Author: News Desk

യു.എ.ഇ: ജോലിസ്ഥലത്ത് വച്ച് വലതുകൈയുടെ ഒരു ഭാഗം നഷ്ടപ്പെട്ട ഏഷ്യൻ തൊഴിലാളിക്ക് 110,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ജോലി ചെയ്യുന്ന കമ്പനി തനിക്ക് ശാരീരികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് 170,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി അബുദാബി ഫാമിലി ആൻഡ് സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഒരു വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെ തനിക്ക് പരിക്കേറ്റതായും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും തുടർന്ന് വലതുകൈ വിരലുകൾ മുതൽ കൈമുട്ടുകൾ വരെ മുറിച്ചുമാറ്റിയെന്നും അദ്ദേഹം ഹർജിയിൽ വിശദീകരിച്ചു. വലതുകൈയ്ക്ക് 100 ശതമാനം സ്ഥിരമായ വൈകല്യമുണ്ടെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടിന്‍റെ പകർപ്പ് തൊഴിലാളി കോടതിയിൽ ഹാജരാക്കിയിരുന്നു.

Read More

മുംബൈ: നവംബർ 1 മുതൽ 15 വരെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന നില തകർക്കാൻ ശ്രമം നടന്നേക്കാമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പൊലീസ് അതീവ ജാഗ്രത പാലിക്കണമെന്ന് മുംബൈ പൊലീസ് കമ്മീഷണർ പറഞ്ഞു. അഞ്ചോ അതിലധികമോ ആളുകളെ ഒത്തുകൂടാൻ അനുവദിക്കില്ല. പൊതുയോഗങ്ങളും, ജാഥകളും പാടില്ല. മരണം, വിവാഹം, സിനിമാ തിയേറ്റർ തുടങ്ങിയവയ്ക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. നഗരത്തിലുടനീളം കർശന പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും. ജനങ്ങൾ സഹകരിക്കണമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.

Read More

ഡെറാഡൂൺ: പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദർശനം പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ കേദാർ നാഥ് ക്ഷേത്രവും ശങ്കരാചാര്യരുടെ സമാധിസ്ഥലവും സന്ദർശിച്ചു. ഹിമാചൽ പ്രദേശ് സന്ദർശന വേളയിൽ സമ്മാനമായി ലഭിച്ച പരമ്പരാഗത വസ്ത്രവും തൊപ്പിയും ധരിച്ചാണ് പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിന് എത്തിയത്. മോദി ഈ ചിത്രം ട്വീറ്റും ചെയ്തു. ഹിമാചൽ പ്രദേശിൽ അടുത്ത മാസമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഗൗരികുണ്ഡ് മുതൽ കേദാർ നാഥ് ക്ഷേത്രം വരെയുള്ള റോപ് വേ നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 2,400 കോടി രൂപ ചെലവഴിച്ചാണ് റോപ്പ് വേ നിർമ്മിക്കുന്നത്. രാവിലെ ബദരീനാഥ് ക്ഷേത്രത്തിലും മോദി പ്രാർത്ഥനയും പൂജയും നടത്തി. രണ്ടിടങ്ങളിലെയും വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. നാളെയും സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ദീപോത്സവ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അയോധ്യയിലെത്തും. 3,400 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തുടക്കം കുറിക്കും. 

Read More

ലണ്ടന്‍: ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച കൺസർവേറ്റീവ് പാർട്ടി നേതാവ് ലിസ് ട്രസിന് പ്രതിവർഷം ലഭിക്കുക ഒരു കോടി രൂപ. വെറും 45 ദിവസം മാത്രമാണ് അധികാരത്തിലിരുന്നത് എങ്കിലും, രാജ്യത്തിന്‍റെ മുൻ പ്രധാനമന്ത്രിയെന്ന നിലയിലാണ് ട്രസിന് ആജീവനാന്തം ഈ തുക ലഭിക്കാൻ സാധ്യതയുള്ളത്. താൻ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്നും ഇക്കാര്യം ചാൾസ് രാജാവിനെ അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ലിസ് ട്രസ് പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടന്‍റെ ചരിത്രത്തിൽ ഏറ്റവും കുറവ് കാലം പ്രധാനമന്ത്രിയായ നേതാവെന്ന ‘റെക്കോർഡ്’ ലിസ് ട്രസ് സ്വന്തമാക്കി.

Read More

ടാറ്റ മോട്ടോഴ്സ് 2022 ലെ ആദ്യ ഒമ്പത് മാസത്തെ കണക്കുകൾ നോക്കുമ്പോൾ ഇന്ത്യയിലെ മറ്റെല്ലാ ഇവി നിർമ്മാതാക്കളെയും അപേക്ഷിച്ച് വിൽപ്പനയിൽ വർധന. നെക്സോൺ ഇവി, ടിഗോർ ഇവി എന്നിവയുടെ വിജയത്തെ അടിസ്ഥാനമാക്കി, പാസഞ്ചർ ഇലക്ട്രിക് വാഹന വിഭാഗത്തിലെ വിപണി വിഹിതം മുൻ വർഷത്തേക്കാൾ 10 ശതമാനം കൂട്ടി 90 ശതമാനമായി ഉയർത്തി. ടിയാഗോ ഇവി അടുത്ത വർഷം ആദ്യം ലോഞ്ച് ചെയ്യാൻ ഒരുങ്ങുമ്പോൾ, വരും വർഷങ്ങളിൽ ഇവി വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സ് പൂർണ്ണമായ ആധിപത്യം തേടുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷത്തെ ആദ്യ ഒൻപത് മാസങ്ങളിൽ, ടാറ്റ മോട്ടോഴ്സ് അവരുടെ നെക്സോൺ ഇവി, ടിഗോർ ഇവി എന്നിവയുൾപ്പെടെ ഏകദേശം 30,000 ഇലക്ട്രിക് കാറുകൾ വിറ്റു. കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റ എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും ഇരട്ടിയാണിത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉപയോക്താക്കളുടെ ഒന്നാം നമ്പർ ചോയ്സായി തുടരുന്ന നെക്സോൺ ഇവിക്ക് ഇപ്പോൾ ഈ വിഭാഗത്തിൽ 66 ശതമാനം വിപണി വിഹിതമുണ്ട്. ഈ…

Read More

കൊച്ചി: 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർ സമർപ്പിച്ച റിവിഷൻ ഹർജി തള്ളി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിൽ പ്രതികൾക്ക് ഇന്നും മറ്റന്നാളും വൈകിട്ട് 5 മുതൽ 5.15 വരെ അഭിഭാഷകനെ കാണാം. പ്രതികളെ ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകന്‍റെ സാന്നിധ്യം അനുവദിക്കരുതെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു. ഇലന്തൂരിൽ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി ഐശ്വര്യപൂജയ്ക്കിടെ കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മ (50), കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലി (49) എന്നിവരെയാണ് പ്രതികൾ നരബലിക്ക് ഇരയാക്കിയത്.

Read More

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ 36കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്ന കേസില്‍ വഴിത്തിരിവ്. സ്വത്തിന്റെപേരില്‍ യുവതിയെ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. എന്നാലിത് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ രണ്ടംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. “സ്വത്ത് തര്‍ക്കമാണ് ബലാത്സംഗ ആരോപണം കെട്ടിച്ചമക്കാന്‍ യുവതിയെ പ്രേരിപ്പിച്ചത്. തര്‍ക്കത്തലേര്‍പ്പെട്ടവരെ കേസില്‍ കുടുക്കാനായിരുന്നു ഗൂഢാലോചന. ഇവര്‍ക്കൊപ്പം സഹായികളായി നിന്ന 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് പ്രചരിപ്പിക്കാന്‍ ഇവരിലൊരാള്‍ സുഹൃത്തിന് പേടിഎം വഴി പണം കൈമാറിയിരുന്നത് കേസിന് തെളിവായി മാറി” പോലീസ് പറഞ്ഞു. ഡല്‍ഹി നിവാസിയായ യുവതിയെ കൈകാലുകള്‍ ബന്ധിച്ച് ചാക്ക് സഞ്ചിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയെന്നായിരുന്നു പോലീസിന് വിവരം ലഭിച്ചത്.

Read More

ഗാംബിയയിൽ 4 ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകളുമായി ബന്ധപ്പെട്ട കുട്ടികളുടെ മരണം ഗുരുതരമായ പ്രശ്നമാണെന്ന് ലോകാരോഗ്യ സംഘടനയിലെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്‍റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ. ഡെവലപ്പിംഗ് കൺട്രീസ് വാക്സിൻ മാനുഫാക്ചറേഴ്സ് നെറ്റ്‌വർക്ക് (ഡിസിവിഎംഎൻ) വാർഷിക പൊതുയോഗത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്വാമിനാഥൻ. ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾ കാരണമായെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഇത് റിപ്പോർട്ട് ചെയ്തതിനാൽ സർക്കാർ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടുന്നുണ്ട്. ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഇതിനെ വളരെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും സ്വാമിനാഥൻ പറഞ്ഞു. ഇന്ത്യയിൽ കേന്ദ്ര, സംസ്ഥാന തലത്തിലുള്ള മരുന്ന് റെഗുലേറ്റർമാരുണ്ടെന്നും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

Read More

കൊച്ചി: സാങ്കേതിക സർവകലാശാല വി സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർവകലാശാലകളിലെ എല്ലാ വിസി നിയമനങ്ങളും നടപടിക്രമങ്ങൾ ലംഘിച്ചാണ് നടന്നത്. കണ്ണൂർ വി.സിയുടെ പുനർനിയമനവും ഇതേ രീതിയിലാണ്. അധ്യാപക നിയമനങ്ങളിൽ സർക്കാർ വി.സി.കളെ പാവകളാക്കുകയാണ്. ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന സമീപനമാണ് സർക്കാരിൻ്റേതെന്നും അദ്ദേഹം പറഞ്ഞു. ഡോ. രാജശ്രീ എം.എസിന്‍റെ നിയമനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലാണ് ജസ്റ്റിസ് എം ആർ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ഡോ.രാജശ്രീ പറഞ്ഞു. എം.എസ്.രാജശ്രീയുടെ നിയമനം ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല മുൻ ഡീൻ പി.എസ്.ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യു.ജി.സി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അത് നടപ്പാക്കാൻ ബാധ്യസ്ഥമാണെന്ന സുപ്രീം കോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചത്.

Read More

സാന്‍ഫ്രാന്‍സിസ്‌കോ: ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല അടുത്ത വർഷം 50000 സെമി ട്രക്കുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. അടുത്ത വർഷം സെമി ട്രക്ക് ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് മസ്ക് അറിയിച്ചിരുന്നു. “വടക്കെ അമേരിക്കയ്ക്ക് പുറത്തേക്കും ടെസ്‌ല വിപണി വ്യാപിപ്പിക്കും. സെമി ട്രക്കിന്റെ വില ഇപ്പോള്‍ പറയുന്നില്ല, എന്നാൽ അത് യാത്രാ വാഹനങ്ങളേക്കാള്‍ കൂടുതലായിരിക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രെയ്റ്റ്‌ലൈനര്‍ എന്ന കമ്പനിയാണ് നിലവിൽ യുഎസിലെ ക്ലാസ് 8 ട്രക്ക് വിപണിയിൽ മുൻനിരയിലുള്ളത്. 2020ൽ മാത്രം 71,000 യൂണിറ്റുകളാണ് ഫ്രെയ്റ്റ്‌ലൈനര്‍ വിറ്റഴിച്ചത്. 2019ൽ ഇവർ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റു.

Read More