞു.
ന്യൂഡൽഹി: വായു മലിനീകരണം ഡല്‍ഹിയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഇത് കുറയ്ക്കാൻ നിരവധി നടപടികൾ സർക്കാരുകൾ സ്വീകരിച്ചു വരികയാണ്. അതിർത്തി സംസ്ഥാനങ്ങളിലെ പാടശേഖരങ്ങളിലെ വിളവെടുപ്പിന് ശേഷമുള്ള തീയിടൽ നിയന്ത്രിച്ചും റോഡുകളിൽ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നിരോധിച്ചും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ കൊണ്ടുവരുന്നതിലൂടെയും മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. മലിനീകരണം തടയുന്നതിന്‍റെ ഭാഗമായി ഡൽഹിയിലെ വാഹനങ്ങൾക്ക് കാലപരിധി നിശ്ചയിച്ചിട്ടുണ്ട്. ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലപരിധി. 2022ൽ മാത്രം ഡൽഹിയിൽ 50 ലക്ഷം വാഹനങ്ങൾ പൊളിച്ച് നീക്കിയതായാണ് റിപ്പോർട്ട്. ഫിറ്റ്നസ് കാലയളവ് അവസാനിച്ചതിനാലാണ് ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു വർഷത്തിനിടെ ആദ്യമായാണ് ഇത്രയധികം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത്. അതേസമയം, 2018 മുതൽ 2022 വരെയുള്ള അഞ്ച് വർഷങ്ങളിൽ മൊത്തം രജിസ്ട്രേഷൻ നഷ്ടപ്പെട്ട വാഹനങ്ങളുടെ എണ്ണം 53 ലക്ഷം മാത്രമാണ്. ഇതിൽ 50 ലക്ഷം വാഹനങ്ങളുടെ കാലാവധി ഈ വർഷം പൂർത്തിയായി. 2022 ഒക്ടോബർ വരെയുള്ള…
ന്യൂഡൽഹി: രാജ്യത്തിന്‍റെ വളർച്ചയിൽ സ്ത്രീകൾ പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോഴും സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. സ്ത്രീകളെ പുകഴ്ത്തുന്നതിനൊപ്പം സ്ത്രീകളെ അപമാനിക്കുന്നവർക്ക് അനുകൂലമായ നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.
തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചൻ ജയിൽ മോചിതനായി. ജയിൽ നടപടികൾ പൂർത്തിയായി മണിച്ചൻ തിരുവനന്തപുരം നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ നിന്ന് മോചിതനായി. ശിക്ഷ റദ്ദാക്കി സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിറക്കിയെങ്കിലും ഇന്നലെയും മണിച്ചന് ജയിൽ മോചിതനാകാൻ കഴിഞ്ഞില്ല. സുപ്രീം കോടതി ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതാണ് റിലീസ് വൈകാൻ കാരണം. താൻ സന്തുഷ്ടനാണെന്നും പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു മണിച്ചന്‍റെ ആദ്യ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചൻ ജയിൽ മോചിതനായത്. 2000 ഒക്ടോബർ 21നാണ് സംസ്ഥാനത്തെ നടുക്കിയ വിഷമദ്യ ദുരന്തം ഉണ്ടായത്. കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന യുവതി നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. നൂറിലധികം പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾക്കുള്ളിൽ 31 പേർ മരിച്ചുവെന്ന ദാരുണമായ വാർത്ത പുറത്തുവന്നു. ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടു. വാറ്റ് കേന്ദ്രം നടത്തിയിരുന്ന ഹയറുന്നീസയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ വാറ്റ് കേന്ദ്രത്തിന് രാഷ്ട്രീയ പിന്തുണയുണ്ടെന്ന…
തിരുവനന്തപുരം: മത്സ്യത്തൊഴിലാളിയെ നാവികസേന വെടിവെച്ചു. തെക്കൻ മാന്നാർ ഉൾക്കടലിൽ മത്സ്യബന്ധനത്തിനിടെയാണ് സംഭവം. നേവി ഉദ്യോഗസ്ഥർ ബോട്ട് നിർത്താൻ ആവശ്യപ്പെടുകയും തൊഴിലാളികൾ നിർത്താതെ പോകുകയും ചെയ്തു. തുടർന്നാണ് നാവിക സേനാംഗങ്ങൾ ബോട്ടിന് നേരെ വെടിയുതിർത്തത്. വീരവേലിനാണ് വയറ്റിലും തുടയിലും വെടിയേറ്റത്. ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാണ്. മയിലാടുതുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളി രാമനാഥപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഡെങ്കിപ്പനി ബാധിച്ചയാൾക്ക് പ്ലാസ്മയ്ക്ക് പകരം മുസമ്പി ജ്യൂസ് കുത്തിവച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. സംഭവത്തെ തുടർന്ന് ആശുപത്രി പൂട്ടി സീൽ ചെയ്തു. രോഗിയുടെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. 25,000 രൂപയ്ക്ക് അഞ്ച് യൂണിറ്റ് പ്ലേറ്റ്ലെറ്റുകൾ വാങ്ങിയതായി രോഗിയുടെ ബന്ധുക്കൾ പറഞ്ഞു. 4 യൂണിറ്റ് കുത്തിവച്ചപ്പോഴേക്കും രോഗി അവശനായി. ഒരു യൂണിറ്റ് കയ്യിൽ ഉണ്ടെന്നും അത് പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. രോഗിയുടെ ബന്ധുക്കളാണ് പ്ലേറ്റ്ലെറ്റുകൾ വാങ്ങിയതെന്ന് ആശുപത്രി അധികൃതർ ആരോപിച്ചു. രോഗിയുടെ പ്ലേറ്റ്ലെറ്റ് കൗണ്ട് 17,000 ആയി കുറഞ്ഞതിനെ തുടർന്ന് രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ ക്രമീകരിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ‘അവർ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് അഞ്ച് യൂണിറ്റ് പ്ലേറ്റ്ലെറ്റുകൾ കൊണ്ടുവന്നു. മൂന്ന് യൂണിറ്റ് രോഗിക്ക് കുത്തിവച്ചു. രോഗിയുടെ നില വഷളായതോടെ അത് നിർത്തി’ ആശുപത്രി ഉടമ പ്രസ്താവനയിൽ…
