- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
വാഷിങ്ടൻ: യുക്രൈനെതിരായ റഷ്യന്‍ മിസൈല്‍ ആക്രമണം പോളണ്ടിലേക്കും. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള പോളണ്ടിന്‌റെ ഭാഗത്ത് റഷ്യന്‍ മിസൈല്‍ പതിച്ചതായാണ് വിവരം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാറ്റോ രാജ്യങ്ങളിലൊന്നായ പോളണ്ടിന് നേരെയുണ്ടായ ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതാണോയെന്നത് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ, പോളണ്ട് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കി ദേശീയ സുരക്ഷയ്ക്കും പ്രതിരോധ കാര്യങ്ങൾക്കുമായി അടിയന്തര യോഗം വിളിച്ചതായി പോളണ്ട് സർക്കാർ വക്താവ് പിയോറ്റർ മുള്ളർ ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച യുക്രൈനിലെ ഊര്‍ജ്ജ സംവിധാനങ്ങള്‍ തകര്‍ത്തിരുന്നു. ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ മിസൈലുകളാണ് ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ റഷ്യ യുക്രൈനെതിരെ പ്രയോഗിച്ചിട്ടുള്ളത്. എന്നാല്‍ യുക്രൈന്‍ പോളണ്ട് അതിര്‍ത്തിയിലേക്ക് മിസൈല്‍ അയച്ചിട്ടില്ലെന്നാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. പോളണ്ടിലേക്ക് റഷ്യന്‍ മിസൈല്‍ കടന്നുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങളേക്കുറിച്ചും റഷ്യയ്ക്ക് അറിവില്ലെന്നാണ് അധികൃതരുടെ പ്രതികരണം. ആക്രമണത്തേക്കുറിച്ച് നാറ്റോ പോളണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നാറ്റോ അംഗരാജ്യമായ പോളണ്ടിനുമേൽ മിസൈൽ പതിച്ചതിൽ, നാറ്റോ സഖ്യകക്ഷികളും…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മരുന്ന് വിരുദ്ധ പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായുള്ള ‘ഗോൾ ചലഞ്ച്’ ബുധനാഴ്ച ആരംഭിക്കും. ‘മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി’ എന്ന മുദ്രാവാക്യവുമായി രണ്ട് കോടി ഗോളുകൾ അടിയ്ക്കാനാണ് സർക്കാർ തീരുമാനം. ചടങ്ങ് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, ബ്യൂറോക്രാറ്റുകൾ, കായിക താരങ്ങൾ, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ സ്കൂളുകളിലും, തദ്ദേശ സ്വയംഭരണ വാർഡുകളിലും, പൊതു-സ്വകാര്യ ഓഫീസുകളിലും, കമ്പനികളിലും, പാർക്കുകളിലും, അയൽക്കൂട്ടങ്ങളിലും, പൊതുസ്ഥലങ്ങളിലും ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും. ഗോൾ ചലഞ്ച് ഡിസംബർ 18ന് അവസാനിക്കും. മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്‍റെ രണ്ടാം ഘട്ടം ജനുവരി 26 വരെ തുടരും. എല്ലാവരും ഗോൾ ചലഞ്ചിൽ പങ്കാളികളാകണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. വാർഡുകൾ, സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവയുടെ പ്രധാന കേന്ദ്രങ്ങളിൽ ആർക്കും എപ്പോൾ വേണമെങ്കിലും വന്ന് ഗോൾ അടിക്കാൻ കഴിയുന്ന വിധത്തിൽ…
കൊച്ചി: വിശ്വാസ വഞ്ചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സണ്ണി ലിയോൺ കേരള ഹൈക്കോടതിയെ സമീപിച്ചു. 2019 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന വാലന്‍റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാൻ കരാർ ഉണ്ടാക്കി വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം ഹർജി സമർപ്പിച്ചത്. സംഘാടകർ വിശ്വാസ വഞ്ചന നടത്തി എന്നാണ് താരം അവകാശപ്പെടുന്നത്. പങ്കെടുക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിൻവാങ്ങി. കൊച്ചിയിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയെങ്കിലും സംഘാടകർ കരാർ പാലിക്കാൻ തയാറായില്ലെന്നും സണ്ണി ലിയോൺ പറഞ്ഞു. സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും ഉൾപ്പെടെ മൂന്ന് പേരാണ് ഹർജി നൽകിയത്. എറണാകുളം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. 2019ൽ പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിലാണ് സണ്ണി ലിയോൺ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് ബിനീഷിനെ തെരഞ്ഞൈടുത്തത്. എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിനമായിരുന്നു ചൊവ്വാഴ്ച. സമയപരിധി കഴിഞ്ഞിട്ടും എതിര്‍ത്ത് ആരും പാനല്‍ പത്രിക നല്‍കിയിരുന്നില്ല. ഇതോടെയാണ് ബിനീഷ് നേതൃസ്ഥാനത്തേക്ക് എത്തിയത്. അതേസമയം ജയേഷ് ജോര്‍ജും കെസിഎയിലേക്ക് തിരിച്ചെത്തി. പ്രസിഡന്റായാണ് ജയേഷ് ജോര്‍ജിന്റെ മടങ്ങി വരവ്.
തിരുവനന്തപുരം: നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. കൗൺസിൽ യോഗം ശനിയാഴ്ച വൈകീട്ട് നാലിന് ചേരുമെന്ന് മേയർ അറിയിച്ചു. പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യ പ്രകാരമാണ് തീരുമാനം. അതേസമയം വിജിലന്‍സ് കൂടുതൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താനാണ് സാധ്യത. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയർ ആര്യ രാജേന്ദ്രൻ, ഡി.ആർ അനിൽ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരനും മുൻ കൗൺസിലറുമായ ജി.എസ്.ശ്രീകുമാറിന്‍റെ മൊഴി വിജിലൻസിന്‍റെ സ്പെഷ്യൽ യൂണിറ്റ് രേഖപ്പെടുത്തി. കത്തുകൾക്ക് പിന്നിൽ അഴിമതിയുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍ സ്വജനപക്ഷപാതവും ഗുരുതരമായ അഴിമതിയും നടക്കുന്നെന്നാണ് പരാതിക്കാരന്‍ ജി.എസ്.ശ്രീകുമാര്‍ മൊഴി നൽകിയത്. അതേസമയം, നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും പ്രതിഷേധം ശക്തമാക്കുകയാണ്. കോർപ്പറേഷന് മുന്നിലെ സമരത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള നീക്കവും യു.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്. മേയറെ സംരക്ഷിക്കാനും രാഷ്ട്രീയ പ്രതിരോധം അവസാനിപ്പിക്കാനുമാണ് സിപിഎമ്മിന്‍റെ നീക്കം.
ന്യൂഡൽഹി: വാട്ട്സ്ആപ്പ് ഇന്ത്യ തലവൻ അഭിജിത് ബോസ് രാജി വെച്ചു. കമ്പനിയുടെ ഉടമസ്ഥരായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാളും രാജി സമർപ്പിച്ചിട്ടുണ്ട്. മെറ്റ ഇന്ത്യ തലവൻ അജിത് മോഹനും നേരത്തെ രാജി വെച്ചിരുന്നു. പുതിയ അവസരം തേടുന്നതിനാണ് രാജീവ് അഗർവാൾ രാജി വെച്ചതെന്ന് മെറ്റ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഭിജിത് ബോസിന്റെ തലവൻ വിൽ കാത്കാർട്ട് അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി പറഞ്ഞു. പുതിയ സർവീസുകൾ തുടങ്ങാൻ അദ്ദേഹത്തിന്റെ സേവനം ഞങ്ങളെ സഹായിച്ചിട്ടുണ്ട്. അത് ഒരുപാട് ആളുകൾക്കും വ്യവസായ സംരംഭങ്ങൾക്കും ഗുണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവനാഥ് തുക്രാലിനെ മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി തലവനായും നിയമിച്ചു.
തിരുവനന്തപുരം: തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കൊപ്പം വേദി പങ്കിട്ട് മന്ത്രി പി.രാജീവ്. നിയമസഭയിലെ ലോകായുക്ത ദിനാചരണത്തിലാണ് തമിഴ്നാട് ഗവര്‍ണറെത്തിയത്. ഡിഎംകെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെയാണ് വേദി പങ്കിട്ടത്. ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാംപല്ലെന്നും രാജ്യത്തെങ്ങും ഇത് ബാധകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ലോകായുക്ത പോലുളള സംവിധാനം ദുര്‍ബലപ്പെടുത്തുന്നതിനെ ഗവര്‍ണര്‍ പിന്തുണയ്ക്കരുതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്ര തർക്കവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ അഖിലേഷ് യാദവിനും അസദുദ്ദീൻ ഒവൈസിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. വാരണാസി സ്വദേശിയായ ഹരിശങ്കർ പാണ്ഡെ നൽകിയ പരാതിയാണ് വാരണാസി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചത്. ഗ്യാന്‍വാപി മസ്ജിദിൽ നിന്ന് കണ്ടെത്തിയ ശിവലിംഗം എന്ന് പറയപ്പെടുന്ന വസ്തുവിനെക്കുറിച്ചാണ് ഇരുവരും വിവാദ പരാമർശം നടത്തിയത്. പരാമർശം ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹരിശങ്കർ പാണ്ഡെ കോടതിയെ സമീപിച്ചത്. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 156 (3) പ്രകാരം ഇരുവർക്കുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
കൊച്ചി: അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാലയ്‌ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സ്‌ക്രീനിംഗ് കമ്മിറ്റി എങ്ങനെയാണ് യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്ന് കോടതി ചോദിച്ചു. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നും ഹൈക്കോടതി സൂചിപ്പിച്ചു. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. രജിസ്ട്രാറുടെ സത്യവാങ്മൂലത്തിലും ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് സത്യവാങ്മൂലത്തിലും കൃത്യമായ വിവരങ്ങളില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഏത് തലത്തിലുള്ള അധ്യാപക നിയമനമാണെങ്കിലും മികവില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി.
കൊച്ചി: വഴിയോരങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരായ കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളെ വിളിപ്പിക്കുമെന്ന് ഹൈക്കോടതി. തലസ്ഥാനത്ത് പോലും ഫ്ലെക്സ് നിരോധനം നടപ്പാക്കുന്നില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ അനധികൃത ബോർഡുകളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് കോടതി നിർദ്ദേശം നൽകി. ഹർജി ഡിസംബർ 10ന് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി. വഴിയോരങ്ങളിലെ കൊടിമരങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് കോടതി നേരത്തെയും നിരീക്ഷിച്ചിരുന്നു. കേസ് പരിഗണിക്കുമ്പോൾ പലയിടത്തും താൽക്കാലിക കൊടിമരങ്ങൾ ഉയരുന്നത് അധികാരികൾ കാണണമെന്നും കോടതി പറഞ്ഞു. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കൊടി തോരണങ്ങൾക്കെതിരെ കൊച്ചി നഗരസഭാ സെക്രട്ടറിക്കെതിരെ കോടതി വിമർശനം ഉയർത്തിയിരുന്നു. നിയമ ലംഘനത്തിനെതിരെ മിണ്ടാൻ നഗരസഭയ്ക്കും ധൈര്യമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ പുറപ്പെടുവിച്ച സർക്കുലറിന്റെ കാര്യത്തിലും അതൃപ്തി അറിയിച്ചിരുന്നു.
