Author: News Desk

ഇന്ദോർ: കൈ വേദനയ്ക്ക് യൂട്യൂബ് നോക്കി സ്വന്തമായി മരുന്ന് ഉണ്ടാക്കി കഴിച്ചയാൾ മരിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഇന്ദോറിലെ സ്വർണ്ണബാഗ് കോളനിയിൽ താമസിക്കുന്ന ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. യൂട്യൂബിൽ നോക്കി വനമേഖലയിൽ നിന്നുള്ള പ്രത്യേക ഫലം ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ധർമേന്ദ്ര. ഇതിനിടയിൽ, അദ്ദേഹം ഒരു അപകടത്തിൽ പെടുകയും കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. പലയിടത്തും ചികിത്സ തേടിയെങ്കിലും കൈവേദന മാറിയില്ല. തുടർന്ന് യൂട്യൂബിൽ നോക്കി മരുന്ന് ഉണ്ടാക്കാൻ തീരുമാനിച്ചു. കാട്ടിൽ കാണുന്ന ചില പഴങ്ങൾ പറിച്ചെടുത്ത് ജ്യൂസ് ഉണ്ടാക്കിയാൽ വേദന മാറുമെന്ന് യൂട്യൂബിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ഇയാൾ ഇവ ശേഖരിച്ച് ജ്യൂസ് ഉണ്ടാക്കി കുടിച്ചതെന്ന് പൊലീസ് പറഞ്ഞു. ജ്യൂസ് കുടിച്ച ശേഷം വയറിളക്കവും ഛർദ്ദിയും ഉണ്ടായി. ധർമ്മേന്ദ്രയെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.…

Read More

മുംബൈ: മ്യാൻമറിൽ തൊഴിൽ തട്ടിപ്പിനിരയായി തടങ്കലിൽ കഴിഞ്ഞിരുന്ന 38 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു. മൂന്ന് മലയാളികളും 22 തമിഴ്നാട് സ്വദേശികളും അടങ്ങുന്ന സംഘമാണ് നാട്ടിലേക്ക് മടങ്ങുന്നത്. സംഘത്തിൽ ഒരു സ്ത്രീയുമുണ്ട്. 45 ദിവസമാണ് മലയാളികൾക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ഇന്നലെയാണ് എംബസി ഇവരെ ജയിൽ മോചിതരാക്കിയത്. സംഘം വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊൽക്കത്തയിലെത്തും. അതേസമയം, മ്യാൻമറിൽ സായുധ സംഘം കസ്റ്റഡിയിലെടുത്ത മലയാളി ഉൾപ്പെടെ ഒൻപത് ഇന്ത്യക്കാർ 10ന് മടങ്ങിയെത്തിയിരുന്നു. രണ്ട് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലായിരുന്നു മോചനം. തിരുവനന്തപുരം പാറശ്ശാല സ്വദേശി വൈശാഖ് രവീന്ദ്രനാണ് തിരിച്ചെത്തിയ മലയാളി.  മലയാളികൾ ഉൾപ്പെടെയുള്ളവരെ ജോലി വാഗ്ദാനം ചെയ്താണ് മ്യാൻമറിൽ എത്തിച്ചത്. ഒരു ചൈനീസ് കമ്പനിയാണ് ഇവരെ കൊണ്ടുപോയതെന്നാണ് വിവരം. എന്നാൽ ഇവരെ കസ്റ്റഡിയിലെടുത്ത സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മ്യാൻമറിൽ എത്തിച്ച ശേഷം സൈബർ കുറ്റകൃത്യങ്ങൾക്കാണ് ഇവരെ ഉപയോഗിച്ചത്. 

Read More

വെറ്ററൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിച്ചു. മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ യാത്ര ആരംഭിച്ച പൊള്ളാർഡ് അതേ ടീമിൽനിന്ന് തന്നെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മുംബൈ ഇന്ത്യൻസുമായുള്ള ആത്മബന്ധം കണക്കിലെടുത്ത് ബാറ്റിങ് കോച്ചായി തുടരാനുള്ള മാനേജ്മെന്‍റിന്‍റെ ക്ഷണം പൊള്ളാർഡ് അംഗീകരിച്ചു. “കുറച്ച് വർഷങ്ങൾ കൂടി ഐപിഎല്ലിൽ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ മുംബൈ ഇന്ത്യൻസിനൊപ്പം ഇനി കളിക്കാരനായി തുടരാനാകില്ല. ഇത്രയും കാലം കളിച്ച ടീമിനെതിരെ കളിക്കാൻ ആഗ്രഹിക്കാത്തതിനാൽ ഐപിഎൽ മതിയാക്കുന്നു. ഒരിക്കൽ മുംബൈ ഇന്ത്യൻസ് ആയിരുന്നയാൾ എപ്പോഴും മുംബൈ ഇന്ത്യൻസാകണം. ഇത് എംഐയോടുള്ള വൈകാരിക വിടവാങ്ങലല്ല, എന്നിരുന്നാലും ഐപിഎല്ലിൽ ബാറ്റിംഗ് കോച്ചിന്റെ റോൾ ഏറ്റെടുക്കാനും മുംബൈ ഇന്ത്യൻസ് എമിറേറ്റ്സിനൊപ്പം കളിക്കാനും ഞാൻ സമ്മതിച്ചിട്ടുണ്ട്.” ട്വിറ്ററിൽ പങ്കുവെച്ച വിരമിക്കൽ കുറിപ്പിൽ പൊള്ളാർഡ് എഴുതി.

Read More

വിവാഹച്ചടങ്ങിന് എത്തിയ വരന്‍റെ രണ്ട് സുഹൃത്തുക്കൾ ധരിച്ചിരുന്ന വസ്ത്രം കണ്ട് അമ്പരന്ന് അതിഥികൾ. ഇന്ത്യക്കാരനായ വരന്റെ ചിക്കാഗോയിൽ നടന്ന വിവാഹച്ചടങ്ങിലാണ് ഒരു സർപ്രൈസ് ആയി, സാരി ധരിച്ച് സുഹൃത്തുക്കൾ എത്തിയത്. സുഹൃത്തുക്കളെ കണ്ടപ്പോൾ വരൻ അമ്പരന്നു എന്നു മാത്രമല്ല, ചിരിച്ച് ചിരിച്ച് ഒരു വഴിയായി എന്ന് വേണം പറയാൻ. വരന്‍റെ വിദേശ സുഹൃത്തുക്കളാണ് ഇത്തരമൊരു സർപ്രൈസ് ഒരുക്കിയത്. ചിക്കാഗോ ആസ്ഥാനമായുള്ള വിവാഹ വീഡിയോഗ്രാഫർമാരായ പാരാഗൺഫിലിംസ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. “മിഷിഗൺ അവന്യുവിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വരന്റെ രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ” എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവച്ചത്.

Read More

ന്യൂ‍ഡൽഹി: കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ഹൈക്കമാൻഡ് ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എംപിമാർ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു. ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണം നൽകി, ജവഹർലാൽ നെഹ്റു വർഗീയ ഫാസിസവുമായി സന്ധി പുലർത്തി എന്നിങ്ങനെയുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനകൾ വിവാദമായിരുന്നു. സുധാകരന്‍റെ ആവർത്തിച്ചുള്ള വിവാദ പ്രസ്താവനകളും ദേശീയ നേതൃത്വത്തിന്‍റെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് എംപിമാർ ഉൾപ്പെടെ നിരവധി പേർ പരാതിയുമായി രംഗത്തെത്തിയത്. സുധാകരന്‍റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണെന്ന് എം.പിമാർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും എതിർപ്പുമായി രംഗത്തെത്തിയ സാഹചര്യത്തിൽ ഹൈക്കമാൻഡ് ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. അതേസമയം, സുധാകരൻ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. നാക്കുപിഴ ആർക്കും സംഭവിക്കാമെന്നും കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും വിഷയം യു.ഡി.എഫ് ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്നും താരിഖ് അൻവർ പറഞ്ഞു. സുധാകരന്‍റെ പരാമർശത്തിനെതിരെ തനിക്ക്…

Read More

ന്യൂഡല്‍ഹി: ഗവർണർക്കെതിരായ എൽ.ഡി.എഫിന്റെ രാജ്ഭവൻ മാർച്ചിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും താൻ ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമ്മർദങ്ങൾക്ക് വഴങ്ങാൻ തയ്യാറല്ല. എല്ലാവരും അവരുടെ പരിധിയിൽ നിൽക്കണം. ജുഡീഷ്യറിയുടെ ഉത്തരവുകളെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. അതില്‍ നിന്ന് പിന്മാറില്ല. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ അസ്വസ്ഥനാണ്. സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റുകളാക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ 13 സര്‍വകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നത്. കോടതി വിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്,” ഗവര്‍ണര്‍ പറഞ്ഞു. “ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ഒരു ഓര്‍ഡിനന്‍സും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത് വരെ കിട്ടിയില്ല. കൈയില്‍ കിട്ടാത്ത ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ല. ആരോടും വ്യക്തിപരമായി ശത്രുതയില്ല. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളെയാണ് ചോദ്യം ചെയ്തത്. സര്‍വകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ നിയമങ്ങളുണ്ട്. സുപ്രീം കോടതി ഈ വിഷയത്തില്‍ കൃത്യമായ നിലപാട്…

Read More

ആണവയുദ്ധത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനായി ചൊവ്വയിൽ നിന്ന് എത്തിയതാണെന്ന വാദവുമായി റഷ്യയിലെ ഒരു ആൺകുട്ടി. റഷ്യയിലെ വോൾഗോഗ്രാഡിൽ നിന്നുള്ള ബോറിസ് കിപ്രിയാനോവിച്ച് എന്ന ബാലനാണ് താൻ മനുഷ്യനല്ല, അന്യഗ്രഹ ജീവിയാണെന്ന അവകാശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആണവ നാശത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാനാണ് ചൊവ്വയിൽ നിന്ന് താൻ ഭൂമിയിലെത്തിയതെന്നും കുട്ടി പ്രഖ്യാപിച്ചു. വിചിത്രമായ സിദ്ധാന്തങ്ങളുമായി ഈ ബാലൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. തന്‍റെ വിചിത്രമായ എല്ലാ അവകാശവാദങ്ങളും കുട്ടി സോഷ്യൽ മീഡിയയിലൂടെയാണ് ഉന്നയിച്ചിരിക്കുന്നത്. താൻ ചൊവ്വയിലെ നിവാസികൾക്കൊപ്പം ചൊവ്വയിൽ ഒരു മുൻ ജീവിതം നയിച്ചിരുന്നുവെന്ന് ബോറിസ് തറപ്പിച്ച് പറയുന്നു. വംശനാശത്തിൽ നിന്ന് മനുഷ്യരാശിയെ സംരക്ഷിക്കാൻ ഭൂമിയിലേക്ക് അയച്ച ഇൻഡിഗോ കുട്ടികളിൽ ഒരാളാണ് താനെന്ന് ബോറിസ് പറഞ്ഞു. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ലെമൂറിയൻ കാലഘട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിനടിയിൽ നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു സാങ്കൽപ്പിക ഭൂഖണ്ഡമാണ് ഇൻഡിഗോ. വർഷങ്ങളായി താൻ നിരവധി തവണ ഭൂമി സന്ദർശിച്ചിട്ടുണ്ടെന്നും ഈ ബാലൻ അവകാശപ്പെടുന്നു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ നോട്ടീസ് അയച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂത്ത്‌ കോണ്‍ഗ്രസ് നേതാവ് സുധീര്‍ ഷാ പാലോട് നല്‍കിയ പരാതിയിലാണ് നടപടി. മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നായിരുന്നു പരാതി. ഈ മാസം 20നകം മേയര്‍ പരാതിക്ക് രേഖാമൂലം മറുപടി നല്‍കണമെന്ന് നോട്ടീസിലുണ്ട്. ഡിസംബര്‍ രണ്ടിന് ഓണ്‍ലൈന്‍ സിറ്റിംഗിലും ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 19ന് തിരുവനന്തപുരം നഗരസഭ പ്രത്യേക കൗണ്‍സില്‍ ചേരും.

Read More

തിരുവനന്തപുരം: അടുത്ത വർഷത്തെ ഒഴിവുകൾ നവംബർ 30നകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ സർക്കുലർ. 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ ആണ് ഈ മാസത്തിനകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടത്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. ഒഴിവുകൾ നവംബർ 30നകം പി.എസ്.സിയെ അറിയിക്കുകയും തുടർന്ന് സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനും ഡിസംബർ ഒന്നിനകം റിപ്പോർട്ട് ചെയ്യുകയും വേണം. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ലെങ്കിൽ ‘ഒഴിവുകളില്ല’ എന്നും അറിയിക്കണം. വകുപ്പിലും തങ്ങൾക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങളിലും പ്രതീക്ഷിക്കുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടോയെന്ന് വകുപ്പ് സെക്രട്ടറിമാർ പരിശോധിക്കണം. സംസ്ഥാനതല തിരഞ്ഞെടുപ്പ് നടക്കുന്ന തസ്തികകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ വകുപ്പ് അധ്യക്ഷനായിരിക്കണം റിപ്പോർട്ട് ചെയ്യേണ്ടത്. ജില്ലാതല തിരഞ്ഞെടുപ്പ് നടക്കുന്ന തസ്തികയിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥൻ വിരമിക്കുന്ന സമയത്ത്, ഏത് ജില്ലയിലാണ്…

Read More

പാലക്കാട്: പാലക്കാട് മുൻ ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന കൗൺസിൽ അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. കേസിലെ 45-ാം പ്രതിയാണ് യഹിയ തങ്ങൾ. യു.എ.പി.എ കേസിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന യഹിയ തങ്ങളെ കോടതിയിൽ അപേക്ഷ നൽകിയ ശേഷമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ വർഷം ഏപ്രിലിലാണ് ആർഎസ്എസ് പ്രവർത്തകൻ എ ശ്രീനിവാസൻ (45) കൊല്ലപ്പെട്ടത്. എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായി അടുത്ത ദിവസമാണ് മേലമുറിയിലെ കടയ്ക്കുള്ളിൽ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. യു.എ.പി.എ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ റൗഫും ശ്രീനിവാസൻ കേസിലെ പ്രതിയാണ്. ഇയാൾ കേസിലെ 41-ാം പ്രതിയാണ്. കൊലപാതകത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Read More