- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ എന്നിവരുൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം. ഡൽഹി പട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയാവുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിനാൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് കാണിച്ചാണ് ജാക്വിലിൻ ജാമ്യാപേക്ഷ നൽകിയത്. എന്തുകൊണ്ടാണ് നടിയെ അറസ്റ്റ് ചെയ്യാത്തതെന്നും ആളെ നോക്കിയാണോ അറസ്റ്റ് ചെയ്യുന്നതെന്നും പട്യാല ഹൗസിലെ പ്രത്യേക കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു. ജാക്വിലിന്റെ ജാമ്യാപേക്ഷയെ ഇഡി എതിർത്തപ്പോഴാണ് ഇക്കാര്യം ചോദിച്ചത്. നടി രാജ്യം വിടുന്നത് തടയാൻ ലുക് ഔട്ട് നോട്ടിസ് നൽകിയെന്നും അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ഇഡി അറിയിച്ചിരുന്നു. നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഫോർട്ടിസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുകേഷിനെയും പിന്നീട് ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇരുപതോളം…
പത്തനംതിട്ട : ചിറ്റാറില്‍ സ്വകാര്യ ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. അങ്ങാമൂഴി-പത്തനാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞത്. ആരുടെയും പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ശക്തമായ മഴ പെയ്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ബസില്‍ നിരവധി വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ, പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. പ്രോസിക്യൂഷൻ സമർപ്പിച്ച കേസ് ഡയറി ഉൾപ്പടെ നാളെ സമർപ്പിക്കാനാണ് നിർദ്ദേശം. കേസ് പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ രേഖകൾ ഹാജരാക്കണം. എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും സർക്കാരും നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞ ദിവസം പ്രോസിക്യൂഷനും പരാതിക്കാരിയും കോടതിയിൽ ഉന്നയിച്ച വാദങ്ങൾക്കെതിരെ എൽദോസ് കുന്നപ്പിള്ളിയുടെ എതിർവാദം ഇന്ന് കോടതിയിൽ നടന്നു. പരാതിക്കാരിക്ക് 49 കേസുകളിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എൽദോസ് കോടതിയിൽ വാദങ്ങൾ ഉന്നയിച്ചത്. ഇക്കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഈ വാദത്തെ എതിർക്കുക എന്നതായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്. ഈ വിഷയങ്ങൾ കീഴ്‌ക്കോടതി പരിശോധിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ഇത് ഇവിടെ പരിശോധിക്കുന്നതിന് എന്താണ് തടസ്സമെന്ന് ഹൈക്കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നാളെ ഹാജരാക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കൗസർ…
മുംബൈ: ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സുപ്രധാന ഇടപെടലുമായി ബി.സി.സി.ഐ. ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിയെ ടീമിന്റെ നിർണ്ണായക സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. ടി20 ടീമിനെ ഉടച്ച് വാർക്കാനുള്ള ദൗത്യവുമായായിരിക്കും ധോണി എത്തുകയെന്നാണ് അറിയുന്നത്. ദേശീയ ടി20 ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് എന്ന സ്ഥാനത്തേക്കാണ് ധോണിയെ പരിഗണിക്കുന്നത്. സ്ഥിരം പദവിയായിരിക്കും ഇതെന്നാണ് അറിയുന്നത്. അടുത്ത സീസണോടെ ധോണി ഐ.പി.എല്ലിൽനിന്നും വിരമിക്കുമെന്നും സൂചനയുണ്ട്. ടി20 സ്‌പെഷലിസ്റ്റുകളെ വളർത്തിയെടുക്കുകയാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. ഇതിനായി ഒരു കൂട്ടം താരങ്ങളെ പ്രത്യേകമായി പരിശീലിപ്പിക്കാൻ ധോണിയെ ഏൽപിക്കും. ഈ മാസം അവസാനത്തിൽ പ്രതീക്ഷിക്കപ്പെടുന്ന ബി.സി.സി.ഐ ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
ദോഹ: ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ ബൂട്ട് നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട് ഖത്തർ. ഖത്തർ സാംസ്കാരിക വിഭാഗവുമായി സഹകരിച്ച് മലയാളികൾ നേതൃത്വം നൽകുന്ന ഫോക്കസ് ഖത്തർ ഇന്റർനാഷണലാണ് ആർട്ടിസ്റ്റ് എം ദിലീഫ് രൂപ കൽപ്പന ചെയ്ത ബൂട്ട് നിർമ്മിച്ചത്. കോഴിക്കോടാണ് ഈ ബൂട്ട് നിർമ്മിച്ചത് എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. 17 അടി നീളവും ഏഴടി ഉയരവും 500 കിലോ ഭാരവുമുള്ള ബൂട്ട് നിർമ്മിച്ചാണ് ഖത്തർ നേട്ടത്തിന്റെ നെറുകയിൽ മുത്തമിട്ടത്. ഫോക്കസ് ഇന്റര്‍നാഷണലിനെ സംബന്ധിച്ച് ഏറെ അഭിമാനാര്‍ഹമായ നിമിഷമാണിതെന്ന് സി.ഇ.ഒ ഷമീര്‍ വലിയവീട്ടില്‍ പറഞ്ഞു. ലോകകപ്പ് നടക്കുന്ന സമയം തന്നെ ഇത്തരമൊരു ബൂട്ട് നിര്‍മ്മിച്ച് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞുവെന്നതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റേയും ഫോക്കസ് ഇന്റര്‍നാഷനലിന്റേയും ചരിത്രത്തിലെ നാഴികക്കല്ലാണ് ഇതെന്ന് മറ്റൊരു പ്രതിനിധി പ്രതികരിച്ചു. കോഴിക്കോട് വച്ചായിരുന്നു നിര്‍മ്മാണം. ആറുമാസമാണ് നിർമ്മാണത്തിന് വേണ്ടിവന്നത്. തുടർന്ന് ബോംബെ തുറമുഖം വഴി ഖത്തറിലെത്തിച്ചു. അവസാന മിനുക്കുപണികള്‍ ഖത്തറില്‍ വച്ചാണ് നടത്തിയതെന്നും ഫൈബര്‍,…
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നവംബർ 16ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ വായ്പാ വളർച്ചയുടെ സുസ്ഥിരത എന്ന വിഷയം ചർച്ച ചെയ്യാനാണ് ഗവർണറുടെ യോഗം. വായ്പാ വളർച്ച വർദ്ധിച്ചിട്ടും നിക്ഷേപ വളർച്ച മന്ദഗതിയിലാകുന്ന പ്രശ്നത്തെക്കുറിച്ച് അദ്ദേഹം ബാങ്കർമാരുമായി ചർച്ച ചെയ്യും. ഡിമാൻഡ് വർദ്ധന കാരണം ഇന്ത്യയുടെ വായ്പാ വളർച്ച ഇന്ന് റെക്കോർഡ് ഉയരത്തിലാണ്. 18% ക്രെഡിറ്റ് വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ നിക്ഷേപങ്ങൾ 9.5 ശതമാനം മാത്രമാണ് വളർന്നത്. നിലവിൽ, റിസർവ് ബാങ്ക് വിലക്കയറ്റം തടയുന്നതിനായി പലിശ നിരക്കുകൾ വർദ്ധിപ്പിക്കുകയാണ്. ഇതുവരെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 190 ബേസിസ് പോയിന്‍റ് ഉയർത്തിയിട്ടുണ്ട്. ഡിസംബറിൽ നടക്കുന്ന അടുത്ത ധനനയ യോഗത്തിൽ റിപ്പോ നിരക്ക് കൂടുതൽ ഉയർത്തിയേക്കും. നിക്ഷേപ വളർച്ചയുടെ പ്രശ്നങ്ങൾക്കൊപ്പം ബാങ്കിംഗിലെ സാങ്കേതിക നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 75 ജില്ലകളിൽ സ്ഥാപിച്ച ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകളുടെ പ്രവർത്തനത്തെക്കുറിച്ചും റിസർവ് ബാങ്ക് ഗവർണർ പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി ചർച്ച…
സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് അറിയിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഏറെ പ്രതീക്ഷയോടെ എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’ തിയേറ്ററില്‍ പരാജയമായതിന് പിന്നാലെയാണ് താന്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് ആമിര്‍ അറിയിച്ചിരിക്കുന്നത്. തന്റെ അമ്മയ്ക്കും കുടുംബത്തിനും മക്കള്‍ക്കും ഒപ്പം കഴിയാന്‍ വേണ്ടിയാണ് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നത് എന്ന് ആമിര്‍ അറിയിച്ചു. എന്നാല്‍ ഇതിന് അര്‍ത്ഥം സിനിമാ മേഖലയില്‍ നിന്നും തീരെ അകലുന്നു എന്നല്ല എന്നും ആമിര്‍ വ്യക്തമാക്കി. ആമിര്‍ നിര്‍മ്മിക്കുന്ന ‘ചാമ്പ്യന്‍സ്’ എന്ന ചിത്രത്തിന്റെ പിന്നണിയില്‍ താരം സജീവമാണ്. 35 വര്‍ഷത്തോളം നീണ്ട കരിയറില്‍ ആദ്യമായാണ് താന്‍ ബ്രേക്ക് എടുക്കുന്നത് എന്ന് ആമിര്‍ ഖാന്‍ വ്യക്തമാക്കി. ജീവിതത്തെ മറ്റൊരു വഴിയിലൂടെ കാണാന്‍ താല്‍പര്യപ്പെടുന്നു. ജോലി ചെയ്യുമ്പോള്‍ ശ്രദ്ധ മുഴുവന്‍ അതിലാകും. അതിനാല്‍ അടുത്ത ഒന്നോ ഒന്നരയോ വര്‍ഷത്തോളം അഭിനയിക്കില്ല എന്നാണ് ആമിറിന്റെ തീരുമാനം. 2016ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ദംഗലി’ന് ശേഷം മറ്റ് ഹിറ്റുകളൊന്നും…
റിയാദ്: മഴക്ക് വേണ്ടി പ്രാർത്ഥന നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആഹ്വാനം. വ്യാഴാഴ്ച രാജ്യത്തുടനീളം മഴയ്ക്ക് വേണ്ടി പ്രാർത്ഥന നടത്താനാണ് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആഹ്വാനം ചെയ്തത്. പശ്ചാത്താപത്തിനും ക്ഷമയ്ക്കും കാരുണ്യത്തിനും വേണ്ടി സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് സൽമാൻ രാജാവ് എല്ലാവരോടും ആഹ്വാനം ചെയ്തു. പ്രവാചകൻ മുഹമ്മദ് നബിയുടെ കർമ്മങ്ങൾ പിന്തുടരുന്ന നല്ല അനുകരണമാണ് മഴ തേടിയുള്ള നമസ്കാരമെന്ന് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരം: ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സബ് ജില്ലാ സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്നാണ് കരുതുന്നത്. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും തല്ലുണ്ടാക്കിയവരെല്ലാം ഓടി രക്ഷപ്പെട്ടു. സെപ്റ്റംബറിലും ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ന്യൂഡൽഹി: പാലാ എംഎൽഎ മാണി സി കാപ്പന് എതിരായ വഞ്ചനാ കേസിൽ സുപ്രീം കോടതി ഇടപെടൽ. കേരള ഹൈക്കോടതിയിൽ വഞ്ചനാ കേസിനെതിരെ കാപ്പൻ നൽകിയ ഹർജി വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. നാല് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നാണ് നിർദ്ദേശം. കേസിലെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ പരാതിക്കാരൻ മുംബൈ വ്യവസായി ദിനേഷ് മേനോനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന വാഗ്ദാനം നല്‍കി മാണി സി കാപ്പൻ 3.25 കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്റെ പരാതി. അതേസമയം മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന് ദിനേശ് മേനോൻ നേരത്തേ ആരോപിച്ചിരുന്നു. മുംബൈ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി മുഴക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയപ്പോഴാണ് മാണി സി കാപ്പൻ ഭീഷണിപ്പെടുത്തിയത് എന്നാണ് പരാതിക്കാരൻ പറയുന്നത്. കോടതി പിരിഞ്ഞതിന് പിന്നാലെ വരാന്തയിൽ വച്ച് കേസ് വേഗം സെറ്റിൽ ചെയ്തില്ലെങ്കിൽ നാട്ടിൽ എത്തിയാൽ തട്ടിക്കളയും…
