- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അപകീർത്തികരമായ പരാമർശങ്ങളുള്ള ബാനർ സ്ഥാപിച്ച സംഭവത്തിൽ സർവകലാശാല, കോളേജ് അധികൃതരിൽ നിന്നും അധികാരികളിൽ നിന്നും രാജ്ഭവൻ വിശദീകരണം തേടും. തിരുവനന്തപുരം സംസ്കൃത കോളേജിലാണ് ഗവർണറെ അവഹേളിക്കുന്ന തരത്തിലുള്ള ബാനർ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ എസ്.എഫ്.ഐ പ്രവർത്തകർ ബാനർ നീക്കം ചെയ്തു. സംഭവത്തിൽ കേരള സർവകലാശാലയോടും കോളേജ് പ്രിൻസിപ്പലിനോടും രാജ്ഭവൻ വിശദീകരണം തേടും. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബാനറിനെക്കുറിച്ച് പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ വിസി രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. സംഭവം വിവാദമാകുകയും മാധ്യമങ്ങളിലടക്കം വാർത്തകൾ വരികയും ചെയ്തതോടെ എസ്.എഫ്.ഐ പ്രവർത്തകർ ബാനർ നീക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് കോളേജിന്‍റെ മുൻവശത്തെ ഗേറ്റിന് മുകളിലാണ് ബാനർ സ്ഥാപിച്ചിരുന്നത്. ‘ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ’ എന്നാണ് ബാനറിൽ എഴുതിയിരുന്നത്. ബാനർ ശ്രദ്ധയിൽപ്പെട്ട രാജ്ഭവൻ ഉദ്യോഗസ്ഥർ വി.സിയെ വിവരം അറിയിച്ചു. ഫോട്ടോകളും കൈമാറി. ഇതേതുടർന്നാണ് വിസി രജിസ്ട്രാർ മുഖേന പ്രിൻസിപ്പലിനോട് വിശദീകരണം തേടിയത്. ഇതിന് പിന്നാലെ ബാനർ നീക്കം…
തിരുവനന്തപുരം: ആർഎസ്എസ് അനുകൂല പരാമർശത്തിന്റെ പേരിൽ താൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്ന് കെ.സുധാകരൻ. സ്ഥാനം ഒഴിയാമെന്ന് ആരെയും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാറാണെന്ന് കത്ത് അയച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരന്‍റേത് നാക്കുപിഴയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാകരന്‍ കറകളഞ്ഞ മതേതരവാദിയാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവിനും ഇതേ അഭിപ്രായമാണെന്നും ഭിന്നിപ്പിക്കാൻ ആരും ശ്രമിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലീഗിന്‍റെ ആശങ്കയില്‍ തെറ്റില്ല. ചര്‍ച്ച ചെയ്ത് പരിഹരിക്കും. സുധാകരന് സിപിഎമ്മിന്‍റേയും ബിജെപിയുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കെ.സുധാകരന്‍ ഒഴിയാന്‍ തയ്യാറാണെന്ന് കത്ത് അയച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. അതേസമയം, നാളെ രാവിലെ 10.30ന് കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചു. കെ സുധാകരൻ ചികിത്സയിലായതിനാലാണ് മാറ്റിവച്ചതെന്നാണ് വിശദീകരണം. ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ കെ സുധാകരനെതിരെ കോൺഗ്രസിൽ പോര് നടക്കുന്നതായി സൂചനയുണ്ടായിരുന്നു. കെ സുധാകരൻ കെ.പി.സി.സി പ്രസിഡന്‍റായി രണ്ടാം തവണയും എത്തുന്നത്…
ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നാവശ്യപ്പെട്ട് ഡോ. രാജശ്രീ സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി നൽകി. നിയമനം റദ്ദാക്കിയതിന് മുൻകാല പ്രാബല്യം നൽകി, ശമ്പളവും മറ്റു അനൂകൂല്യങ്ങളും തിരിച്ചുപിടിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ അതിന് നിരപരാധിയായ താന്‍ ഇരയാകുകയായിരുന്നുവെന്നും പുനഃപരിശോധന ഹര്‍ജിയില്‍ പറയുന്നു .- ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീം കോടതിയാണ് റദ്ദാക്കിയത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലായിരുന്നു ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. കെ ടി യു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ,…
സിനിമയെ വിമർശിക്കുന്നവർ സിനിമയെ കുറിച്ച് പഠിക്കുക കൂടി ചെയ്യണം; ചർച്ചയായി അഞ്ജലി മേനോന്റെ വാക്കുകൾ
സിനിമയെ വിമർശിക്കുന്നവർ സിനിമയെന്ന മാധ്യമത്തെ കൂടുതല്‍ അറിയേണ്ടതും പഠിക്കേണ്ടതും ആവശ്യമാണെന്ന് സംവിധായിക അഞ്ജലി മേനോന്‍. സിനിമയുടെ എഡിറ്റിംഗ് പോലെയുള്ള സാങ്കേതികമായ കാര്യങ്ങളെ കുറിച്ചൊന്നും ധാരണയില്ലാത്ത ആളുകൾ അതേ കുറിച്ചൊക്കെ പറയുന്നത് കാണുമ്പോൾ തനിക്ക് ചിരിയാണ് വരുന്നതെന്നും അഞ്ജലി മേനോൻ പറഞ്ഞു നല്ല വിമർശനങ്ങൾ വേണമെന്നും, അതിനെ എന്നും സ്വീകരിക്കുമെന്നും അഞ്ജലി പറഞ്ഞു. എന്നാൽ സിനിമ എങ്ങനെ ഉണ്ടാക്കുന്നു എന്ന പ്രക്രിയയെ കുറിച്ച്, അല്പമെങ്കിലും പഠിക്കുകയും അറിവുണ്ടാക്കുകയും ചെയ്തിട്ട് വേണം സിനിമയെ വിമർശിക്കാനോ അതിനെ നിരൂപണം ചെയ്യാനോ ശ്രമിക്കേണ്ടതെന്ന് അഞ്ജലി സൂചിപ്പിച്ചു. “പലപ്പോഴും നിരൂപകര്‍ക്ക് സിനിമയുടെ സാങ്കേതികതയെപ്പറ്റി അറിവുണ്ടാകില്ല. അത് അറിയേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന്. എനിക്ക് ഏറ്റവും ചിരി വരാറുള്ളത് സിനിമയ്ക്ക് ലാഗ് ഉണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ്. എന്താണ് അത്? എഡിറ്റിംഗ് എന്ന പ്രക്രിയ എന്താണ്? അത് ആദ്യം കുറച്ചെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം, ഇങ്ങനെയുള്ള അഭിപ്രായം പറയുന്നതിന് മുന്‍പേ. ഒരു സിനിമയുടെ പേസ്…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാവശ്യപ്പെട്ട് തയാറാക്കിയ കത്ത് തന്റേത് തന്നെയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് നൽകിയതിൽ തെറ്റെന്താണെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കത്ത് എഴുതിയെങ്കിലും യോഗ്യതയുള്ളവർക്ക് തന്നെയാണ് നിയമനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അറ്റൻഡർ നിയമനം വേണ്ടെന്ന് പറഞ്ഞത് സംഘത്തിന്റെ ബാധ്യത കണക്കിലെടുത്തെന്നും അദ്ദേഹം വിശദീകരിച്ചു. തിരുവനന്തപുരത്തെ തൈക്കാടുള്ള ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാനായി ആനാവൂർ ഇടപെട്ടതിന്റെ കത്താണ് പുറത്തുവന്നത്. ജൂനിയർ ക്ലർക്ക്, ഡ്രൈവർ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് ഉൾപ്പെടെ നൽകിയ കത്തിൽ അറ്റൻഡർ നിയമനം ഇപ്പോൾ നടത്തേണ്ടെന്ന് ബാങ്ക് ഭരണസമിതിയോട് നിർദേശിക്കുന്നുണ്ട്. 2021 ജൂലൈയിലെ കത്തിൽ ആനാവൂരിന്റെ പേരും ഒപ്പും ഉണ്ട്.
വാഷിങ്ടൻ: ഫുട്ബോൾ ലോകകപ്പ് പരിശീലന വേദികളിൽ മഴവിൽ നിറമുള്ള ചിഹ്നം ഉപയോഗിക്കാൻ യുഎസ് സോക്കർ ഫെഡറേഷൻ തീരുമാനിച്ചു. ചുവന്ന വരകളും നീല എഴുത്തുമുള്ള ചിഹ്നം പതിവായി ഉപയോഗിക്കുന്ന യുഎസിന്‍റെ പരോക്ഷമായ പ്രതിഷേധമാണ് ഈ നീക്കം. എൽജിബിടിക്യു അംഗങ്ങളോടും പ്രവാസി തൊഴിലാളികളോടുമുള്ള ആതിഥേയ രാഷ്ട്രത്തിന്റെ നിലപാടുകൾക്കെതിരെയാണ് ഇത്തരമൊരു നടപടി. എന്നിരുന്നാലും, യുഎസ് ടീം മത്സര സമയത്ത് പതിവ് ചിഹ്നം മാത്രമേ ഉപയോഗിക്കൂ.
ന്യൂഡൽഹി: ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ പ്രതിക്കെതിരേ ലൗ ജിഹാദ് ആരോപണവുമായി കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കർ. പ്രതി അഫ്താബ് പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “സംഭവത്തില്‍ ലൗജിഹാദും ഉണ്ടെന്നാണ് സംശയം. അഫ്താബിന് വധശിക്ഷ നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഡല്‍ഹി പോലീസില്‍ വിശ്വാസമുണ്ട്, അവരുടെ അന്വേഷണം ശരിയായ ദിശയിലാണ്. ശ്രദ്ധ എന്നോട് അധികം സംസാരിച്ചിരുന്നില്ല. അമ്മാവനുമായിട്ടായിരുന്നു അവള്‍ക്ക് ഏറെ അടുപ്പം. അഫ്താബുമായി എനിക്ക് ഒരു ബന്ധവുമില്ല. മകളെ കാണാനില്ലെന്ന് ആദ്യം മുംബൈയിലാണ് പരാതി നല്‍കിയത്” വികാസ് വാള്‍ക്കര്‍ പറഞ്ഞു. അതിനിടെ, പ്രതിയുമായി പോലീസ് സംഘം ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തി. മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച വനമേഖലയിലാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താന്‍ മരം മുറിക്കണം; അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയില്‍
ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപെട്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അണക്കെട്ട് ബലപെടുത്തുന്ന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറിൽ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു. ഉത്തരവിറക്കിയതിൽ കേരള സർക്കാരിനെ അഭിനന്ദിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കത്തയച്ചപ്പോഴാണ് വിവരം പുറത്തുവന്നത്.
ഇന്ത്യക്കാർക്ക് 3000 വിസ അനുവദിച്ച് ഋഷി സുനക്; തീരുമാനം മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും യു.കെയിൽ ജോലി ചെയ്യുന്നതിനായി 3000 വിസകൾക്ക് അനുമതി നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ചൊവ്വാഴ്ച നടന്ന ജി20 ഉച്ചകോടിയുടെ പതിനേഴാമത് എഡിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്. ആദ്യ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കഴിഞ്ഞ മാസം ഋഷി സുനക് അധികാരമേറ്റതിന് ശേഷമുള്ള ഇവരുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. കഴിഞ്ഞ വർഷം സമ്മതിച്ച യുകെ-ഇന്ത്യ മൈഗ്രേഷൻ, മൊബിലിറ്റി പങ്കാളിത്തത്തിന്റെ ശക്തി ഉയർത്തിക്കാട്ടിക്കൊണ്ട് അത്തരമൊരു പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്ന ആദ്യത്തെ വിസ-ദേശീയ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സർക്കാർ പറഞ്ഞു. “ഇന്ന് യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം സ്ഥിരീകരിച്ചു, 18-30 വയസ് പ്രായമുള്ള ഡിഗ്രി-വിദ്യാഭ്യാസമുള്ള ഇന്ത്യൻ പൗരന്മാർക്ക് യു.കെയിൽ വരാനും രണ്ട് വർഷം വരെ ജോലി ചെയ്യാനും 3,000 വിസകൾ വാഗ്ദാനം ചെയ്യുന്നു.” യു.കെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തിരുവനന്തപുരം: നഗരസഭയിലെ നിയമനകത്ത് വിവാദം കത്തിനിൽക്കുമ്പോൾ തന്നെ സിപിഎമ്മിനെ പ്രതികൂട്ടിലാക്കുന്ന മറ്റൊരു കത്ത് പുറത്തുവന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേതാണ് കത്ത്. ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാണ് കത്ത് നൽകിയത്. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തിൽ ആനാവൂരിന്റെ നിർദ്ദേശം. ഈ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് സഹിതം നൽകിയ കത്താണ് പുറത്തുവന്നത്. അറ്റൻഡർ വിഭാഗത്തിൽ ഉടൻ നിയമനം വേണ്ടെന്നും കത്തിൽ ആനാവൂർ നാഗപ്പൻ നിർദ്ദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റർ പാഡിൽ തന്നെയാണ് നിയമന ശുപാർശ നൽകിയിരിക്കുന്നത്. അതേസമയം, പ്രതിപക്ഷ പാർട്ടികൾ കോർപറേഷൻ ആസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ വിവാദ കത്തിന്റെ ഉറവിടമോ പ്രചരിപ്പിച്ചവരെയോ കണ്ടെത്താതെ വഴിമുട്ടി നിൽക്കുകയാണ് അന്വേഷണം. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് വ്യാഴാഴ്ച മടങ്ങി വന്ന ശേഷം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആലോചന. വിജിലൻസും ഉടൻ റിപ്പോർട്ട് നൽകും. കോർപ്പറേഷനിലെ കൂടുതൽ…
