Author: News Desk

അബുദാബി: ലോകത്തിലെ ഏറ്റവും നീളമുള്ള എണ്ണ, വാതക കിണറെന്ന ലോക റെക്കോർഡ് അഡ്നോക്കിന്‍റെ അപ്പർസകം എണ്ണപ്പാടത്തിന് സ്വന്തം. ലോകത്തിലെ രണ്ടാമത്തെ വലിയ ഓഫ്ഷോർ ഫീൽഡായ അപ്പർസകമിന് ഇപ്പോൾ 15,240 മീറ്റർ നീളമുണ്ട്. റഷ്യ സ്ഥാപിച്ച 15,000 മീറ്റർ നീളമുള്ള എണ്ണ, വാതക കിണറിന്റെ റെക്കോർഡാണ് യു.എ.ഇ മറികടന്നത്. 2030 ഓടെ പ്രതിദിനം 50 ലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാനാണ് പദ്ധതി.

Read More

കൊല്ലം: ഡോ.എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനം റദ്ദാക്കി. ഡോ.രാജശ്രീ എം.എസിന്‍റെ നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലാണ് ജസ്റ്റിസ് എം ആർ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ഡോ.രാജശ്രീ പറഞ്ഞു. എം.എസ്.രാജശ്രീയുടെ നിയമനം ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല മുൻ ഡീൻ പി.എസ്.ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യു.ജി.സി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അത് നടപ്പാക്കാൻ ബാധ്യസ്ഥമാണെന്ന സുപ്രീം കോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചത്. എം.എസ്. രാജശ്രീയുടെ നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിയമനത്തിനായി ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരാളുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Read More

കൊച്ചി: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിൻ്റെ ബെഞ്ചിന്‍റേതാണ് വിധി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടർന്നാണ് ജിതിൻ ഹൈക്കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും യാതൊരു തെളിവുമില്ലാതെയാണ് തന്നെ കേസിൽ കുടുക്കിയതെന്നുമാണ് പ്രതിയുടെ വാദം. എന്നാൽ പ്രതിക്കെതിരെ സി.സി.ടി.വി ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടെന്നും ബോംബ് ഉപയോഗിച്ചെന്നും സർക്കാർ അവകാശപ്പെട്ടു. ജൂൺ 30ന് രാത്രിയാണ് എകെജി സെന്‍റർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിലെത്തിയ യുവാവ് സ്ഫോടകവസ്തു എറിഞ്ഞ് മടങ്ങുന്നത് കണ്ടെങ്കിലും വ്യക്തമല്ലാത്തതിനാൽ ആളെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഗൂഢാലോചന, സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് നാശനഷ്ടം വരുത്തൽ, അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read More

കോഴിക്കോട്: സി.ഐ.സിയുടെ വാഫി വഫിയ്യ സനദ് ദാന സമ്മേളനത്തില്‍ സമസ്തയ്ക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പാണക്കാട് കുടുംബവും സമസ്തയും പണ്ഡിതൻമാരും ചേർന്നാണ് സാമൂഹിക നവോത്ഥാനം ഉണ്ടാക്കിയതെന്നായിരുന്നു പരാമർശം. ഒരൊറ്റ ദിവസം കൊണ്ട് ആരും വിപ്ലവം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ വിലക്ക് നിലനില്‍ക്കേ പാണക്കാട് കുടുംബത്തിലെ പ്രമുഖർ സനദ് ദാന സമ്മേളനത്തിലുടനീളം പങ്കെടുത്തതും ശ്രദ്ധേയമാണ്. കോഴിക്കോട് നടക്കുന്ന സി.ഐ.സിയുടെ വാഫി വഫിയ്യ സനദ് ദാന സമ്മേളനത്തിൽ നിന്ന് പോഷക സംഘടനാ നേതാക്കൾ വിട്ടുനിൽക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു. അതേസമയം, വേദിയിൽ തന്നെ പി കെ കുഞ്ഞാലിക്കുട്ടി സമസ്തയെ പരോക്ഷമായി വിമർശിച്ചു. നവോത്ഥാനത്തിനായി എല്ലാവരും അണിനിരന്നുവെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി നവമാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടത് ഐക്യത്തിന് വേണ്ടിയാകണമെന്നും പറഞ്ഞു. സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് കുടുംബത്തിലെ പ്രമുഖരെല്ലാം സമ്മേളനത്തിനെത്തി. വൈകുന്നേരം നടന്ന സനദ് ദാന പരിപാടിയിൽ എസ് വൈ എസ് പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി…

Read More

സൈബീരിയ: 2022 ലെ നൊബേല്‍ പുരസ്‌കാര ജേതാവായ സ്വാന്തേ പാബോയുടെ നേതൃത്വത്തിൽ സൈബീരിയയിൽ നടന്ന പഠനത്തിൽ നിയാണ്ടര്‍താല്‍ മനുഷ്യവിഭാഗത്തില്‍ പെട്ട ഒരു കുടുംബത്തെ മുഴുവൻ കണ്ടെത്തി ഗവേഷകർ. ഒരു പിതാവും കൗമാരക്കാരിയായ മകളും ഉൾപ്പെടുന്ന കൂട്ടത്തെയാണ് കണ്ടെത്തിയത്. 10 മുതൽ 20 വരെ അംഗങ്ങളുള്ള അടുത്ത ബന്ധുക്കളുടെ ഒരു സംഘമായാണ് ഇവർ താമസിച്ചിരുന്നത്. 4,00,000 മുതല്‍ 40,000നും വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു ആദിമ മനുഷ്യ സ്പീഷീസാണ് നിയാണ്ടര്‍താലുകൾ. ആധുനിക മനുഷ്യർ ഇവരിൽ നിന്നാണ് പരിണമിച്ചതെന്ന് നരവംശശാസ്ത്രം പറയുന്നു. മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട ജനിതക ഗവേഷണത്തിലെ കണ്ടെത്തലുകൾക്ക് 2022ലെ നോബൽ സമ്മാന ജേതാവായ സ്വാന്തേ പാബോയുടെ നേതൃത്വത്തിലാണ് പുതിയ പഠനം നടത്തിയത്. നിയാണ്ടര്‍താലുകളുടെ ഡിഎൻഎയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പഠനത്തിൽ കണ്ടെത്തി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 37,000 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4,625 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് കുറഞ്ഞത്.  ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,830 രൂപയാണ് ഇന്നത്തെ വിപണി വില.   അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 62 രൂപയാണ് വില. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്. 

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,119 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. നിലവിൽ ഇന്ത്യയിലെ സജീവ കേസുകൾ 25,037 ആണ്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ 0.06 ശതമാനമാണ് ആക്ടീവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,582 രോഗികൾ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,40,84,646 ആയി. രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,88,220 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇന്ത്യ ഇതുവരെ 89.96 കോടിയിലധികം (89,96,27,428) കോവിഡ് പരിശോധനകൾ നടത്തി. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 0.97 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.13 ശതമാനവുമാണ്.

Read More

സൗത്ത് ഇന്ത്യൻ ബാങ്ക് 2022-23 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 223.10 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇതേ പാദത്തിലെ 187.06 കോടി രൂപയുടെ നഷ്ടം മറികടന്നാണ് നേട്ടം. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തില്‍ നികുതി അടവുകള്‍ക്ക് മുമ്പുള്ള ലാഭം 246.43 കോടി രൂപയായിരുന്നു. ബാങ്കിന്‍റെ എക്കാലത്തെയും ഉയർന്ന നേട്ടമാണ് ഇത്. ത്രൈമാസ അറ്റ പലിശ വരുമാനം 726.37 കോടി രൂപയാണ്. ബാങ്കിന്‍റെ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റ പലിശ വരുമാനമാണിത്. അറ്റ പലിശ മാർജിൻ 3.21 ശതമാനത്തോടെ, ഈ നേട്ടം റിട്ടേൺ ഓൺ ഇക്വിറ്റി (ആർഒഇ) യെ 1707 പോയിന്‍റ് ഉയർത്തി. റിട്ടേൺ ഓൺ അസറ്റ്സ് (ആർഒഎ) 0.36 ശതമാനത്തിൽ നിന്ന് 0.64 ശതമാനമായി വാർഷിക വളർച്ച രേഖപ്പെടുത്തി.

Read More

തൊടുപുഴ: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏകാധിപതിയെപോലെയാണ് പെരുമാറുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഇടുക്കി പീരുമേട്ടിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. “വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസം നിൽക്കുന്ന നിലപാടാണ് ഗവർ‍ണർ സ്വീകരിക്കുന്നത്. വൈസ് ചാൻസലർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നു. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നു. ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്” അദ്ദേഹം വ്യക്തമാക്കി.

Read More

ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ റഷ്യയിലെ ബിസിനസ്സ് അവസാനിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ശക്തമാകുന്ന സാഹചര്യത്തിലാണ് ബില്യൺ മൂല്യമുള്ള ബിസിനസ്സ് വിൽക്കാൻ കമ്പനി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം വർദ്ധിക്കുമ്പോഴെല്ലാം, പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും പിന്നീട് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും കമ്പനിക്ക് ബുദ്ധിമുട്ടാണ്. അടുത്തിടെ, ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസാൻ റഷ്യയിലെ ബിസിനസ്സ് നിർത്തുകയും തുച്ഛമായ വിലയ്ക്ക് പ്ലാന്‍റ് വിൽക്കുകയും ചെയ്‍തിരുന്നു. 

Read More