- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡൽഹി: കേരളത്തിൽ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. നവംബർ 30 വരെയാണ് നീട്ടിയത്. സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ച് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 25 ആയിരുന്നു. ബി.ടെക്കിന് 217 സീറ്റുകളും എം.ടെക്കിന് 253 സീറ്റുകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. പ്രവേശന തീയതി നീട്ടിയാൽ കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുമെന്ന് സ്റ്റാൻഡിംഗ് കോൺസെൽ സി.കെ ശശി അറിയിച്ചതിനെ തുടർന്നാണ് നടപടി.
കൂരാച്ചുണ്ട് (കോഴിക്കോട്): സഹോദരിമാരോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സി ജി വിനോദ് കുമാറിനെ (41) സസ്പെൻഡ് ചെയ്തു. പരാതിയിൽ കൂരാച്ചുണ്ട് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് നടപടി. കുട്ടികളുടെ അമ്മ താമരശ്ശേരി ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നും സ്വർണവും പണവും കവർന്നെന്നുമാണ് പരാതി. വിനോദ് കുമാർ കഴിഞ്ഞ മാസം 13 മുതൽ അവധിയിലാണ്. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാൾ ഒളിവിൽ പോയെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
ഹൈദരാബാദ്: മുതിർന്ന തെലുങ്ക് നടനും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4 മണിയോടെയാണ് അന്ത്യം. 1960 കളിൽ തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായിരുന്നു കൃഷ്ണ. 1943 ൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ചു. അദ്ദേഹത്തിന്‍റെ യഥാർത്ഥ പേര് ഘട്ടമനേനി ശിവരാമ കൃഷ്ണമൂര്‍ത്തി എന്നാണ്. ഇന്ദിരാ ദേവി, നടി വിജയനിര്‍മല എന്നിവര്‍ ഭാര്യമാരായിരുന്നു. 1960 കളിൽ ആരംഭിച്ച കരിയറിൽ 350 ലധികം സിനിമകളിൽ അഭിനയിച്ചു.
ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്‍റെ സ്ഥാപകനാണ് ജെഫ് ബെസോസ്. വളരെക്കാലം അദ്ദേഹം ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ നിരയിൽ ഒന്നാമനായിരുന്നു. 124 ബില്യൺ ഡോളർ ആസ്തിയുള്ള, അതായത് 10 ലക്ഷം കോടിയിലധികം രൂപ ആസ്തിയുള്ള ധനികനാണ് അദ്ദേഹം. ലോകത്തെ ഞെട്ടിച്ച ഒരു തീരുമാനത്തിലേക്കാണ് അദ്ദേഹം എത്തിയിരിക്കുന്നത്. തന്‍റെ സ്വത്തുക്കളുടെ സിംഹഭാഗവും ഒഴിവാക്കുമെന്ന് അദ്ദേഹം പറയുന്നു. തന്‍റെ പങ്കാളിയായ ലോറൻ സാഞ്ചസിനൊപ്പം ഈ പണം ചെലവഴിക്കാനുള്ള വഴികൾ തേടുകയാണെന്ന് അദ്ദേഹം പറയുന്നു. ജെഫ് ബെസോസ് തന്‍റെ സമ്പത്തിന്‍റെ 10 ബില്യൺ ഡോളർ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ചെലവഴിക്കാൻ തീരുമാനിച്ചു. ഇതിനായി ബെസോസ് എർത്ത് ഫണ്ട് രൂപീകരിച്ചു. ബെസോസ് ആണ് എക്സിക്യൂട്ടീവ് ചെയർപേഴ്സൺ. എന്നാൽ ബെസോസ് എർത്ത് ഫണ്ട് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. 2021ലാണ് ബെസോസ് ആമസോണിന്‍റെ സിഇഒ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. കമ്പനിയിൽ ബെസോസിന് ഇപ്പോഴും 10 ശതമാനം ഓഹരിയുണ്ട്. ആഗോളതലത്തിൽ പ്രശസ്തമായ മാധ്യമ കമ്പനിയായ വാഷിങ്ടൺ പോസ്റ്റും ബഹിരാകാശ ടൂറിസം കമ്പനിയായ ബ്ലൂ…
ന്യൂഡൽഹി: ഓൺലൈൻ കൊമേഴ്സ് ഭീമനായ ആമസോണും ട്വിറ്ററിൻ്റെ വഴിയെ. സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം. ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട പിരിച്ചുവിടലായിരിക്കും ഇത്. എന്നാൽ പിരിച്ചു വിടുന്നത് കമ്പനിയുടെ ജീവനക്കാരുടെ ഒരു ശതമാനത്തെ മാത്രമാണെന്നും ആഗോളതലത്തിൽ ആമസോണിന് 1.6 ദശലക്ഷം ജീവനക്കാരുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു മാസം ജീവനക്കാരെ വിലയിരുത്തി കമ്പനിക്ക് അനുയോജ്യരല്ലാത്തവരോട് മറ്റ് ജോലികൾ കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കേണ്ട കാലയളവിൽ ഇത്തവണ കമ്പനിയുടെ ലാഭം മന്ദഗതിയിലായതായി ആമസോൺ പറഞ്ഞു. ആമസോണിന്‍റെ ഓഹരി മൂല്യം ഈ വർഷം 40 ശതമാനത്തോളം ഇടിഞ്ഞു. കമ്പനി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് കൂട്ട പിരിച്ചുവിടലുകൾ. എലോൺ മസ്ക് ചുമതലയേറ്റതിന് ശേഷം കഴിഞ്ഞയാഴ്ച ട്വിറ്റർ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയും 11,000…
തിരുവനന്തപുരം: ജവഹർലാൽ നെഹ്റു വർഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തുവെന്ന പരാമർശം വാക്കു പിഴയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. മനസ്സിൽ പോലും ഉദ്ദേശിക്കാത്ത തലങ്ങളിൽ പരാമർശം എത്തി. കോൺഗ്രസിനെയും യു.ഡി.എഫിനെയും തന്നെയും സ്നേഹിക്കുന്നവർക്ക് ഉണ്ടായ വേദനയിൽ അഗാധമായ ദുഃഖമുണ്ട്. പഴയ കാല ഓർമ്മപ്പെടുത്തലുകളെ തന്‍റെ രാഷ്ട്രീയമായി കാണരുത്. ഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്രത്തോട് മരണം വരെ പോരാടും എന്നതാണ് തന്‍റെ രാഷ്ട്രീയമെന്നും സുധാകരൻ പറഞ്ഞു. എന്നാൽ കെ സുധാകരന്‍റെ പ്രസ്താവനകൾ കോൺഗ്രസിനെതിരായ ആയുധമാക്കി സിപിഎം രംഗത്തെത്തി. നെഹ്റുവിനെ ചാരി തന്‍റെ വർഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസിന്‍റെ അധഃപതനത്തിന്‍റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസിനെ സംഘപരിവാര്‍ കൂടാരത്തിലെത്തിക്കാൻ സുധാകരൻ അച്ചാരം വാങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
ലോകജനസംഖ്യ 800 കോടി കവിഞ്ഞു. മനുഷ്യരാശിയിൽ ജീവിച്ചിരിക്കുന്നവരുടെ ഔദ്യോഗിക കണക്കാണിത്. ലോകജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്രസഭ (യുഎൻ) ഇന്ന് അടയാളപ്പെടുത്തി. ഇതിൽ ചൈനയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് – 145.2 കോടി. ഇന്ത്യ തൊട്ടുപിന്നിലുണ്ട് – 141.2 കോടി. പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തി ശുചിത്വം, വൈദ്യശാസ്ത്രത്തിലെ മികവ് എന്നിവ ജനസംഖ്യ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും മാനവികത മനസിലാക്കാനും ശിശുമരണനിരക്ക് കുറയ്ക്കാനും ആയുർദൈർഘ്യം വർദ്ധിപ്പിക്കാനും സഹായിച്ച മെഡിക്കൽ മേഖലയുടെ പുരോഗതിയെ ആശ്ചര്യത്തോടെ വീക്ഷിക്കാനുമുള്ള അവസരമാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് നമ്മെത്തന്നെ ഓർമ്മിപ്പിക്കാനും സഹജീവികളോടുള്ള നമ്മുടെ പ്രതിബദ്ധത കുറയുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കാനുമുള്ള അവസരം കൂടിയാണിത്. ജനസംഖ്യ വർദ്ധനവ് തിരിച്ചടിയാകുന്ന നിരവധി ഘട്ടങ്ങളെ ഭൂമി അഭിമുഖീകരിക്കുന്നു. വേണ്ടത്ര ഭക്ഷണം ലഭിക്കാത്ത ആളുകൾ നമുക്കിടയിലുണ്ട്. അതേസമയം, ലഭ്യമായ ഭക്ഷണം അനാവശ്യമായി പാഴാക്കുന്നവരും. ലോകജനത അമേരിക്കക്കാരുടെ ജീവിതരീതിയിൽ ജീവിക്കുകയാണെങ്കിൽ, 5.1 ഭൂമി…
കൊച്ചി: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത പൊലീസ് ഇൻസ്പെക്ടർ പി.ആർ സുനുവിനെ വിട്ടയച്ചു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താതെയാണ് സുനുവിനെ വിട്ടയച്ചത്. സുനുവിന്‍റെ അറസ്റ്റ് വൈകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിയിലെ ചില വിശദാംശങ്ങൾ വ്യക്തമാക്കേണ്ടതിനാലാണ് അറസ്റ്റ് വൈകുന്നതെന്നായിരുന്നു വിശദീകരണം. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ സുനുവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തൃക്കാക്കരയിൽ ഇൻസ്പെക്ടർ ഉൾപ്പെട്ട സംഘം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കമ്മീഷണറുടെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ തൃക്കാക്കര പൊലീസ് കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനിൽ കയറി അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഇൻസ്പെക്ടറായിരിക്കെയും ബിടെക് ബിരുദധാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരാതി ഉയരുകയും അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചെങ്കിലും വീണ്ടും ജോലിയിൽ തിരിച്ചെത്തുകയായിരുന്നു.
കോട്ടയം: കേരള കോൺഗ്രസ് (എം) നേതാവും കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്‍റുമായ ജോയി കല്ലുപുര (78) നിര്യാതനായി. പാർട്ടി മണ്ഡലം കമ്മിറ്റിയിലുണ്ടായ വാക്കുതർക്കത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഈ മാസം ഏഴിനാണ് കടപ്ലാമറ്റത്തെ കേരള കോൺഗ്രസ് (എം) ഓഫീസിൽ ജോയി കുഴഞ്ഞുവീണത്. തുടർന്ന് ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ് (എം) നേതാക്കൾ ജോയിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ജോയിയുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കുഴഞ്ഞുവീഴുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കൊച്ചി: ശസ്ത്രക്രിയയ്ക്ക് ശേഷം ജർമ്മനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻചാണ്ടിയെ ഇന്നലെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം മാത്രം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് 17ന് മാത്രമേ അദ്ദേഹം നാട്ടിലേക്ക് മടങ്ങൂ. ഉമ്മൻചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശാസ്ത്രീയമായതിനാൽ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും ഉടൻ പൂർണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തുമെന്നും ഉമ്മൻചാണ്ടിക്കൊപ്പമുള്ള ബെന്നി ബെഹനാൻ എം.പി പറഞ്ഞു. മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മൻചാണ്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
