- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ഉയർന്ന പലിശ കടം വീട്ടാനും പുതിയ പദ്ധതികൾക്കുള്ള ഫണ്ടിനുമായി അദാനി ഗ്രൂപ്പ് 83,000 കോടി രൂപ (10 ബില്യൺ ഡോളർ) കടമെടുക്കുന്നു. വിദേശവായ്പകളും ഗ്രീൻ ബോണ്ടുകളും ഉൾപ്പെടെ മാർഗങ്ങൾ ധനസമാഹരണത്തിനായി ആലോചിക്കുന്നുണ്ട്. കുറഞ്ഞ ബാധ്യതയുള്ള കടമെടുത്ത് ഉയർന്ന പലിശ വായ്പകൾ അടയ്ക്കാൻ മാത്രം 6 ബില്യൺ ഡോളർ (50,000 കോടി രൂപ) കടമെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഹരിത ഊർജ്ജം, ഡിജിറ്റൽ സേവനങ്ങൾ, മാധ്യമങ്ങൾ തുടങ്ങിയ മേഖലകളിലെ ഏറ്റെടുക്കലുകളുടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഡിസംബറോടെ വായ്പയെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
റിയാദ്: സെക്യൂരിറ്റി ഗാർഡുകളെ തുടർച്ചയായി അഞ്ച് മണിക്കൂർ ജോലി ചെയ്യിപ്പിക്കരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതുൾപ്പെടെ തൊഴിൽ മേഖലയിൽ പാലിക്കേണ്ട നിബന്ധനകൾ നിർണയിച്ച് മന്ത്രി അഹ്മദ് ബിൻ സുലൈമാൻ അൽ റജീഹി ഉത്തരവിറക്കി. സെക്യൂരിറ്റി ഗാർഡ് സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ അവരുടെ കമ്പനികളും പാലിക്കേണ്ട നിബന്ധനകൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ടോ അല്ലാതെയോ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്. ഈ ഉത്തരവ് പ്രകാരം, സെക്യൂരിറ്റി ഗാർഡ് ജോലികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്ന് ബാങ്കുകളിലെയും വാണിജ്യ സമുച്ചയങ്ങളിലെയും സുരക്ഷാ ജോലികളാണ്. രണ്ടാമത്തേത് കെട്ടിടങ്ങൾക്ക് പുറത്തുള്ള സുരക്ഷാ പരിപാലനം. മൂന്നാമത്തേത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെയും ഗ്രാമങ്ങളുടെയും കാവലാണ്. വിശ്രമവും പ്രാർത്ഥനയും ഭക്ഷണവും ഇല്ലാതെ തുടർച്ചയായി അഞ്ച് മണിക്കൂർ ജോലി ചെയ്യിക്കരുത് എന്നതാണ് പ്രധാന നിബന്ധന. ഈ സമയത്തിനിടയിൽ അരമണിക്കൂറിൽ കുറയാത്ത ഇടവേള അനുവദിക്കണം. സെക്യൂരിറ്റി ഗാർഡുകൾക്ക് സ്ഥാപനം യൂണിഫോം നൽകണം. സൂര്യപ്രകാശവും ചൂടും ഏൽക്കുന്നതിന്‍റെ…
കർണാടക: റിഷബ് ഷെട്ടി നായകനായ കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസ് ഹിറ്റായെന്ന് മാത്രമല്ല, കർണാടകയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. തീരദേശ കർണ്ണാടകയിലെ ഭൂതക്കോലം എന്ന കലാരൂപവും അത് കെട്ടുന്ന ദൈവനർത്തകരുടെ പാരമ്പര്യവും അവരുടെ ജീവിതവും സിനിമയിലൂടെ ജനപ്രീതി നേടി. 60 വയസ് കഴിഞ്ഞ എല്ലാ ഭക്തർക്കും കർണാടക സർക്കാർ വ്യാഴാഴ്ച അലവൻസ് പ്രഖ്യാപിച്ചു. റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം തീരദേശ കർണാടകയിലെ ഒരു ഗ്രാമത്തിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രശ്നങ്ങളും,ദൈവ നർത്തക വിശ്വാസം ആ നാടിനെ എങ്ങനെ ബാധിക്കുന്നു എന്നും കാണിക്കുന്നു. ഭൂതക്കോലത്തെയും ഗുളികനെയും മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ചിത്രം ലോകമെമ്പാടുമായി 170 കോടി രൂപ കളക്ഷൻ നേടുകയും ചെയ്തു. തീരദേശ കർണ്ണാടകയുടെ സംസ്കാരത്തിന്‍റെ പ്രതീകമായാണ് ചിത്രത്തിലെ ദൈവനർത്തകരെ കാണിക്കുന്നത്. കർണാടക സർക്കാർ ദൈവനർത്തകർക്ക് പ്രതിമാസം പ്രഖ്യാപിച്ച 2,000 രൂപ അലവൻസിനെക്കുറിച്ച് ബാംഗ്ലൂർ എംപി പി സി മോഹൻ ട്വീറ്റ് ചെയ്തു.…
തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീലിന്‍റെ ആത്മകഥയായ ‘പച്ച കലർന്ന ചുവപ്പി’ന്റെ പ്രസിദ്ധീകരണം നിർത്തി സമകാലിക മലയാളം വാരിക. ‘കെ ടി ജലീൽ ജീവിതം എഴുതുന്നു’ എന്ന ടാഗ് ലൈനോടെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പംക്തി 21 ലക്കങ്ങൾ പിന്നിടുമ്പോളാണ് നിർത്തിയത്. ഈ ലക്കം പുറത്തിറക്കിയ ആഴ്ചപ്പതിപ്പിൽ പംക്തി അവസാനിപ്പിക്കുകയാണെന്ന് എഡിറ്റോറിയൽ ബോർഡ് അറിയിച്ചു. അപ്രതീക്ഷിതമായ ചില കാരണങ്ങളാലാണ് പ്രസിദ്ധീകരണം നിർത്തിവെച്ചതെന്നാണ് എഡിറ്റോറിയൽ ബോർഡ് അറിയിച്ചത്. തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരുന്നു ‘പച്ച കലർന്ന ചുവപ്പിലൂടെ’ ജലീൽ വായനക്കാരുമായി പങ്കുവച്ചിരുന്നത്. മുസ്ലിം ലീഗിൽ നിന്ന് സി.പി.എമ്മിലേക്കുള്ള മാറ്റം, 2006ലെ കുറ്റിപ്പുറം തിരഞ്ഞെടുപ്പ്, ബന്ധു നിയമനം വിവാദം, രാജി എന്നിവ പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് കെ ടി ജലീൽ പറഞ്ഞിരുന്നു. ജസ്റ്റിസ് സിറിയക് ജോസഫിന്‍റെ മുൻകാല ചരിത്രത്തെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ടാകുമെന്ന് കെ ടി ജലീൽ പറഞ്ഞിരുന്നു. 2006 ലെ കുറ്റിപ്പുറം തിരഞ്ഞെടുപ്പ്, പിന്നാലെയുണ്ടായ ലീഗിന്‍റെ ആക്രമണം, കുഞ്ഞാലിക്കുട്ടിയുമായുള്ള അകൽച്ച, മുഖ്യമന്ത്രിയുമായുള്ള അടുപ്പം…
ജനീവ: കോവിഡ് -19 ന്‍റെ പുതിയ വകഭേദത്തിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകി. കോവിഡ് -19 ന്‍റെ പുതിയ വകഭേദമായ എക്സ്എക്സ്ബി, 17 രാജ്യങ്ങളിൽ അതിവേഗം പടരുകയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. “ചില രാജ്യങ്ങളിൽ കോവിഡ്-19 പകർച്ചവ്യാധിയുടെ മറ്റൊരു പുതിയ തരംഗം കണ്ടേക്കാം,” ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, ഈ പുതിയ വകഭേദങ്ങൾ വൈദ്യശാസ്ത്രപരമായി കൂടുതൽ ഗുരുതരമാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഡാറ്റ നിലവിൽ ഒരു രാജ്യത്തുനിന്നും ലഭിച്ചിട്ടില്ല.
ന്യൂഡൽഹി: കാപ്പ നിയമപ്രകാരം ജയിലിലടയ്ക്കുന്നതിനെതിരെ കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹർ നൽകിയ ഹർജി സുപ്രീം കോടതി തള്ളുന്ന ഘട്ടത്തിൽ പിൻവലിച്ചു. ബുഷർ ജംഹറിന്‍റെ അമ്മ ടിഎം ജഷീലയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാഷ്ട്രീയ വൈരാഗ്യം കാരണം 100 ദിവസത്തിലേറെയായി കാപ്പ ചുമത്തി വിദ്യാർത്ഥി നേതാവ് ബുഷർ ജംഹർ ജയിലിൽ കഴിയുകയാണെന്ന് ജഷീലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു. അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യത്തെ തുടർന്നാണ് കേസ് ഇന്ന് പരിഗണിച്ചത്. തിരുവനന്തപുരത്ത് ലോ അക്കാദമിയിലെ നിയമവിദ്യാർത്ഥിയാണ് ബുഷർ ജംഹർ. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി, കെ.പി.സി.സി കായികവേദി ജില്ലാ അസോസിയേഷൻ പ്രസിഡന്‍റ് എന്നീ പദവികൾ ബുഷറിനുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. 2022 ജൂൺ 27നാണ് ബുഷർ അറസ്റ്റിലായത്.
ലണ്ടന്‍: മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചെൽസിക്കെതിരായ അടുത്ത പ്രീമിയർ ലീഗ് മത്സരത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾ ഇന്നലെ വന്നിരുന്നു. ടോട്ടൻഹാമിനെതിരായ മത്സരം അവസാനിക്കുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളം വിട്ടതിനെ തുടർന്നായിരുന്നു നടപടി. യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗാണ് നടപടി സ്വീകരിച്ചത്. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് പോകുന്ന ടീമിൽ റൊണാൾഡോ ഉണ്ടാകില്ലെന്ന് യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരിയിൽ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാൽ ഇപ്പോൾ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ടീമംഗങ്ങളോടും പരിശീലകരോടും തനിക്ക് ബഹുമാനം മാത്രമാണ് ഉള്ളതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു. “കഴിഞ്ഞ 20 വർഷമായി ഉയർന്ന തലത്തിൽ ഫുട്ബോൾ കളിക്കുന്ന ആളാണ് ഞാൻ. ഇക്കാലമത്രയും, എന്‍റെ ടീമംഗങ്ങളോടും എതിരാളികളോടും പരിശീലകരോടും ബഹുമാനം നിലനിർത്തിയാണ് ഞാൻ കളിച്ചത്. അതിന് ഇന്നും ഒരു മാറ്റവുമില്ല. വളർന്ന് വരുന്ന തലമുറയ്ക്ക് വഴികാട്ടിയാകാൻ ശ്രമിക്കാറുണ്ട്. എന്നാൽ എല്ലായ്പ്പോഴും അത്…
അഹമ്മദ് നഗർ: അഹമ്മദ് നഗറിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഒന്നിലധികം ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. അഹമ്മദ് നഗറിലെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വിഖെ പാട്ടീൽ ന്യൂക്ലിയർ മെഡിസിൻ സെന്‍ററും വെർച്വലായി ഉദ്ഘാടനം ചെയ്തു. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപത്തിലൂടെ ഇന്ത്യ ആരോഗ്യകരവും സമൃദ്ധവുമായ ഭാവിയിലേക്കാണ് നീങ്ങുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. റാലെഗൻ സിദ്ധി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രധാന കെട്ടിടത്തിന്‍റെയും സ്റ്റാഫ് ക്വാർട്ടേഴ്സിന്‍റെയും നിർമ്മാണം ഡോ.മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു. 702 ലക്ഷം രൂപ ചെലവിലാണ് പിഎച്ച്സി കോംപ്ലക്സ് നിർമ്മിക്കുന്നത്. ഖാർദയിൽ 560 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പി.എച്ച്.സിയുടെ പ്രധാന കെട്ടിടവും സ്റ്റാഫ് ക്വാർട്ടേഴ്സും, 214 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പധേഗാവിലെ പി.എച്ച്.സിയുടെ പ്രധാന കെട്ടിടത്തിന്‍റെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിർവഹിച്ചു. ഡോ വിഖെ പാട്ടീൽ ന്യൂക്ലിയർ മെഡിസിൻ സെന്‍ററിൽ സമഗ്ര അർബുദ പരിചരണത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം: ഗവർണർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എൽഡിഎഫ്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണെന്ന് പാർട്ടി ആരോപിച്ചു. തനിക്ക് ഇല്ലാത്ത അധികാരങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്താനുള്ള ഗവർണറുടെ നീക്കം തുറന്ന് കാട്ടണമെന്നായിരുന്നു സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്ന അഭിപ്രായം. ഉടൻ എൽ.ഡി.എഫ് യോഗം ചേർന്ന് സമരത്തിന്‍റെ തീയതികൾ തീരുമാനിക്കും.
‘ഓട് പൊളിച്ച് ആരും വന്നിട്ടില്ലെന്ന’ പ്രസംഗത്തില് വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: വാഫി-വാഫിയ്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗം തെറ്റിദ്ധാരണാജനകമായ രീതിയിലാണ് മാധ്യമങ്ങൾ അവതരിപ്പിച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.’സമസ്തയെ പരോക്ഷമായി വിമർശിച്ച് കുഞ്ഞാലിക്കുട്ടി’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച വാർത്തകളെ പൂർണമായും തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവർ പ്രചരിപ്പിക്കുന്നപോലെ ഓട് പൊളിച്ച് ഒറ്റ ദിവസം കൊണ്ട് ഇവിടെ ആരും വിപ്ലവം സൃഷ്ടിച്ചിട്ടില്ല. എല്ലാ മാറ്റങ്ങളും കഠിനാധ്വാനത്തിന്‍റെ ഫലമാണെന്നും ഒന്നും നിയമവിരുദ്ധമല്ലെന്നും അത് ഈ സമുദായത്തിന്‍റെ അവകാശമാണെന്നും ഫാസിസ്റ്റ് സാഹചര്യത്തെ മുന്‍നിര്‍ത്തി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് തങ്ങൾ, പണ്ഡിത സമൂഹം, സമസ്ത പോലുള്ള സംഘടനകൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് നമ്മുടെ നാടിനെ ഇരുണ്ട ഭൂതകാലത്തിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാനും ഇസ്ലാമിക വിജ്ഞാനം പകർന്നുനൽകാനും കാരണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
