- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
പനജി: ഗോവയിൽ നടക്കുന്ന ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ സമഗ്രസംഭാവനയ്ക്കള്ള ‘സത്യജിത് റേ ആജീവനാന്ത പുരസ്കാരം’ സ്പാനിഷ് സംവിധായകൻ കാർലോസ് സുവാരയ്ക്ക്. സ്പാനിഷ് സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ് 90 കാരനായ സുവാര. ബെർലിൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബീർ അവാർഡും കാനിലെ മൂന്ന് അവാർഡുകളും ഉൾപ്പെടെ അന്താരാഷ്ട്രതലത്തിൽ നിരവധി അവാർഡുകൾ നേടിയ ചലച്ചിത്ര നിർമ്മാതാവും നടനുമാണ് സുവാര. ഗോവ ഫിലിം ഫെസ്റ്റിവലിൽ സുവാരയുടെ എട്ട് ചിത്രങ്ങളടങ്ങിയ റെട്രോസ്പെക്റ്റീവ് ഉൾപ്പെടുത്തിയിട്ടുണ്ട്. 20 മുതൽ 28 വരെയുള്ള ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി ഡീറ്റർ ബെർണർ സംവിധാനം ചെയ്ത ഓസ്ട്രിയൻ സിനിമയായ അൽമ ആൻഡ് ഓസ്കാർ പ്രദർശിപ്പിക്കും. ക്രിസ്റ്റോഫ് സംവിധാനം ചെയ്ത പെർഫെക്റ്റ് നമ്പർ ആണ് സമാപന ചിത്രം. ഈ വർഷത്തെ ഫെസ്റ്റിവലിന്‍റെ സ്പോട്‌ലൈറ്റ് രാജ്യമായി ഫ്രാൻസിനെ തിരഞ്ഞെടുത്തിട്ടുണ്ട്. 15 ഫ്രഞ്ച് സിനിമകളാണ് ഈ വർഷം പ്രദർശിപ്പിക്കുന്നത്. പൃഥ്വി കൊനനൂരിന്റെ കന്നഡ ചിത്രം ഹദിനെലെന്തുവാണ് ഇന്ത്യൻ…
പങ്കാളിയെ വെട്ടിനുറുക്കിയ സംഭവം; മൃതദേഹം സൂക്ഷിക്കാൻ മാത്രം പുതിയ ഫ്രിഡ്ജ്, പ്രചോദനം പരമ്പര
പങ്കാളിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാട്ടിൽ കഷ്ണങ്ങളാക്കി തള്ളിയ സംഭവത്തിൽ ഒരാൾ ഡൽഹിയിൽ അറസ്റ്റിൽ. തുടർ ച്ചയായി 18 ദിവസം രാത്രി രണ്ട് മണിക്ക് ഇയാൾ ഡൽഹിയിലെ മെഹ്റൗലി വനത്തിൽ തന്‍റെ പങ്കാളിയുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. അഫ്താബ് അമീൻ പുനവാലയാണ് കുറ്റകൃത്യം ചെയ്തത്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അഫ്താബിന്‍റെ കൂടുതൽ പ്രസ്താവനകൾ പുറത്തുവന്നിട്ടുണ്ട്. ശ്രദ്ധയുടെ മരണശേഷം മൃതദേഹം 35 കഷണങ്ങളായി മുറിച്ച് അഫ്താബ് ഫ്രിഡ്ജിൽ സൂക്ഷിച്ചു. മൃതദേഹം സൂക്ഷിക്കുന്നതിനായി മാത്രം അഫ്താബ് 300 ലിറ്ററിന്‍റെ പുതിയ റഫ്രിജറേറ്റർ വാങ്ങി. ദുർഗന്ധത്തിനുള്ള സാധ്യത ഇല്ലാതാക്കാൻ ചന്ദനത്തിരികൾ കൂട്ടത്തോടെ കത്തിച്ചു. അടുത്ത 18 ദിവസങ്ങളിൽ ഇയാള്‍ ശ്രദ്ധയുടെ ശരീരഭാഗങ്ങൾ മെഹ്റൗലി വനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. സീരിയൽ കില്ലർ ഡെക്സ്റ്റർ മോർഗന്‍റെ കഥ പറയുന്ന അമേരിക്കൻ ടിവി പരമ്പരയായ ‘ഡെക്സ്റ്ററി’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് അഫ്താബിന്‍റെ പ്രാഥമിക…
ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം ടേബിൾ ടെന്നീസ് താരം ശരത് കമലിന് ലഭിച്ചു. ഈ വർഷം ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ശരത് കമൽ 4 മെഡലുകൾ നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പ് സ്വർണ്ണ മെഡൽ ജേതാവ് എൽദോസ് പോൾ, ബാഡ്മിന്‍റൺ താരം എച്ച്.എസ് പ്രണോയ് എന്നിവർക്ക് അർജുന അവാർഡ് ലഭിച്ചു.
തിരുവനന്തപുരം: കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേയ്ക്കു വിട്ടോളുവെന്ന് മുദ്രാവാക്യം വിളിച്ച ജെബി മേത്തർ എംപിക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. നിയമപരമായി നേരിടുമെന്ന് ജെബി മേത്തർ പ്രതികരിച്ചു. മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് ജെബി മേത്തറിന്‍റെ പരാമർശം. ഭർത്താവിന്‍റെ വീട് ഭാര്യയ്ക്ക് സുരക്ഷിതമായ സ്ഥലമാണെന്ന് ജെബി വിശദീകരിച്ചു. പിന്നാലെ നിയമനടപടി സ്വീകരിക്കുമെന്ന് ആര്യ പറഞ്ഞു. പരാമർശം രേഖാമൂലവും മാധ്യമങ്ങളിലൂടെയും ഏഴ് ദിവസത്തിനകം പിൻവലിച്ചു മാപ്പു പറയണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. താൻ മാപ്പ് പറയില്ലെന്നും നിയമപരമായി നേരിടുമെന്നും മേത്തര്‍ പറഞ്ഞു.
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നവംബർ 25ന് റിലീസ് ചെയ്യും. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ പ്രവാസിയായ ഷഫീഖിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷഫീഖിന്‍റെ സന്തോഷത്തി’ൽ അച്ഛൻ അഭിനയിക്കുമെന്ന് ഉണ്ണി മുകുന്ദൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആദിത്യ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീത സംവിധായകൻ. എൽദോ ഐസക്കാണ് ഛായാഗ്രാഹകൻ. നൗഫൽ അബ്ദുള്ളയാണ് എഡിറ്റർ . പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, മേക്കപ്പ് അരുൺ ആയൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ രാജേഷ് കെ രാജൻ,…
കോഴിക്കോട്: പൊലീസ് അസോസിയേഷൻ പരിപാടിയിൽ പൊലീസിനെതിരെ രൂക്ഷവിമർശനം നടത്തി സ്പീക്കർ എ.എൻ ഷംസീർ. പൊലീസിന്‍റെ തലയിലെ തൊപ്പി ജനങ്ങളുടെ മേൽ കുതിരകയറാനുള്ളതല്ലെന്ന് ഷംസീർ പറഞ്ഞു. 10 ശതമാനത്തിൻ്റെ തെറ്റ് കാരണം, മുഴുവൻ സേനയും ചീത്തകേള്‍ക്കേണ്ടിവരുന്നു. പൊതുപ്രവര്‍ത്തകരെപോലെ തന്നെ ഉത്തരവാദിത്തം പൊലീസിനുമുണ്ട്. കൂട്ടത്തിലുള്ളവര്‍ തെറ്റുചെയ്താൽ പൊലീസ് അവരെ സംരക്ഷിക്കേണ്ട കാര്യമില്ല. ജനങ്ങളോടുള്ള സേനയുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്നും ഷംസീർ പറഞ്ഞു. പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും. മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെയാണ് ശ്രീലങ്കയിലേക്ക് നാടുകടത്തുക. 10 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് തിരുച്ചിറപ്പള്ളി ജില്ലാ കളക്ടർ പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളും 30 വർഷത്തിലേറെ നീണ്ട ജയിൽ വാസത്തിന് ശേഷം ജയിൽ മോചിതരായിരുന്നു. നളിനി, ഭർത്താവ് ശ്രീഹരൻ (മുരുകൻ), ശാന്തൻ എന്നിവരാണ് വെല്ലൂർ ജയിലിൽ നിന്ന് ആദ്യം മോചിതരായത്. റോബർട്ട് പയസിനെയും സഹോദരീ ഭർത്താവ് ജയകുമാറിനെയും പുഴൽ ജയിലിൽ നിന്നും സെൻട്രൽ ജയിലിൽനിന്ന് പരോളിലുള്ള രവിചന്ദ്രനെയും പിന്നാലെ വിട്ടയച്ചു. നേരത്തെ ജയിൽ മോചിതനായ പേരറിവാളൻ അമ്മ അർപ്പുതമ്മാളിനൊപ്പം ഇവരെ സ്വീകരിക്കാൻ എത്തിയിരുന്നു.
കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ ബംഗാൾ മന്ത്രി അഖിൽ ഗിരി അപകീർത്തികരമായ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നത് തന്റെ പാർട്ടിയുടെ സംസ്കാരമല്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് മന്ത്രി അഖിൽ ഗിരി ആലോചിക്കണമെന്നും മമത മുന്നറിയിപ്പ് നൽകി. “ഞങ്ങൾക്ക് രാഷ്ട്രപതിയെ വലിയ ബഹുമാനമുണ്ട്. അവർ ഒരു നല്ല സ്ത്രീയാണ്. അത്തരമൊരു പരാമർശം നടത്തിയതിൽ ഖേദിക്കുന്നു. അഖിൽ ഗിരി ചെയ്തത് തെറ്റാണ്. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. സൗന്ദര്യം നിങ്ങൾ പുറത്ത് കാണുന്നതല്ല, അത് നിങ്ങളുടെ ഉള്ളിൽ എങ്ങനെയാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു”, അവർ പറഞ്ഞു. അഖിൽ ഗിരിക്കെതിരെ നടപടി ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ ബിജെപി എംഎൽഎമാർ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രസിഡൻ്റിനെതിരെ അപകീർത്തികരമായ പരാമർശം നടത്തി 72 മണിക്കൂർ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഗിരിയുടെ രാജി ആവശ്യപ്പെടാത്തത് അപലപനീയമാണെന്ന് പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
തിരുവനന്തപുരം: നെഹ്റുവിനെ ചാരി തന്‍റെ വർഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി പ്രസിഡന്‍റ് കോൺഗ്രസിന്‍റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ തയാറായ വലിയ ഹൃദയമാണ് ജവഹർലാൽ നെഹ്റുവിന്റേതെന്ന കെ സുധാകരന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെ വെള്ളപൂശുന്നതിൽ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നതെന്നും പിണറായി ചോദിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പിണറായി വിജയൻ സുധാകരനെ രൂക്ഷമായി വിമർശിച്ചത്. നെഹ്റുവിനെ ചാരി തന്‍റെ വർഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി പ്രസിഡന്‍റ് കോൺഗ്രസിന്‍റെ അധഃപതനത്തിന്റെ പ്രതീകമാണ്. വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ തയ്യാറായ വലിയ മനസ്സാണ് ജവഹർലാൽ നെഹ്റുവിന്‍റേതെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞത്. അതും ശിശുദിനത്തിൽ, രാജ്യം ജവഹർലാൽ നെഹ്റുവിനെ ഓർക്കുമ്പോൾ. ആർ.എസ്.എസിനെ വെള്ളപൂശുന്നതിൽ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നതെന്നും മുഖ്യമന്ത്രി കുറിച്ചു. തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് ജവഹർലാൽ നെഹ്‌റു. 1947 ഡിസംബർ 7-ന് മുഖ്യമന്ത്രിമാർക്ക് എഴുതിയ…
എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുമ്പോൾ, കോവിഡ് രോഗമുക്തി നേടിയ രോഗികളിൽ 5% പേർ പ്രമേഹരോഗികളാകുന്നുവെന്ന് റിപ്പോർട്ട്. അവർക്ക് സ്ഥിരമായ പരിചരണവും മരുന്നും ആവശ്യമാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. പാൻക്രിയാസിലെ കോവിഡ് അണുബാധയാണ് സ്വാഭാവികമായ ഇൻസുലിൻ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നതെന്ന് ഇന്‍റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ മനോജ് വിതലാനി പറഞ്ഞു. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില സ്റ്റിറോയിഡുകളും ഇതിന് കാരണമായേക്കാം. മിക്കവാറും എല്ലാ പ്രായത്തിലുമുള്ള പുതിയ രോഗികൾക്ക് ഈ അവസ്ഥ സംഭവിക്കുന്നു. അവരിൽ ചിലർ 30 വയസ്സിന് താഴെയുള്ളവരാണ്. രക്താതിമർദ്ദം, അമിതവണ്ണം മുതലായ അവസ്ഥകൾ ഉണ്ടെങ്കിൽ രോഗികൾക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
