Author: News Desk

താളാത്മകത കേവലം മനുഷ്യ സഹജമായ കഴിവായി കണക്കാക്കാൻ കഴിയില്ലെന്നും എലികൾക്കും സമാനമായ കഴിവുണ്ടെന്നും ഒരു പുതിയ പഠനം തെളിയിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എലികളിൽ നടത്തിയ ഒരു പഠനത്തിൽ, ക്വീൻ, ലേഡി ഗാഗ, മൊസാർട്ട്, മൈക്കൽ ജാക്സൺ എന്നിവരുടെ സംഗീതം ആസ്വദിക്കാനും അവയുടെ തലകൾ താളാത്മകമായി ചലിപ്പിക്കാനും കഴിഞ്ഞു എന്നാണ് പറയുന്നത്. സയൻസ് അഡ്വാൻസസ് ജേണലിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതുള്ളത്. ടോക്കിയോ സർവകലാശാലയിലെ ഗവേഷകരാണ് പത്ത് എലികളിൽ പഠനം നടത്തിയത്. നിരീക്ഷണത്തിന് യോഗ്യമായ രീതിയിൽ എലികളെ ഒരു പ്രത്യേക സംവിധാനത്തിൽ സൂക്ഷിച്ചതിനു ശേഷം തുടർച്ചയായി സംഗീതം കേൾപ്പിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. സംഗീതം കേൾ ക്കുമ്പോൾ, അവയുടെ തലകളുടെ ചലനം അളക്കാൻ വയർലെസ് ആക്‌സിലറോമീറ്ററുകൾ ഘടിപ്പിച്ചിരുന്നു. ലേഡി ഗാഗയുടെ ബോൺ ദിസ് വേ, ക്വീൻസ് അനദർ വൺ ബൈറ്റ്സ് ദ ഡസ്റ്റ്, മൊസാർട്ടിന്റെ സൊണാറ്റ, മൈക്കൽ ജാക്സന്റെ ബീറ്റ് ഇറ്റ്, മറൂൺ 5-ന്റെ ഷുഗർ എന്നിവയാണ് എലികളെ കേൾപ്പിച്ച…

Read More

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിൽ തന്‍റെ തെറ്റ് ചൂണ്ടിക്കാണിച്ച ജീവനക്കാരനെ ട്വിറ്ററിലൂടെ തന്നെ പിരിച്ചുവിട്ടതായി അറിയിച്ച് ഇലോൺ മസ്ക്. ട്വിറ്ററിൽ തന്‍റെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് പങ്കുവച്ച ട്വീറ്റിൽ തെറ്റ് ചൂണ്ടിക്കാണിച്ച എഞ്ചിനീയറെ പുറത്താക്കിയതായി മസ്ക് ട്വീറ്റിലൂടെയാണ് അറിയിച്ചത്. നിരവധി രാജ്യങ്ങളിൽ ട്വിറ്ററിന്‍റെ പ്രവർത്തനങ്ങൾക്ക് സാങ്കേതിക തകരാർ അനുഭവപ്പെടുന്നുണ്ടെന്നും മോശം സോഫ്റ്റുവെയറുകൾ കാരണമാണ് ഇത് സംഭവിച്ചതെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് മസ്ക് കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. ട്വിറ്ററിന്‍റെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളെ സംബന്ധിച്ച് മസ്‌ക് നല്‍കിയ കണക്കുകളില്‍ തെറ്റുണ്ടെന്ന് ട്വിറ്ററിലെ എഞ്ചിനീയറായ എറിക് ഫ്രോന്‍ഹോഫര്‍ ചൂണ്ടിക്കാട്ടി. ശരിയായ കണക്കുകൾ പറയാനും തകരാർ പരിഹരിക്കാനും നിങ്ങൾ എന്താണ് ചെയ്തതെന്ന് മസ്ക് ട്വീറ്റ് ചെയ്തു. ചർച്ച ചൂടുപിടിച്ചപ്പോൾ, എറിക്കിനെ പുറത്താക്കിയതായും മസ്ക് ട്വീറ്റ് ചെയ്തു. മസ്കിന്‍റെയും എറിക്കിന്‍റെയും ട്വീറ്റിന് താഴെ നിരവധി പേരാണ് മറുപടിയുമായി എത്തിയത്. ഒരു വിഭാഗം ആളുകൾ എറിക്കിനെ പിന്തുണച്ചപ്പോൾ, ഇമെയിലിലൂടെയോ സ്വകാര്യ സന്ദേശത്തിലൂടെയോ വിശദീകരണം നല്‍കുന്നതായിരുന്നു നല്ലതെന്ന് ഒരു വിഭാഗം ആളുകൾ അദ്ദേഹത്തെ വിമർശിച്ചു.

Read More

2021-22 ൽ അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 19 ശതമാനം വർധനവ്. മുൻ വർഷം 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ വർഷം എണ്ണം കൂടിയത്. സ്റ്റുഡന്‍റ് വിസയുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നതായി യുഎസ് എംബസി അറിയിച്ചു. 2022 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 82,000 ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്കാണ് യുഎസ് വിസ അനുവദിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിസയുള്ളവരുടെ എണ്ണം 62,000 ആയിരുന്നു. ഈ വർഷം ഇതുവരെ, യുഎസ് ഇന്ത്യയിൽ 100,000 ലധികം സ്റ്റുഡന്‍റ് വിസയാണ് അനുവദിച്ചത്. ആഗോളതലത്തിൽ 2022 ൽ ഇതുവരെ 5,80,000 സ്റ്റുഡന്‍റ് വിസയാണ് അമേരിക്ക അനുവദിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം 50,000 ചൈനീസ് വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ വർഷം യുഎസ് വിസ ലഭിച്ചത്. സാധാരണ വർഷങ്ങളിൽ, 110,000-120,000 ചൈനീസ് വിദ്യാർത്ഥികൾക്ക് യുഎസ് വിസ നൽകുന്നു. 2021-22 ലെ കണക്കനുസരിച്ച് 9.5 ലക്ഷം വിദേശ വിദ്യാർത്ഥികളാണ് അമേരിക്കയിൽ ഉള്ളത്. ഈ കാലയളവിൽ, അന്താരാഷ്ട്ര…

Read More

വാഷിങ്ടണ്‍: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 12.15 കോടി ഡോളർ (989.38 കോടി രൂപ) റീഫണ്ട് ആയി നൽകാൻ യുഎസ് ഗതാഗത വകുപ്പ് ഉത്തരവിട്ടു. ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന് റീഫണ്ട് തുക കുടിശ്ശികയും കാലാവധിക്കുള്ളില്‍ മടക്കിനല്‍കാത്തതിന് പിഴയും ചേർത്താണ് ഇത്രയും തുക എയര്‍ ഇന്ത്യ നല്‍കേണ്ടത്‌. കോവിഡ് മഹാമാരിയുടെ സമയത്ത് വിമാന യാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നൽകിയില്ലെന്ന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് യുഎസ് അധികൃതർ ഇടപെട്ടത്. റീഫണ്ട് നൽകാൻ വൈകിയതിന് 14 ലക്ഷം ഡോളർ (11.40 കോടി രൂപ) പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. എയർ ഇന്ത്യ ഉൾപ്പെടെ ആറ് വിമാനക്കമ്പനികൾക്കെതിരെയാണ് നടപടി. ഗതാഗത വകുപ്പിന്‍റെ ഉത്തരവ് പ്രകാരം, ഈ കമ്പനികളെല്ലാം ചേർന്ന് മൊത്തം 60 കോടി ഡോളർ റീഫണ്ടായി നൽകണം. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് മുമ്പുള്ള കേസുകളിലാണ് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പണം തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന് ലഭിച്ച 1,900 കേസുകളിൽ പകുതിയിലേറെ…

Read More

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ബി.ജെ.പി-ആർ.എസ്.എസ് ഇടപെടൽ അനുവദിക്കാനാവില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്ഭവന് മുന്നിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് വ്യക്തിപരമായ പ്രശ്നമല്ലെന്നും നയപരമായ പ്രശ്നമാണെന്നും അതിനെച്ചൊല്ലിയുള്ള പോരാട്ടമാണെന്നും യെച്ചൂരി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കേണ്ട ഗവർണർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു. ഇതൊരു നയപരമായ പ്രശ്നമാണ്, വ്യക്തിപരമായ പ്രശ്നമല്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ 30 വർഷത്തിലേറെയായി അറിയാമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനിടയിൽ, വ്യക്തിപരമായി അദ്ദേഹവുമായി വിയോജിക്കേണ്ടി വന്നില്ല. ഇപ്പോഴും നയപരമായ കാര്യത്തിലാണ് അദ്ദേഹവുമായുള്ള വിയോജിപ്പ്. ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തെ സംരക്ഷിക്കാനാണ് സമരമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിലേത് പോലെ തമിഴ്നാട്ടിലും ഈ പ്രശ്നമുണ്ട്. സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി ഗവർണർ പ്രവർത്തിച്ചതിന്‍റെ ഫലമായി അവർക്ക് അവിടെ ഒരു പുതിയ നിയമം പാസാക്കേണ്ടിവന്നു. ബംഗാളിലും സമാനമായ സാഹചര്യമായിരുന്നു. അവിടെ അവർ ചാൻസലറെ മാറ്റാൻ തീരുമാനിച്ചു. തെലങ്കാനയിൽ നിയമസഭ പാസാക്കിയ ബില്ലുകൾ തീരുമാനമെടുക്കാതെ…

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി സി ജോർജിന്‍റെ മകൻ ഷോൺ ജോർജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മൊബൈൽ ഫോണും പരിശോധിച്ചിരുന്നു. സോഷ്യൽ മീഡിയ വഴി ലഭിച്ച ചില ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ നടൻ ദിലീപിന് കൈമാറിയതായി ഷോൺ സമ്മതിച്ചിരുന്നു. ദിലീപിന്‍റെ സഹോദരൻ അനൂപിന് ഷോൺ ജോർജ് അയച്ച ചില സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. അതിജീവിതയെ പിന്തുണച്ചവരെ അപകീർത്തിപ്പെടുത്തുന്നതിന് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചെന്നും അതിന്‍റെ ചില സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചുവെന്നും അന്വേഷണ സംഘം പറയുന്നു. ദിലീപിനെതിരെ ഗൂഡാലോചന നടന്നുവെന്ന തരത്തിൽ ഗ്രൂപ്പിൽ വന്ന ചില സന്ദേശങ്ങൾ വ്യാജമാണെന്നാണ് കണ്ടെത്തൽ. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നാണ് ഇവ ലഭിച്ചതെന്നായിരുന്നു ഷോണിന്‍റെ…

Read More

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ‘നാക്’ (നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) അംഗീകാരം നൽകുന്നതിനുള്ള മൂല്യനിർണയം ഉൾപ്പെടെയുള്ള നടപടികൾ സുതാര്യമാക്കും. കോളേജുകൾക്ക് അനുവദിക്കുന്ന സ്കോർ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് നാക് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ഭൂഷൺ പട്‌വർധൻ പറഞ്ഞു. അധ്യാപകരുടെ എണ്ണം, പി.എച്ച്.ഡി. അക്കാഡമിക് യോഗ്യതകൾ, സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം, കമ്പ്യൂട്ടറുകൾ, ലൈബ്രറിയിലെ പുസ്തകങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് അംഗീകാരം നൽകുന്നത്. ഓരോ ചോദ്യത്തിനും നൽകുന്ന പരമാവധി സ്കോർ രഹസ്യസ്വഭാവത്തോടെയാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ മൂല്യനിർണയ പ്രക്രിയ സുതാര്യമാക്കുന്നതിന്‍റെ ഭാഗമായി സ്കോർ ലിസ്റ്റ് പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു. നാക് അംഗീകാരം ലഭിക്കാൻ സർവകലാശാലകൾ ഉദ്യോഗസ്ഥർക്ക് പണവും സ്വർണവും വാഗ്ദാനം ചെയ്തതായി ആരോപണമുയർന്നിരുന്നു. നാക് അംഗീകാരം ലഭിക്കാൻ സ്ഥാപനങ്ങൾ കൃത്രിമം കാണിച്ചെന്ന പരാതികൾ ഒക്ടോബറിൽ പുറത്തുവന്നിരുന്നു. പരാതിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ച് നാക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

കജോളിനെ കേന്ദ്രകഥാപാത്രമാക്കി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു രോഗിയായ മകനും അവനെ ജീവനോളം സ്നേഹിക്കുന്ന അമ്മയുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. ഒരു അമ്മയും മകനും തമ്മിലുള്ള സ്നേഹം, അവർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ, അവരുടെ അതിജീവനം എന്നിവയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കജോൾ അമ്മയായും വിശാൽ ജെത്വ മകന്‍റെ വേഷത്തിലും എത്തുന്നു. ട്രെയിലറിന്‍റെ അവസാനം അതിഥി വേഷത്തിൽ എത്തുന്ന ആമിർ ഖാനാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രധാന ആകർഷണം. ഒരക്ഷരം പോലും മിണ്ടുന്നില്ലെങ്കിലും തന്‍റെ ആരാധകരെ ലുക്ക് കൊണ്ട് ആമിർ അത്ഭുതപ്പെടുത്തി. ആമിറും കജോളും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സലാം വെങ്കി. 2006 ൽ പുറത്തിറങ്ങിയ ഫനാ ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. 1997-ൽ പുറത്തിറങ്ങിയ ഇഷ്ക് ആണ് ആദ്യ ചിത്രം. ആമിർ-കജോൾ ജോഡി സോഷ്യൽ മീഡിയയിൽ ആഘോഷമായി മാറിയിരിക്കുകയാണ്. നിരവധി പോസ്റ്റുകളും ട്വീറ്റുകളും ട്രെയിലറിന് ലഭിക്കുന്നുണ്ട്. ആമിറും കജോളും ഒരുമിച്ച് വരാൻ കാത്തിരിക്കുകയാണെന്നും അവരുടെ പ്രായം റിവേഴ്സ് ഗിയറിലാണെന്നും…

Read More

തിരുവനന്തപുരം: യു.ഡി.എഫിൽ തുടരണമോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ആർ.എസ്.എസ് പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാമർശം. കെ.പി.സി.സി പ്രസിഡന്‍റ് ആർ.എസ്.എസിനെ വെള്ളപൂശാൻ ശ്രമിക്കുമ്പോൾ ലീഗ് നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു യു.ഡി.എഫിൽ തുടരാനാകുമോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്നും യു.ഡി.എഫ് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് മാത്രമല്ല, ആർഎസ്പി ഉൾപ്പെടെയുള്ള ഘടകകക്ഷികളും ആലോചിക്കണം. ഇക്കാര്യത്തിൽ നേതൃത്വം എന്ത് കരുതുന്നുവെന്ന് വ്യക്തമാക്കാൻ കോൺഗ്രസിന് ബാധ്യതയുണ്ട്. സുധാകരനല്ല പ്രശ്നം, കെ.പി.സി.സി പ്രസിഡന്‍റ് എന്ന പദവിയിൽ ഇരുന്ന് അദ്ദേഹം പറയുന്നതാണ് പ്രശ്നം. സുധാകരൻ പറഞ്ഞാൽ വിശ്വാസം വരില്ലെന്നുള്ളതുകൊണ്ട് നെഹ്റു കൂടി ഫാഷിസ്റ്റ് ശക്തികളോട് ചേർന്നിട്ടുണ്ട് എന്ന് പറഞ്ഞ് പരത്തുകയാണ്. പ്രതിപക്ഷവും ബി.ജെ.പിയും ആർ.എസ്.എസും തമ്മിലുള്ള ഒരു ഐക്യ പ്രസ്ഥാനം ഉയർന്നുവരുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. കെ സുധാകരന്‍റെ പ്രസ്താവനയിൽ മുസ്ലീം ലീഗ് അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ മുന്നണി വിടേണ്ട ആവശ്യമില്ലെന്നും മുസ്ലിം…

Read More

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന രാജ്ഭവൻ പ്രതിരോധ മാർച്ചിന് തടസമില്ലെന്ന് ഹൈക്കോടതി. രാജ്ഭവൻ പ്രതിരോധത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹർജി നൽകിയ കെ സുരേന്ദ്രനെ വിമർശിച്ച ഹൈക്കോടതി സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്നും ചോദിച്ചു. മാർച്ചിൽ പങ്കെടുക്കുന്ന ജീവനക്കാർ ആരൊക്കയെന്ന് എങ്ങനെ അറിയാമെന്നും കോടതി ചോദിച്ചു. സർക്കാർ ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. സർക്കാർ ജീവനക്കാർ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഹാജർ ഉറപ്പാക്കിയാണ് ജീവനക്കാരെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

Read More