- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
കൊല്ലം ചടയമംഗലത്ത് ഭർത്താവും ഭർതൃ മാതാവും നഗ്നപൂജ നടത്താൻ ശ്രമിച്ചെന്ന് യുവതിയുടെ പരാതി
കൊല്ലം: കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിച്ചെന്നും ദുർമന്ത്രവാദത്തിന് ഇരയാക്കിയെന്നും പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ ഭർത്താവും ഭർതൃമാതാവും ചേർന്ന് നഗ്നപൂജയ്ക്ക് വിധേയയാക്കാൻ ശ്രമിച്ചെന്നാണ് പരാതി. നാഗൂർ, ചടയമംഗലം എന്നിവിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. 2016 മുതൽ യുവതിയുടെ ഭർത്താവും ഭർതൃമാതാവും ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ നഗ്നപൂജയ്ക്ക് വിധേയയാക്കാൻ ശ്രമിക്കുന്നുണ്ട്. ദുർമന്ത്രവാദത്തിനായി ചടയമംഗലം സ്വദേശി അബ്ദുൾ ജബ്ബാറിന്‍റെ അടുത്തേക്ക് യുവതിയെ കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു.
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രമായി സത്യജിത്ത് റായുടെ ‘പഥേർ പാഞ്ചാലി’യെ ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (ഐഎഫ്സി) തിരഞ്ഞെടുത്തു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ പഥേർ പാഞ്ചാലി ഒന്നാമതെത്തി. മലയാളത്തിൽ നിന്ന് അടൂർ ഗോപാലകൃഷ്ണന്‍റെ എലിപ്പത്തായവും പട്ടികയിൽ ഇടം നേടി. ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സിന്‍റെ ഇന്ത്യാ ചാപ്റ്റർ നടത്തിയ വോട്ടെടുപ്പിലാണ് മികച്ച ചിത്രമായി പഥേർ പാഞ്ചാലി തിരഞ്ഞെടുക്കപ്പെട്ടത്. രഹസ്യമായാണ് വോട്ടെടുപ്പ് നടത്തിയത്. 1955-ലാണ് പഥേർ പാഞ്ചാലി പുറത്തിറങ്ങിയത്. സത്യജിത്ത് റായുടെ ആദ്യ ചിത്രമായിരുന്നു ഇത്. 1929-ൽ ബിഭൂതിഭൂഷൺ ബന്ദോപാധ്യായ എഴുതിയ അതേ പേരിലുള്ള ബംഗാളി നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചത്. സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, ഉമ ദാസ് ഗുപ്ത, പിങ്കി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്.
കൽപറ്റ: വയനാടിന്‍റെ ടൂറിസം വികസന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന്‍റെ ഭാഗമായി ജില്ലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ തരിയോട് മഞ്ഞൂറയിൽ ഒരുക്കി താജ് ഗ്രൂപ്പ്. ഒറ്റയടിക്ക് 120 കോടി രൂപയുടെ ടൂറിസം നിക്ഷേപമാണ് താജ് ഗ്രൂപ്പ് വയനാട്ടിൽ നടത്തിയത്. ബാണാസുര ജലാശയത്തിന് അഭിമുഖമായി 10 ഏക്കറിൽ പരിസ്ഥിതി സൗഹൃദ രീതിയിൽ നിർമ്മിച്ച താജ് വയനാട് റിസോർട്ട് ആൻഡ് സ്പാ വിനോദ സഞ്ചാരികൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഡംബര സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രവാസി മലയാളി എൻ.മോഹൻകൃഷ്ണന്‍റെ സ്വപ്ന പദ്ധതിയാണ് ഈ പഞ്ചനക്ഷത്ര ഹോട്ടൽ. ഇതിലൂടെ നിരവധി പ്രദേശവാസികൾക്ക് തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. താജ് വയനാട് ആരംഭിക്കുന്നതോടെ ജില്ലയിലെ ടൂറിസം മേഖല മാത്രമല്ല, മുഴുവൻ സാമ്പത്തിക മേഖലയേയും പുനരുജ്ജീവിപ്പിക്കുമെന്ന് ബാണാസുര സാഗർ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് സിഎംഡി എൻ. മോഹൻകൃഷ്ണൻ പറഞ്ഞു. ജലാശയത്തോട് ചേർന്നുള്ള ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടൽ ബാണാസുര തടാകത്തിന്‍റെയും കുന്നുകളുടെയും മനോഹരമായ കാഴ്ചയാണ് വാഗ്ദാനം ചെയ്യുന്നത്. ഭൂമി, ആകാശം, ജലാശയം എന്നിവയുടെ…
ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ദിവസം ക്ഷേത്രങ്ങൾ ഗോപൂജ നടത്തണമെന്ന് കർണാടക മുസ്രയ് വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സർക്കാർ നടത്തുന്ന ക്ഷേത്രങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സനാതന ഹിന്ദു ധർമ്മ ആചാരം ജനങ്ങൾ മറക്കാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.
ന്യൂഡൽഹി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ തന്നെ വിളിച്ചിരുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. ഒളിവിൽ പോയതിൽ എൽദോസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയെ അറിയിച്ച ശേഷം വേണമായിരുന്നു പോകാൻ എന്നാണ് എൽദോസിന് താൻ മറുപടി നൽകിയതെന്നും സുധാകരൻ പറഞ്ഞു. എൽദോസിനെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നേതാക്കളുമായി നാളെ ചർച്ച നടത്തും. കോടതി മുൻകൂർ ജാമ്യം അനുവദിക്കാൻ പരിഗണിച്ച കാരണങ്ങൾ പരിശോധിക്കും. സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന എൽദോസിന്‍റെ ആരോപണവും പരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി നടപടിയിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജാമ്യം അനുവദിച്ചതും എൽദോസിന്‍റെ വിശദീകരണവും കൂടി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് വി.ഡി സതീശൻ പറഞ്ഞു. അതേസമയം എൽദോസ് കുന്നപ്പിള്ളിലിനെതിരായ കെപിസിസി നടപടി വൈകിയെന്ന് കെ മുരളീധരൻ എംപി പ്രതികരിച്ചു. മുൻകൂർ ജാമ്യം ലഭിച്ച ശേഷം എം.എൽ.എ ഓഫീസിൽ ലഡു വിതരണം ചെയ്തതിനെ മുരളീധരൻ പരിഹസിച്ചു. അന്തിമ വിധിക്ക് ശേഷം ലഡ്ഡു…
കൊച്ചി: സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയിൽ കേരള ഹൈക്കോടതി ഇടപെട്ടു. പുറത്താക്കപ്പെട്ടവർക്ക് പകരം പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിൽ നിന്ന് ഗവർണറെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. പുറത്താക്കപ്പെട്ട അംഗങ്ങൾ നൽകിയ ഹർജിയിലാണ് നടപടി. വി.സി നിയമനത്തിനായി സെർച്ച് കമ്മിറ്റിയുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി നേരത്തെ ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടെ 15 പേരെയാണ് ഗവർണർ പുറത്താക്കിയത്. ഇത് സംബന്ധിച്ച വിജ്ഞാപനം രജിസ്ട്രാർ കൈമാറിയിരുന്നു. ഗവർണറുടെ നിർദേശമുണ്ടായിട്ടും സർവകലാശാല വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനെ തുടർന്ന് രാജ്ഭവൻ തന്നെ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് അസാധാരണമായ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിലവിലെ വി.സി മഹാദേവൻ പിള്ള തിങ്കളാഴ്ച വിരമിക്കും. അടുത്ത സെനറ്റ് യോഗം താൽക്കാലിക ചുമതല ലഭിക്കുന്ന വി.സിയുടെ അധ്യക്ഷതയിലാവും.
നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മത്സ്യത്തിന്റെ ഭാരം എത്രയാണ്? ഉത്തരം നൂറ് എന്നാണെങ്കിലും, അത് ഒന്നുമല്ലെന്ന് പറയേണ്ടിവരും. കാരണം, ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ മത്സ്യത്തെ കണ്ടെത്തി. ഇതിന് 6,000 പൗണ്ടിലധികം ഭാരമുണ്ട്. അതായത് 2,700 കിലോയിലധികം. സതേൺ സൺഫിഷ് എന്നറിയപ്പെടുന്ന ഈ ഭീമൻ മത്സ്യത്തെ അസോറസിന് സമീപമാണ് കണ്ടെത്തിയത്. കരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭീമൻ മത്സ്യത്തിന്‍റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 2021 ന്‍റെ അവസാനത്തിലാണ് അറ്റ്ലാന്‍റിക് സമുദ്രത്തിലെ അസോറസിന് സമീപം ഭീമാകാരമായ മത്സ്യത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ, അതിന്‍റെ ഭാരത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ മത്സ്യത്തെ ഔദ്യോഗികമായി പഠിച്ച ഗവേഷണ സംഘം ‘ലോകത്തിലെ ഏറ്റവും ഭാരമേറിയ ബോണിഫിഷ്’ ആണ് ഇതെന്ന പ്രസ്താവന പുറത്തിറക്കി.
ഉത്തരാഖണ്ഡ്: അതിർത്തിയിലെ ഗ്രാമങ്ങൾ അവസാന ഗ്രാമങ്ങളല്ല, ആദ്യത്തെ ഗ്രാമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഗ്രാമങ്ങളെ ആദ്യത്തെ ഗ്രാമങ്ങളായി കണക്കാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഉത്തരാഖണ്ഡ് ക്ഷേത്ര സന്ദർശനത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യം കൊളോണിയൽ അടിമത്തത്തിൽ നിന്ന് പുറത്തുവരണമെന്ന് മോദി ആവർത്തിച്ചു. പ്രാദേശികമായി നിർമ്മിച്ച സാധനങ്ങൾ വാങ്ങാൻ യാത്രാ ചെലവിന്‍റെ അഞ്ച് ശതമാനമെങ്കിലും ചെലവഴിക്കണമെന്നും മോദി രാജ്യത്തെ തീർത്ഥാടകരോട് അഭ്യർത്ഥിച്ചു. മുൻ സർക്കാരുകൾ കേദാർനാഥ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ വികസനം കൊണ്ടുവന്നത് സ്വാർത്ഥ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ്. ഇപ്പോൾ അങ്ങനെയല്ല. ഇരട്ട എഞ്ചിനുള്ള സർക്കാർ വന്നതോടെ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവെന്നും മോദി അവകാശപ്പെട്ടു. ക്ഷേത്രം സന്ദർശിക്കാനും അനുഗ്രഹം നേടാനും കഴിഞ്ഞത് ഭാഗ്യമായി താൻ കരുതുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിലെ മന ഗ്രാമത്തിൽ വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
കാസര്‍കോട്: കാസർകോട് സ്കൂൾ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണു. ബേക്കൂർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് പന്തൽ തകർന്നത്. 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ വിദ്യാർഥികളെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടു വിദ്യാർത്ഥികളെ മംഗളൂരുവിലേക്കും മാറ്റി.
ചെന്നൈ: തൂത്തുക്കുടി വെടിവെപ്പ് കേസിൽ നടപടി സ്വീകരിച്ച് ഡിഎംകെ സർക്കാർ. കേസ് അന്വേഷിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മീഷന്‍റെ റിപ്പോർട്ടിന്മേലാണ് സർക്കാർ നടപടി. വീഴ്ചയ്ക്ക് ഉത്തരവാദിയെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ച പൊലീസുകാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വെടിവെപ്പ് നടക്കുമ്പോൾ പൊലീസ് ഇൻസ്പെക്ടറായിരുന്ന തിരുമല, പൊലീസുകാരായ സുടലൈക്കണ്ണ്, ശങ്കർ, സതീഷ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. തൂത്തുക്കുടി വെടിവെപ്പ് അന്വേഷിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മീഷൻ കഴിഞ്ഞ ദിവസമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. 2018 മെയ് 22ന് തൂത്തുക്കുടിയിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടർക്കും മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ വകുപ്പുതല നടപടിക്ക് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട 17 പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും…
