- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
അബുദാബി: യു.എ.ഇ.യിൽ അഞ്ചിൽ ഒരാൾക്ക് വൃക്കരോഗമുള്ളതായി റിപ്പോർട്ട്. രണ്ട് വർഷത്തിനിടെ 4 ലക്ഷത്തിലധികം രോഗികളിൽ നടത്തിയ പഠനത്തിൽ വൃക്കരോഗം ഭയാനകമായ നിലയിലേക്ക് ഉയർന്നതായി കണ്ടെത്തി. 2019 ഡിസംബർ മുതൽ 2021 ഡിസംബർ വരെ അബുദാബി ആരോഗ്യ സേവന വകുപ്പായ സേഹ നടത്തിയ രക്തപരിശോധനയിലാണ് ഈ കണ്ടെത്തൽ. പരിശോധിച്ചവരിൽ 19.1 ശതമാനം പേർക്ക് വൃക്കരോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരുന്നു. 2.8% ആളുകൾ മൂന്നാം ഘട്ടത്തിലും 0.5% പേർ സ്റ്റേജ് 4 ലും 0.4% സ്റ്റേജ് 5 ലും ആണ് എന്ന വസ്തുത വൃക്കരോഗ വ്യാപനത്തിന്‍റെ ഉയർന്ന നിരക്കിനെ സൂചിപ്പിക്കുന്നു. “അവസാന ഘട്ടത്തിലെത്തിയ വൃക്ക രോഗികൾ ക്യാൻസറിനേക്കാൾ മോശമായ അവസ്ഥയിലാണ്, പലർക്കും ഇത് മനസ്സിലാക്കാൻ കഴിയുന്നില്ല,” സേഹയിലെ കിഡ്നി കെയർ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ പ്രൊഫസർ സ്റ്റീഫൻ ഹോൾട്ട് പറഞ്ഞു. യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ വൃക്കരോഗം കാലക്രമേണ വഷളാകുമെന്നും സൂചനയുണ്ട്. 1 മുതൽ 3 വരെയുള്ള പ്രാരംഭ ഘട്ടങ്ങളിൽ വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കാമെങ്കിലും, അവയ്ക്ക്…
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കി മാറ്റാനുള്ള ആശയപരിസരം സൃഷ്ടിക്കുകയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ചെയ്യുന്നതെന്ന് സിപിഎം. സുധാകരൻ തന്‍റെ ആർഎസ്എസ് അനുകൂല പ്രസ്താവന തിരുത്തുന്നതിനു പകരം അതിനെ ന്യായീകരിക്കുകയാണെന്ന് സിപിഎം വിമർശിച്ചു. കോൺഗ്രസിനെ ആർ.എസ്.എസിന്‍റെ കൂടാരത്തിലേക്ക് കൊണ്ടുവരാൻ സുധാകരൻ അച്ചാരം വാങ്ങി. ഇത്തരം പ്രസ്താവനകൾ അതിന് തെളിവാണ്. അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വവും യു.ഡി.എഫും നിലപാട് വ്യക്തമാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ തയ്യാറായ വലിയ മനസ്സാണ് ജവഹർലാൽ നെഹ്റുവിനുള്ളതെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. കണ്ണൂരിൽ ശിശുദിനത്തോടനുബന്ധിച്ച് ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു പ്രവർത്തകനായിരിക്കെ തോട്ടട, കിഴുന്ന പ്രദേശങ്ങളിലെ ആർ.എസ്.എസ് ശാഖകൾ തകർക്കാൻ സി.പി.എം ശ്രമിച്ചപ്പോൾ ആളെ അയച്ച് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് സുധാകരൻ പറഞ്ഞതും വിവാദമായിരുന്നു.
അൽഫോൺസ് പുത്രന്‍റെ ഗോൾഡ് പോലെ പ്രേക്ഷകർ ഇത്രമേൽ കാത്തിരിക്കുന്ന ചിത്രം വേറെ ഉണ്ടാകില്ല. പ്രേമത്തിന്‍റെ വൻ വിജയത്തിന് ശേഷം അൽഫോൺസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. ഓണത്തിന് എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് പോസ്റ്റ് പ്രൊഡക്ഷൻ നീണ്ടുപോയതിനാല്‍ വൈകുകയായിരുന്നു. സിനിമ എപ്പോൾ കാണാനാവും എന്നത് അണിയറ പ്രവര്‍ത്തകര്‍ എപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ചോദ്യമാണ്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജ് ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഗോൾഡ്.. പൂര്‍ണ്ണതയ്ക്കുവേണ്ടി ഏറെനാളായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് അവസാനിച്ചു. അൽഫോൺസ് പുത്രനും സംഘത്തിനും അഭിനന്ദനങ്ങൾ. ഗോൾഡിന്‍റെ ലൊക്കേഷനിൽ നിന്ന് പൃഥ്വിരാജിനൊപ്പമുള്ള ചിത്രം സഹിതം ഡിസംബര്‍ റിലീസ് എന്ന് ബാബുരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതാദ്യമായാണ് ചിത്രത്തിന്‍റെ അണിയറക്കാരില്‍ ഒരാളിൽ നിന്ന് ഇത്തരമൊരു അപ്ഡേറ്റ് ലഭിക്കുന്നത് എന്നതിനാൽ, വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികൾ ഇതിനെ സ്വീകരിച്ചത്.
തിരുവനന്തപുരം: നെയ്യാറ്റിൻകര ആനാവൂർ നാരായണൻ നായർ വധക്കേസിൽ 11 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തം തടവിന് പുറമെ ഒന്നും രണ്ടും നാലും പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും മൂന്നും അഞ്ചും പ്രതികൾക്ക് 50,000 രൂപ വീതം പിഴയും വിധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ഗൂഢാലോചന, വധശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മനപ്പൂർവ്വം കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ നാരായണൻ നായരുടെ വീട്ടിൽ എത്തിയതെന്നും നാരായണൻ നായരെ വെട്ടിക്കൊലപ്പെടുത്തിയെന്നും കോടതി കണ്ടെത്തി. നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതികളെ ജാമ്യം റദ്ദാക്കി വെള്ളിയാഴ്ച തന്നെ ജയിലിലേക്ക് മാറ്റിയിരുന്നു. 2013 നവംബർ അഞ്ചിനാണ് നാരായണൻ നായരെ വെട്ടിക്കൊലപ്പെടുത്തിയത്. നാരായണൻ നായരുടെ മകനും എസ്.എഫ്.ഐ നേതാവുമായ ശിവപ്രസാദിനെ വധിക്കാനെത്തിയ സംഘമാണ് നാരായണൻ നായരെ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി.
ആലപ്പുഴ: പാതിരപ്പള്ളി പെട്രോൾ പമ്പിൽ യുവാവിന് ക്രൂര മർദ്ദനം. തുമ്പോളി സ്വദേശി മുകേഷിനാണ് മർദ്ദനമേറ്റത്. കളപ്പുഴ സ്വദേശി ശ്രീരാഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെന്ന വ്യാജേനയാണ് ശ്രീരാഗ് മുകേഷിനെ ആക്രമിച്ചത്. പമ്പ് ജീവനക്കാരുമായുള്ള തർക്കത്തിൽ മുകേഷ് ഇടപെട്ടതാണ് കാരണം. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്നലെ രാവിലെ ഒരാൾ പമ്പിൽ വന്ന് 200 രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ 300 രൂപയ്ക്ക് പെട്രോൾ അടിച്ചു. ഇതിനെ ചൊല്ലി തർക്കമുണ്ടായെന്നാണ് സൂചന. തുടർന്ന് മുകേഷ് വിഷയത്തിൽ ഇടപെട്ട് മടങ്ങി. മടങ്ങും വഴിയാണ് മുകേഷിന് മർദ്ദനമേറ്റത്. തന്നെ ആക്രമിച്ചയാളുടെ ദേഹ പ്രകൃതി കണ്ട മുകേഷ് പൊലീസുകാരനാണോ എന്ന് ചോദിച്ചു. ‘അതെ, പൊലീസുകാരനാണ്’ എന്ന് പറഞ്ഞ് മുകേഷിനെ വീണ്ടും മർദ്ദിച്ചെന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസുകാരനല്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ശ്രീരാഗിനെ കസ്റ്റഡിയിലെടുത്തത്. ശ്രീരാഗിനൊപ്പമുണ്ടായിരുന്ന വ്യക്തിക്കായി തിരച്ചിൽ തുടരുകയാണ്.
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവമേറിയ വിഷയമാണെന്നും രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം. മതം മാറാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു. എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്താനുള്ള അവകാശം ആർക്കും നൽകുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിർബന്ധിത മതപരിവർത്തനം തടയാൻ സ്വീകരിച്ച നടപടികൾ നവംബർ 22നകം അറിയിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി. ജസ്റ്റിസ് എം.ആർ. ഷാ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ നിർദേശം നൽകി. ഭീഷണികളും പ്രലോഭനങ്ങളും കൊണ്ടുള്ള മതപരിവർത്തനം തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രം കോടതിയെ അറിയിക്കണം. കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം നവംബർ 28ന് സുപ്രീം കോടതി പരിഗണിക്കും. നിർബന്ധിത മതപരിവർത്തനം തടയാൻ മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സംസ്ഥാന നിയമമുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ആദിവാസി മേഖലകളിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്നും തുഷാർ മേത്ത സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമായി…
മക്ക: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചതിന് ശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 2 ദശലക്ഷം തീർത്ഥാടകർ ഇതുവരെ സൗദി അറേബ്യയിൽ എത്തിയെന്ന് കണക്കുകൾ. ജൂലൈ 30ന് ഉംറ സീസൺ ആരംഭിച്ചതു മുതൽ രാജ്യത്തിന് പുറത്ത് നിന്ന് 1,964,964 തീർത്ഥാടകരാണ് രാജ്യത്ത് വ്യോമ, കര, കടൽ മാർഗം എത്തിയത്. ഏറ്റവും കൂടുതൽ തീർത്ഥാടകരെ അയച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്തോനേഷ്യയാണ് ഒന്നാമത്. 551,410 ഇന്തോനേഷ്യൻ ഉംറ തീർത്ഥാടകരാണ് ഈ സീസണിൽ രാജ്യത്ത് എത്തിയത്. 3,70,083 തീർത്ഥാടകരുമായി പാകിസ്ഥാൻ രണ്ടാം സ്ഥാനത്തും 230,794 തീർത്ഥാടകരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. 150,109 തീർത്ഥാടകരുമായി ഇറാഖും 101,657 തീർഥാടകരുള്ള ഈജിപ്തുമാണ് തൊട്ടുപിന്നിലുള്ളത്. 11,984 തീർത്ഥാടകരെ അയച്ച ബംഗ്ലാദേശ് ഏറ്റവും താഴെയാണ്. ഉംറ വിസയുടെ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമായി സൗദി അറേബ്യ നീട്ടിയിരുന്നു. തീർത്ഥാടകർക്ക് അവരുടെ വിസ കാലയളവിൽ രാജ്യത്തുടനീളം സഞ്ചരിക്കാനും അനുവാദമുണ്ട്. ഈ മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും തീർത്ഥാടകരുടെ…
സ്വീറ്റിയുടെയും ഷേരുവിന്റേയും വിവാഹം അതി മനോഹരമായിരുന്നു. പൊട്ടു തൊട്ട് ചുവന്ന ഷാൾ കൊണ്ട് തല മറച്ച സ്വീറ്റിയെ വീട്ടുകാർ മണ്ഡപത്തിൽ ഇരുത്തി. ഷേരുവിനെയും ഒരു നവവരനെയെന്ന പോലെ വീട്ടുകാർ മണ്ഡപത്തിലേക്ക് കൊണ്ടുപോയി. വിവാഹത്തിന് നൂറോളം അതിഥികളും സന്നിഹിതരായിരുന്നു. വിവാഹത്തിന്‍റെ എല്ലാ ചടങ്ങുകളും ഗംഭീരമായി നടത്തി. ഹരിയാനയിലെ അയൽവാസികളുടെ വളർത്തുനായ്ക്കളായ സ്വീറ്റിയും ഷേരുവും നവംബർ 14ന് വിവാഹിതരായ കാര്യമാണ് പറയുന്നത്. പാലം വിഹാർ എക്സ്റ്റൻഷനിലെ ജിലേ സിംഗ് കോളനിയിലെ അയൽവാസികളാണ് തങ്ങളുടെ പ്രിയ നായ്ക്കളുടെ വിവാഹത്തിന് മുൻകൈയെടുത്തത്. 4 ദിവസം മുമ്പാണ് ഇത്തരമൊരു വിവാഹാലോചന നടന്നത്. അധികം വൈകിയില്ല, തയ്യാറെടുപ്പുകൾ പൂർത്തിയായി. മൃഗസ്നേഹികളായ സവിതയും ഭർത്താവുമാണ് സ്വീറ്റിയുടെ ഉടമസ്ഥർ. അവർക്ക് കുട്ടികളില്ലാത്തതിനാൽ, സ്വീറ്റിയെ സ്വന്തം മകളെപ്പോലെയാണ് വളർത്തുന്നത്. മൂന്ന് വർഷം മുമ്പ്, തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയിരുന്ന സവിതയുടെ ഭർത്താവിന്‍റെ പിന്നാലെ വീട്ടിലെത്തിയതാണ് സ്വീറ്റി. സ്വീറ്റി അയൽവാസികൾക്കും പ്രിയപ്പെട്ടവളാണ്. സ്വീറ്റിയുടെ വിവാഹത്തെക്കുറിച്ച് ആളുകൾ അഭിപ്രായം പറഞ്ഞതിനെ തുടർന്നാണ് അയൽപക്കത്തുള്ള ഷേരുവുമായി വിവാഹം നടത്താൻ തീരുമാനിച്ചത്.…
കൊച്ചി: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെ മർദിച്ച സംഭവത്തിൽ അഭിഭാഷകരെ പ്രതി ചേർത്ത നടപടിക്ക് ഹൈകോടതിയുടെ സ്റ്റേ. അഭിഭാഷകരായ ജോസ്.ജെ. ചെരുവിൽ, അലക്സ്.എം. സക്കറിയ, പി.എസ്. സുനീർ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നടപടി. പരാതിക്കാരിയെ വിളിച്ചു വരുത്തി അഭിഭാഷകരുടെ ഓഫീസിൽ മർദിച്ചുവെന്നായിരുന്നു കേസ്. വഞ്ചിയൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസ് റദ്ദാക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. അഭിഭാഷകരെ പ്രതിചേർത്ത നടപടി സ്റ്റേ ചെയ്ത കോടതി പരാതിക്കാരിക്ക് നോട്ടീസും അയച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് നിയമസഹായം നൽകുന്നത് തടയാനുള്ള ഉദ്ദേശ്യത്തോടെ രജിസ്റ്റർ ചെയ്ത കേസാണിതെന്ന് അഭിഭാഷകർ പറയുന്നു. മർദിച്ചുവെന്നത് കെട്ടിച്ചമച്ചതാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സ്വീകാര്യത നേടിയിട്ടുള്ളവരാണ് ആപ്പിൾ. ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർക്കെതിരെ ശബ്ദമുയർത്താൻ ആപ്പിൾ മടിക്കാറില്ല. എന്നാൽ ഇപ്പോൾ ഉപഭോക്താക്കളിൽ നിന്ന് ഡാറ്റ ശേഖരിച്ചതിന് ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. സെറ്റിംഗ്സിലെ ഡാറ്റ ട്രാക്കിംഗ് ഉപയോക്താക്കൾ ഓഫാക്കി വച്ചിട്ടും ആപ്പിൾ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്നാണ് ആരോപണം. ഒരു സോഫ്റ്റ് വെയർ കമ്പനിയിലെ ആപ്പ് ഡെവലപ്പർമാരാണ് ആപ്പിളിന്‍റെ നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. കാലിഫോർണിയ ഇന്‍വെൻഷന്‍ ഓഫ് പ്രൈവസി ആക്ട് ലംഘിച്ചുവെന്നാണ് ആപ്പിളിനെതിരെയുള്ള ആരോപണം. ആപ്പ് സ്റ്റോറിൽ നിന്നുള്ള ആപ്ലിക്കേഷനുകൾ വഴിയാണ് ഉപഭോക്താക്കളുടെ ഡാറ്റ ചോർത്തുന്നത്. ചില ആപ്ലിക്കേഷനുകൾ ഫോണിന്‍റെ മോഡൽ, സ്ക്രീൻ റെസല്യൂഷൻ എന്നിവയെക്കുറിച്ചുള്ള വിശദമായ ഡാറ്റ ശേഖരിക്കുന്നതായും ആരോപണമുണ്ട്.
