- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
വിശാഖപട്ടണം: തൊഴിലില്ലായ്മയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലെ ആന്ധ്രാപ്രദേശിൽ നിന്നുള്ള തന്‍റെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഭരത് ജോഡോ യാത്രയിൽ താൻ കണ്ടുമുട്ടിയ ഓരോ ചെറുകിട വ്യവസായിയും ഓരോ ജോലി ചെയ്യുന്ന ഇന്ത്യക്കാരനും എല്ലാ യുവജനങ്ങളും തൊഴിലില്ലായ്മയെക്കുറിച്ചുള്ള ആശങ്കയാണ് പങ്കിടുന്നത്. ഓരോ ഇന്ത്യക്കാരനും മുന്നോട്ട് പോകുന്നത് തനിക്ക് ജോലി നഷ്ടപ്പെടുമെന്നോ, നിലവിലെ സ്ഥിതി വഷളാകുമെന്നോ, ഒരിക്കലും ജോലി കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നോ ഉള്ള ഭയത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള സ്റ്റീൽ പ്ലാന്‍റിലെയും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിലെയും ജീവനക്കാരുമായും തൊഴിൽ രഹിതരായ യുവാക്കളുമായും നടത്തിയ ആശയവിനിമയത്തിൽ ഈ ഭയം പ്രകടമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ ഏറ്റവും പുതിയ ചിത്രം മോണ്‍സ്റ്റര്‍ റിലീസ് ആവുന്ന ദിവസം വരാനിരിക്കുന്ന മറ്റൊരു ചിത്രത്തിന്‍റെ ടീസറുമായി മോഹന്‍ലാല്‍. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എലോണ്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ ആണ് മുന്‍കൂട്ടിയുള്ള അറിയിപ്പുകള്‍ ഒന്നുമില്ലാതെ പുറത്തെത്തിയത്. ചിത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ, അതേസമയം ഏറെ കൗതുകം പകരുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ടീസര്‍ ആണിത്. പേര് സൂചിപ്പിക്കുംപോലെ കഥാപാത്രമായി മോഹന്‍ലാല്‍ മാത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തുന്നുണ്ട്. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം മറുപടി പറയുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതാണ് എലോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം.
സംഘപരിവാറുകാരനായ ഗവര്‍ണറെ ചാന്‍സലറാക്കി; ഗാന്ധിജി സ്ഥാപിച്ച ഗുജറാത്തിലെ വിദ്യാപീഠത്തില്‍ കൂട്ടരാജി
ഗാന്ധിനഗര്‍: ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്‍റെ ചാൻസലറായി ഗവർണർ ആചാര്യ ദേവ്രത്തിനെ നിയമിച്ചതിനെ തുടർന്ന് ഒമ്പത് ട്രസ്റ്റികൾ രാജിവെച്ചു. പുതുതായി നിയമിതനായ ചാൻസലർ സംഘപരിവാറിലെ അംഗവും ഗാന്ധിയൻ മൂല്യങ്ങൾക്ക് എതിരായ വ്യക്തിയാണെന്നതുമാണ് രാജിക്ക് കാരണം. വിദ്യാപീഠത്തിന്‍റെ 68-ാമത് ബിരുദദാനച്ചടങ്ങു നടക്കാനിരിക്കെയാണ് ട്രസ്റ്റികളുടെ രാജി. പുതിയ ചാൻസലറായി ദേവ്രത്തിനെ നിയമിച്ചത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നും വോട്ടിൽ കൃത്രിമം നടന്നുവെന്നും രാജിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ട്രസ്റ്റികൾ പറഞ്ഞു. “പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ചാന്‍സലറോടുള്ള ഞങ്ങളുടെ താഴ്മയായ അഭ്യര്‍ത്ഥന: ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എങ്ങനെയായിരുന്നെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. അത് സ്വയമേവയോ ട്രസ്റ്റി ബോര്‍ഡിന്റെ ഏകകണ്ഠമായ തീരുമാനമോ ആയിരുന്നില്ല. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തിലായിരുന്നു. ഗാന്ധിയുടെ മൂല്യങ്ങളോടും രീതികളോടും പ്രയോഗങ്ങളോടുമുള്ള തികഞ്ഞ അവഗണനയായിരുന്നു അത്. നിങ്ങളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും കളങ്കം വരുത്തി അതെങ്ങനെ സ്വീകരിക്കാനാവും?” സംയുക്ത പ്രസ്താവനയില്‍ ട്രസ്റ്റികള്‍ പറഞ്ഞു.
ദില്ലി: വടക്കൻ ഡല്‍ഹിയില്‍ പിടിയിലായ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി സൂചന. ബുദ്ധ സന്യാസിനിയുടെ വേഷത്തിൽ ടിബറ്റൻ അഭയാർഥി സെറ്റിൽമെന്റിൽ കഴിഞ്ഞിരുന്ന യുവതിയാണിത്. ചോദ്യം ചെയ്യലിനോട് ഇവർ സഹകരിക്കുന്നില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. രേഖകളില്ലാതെ താമസിച്ച യുവതിയെ ഇന്നലെ വൈകിട്ടാണ് പിടികൂടിയത്. തിരിച്ചറിയൽ രേഖകളിൽ ഡോൽമ ലാമ എന്നും നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിലെ വിലാസവുമാണു നൽകിയിരുന്നത്. എന്നാൽ അവരുടെ യഥാർഥ പേര് കയ് റുവോ എന്നാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ടിബറ്റൻ അഭയാർഥി കോളനിയായ മജ്നു കാ ടില്ലയിലാണ് ഇവർ താമസിച്ചിരുന്നത്. ഡൽഹി സർവകലാശാലയുടെ വടക്കൻ ക്യാംപസിനടുത്തുള്ള ഈ പ്രദേശം വിനോദസഞ്ചാരികൾക്കു പ്രിയപ്പെട്ടതാണ്. അതേസമയം, ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയിലെ ചില നേതാക്കൾക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് പൊലീസിനോട് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു. ഇംഗ്ലിഷ്, മാൻഡരിൻ, നേപ്പാളി ഭാഷകൾ ഇവർക്ക് അറിയാം. ഡൽഹി പൊലീസ് സ്പെഷൽ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.
ലാ ലിഗയിൽ വിയ്യാറയലിനെ തകർത്ത് ബാഴ്‌സ. ഇന്നലെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സിലോണയുടെ ജയം. ന്യൂകാംപിൽ നടന്ന മത്സരത്തിൽ വിയ്യാറയലിനെതിരെ വ്യക്തമായ ആധിപത്യത്തോടെയാണ് ബാഴ്സിലോണ വിജയിച്ചത്. റോബർട്ട് ലെവൻഡോസ്കിയാണ് ബാഴ്സയ്ക്കായി രണ്ട് ഗോളുകൾ നേടിയത്. ഒരു ഗോൾ അൻസു ഫാറ്റിയാണ് നേടിയത്. 30-ാം മിനിറ്റിനും 38-ാം മിനിറ്റിനുമിടയിലാണ് ബാഴ്സയുടെ മൂന്ന് ഗോളുകളും പിറന്നത്. വിയ്യാറയലിനെ തോൽപ്പിച്ചെങ്കിലും ബാഴ്സിലോണ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തന്നെയാണ്. 10 മത്സരങ്ങളിൽ നിന്ന് 25 പോയിന്‍റാണ് ബാഴ്സയ്ക്കുള്ളത്. 28 പോയിന്‍റുള്ള റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.
ലണ്ടൻ: ലിസ് ട്രസിന്‍റെ രാജിക്ക് ശേഷം അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകും എന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നു. പൊതുതെരഞ്ഞെടുപ്പ് ഉടൻ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍, പുതിയ പ്രധാനമന്ത്രിയെ ഉടൻ തിരഞ്ഞെടുക്കുമെന്ന് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അറിയിച്ചു. ഇന്ത്യൻ വംശജനായ ഋഷി സുനക്കിന്റേത് ഉൾപ്പടെയുള്ള പേരുകൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും സ്കോട്ടിഷ് നാഷണൽ പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതിനാൽ പൊതുതെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ കൺസർവേറ്റീവ് പാർട്ടി അടുത്ത വെള്ളിയാഴ്ചയോടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചവരെ എംപിമാർക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാം. കുറഞ്ഞത് 100 എംപിമാരുടെ പിന്തുണയുള്ളവർക്ക് മാത്രമേ മത്സരിക്കാനാകൂ. അതിനാൽ, പരമാവധി 2 പേർ മത്സരരംഗത്തുണ്ടാകും. മൂന്ന് സ്ഥാനാർത്ഥികൾ മത്സരിക്കാൻ വന്നാൽ ആദ്യം ഓൺലൈൻ വോട്ടെടുപ്പ് നടത്തും. ഇതിൽ ജയിക്കുന്ന ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള മത്സരമായിരിക്കും നടക്കുക. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം…
ഛണ്ഡീഗഡ്: ഗവർണർ സർക്കാരിനെതിരെ നിഴൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബ് കാർഷിക സർവകലാശാലയുടെ വി.സിയായി സത്ബീർ സിങ്ങിനെ നിയമിച്ചതിന് പിറകെയാണ് സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായത്. യുജിസിയുടെ നടപടിക്രമങ്ങൾ പാലിക്കാതെയും ചാൻസലർ എന്ന നിലയിൽ തന്‍റെ സമ്മതം തേടാതെയുമാണ് ഓഗസ്റ്റിൽ നിയമനം നടത്തിയതെന്ന് ഗവർണർ ബൻവാരിലാൽ പുരോഹിത് ആരോപിച്ചു. സത്ബീർ സിംഗിനെ വിസി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുരോഹിത് ആവശ്യപ്പെട്ടിരുന്നു. ഇത് പുതിയ തർക്കങ്ങൾക്ക് വഴിവെച്ചു.
വുഹാനിലെ യഥാർത്ഥ വൈറസും ഒമിക്രോണും സംയോജിപ്പിച്ച് 80 ശതമാനം മരണനിരക്കുള്ള പുതിയ കോവിഡ് വകഭേദം ഗവേഷകർ വികസിപ്പിച്ചെടുത്തു. ഒമിക്രോണുമായി മാത്രം സമ്പർക്കം പുലർത്തിയപ്പോൾ എലികളിൽ നേരിയ രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. നാഷണൽ എമർജിംഗ് ഇൻഫെക്ഷ്യസ് ഡിസീസസ് ലബോറട്ടറിയിൽ ഫ്ലോറിഡയിൽ നിന്നും ബോസ്റ്റണിൽ നിന്നുമുള്ള സംഘം, ഒമിക്രോണിൽ നിന്ന് സ്പൈക്ക് പ്രോട്ടീൻ വേർതിരിച്ചെടുക്കുകയും ചൈനയിലെ വുഹാനിൽ ആരംഭിച്ച പകർച്ചവ്യാധിയുടെ തുടക്കത്തിൽ കണ്ടെത്തിയ സ്‌ട്രെയിനുമായി ഘടിപ്പിക്കുകയും ചെയ്തു. ഒറിജിനൽ സ്‌ട്രെയിനേക്കാൾ റിപ്ലിക്കേറ്റഡ് സ്‌ട്രെയിൻ അപകടകരമല്ലെന്ന് സർവകലാശാല ഒരു പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കേതിരെ അച്ചടക്കനടപടി. ശനിയാഴ്ച നടക്കുന്ന ചെൽസിക്ക് എതിരായ ടീമിൽ നിന്ന് താരത്തെ ഒഴിവാക്കി. ടോട്ടനത്തിനെതിരായ മത്സരം പൂർത്തിയാകും മുമ്പ് സ്റ്റേഡിയം വിട്ടതിനാണ് നടപടി. പരിശീലകൻ എറിക് ടെൻ ഹാഗ് ആണ് കടുത്ത തീരുമാനം എടുത്തത്. മാച്ചിന്റെ തൊണ്ണൂറാം മിനിട്ടിലായിരുന്നു സംഭവം. മത്സരത്തിന് നാല് മിനിട്ട് ആഡ് ഓൺ സമയമാണ് റഫറി നൽകിയിരുന്നത്. എന്നാൽ ഫൈനൽ വിസിലിന് കാത്തുനിൽക്കാതെ റൊണാൾഡോ ടണലിലൂടെ പുറത്തുപോകുകയായിരുന്നു. സീസണില്‍ രണ്ടാം തവണയാണ് റൊണാള്‍ഡോ ഇത്തരത്തിൽ ഇറങ്ങിപ്പോകുന്നത്. റൊണാൾഡോയുടെ ഈ പ്രവർത്തിക്ക് കർശനമായ നടപടി നേരിടേണ്ടി വരുമെന്ന സൂചനകൾ കോച്ച് എറിക് ടെൻ ഹാഗ് നൽകിയിരുന്നു. ‘ഇന്നില്ല, എന്താണ് വേണ്ടതെന്ന് പരിശോധിച്ച് നാളെ ഞാനത് കൈകാര്യം ചെയ്യും. ഞങ്ങളിപ്പോൾ വിജയം ആഘോഷിക്കുകയാണ്,’ എന്നായിരുന്നു മത്സരശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ടെൻ ഹാഗ് പ്രതികരിച്ചത്. ടോട്ടനത്തിനെതിരെ പകരക്കാരനായി ഇറങ്ങാൻ റൊണാൾഡോ വിസമ്മതിച്ചിരുന്നു. ഇന്ന് നടന്ന പരിശീലനത്തിൽ റൊണാൾഡോ ടീമിനൊപ്പം ചേർന്നിരുന്നില്ല. താരം ഒറ്റയ്ക്കാണ് പരിശീലനം നടത്തിയത്.
അനശ്വര രാജൻ, രഞ്ജിത്ത് സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ‘മൈക്ക്’ ഒടിടി റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 19ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഒരേസമയം മൂന്ന് പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിംഗ് ആരംഭിക്കും. ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൗത്ത് (ഇന്ത്യ ഒഴികെ) എന്നിവിടങ്ങളിലാണ് സ്ട്രീമിംഗ്. ഒക്ടോബർ 21 മുതൽ ഈ പ്ലാറ്റ്ഫോമുകളിൽ ചിത്രം സ്ട്രീം ചെയ്യും. ജോൺ എബ്രഹാം പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. പുരുഷനായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര രാജൻ അവതരിപ്പിക്കുന്നത്. ബിവെയർ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിന് ശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്. ‘കല വിപ്ലവം പ്രണയം’ എന്ന ചിത്രത്തിനു ശേഷം ആഷിഖ് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ആണിത്.
