Author: News Desk

കൊച്ചി: പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമ-തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ വൈകിട്ട് ആറു മണി വരെയാണ് പണിമുടക്ക്. ഒരേ ദിവസം ഒരു ബസിനെതിരെ രണ്ടും മൂന്നും കേസുകൾ രജിസ്റ്റർ ചെയ്യുകയാണെന്നാണ് സംയുക്ത സമരസമിതിയുടെ പരാതി. തൊഴിലാളികളെ പൊലീസ് ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഈ മാസം 30 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നുമാണ് സമിതിയുടെ മുന്നറിയിപ്പ്.

Read More

അബുദാബി: പ്രമുഖ ഫുഡ് ഡെലിവറി സേവന ദാതാവായ സൊമാറ്റോ യു.എ.ഇ.യിലെ സേവനം അവസാനിപ്പിക്കുന്നു. നവംബർ 24 മുതൽ സൊമാറ്റോ സർവീസ് നിർത്തലാക്കും. റെസ്റ്റോറന്‍റ് മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഭക്ഷ്യ വിതരണ മേഖലയിൽ നിന്നുള്ള സൊമാറ്റോയുടെ പിൻവാങ്ങൽ. സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു ഫുഡ് ഡെലിവറി സേവന ദാതാവായ തലബാത്തുമായി ബന്ധിപ്പിക്കും. ഈ വർഷം ഡിസംബർ 30നകം പരസ്യങ്ങൾക്കായി അടച്ച തുക തിരികെ നൽകുമെന്ന് സൊമാറ്റോ അറിയിച്ചു. റെസ്റ്റോറന്‍റുകളിൽ പോയി ഭക്ഷണം കഴിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് സൊമാറ്റോ പ്രഖ്യാപിച്ചു.

Read More

വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ‘അമേരിക്കയുടെ തിരിച്ച് വരവ് ഇവിടെ തുടങ്ങുന്നു’ എന്നായിരുന്നു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കൊണ്ടുള്ള ട്രംപിന്റെ വാക്കുകൾ. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിൽ നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന ആദ്യ പ്രമുഖനാണ് 76കാരനായ ട്രംപ്. “അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു. അമേരിക്കയെ കൂടുതൽ ഉത്കൃഷ്ടവും മഹത്തരവുമാക്കാൻ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി സ്ഥാനാർഥിയാകുന്ന വിവരം ഇന്ന് ഞാനിവിടെ പ്രഖ്യാപിക്കുന്നു” ഫ്ലോറിഡയിൽ നടന്ന പരിപാടിയിൽ ട്രംപ് പറഞ്ഞു. ട്രംപിന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകൾ യുഎസ് ഫെഡറൽ ഇലക്ഷൻ കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. മുമ്പ് ട്രംപുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള ബ്രാഡ്‌ലി ക്രെയ്റ്റാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. യുഎസ് ജനപ്രതിനിധി സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ട്രംപിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനം.

Read More

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ കെ സുധാകരൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ നേതാവിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. കെപിസിസി അധ്യക്ഷൻ്റെ തുടർച്ചയായുള്ള പ്രസ്താവനകൾ പാർട്ടിക്കും മുന്നണിക്കും ഒരുപോലെ ക്ഷീണമുണ്ടാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സുധാകരൻ്റെ രാജി സന്നദ്ധത.

Read More

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായ ഇന്ത്യക്ക് മുന്നിലുള്ള ആദ്യ പരീക്ഷ ഇനി ന്യൂസീലന്‍ഡ് പര്യടനമാണ്. ടി20, ഏകദിന പരമ്പരകൾക്കായി ഇന്ത്യൻ ടീം ന്യൂസിലൻഡിലേക്ക് പറക്കും. വിരാട് കോഹ്‌ലി, രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവർക്ക് വിശ്രമം നൽകിയ പരമ്പരയിൽ ട്വന്റി 20 ടീമിനെ ഹാര്‍ദിക് പാണ്ഡ്യയും ഏകദിന ടീമിനെ ശിഖര്‍ ധവാനും നയിക്കും. സഞ്ജു സാംസണെ ഏകദിന, ടി20 ടീമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടി20 പരമ്പരയാണ് ആദ്യം ആരംഭിക്കുക. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം നവംബർ 18ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ശേഷിക്കുന്ന മത്സരങ്ങൾ 20, 22 തീയതികളിൽ നടക്കും. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിന്‍റെ സഹ ക്യാപ്റ്റൻ റിഷഭ് പന്ത് ആണ്. ടീമിലെ ഭൂരിഭാഗം കളിക്കാരും യുവതാരങ്ങളാണ്. റിഷഭ് പന്തിന് പുറമെ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായിരിക്കും. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ്സ് അയ്യര്‍,…

Read More

കൊച്ചി: ജെഡി പവര്‍ 2022 ഇന്ത്യ സെയില്‍സ് സംതൃപ്തി സൂചികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് നേടി എംജി ഇന്ത്യ. 1,000 പോയിന്‍റ് സ്കെയിലിൽ എംജി 881 പോയിന്‍റും ടോയോട്ട ഇന്ത്യ (878), ഹ്യുണ്ടായ് ഇന്ത്യ (872) എന്നിങ്ങനെ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലും ഇടം നേടി. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് എംജി ഒന്നാമത് എത്തുന്നത്. 2022ലെ ഇന്ത്യ സെയില്‍സ് സാറ്റിസ്ഫാക്ഷന്‍ സ്റ്റഡിക്കായി, 2021 ജനുവരി മുതൽ ഡിസംബർ വരെ പുതിയ വാഹനങ്ങൾ വാങ്ങിയ 6,618 ഉടമകളിൽ നിന്നുള്ള പ്രതികരണങ്ങൾ വിലയിരുത്തി. 2022 ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് പഠനം നടത്തിയത്. ഡിജിറ്റൈസേഷൻ കാലഘട്ടത്തിൽ പോലും, ഷോറൂമുകളിലെ ഫിസിക്കല്‍ ഉൽപ്പന്ന കണ്ടെത്തൽ വിൽപ്പന പ്രക്രിയയാണ് ഉപഭോക്താക്കൾക്ക് പ്രധാനമാണെന്ന് പഠനം ഉയർത്തിക്കാട്ടുന്നു. 2021 മുതല്‍ നീല്‍സ ഐക്യുവുമായി ചേർന്നാണ് ഇന്ത്യ സെയില്‍സ് സാറ്റിസ്ഫാക്ഷന്‍ ഇന്‍ഡക്‌സ് പഠനം ജെഡി പവര്‍ നടത്തിയത്. ഉപയോക്താക്കള്‍ക്ക്, അവര്‍ക്കാവശ്യമുള്ള ഉല്‍പ്പന്നത്തിനായി ഷോറൂമിലേക്കു പോകുമ്പോള്‍ തടസമില്ലാതെ ഉല്‍പ്പന്നം കണ്ടെത്താന്‍ കഴിയുന്നത്…

Read More

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ പുതിയ ഗാനം പുറത്തിറങ്ങി. നഞ്ചിയമ്മ ‘സിഗ്നേച്ചർ’ എന്ന ചിത്രത്തിൽ പാടിയ ഗാനം, ‘അട്ടപ്പാടി സോങ്ങ്’ നടൻ ദിലീപ് പുറത്തു വിട്ടു. ഊര് മൂപ്പൻ തങ്കരാജ് മാഷാണ് രചനയും സംഗീത സംവിധാനവും നിർവഹിച്ചത്. എറണാകുളത്ത് നടന്ന ചടങ്ങിൽ നഞ്ചിയമ്മ, സംവിധായകൻ മനോജ്‌ പാലോടൻ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി.എം.ഐ, അരുൺ ഗോപി, മ്യൂസിക് ഡയറക്ടർ സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. നഞ്ചിയമ്മയെ അരുൺ ഗോപിയും ദിലീപും ചേർന്ന് പൊന്നാടയണിയിച്ചു. നഞ്ചിയമ്മയെ പ്രത്യേകം അഭിനന്ദിച്ച ദിലീപ്, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടാണിതെന്ന് പറഞ്ഞു. മനോജ്‌ പാലോടന്റെ സംവിധാനത്തിൽ കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിഗ്നേച്ചർ നവംബർ 18 ന് തിയറ്ററുകളിലേക്ക് എത്തും. പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന ഈ ചിത്രത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ,…

Read More

തൃപ്പൂണിത്തുറ: പ്ര‌ശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മാവേലിക്കര പി.സുബ്രഹ്മണ്യം (66) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ അദ്ദേഹം 2021-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരവും 2015-ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്കാരവും നേടി. വിൽപ്പത്രപ്രകാരം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് വിട്ടുനൽകും. മതപരമായ ചടങ്ങുകൾ പാടില്ലെന്നും വിൽപ്പത്രത്തിൽ പറയുന്നു. അമ്മ മാവേലിക്കര പൊന്നമ്മാളായിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പ്രശസ്ത സംഗീതജ്ഞനായ മാവേലിക്കര രാമനാഥന്‍റെ മരുമകൻ കൂടിയാണ് അദ്ദേഹം. പരേതനായ പ്രൊഫ. മാവേലിക്കര ആര്‍. പ്രഭാകര വര്‍മ, പ്രൊഫ. പി.ആര്‍. കുമാര കേരളവര്‍മ എന്നിവരുടെ ശിഷ്യനാണ്. ആകാശവാണി ബി-ഹൈ ആർട്ടിസ്റ്റായിരുന്നു. മദ്രാസ് ടി.വി. ജയചന്ദ്രന്‍, കെസ്റ്റര്‍, വൈക്കം വിജയലക്ഷ്മി, വി. ഗോപീകൃഷ്ണന്‍, ലേഖ ആര്‍. നായര്‍, ചിത്ര അരുണ്‍, സുദീപ് കുമാര്‍, വിജീഷ് തുടങ്ങി പ്രമുഖ സംഗീതജ്ഞര്‍ ശിഷ്യരാണ്.

Read More

നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാര വീണ്ടും നായികയായി എത്തുമെന്ന് റിപ്പോർട്ടുകൾ. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പും സംവിധാനം ചെയുന്ന ‘ഡിയർ സ്റ്റുഡന്‍റ്സ്’ എന്ന ചിത്രത്തിലാണ് നയൻതാര നായികയായി എത്തുന്നത്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്‍ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ നിവിൻ പോളിയും നയൻതാരയും നേരത്തെ ഒന്നിച്ചഭിനയിച്ചിരുന്നു. നിവിൻ പോളി ഇപ്പോൾ ‘താര’ത്തിൽ അഭിനയിക്കുകയാണ്. വിനയ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരം ഒരു കോമഡി ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലാണ് നിവിൻ പോളി അവസാനമായി അഭിനയിച്ചത്.  അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിക്കൊപ്പം അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Read More

ഹൈദരബാദ്: തെലങ്കാനയിലെ ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ഇടപെട്ട് തെലങ്കാന ഹൈക്കോടതി. കേസിന്റെ അന്വേഷണം സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിലാക്കി. തെലങ്കാന ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. അന്വേഷണ പുരോഗതി മുദ്രവച്ച കവറിൽ സിംഗിൾ ജഡ്ജിക്ക് നൽകണം, അന്വേഷണ വിവരങ്ങൾ പുറത്ത് പോകരുതെന്നും പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം എസ്.എ.ടി തലവൻ ഉറപ്പാക്കണമെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകരുത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന ഹൈദരബാദ് പോലീസ് കമ്മീഷണര്‍ സി.വി ആനന്ദിനാണ് കോടതി ഉത്തരുവുകള്‍ നടപ്പാക്കുന്നതിന്റെ ചുമതല. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭരണരാഷ്ട്രീയ നേതൃത്വങ്ങളുമായി ചര്‍ച്ച ചെയ്യരുതെന്നും, അന്വേഷണ പുരോഗതി മുദ്രവെച്ച കവറില്‍ സിറ്റിംഗ് ജഡ്ജിക്ക് സമയാസമയങ്ങളില്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. ബി.ജെ.പി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട് പോലീസ് കൊച്ചിയിലടക്കമെത്തി അന്വേഷിച്ചിരുന്നു.

Read More