Author: News Desk

ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനാണ് പോക്സോ നിയമമെന്നും ചെറുപ്പക്കാര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധം കുറ്റകരമാക്കാനല്ലെന്നും ഡൽഹി ഹൈക്കോടതി. പതിനേഴുകാരിയായ പെൺകുട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ബലാത്സംഗക്കേസിലും പോക്സോ കേസിലും പ്രതിയായ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. “എന്‍റെ അഭിപ്രായത്തിൽ, 18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനാണ് പോക്സോ ലക്ഷ്യമിടുന്നത്. ചെറുപ്പക്കാരുടെ സമ്മതത്തോടെയുള്ള ബന്ധത്തെ കുറ്റകരമാക്കാൻ ഉദ്ദേശിച്ചുള്ളതല്ല അത്,’ ജസ്റ്റിസ് ജസ്മീത് സിംഗ് പറഞ്ഞു. “എന്നാൽ ലൈംഗിക ചൂഷണത്തിന് ഇരയായ ആളുകളെ നിര്‍ബന്ധിച്ച് ഒത്തുതീര്‍പ്പിലെത്തിക്കുന്ന സാഹചര്യവും ഉണ്ടാകാം. അതിനാൽ, ഓരോ കേസും വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കണം”, അദ്ദേഹം പറഞ്ഞു.

Read More

ന്യൂഡല്‍ഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന സിം തട്ടിപ്പുകൾക്ക് തടയിടാൻ കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് ഒടിപി വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ടെലികോം വകുപ്പ് പുതിയ മാർഗം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഏതെങ്കിലും കാരണത്താൽ സിം മാറ്റി വാങ്ങിയാല്‍, ആദ്യത്തെ 24 മണിക്കൂറിൽ ഇനി മുതൽ സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല. സിം സ്വാപ്പിംഗ് എന്നറിയപ്പെടുന്ന തട്ടിപ്പ് തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ പരിഷ്കാരം. സാധാരണയായി, സിം കാർഡിന് കേടുപാടുകൾ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ, തിരിച്ചറിയൽ കാർഡ് നൽകിയാണ് ഉപഭോക്താവ് ഒരു ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നത്. ഒരു പുതിയ സിമ്മിനായി അപേക്ഷിക്കുമ്പോൾ, പഴയത് നിർജ്ജീവമാക്കുന്നു. സന്ദേശങ്ങളും ഫോൺ കോളുകളും പുതിയ സിമ്മിലേക്ക് വരുന്നു. തട്ടിപ്പുകാർ ഇതൊരു അവസരമായാണ് കാണുന്നത്. ഫോണുകൾ നഷ്ടപ്പെടുമ്പോഴോ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ അവർക്ക് സിം സ്വാപ്പ് ചെയ്യാനുള്ള അവസരം ലഭിക്കുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പുകാർ പുതിയ സിമ്മിനായി…

Read More

മുംബൈ: പൂനെ ഹൈവേയുടെ പൂർത്തീകരണത്തിന് തടസമായിരുന്ന പദ്ധതി മഹാരാഷ്ട്ര സർക്കാർ പുനരാരംഭിച്ചു. പദ്ധതി 60 ശതമാനം പൂർത്തിയായി. പദ്ധതി ആവിഷ്കരിക്കപ്പെടുന്നതോടെ ഏഷ്യയിലെ ഏറ്റവും വിസ്താരമേറിയ തുരങ്കമെന്ന ഖ്യാതിയും ഇതിനുണ്ടാകും. വയ‍ഡക്ട് (കാലുകളുള്ള പാലം), കേബിൾ സ്റ്റെഡ് (തൂക്കുപാലം) പാലം എന്നിവ ഉൾപ്പെടെയുള്ള ഈ പദ്ധതിയിൽ 10.55 കിലോമീറ്ററുകൾ തുരങ്കമാണ്. ലോണവാല തടാകത്തിന്‍റെ താഴ്‌വാരത്ത് ഉദ്ദേശിക്കുന്ന തുരങ്കം നിയന്ത്രിത സ്ഫോടനം ഉപയോഗിച്ച് നിർമ്മിക്കാനാണ് പദ്ധതി. ഇത് പൂർത്തിയായാൽ, ഏഷ്യയിലെ ഏറ്റവും വീതിയുള്ള തുരങ്കമായി മാറും. ഇതിന് 23.75 മീറ്ററാണ് വീതി. അടുത്ത വർഷം ഡിസംബറോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ ഖണ്ഡാല പ്രദേശത്തെ പ്രധാന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി ‘കുപ്പിക്കഴുത്ത്’ ഗതാഗതക്കുരുക്കുകൾ ഉള്ള ഒരു പ്രദേശമാണിത്. സീറോ ഫാറ്റലിറ്റി കോറിഡോർ എന്ന പേരിനുതകുന്ന ചെയ്യപ്പെടുന്ന തരത്തിൽ എക്സ്പ്രസ് വേയെ പര്യാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിർമ്മാണം ആരംഭിച്ച തുരങ്കനിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് നവയുഗ എഞ്ചിനീയറിംഗ്…

Read More

ന്യൂഡല്‍ഹി: ഇന്ത്യയിൽ 474 പുതിയ കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തി. ഇത് 2020 ഏപ്രിൽ 6ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്, ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,67,398 ആയി. ആക്ടീവ് കേസുകൾ 7,918 ആയി കുറഞ്ഞു. മരണസംഖ്യ 5,30,533 ആയി ഉയർന്നു. ഗുജറാത്തിൽ നിന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു. മൊത്തം അണുബാധയുടെ 0.02 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.79 ശതമാനമായി ഉയർന്നതായി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് പറയുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,27,724 ആയും മരണനിരക്ക് 1.19 ശതമാനമായും ഉയർന്നു. രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 219.81 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയതായി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

Read More

ബാലി: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയിൽ ഇന്ന് ആരംഭിക്കുന്ന ജി 20 ഉച്ചകോടിയിൽ ഗ്രൂപ്പിന്‍റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കും. ഡിസംബർ ഒന്നിനാണ് ഗ്രൂപ്പിന്‍റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കുക. ഈ വർഷത്തെ ജി 20 ഉച്ചകോടി ആരോഗ്യം, ഊർജ്ജ സുരക്ഷ, സാങ്കേതിക മാറ്റം എന്നിവയ്ക്ക് ഊന്നൽ നൽകും. റഷ്യ-ഉക്രൈൻ സംഘർഷവും ചർച്ചയായേക്കും. ബാലിയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു. പ്രധാനമന്ത്രി മോദി ജി 20 യിലേക്ക് വരുന്നത് പ്രധാനമാണ്, കാരണം ഇന്തോനേഷ്യയിൽ നിന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം ഇന്ത്യ ഏറ്റെടുക്കാൻ പോവുകയാണെന്ന് ഇന്ത്യൻ അംബാസഡർ മനോജ് കുമാർ ഭാരതി പറഞ്ഞു. “വസുധൈവ കുടുംബകം” അല്ലെങ്കിൽ “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്നതാണ് ഇന്ത്യയുടെ ജി 20 നേതൃസ്ഥാനത്തിന്‍റെ തീം. ഇതിലൂടെ ലോകരാഷ്ട്രങ്ങൾക്കിടയിലെ ഐക്യത്തിന്‍റെ ചാലകശക്തിയായി ഇന്ത്യ മാറും. ഉക്രൈനിലെ സംഘർഷത്തെക്കുറിച്ച് പരാമർശിച്ച…

Read More

തിരുവനന്തപുരം: എൽഡിഎഫിൻ്റെ രാജ്ഭവന് മുന്നിലേക്കുള്ള പ്രകടനം ആരംഭിച്ചു. രാജ്ഭവന് ചുറ്റും ഒരു ലക്ഷം പേരെ അണിനിരത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രീയ പോർമുഖം തുറക്കാനാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. രാവിലെ 10 മണി കഴിഞ്ഞാണ് മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് പ്രകടനം ആരംഭിച്ചത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന പ്രകടനത്തിൽ ഇടതുമുന്നണിയിലെ എല്ലാ ഉന്നത നേതാക്കളും പങ്കെടുക്കും. ഡിഎംകെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രകടനത്തിൽ പങ്കെടുക്കേണ്ടെന്ന് ഇടതുമുന്നണി തീരുമാനിച്ചു. രാജ്ഭവൻ ധർണയുടെ അതെ സമയം ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടക്കും. ഗവർണർ ഉത്തരേന്ത്യൻ പര്യടനത്തിലാണ്. പ്രകടനത്തിന്‍റെ പേരിൽ രാജ്ഭവൻ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. 600 പൊലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

ചൈനയിൽ ടെസ്‌ല ഇലക്ട്രിക് കാറിടിച്ച് രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ, അപകടകാരണം ഓട്ടോപൈലറ്റിന്റെ സാങ്കേതികപ്പിഴവാണോ എന്ന് അന്വേഷിക്കും. റോഡിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പായുകയായിരുന്നു. രണ്ട് സൈക്കിൾ യാത്രക്കാരെയും മൂന്ന് മോട്ടോർ സൈക്കിൾ യാത്രക്കാരെയും ഇടിച്ച കാർ ലോറിയിൽ ഇടിച്ചാണ് നിന്നത്. കാർ നിയന്ത്രണം നഷ്ടപ്പെട്ട് 2 കിലോമീറ്ററോളം 150 കിലോമീറ്റർ വേഗത വരെ കൈവരിച്ച് സഞ്ചരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read More

ആളുകൾക്ക് പലതരം വിചിത്രമായ പെരുമാറ്റങ്ങളും ഉണ്ട്. ഒരു മനുഷ്യൻ വിനോദത്തിനായി ചെയ്തത് ഇല്ലാത്ത ഒരു എയർപോർട്ടിൻ്റെ സൈൻ ബോർഡ് ഉണ്ടാക്കി വഴിയിൽ സ്ഥാപിച്ചതാണ്. വാസ്തവത്തിൽ, ആ ബോർഡിൽ പറയുന്ന ഒരു വിമാനത്താവളം ലോകത്ത് എവിടെയും ഇല്ല. എന്നിരുന്നാലും, ഇപ്പോൾ, 20 വർഷത്തിന് ശേഷം, തന്‍റെ തമാശ അവസാനിപ്പിക്കാൻ പോകുകയാണെന്ന് അദ്ദേഹം പറയുന്നു. ബോർഡ് നീക്കാൻ പോകുകയാണിയാൾ. ലാൻഡെഗ്ലി ഇന്‍റർനാഷണൽ എന്നെഴുതിയ ബോർഡ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പോവിസ് ഗ്രാമത്തിനടുത്തുള്ള റോഡിലാണ് നിൽക്കുന്നത്. ഉടമ 25,000 പൗണ്ട് ചെലവഴിച്ചാണ് ബോർഡ് സ്ഥാപിച്ചത്. മാത്രവുമല്ല, ഈ കാലമത്രയും നശിച്ചു പോവാതിരിക്കാനും പണം ചെലവാക്കി. എന്നാൽ ഇപ്പോൾ അദ്ദേഹം ബോർഡ് മാറ്റാൻ പോവുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോർഡിനനുസരിച്ച് പോയാൽ വിമാനത്താവളത്തിന് പകരം വിശാലമായ ഒരു വയലിൽ ആണ് എത്തുക. നിക്കോളാസ് വൈറ്റ്ഹെഡ് എന്ന മാധ്യമ പ്രവർത്തകനാണ് ഈ സാങ്കൽപ്പിക വിമാനത്താവള ബോർഡിന് പിന്നിൽ.

Read More

ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ന് ഈ സ്മാർട്ട്ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ വഴി 9,999 രൂപയ്ക്ക് വാങ്ങാം. ഡിസ്പ്ലേയുടെ സ്പെസിഫിക്കേഷനുകൾ പരിശോധിച്ചാൽ, ഇത് 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയുമായി വരുന്നു, കൂടാതെ വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയും ഉണ്ട്. ഇന്‍റേണൽ ഫീച്ചറുകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾ 4 ജിബി റാമിലും 128 ജിബി ഇന്‍റേണൽ സ്റ്റോറേജിലും വാങ്ങാം. പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ മീഡിയടെക് ഹിലിയോ 700  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത്.

Read More

കാസര്‍കോട്: മുൻ കെപിസിസി വൈസ് പ്രസിഡന്‍റ് സി കെ ശ്രീധരൻ കോൺഗ്രസ് വിടുന്നു. സിപിഎമ്മിൽ ചേരും. കോൺഗ്രസിന്‍റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ സ്വീകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഉപാധികളില്ലാതെയാണ് താൻ സി.പി.എമ്മിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ സി.കെ.ശ്രീധരന്‍റെ പുസ്തകം പ്രകാശനം ചെയ്തപ്പോൾ അദ്ദേഹം കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കോൺഗ്രസോ ശ്രീധരനോ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. പാർട്ടി വിടാനുള്ള തീരുമാനം വിശദീകരിക്കാൻ നവംബർ 17ന് വാർത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിടാൻ പല കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല വിഷയങ്ങളിലും കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാടിനോടുള്ള വിയോജിപ്പാണ് പാർട്ടി വിടാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

Read More