- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെയും കുടുംബത്തെയും കാണാനില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ. സൂറത്ത് (ഈസ്റ്റ്) സ്ഥാനാർത്ഥിയായ കഞ്ചൻ ജരിവാളിനെയും കുടുംബത്തേയുമാണ് കാണാതായത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ അദ്ദേഹത്തിന് മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതാകാമെന്നും കെജ്‌രിവാൾ പറഞ്ഞു. “ഞങ്ങളുടെ സ്ഥാനാര്‍ത്ഥി കഞ്ചന്‍ ജാരിവാലയെയും കുടുംബത്തേയും ഇന്നലെ മുതല്‍ കാണാനില്ല. ആദ്യം അദ്ദേഹത്തിന്റെ നോമിനേഷന്‍ തള്ളിക്കളയാന്‍ ബി.ജെ.പി. ശ്രമിച്ചിരുന്നു. എന്നാല്‍, നോമിനേഷന്‍ സ്വീകരിച്ചു. പിന്നീട് നോമിനേഷന്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചു.” കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണോ എന്നും അദ്ദേഹം ചോദിച്ചു. ജരിവാളിൻ്റെയും കുടുംബത്തിന്റെയും തിരോധാനത്തിന് പിന്നില്‍ ബിജെപി പാർട്ടിയാണെന്നും അവരെ തട്ടിക്കൊണ്ടു പോയി തടവിലാക്കിയിരിക്കുകയാണെന്നും ആം ആദ്മി പാർട്ടി ദേശീയ വക്താവ് രാഘവ് ചദ്ദയും ആരോപിച്ചു.
വാൽപ്പാറ: ഒറ്റയാന് മുന്നിൽ നിന്ന് രക്ഷപെടാൻ എട്ടുകിലോമീറ്റർ പിറകിലേക്ക് ബസ് ഓടിച്ച് ഡ്രൈവർ. ചാലക്കുടി-വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന്ന സ്വകാര്യ ബസ് ആണ് 8 കിലോമീറ്റർ റിവേഴ്സ് ഗിയറിൽ പാഞ്ഞത്. പതിവുപോലെ സർവീസ് നടത്തുകയായിരുന്ന ഡ്രൈവർ അംബുജാക്ഷൻ അമ്പലപ്പാറയിലെത്തിയപ്പോൾ മുൻപിൽ ഒരു ഒറ്റയാൻ. ആന ബസിനടുത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ ഡ്രൈവർ വണ്ടി പുറകോട്ടെടുത്തു. എന്നാൽ ആന കൂടുതൽ മുൻപോട്ട് വരികയായിരുന്നു. വളരെ ഇടുങ്ങിയ റോഡായതിനാൽ ബസ് തിരിക്കാനും സൗകര്യമുണ്ടായിരുന്നില്ല. ഒടുവിൽ റിവേഴ്‌സ് എടുത്ത് പിന്നോട്ട് പോയത് 8 കിലോമീറ്റർ. അവസാനം ആനക്കയത്ത് വച്ച് ആന കളി നിർത്തി കാട്ടിലേക്ക് കയറിയതോടെയാണ് അപകടം അവസാനിച്ചത്. ആനമല റോഡിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെ 8.20ന് അമ്പലപ്പാറയിൽ നിന്നാരംഭിച്ച റിവേഴ്‌സ് എടുക്കൽ 9.15ന് ആനക്കയം എത്തിയപ്പോഴാണ് കഴിഞ്ഞത്. അതേസമയം, ഒടിയൻ ഒറ്റയാന് മദപ്പാടിന്റെ ലക്ഷണങ്ങളുള്ളതായി വനപാലകര്‍ പറയുന്നു.
ലോകത്തിലെ ഗാർഹിക സമ്പത്തിന്‍റെ പകുതിയോളം യുഎസിന്‍റെയും ചൈനയുടെയും കൈവശമെന്ന് കണക്കുകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് ഈ രാജ്യങ്ങളിലെ പൗരൻമാരാണ് എന്നാണ് ഇതിനർത്ഥം. ജിഡിപി പോലുള്ള കണക്കുകൾ സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഗതി മനസിലാക്കാൻ കഴിയും, പക്ഷേ ഒരു രാജ്യത്തിന്‍റെ സമ്പത്ത് വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ട മറ്റ് കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഒരു രാജ്യത്തിന്‍റെ ഗാർഹിക നിക്ഷേപ കണക്ക്. ലോകത്തിൽ ഏറ്റവും ഉയർന്ന സമ്പന്ന രാജ്യത്തെയും ഏറ്റവും കൂടുതൽ പണവും ആസ്തിയും സമ്പാദിക്കുന്നത് ഏത് രാജ്യത്തെ പൗരന്മാരാണെന്ന് വെളിപ്പെടുത്തുന്നതാണ് ഗാർഹിക സമ്പത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ. വാർഷിക ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് അനുസരിച്ച്, ഗാർഹിക സമ്പത്തിന്‍റെ പട്ടികയിൽ യുഎസും ചൈനയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ, ഇന്ത്യ ഏഴാം സ്ഥാനത്താണ്. ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. ജർമ്മനി, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ. 145.8 ട്രില്യൺ ഡോളറാണ് അമേരിക്കയുടെ ഗാർഹിക സമ്പത്ത്. ചൈനയുടെ ആസ്തി 85.1 ട്രില്യൺ ഡോളറാണ്. ജപ്പാന്റേത് 25.7…
തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചതിനെ തുടർന്ന് അടുത്ത ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കി. രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സ വീട്ടിൽ തന്നെയാണ് നടക്കുക. സാധാരണ കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി ഈ ദിവസങ്ങളിൽ ഓഫീസിൽ എത്തില്ല. വീട്ടിൽ ഇരുന്ന് ഫയലുകൾ നോക്കും. സുപ്രധാന യോഗങ്ങൾ ഓൺലൈനായി നടത്തും. ഇന്നത്തെ മന്ത്രിസഭാ യോഗവും ഓൺലൈനായി നടന്നു.
തിരുവനന്തപുരം: ഡിസംബർ അഞ്ചു മുതൽ നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണർക്ക് ശുപാർശ നൽകും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗവർണറുടെ ചാൻസലർ പദവി നീക്കാൻ ബിൽ കൊണ്ടുവരാനും യോഗത്തിൽ തീരുമാനമായി. പതിനാല് സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഡിസംബർ 5 ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ഓർഡിനൻസിന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇതിനു ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. സഭ സമ്മേളനം തീരുന്ന തീയതി തീരുമാനമായിട്ടില്ല. നയ പ്രഖ്യാപന പ്രസംഗം നീട്ടാനാണ് സാധ്യത.
വാഷിങ്ടൻ: യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ പോളണ്ടിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ റഷ്യൻ മിസൈലുകളെ നേരിടാൻ യുക്രൈൻ അയച്ച മിസൈലുകളെന്നു റിപ്പോർട്ട്. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചതായി പറഞ്ഞ പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി അടിയന്തര വിശദീകരണം തേടി. എന്നാൽ റഷ്യ അയച്ച മിസൈലുകളല്ല പോളണ്ടിൽ പതിച്ചതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം തുടക്കം മുതൽ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, റഷ്യൻ മിസൈലാണ് പോളണ്ടിൽ പതിച്ചെന്ന റിപ്പോർട്ടുകൾ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തള്ളിക്കളഞ്ഞിരുന്നു. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ബൈഡൻ, മിസൈൽ ആക്രമണത്തിന് ശേഷം ഉച്ചകോടിയിൽ പങ്കെടുത്ത നാറ്റോ അംഗരാജ്യങ്ങളിലെയും ജപ്പാനിലെയും നേതാക്കളുമായി അടിയന്തര ചർച്ചകൾ നടത്തി. ഇതിന് പിന്നാലെയാണ് സ്ഫോടനത്തിന് പിന്നിൽ റഷ്യൻ മിസൈലല്ലെന്ന് അദ്ദേഹം പറഞ്ഞത്. പോളണ്ട് പ്രസിഡന്റും ആന്ദ്രേയ് ദൂദയും, പതിച്ചത് റഷ്യൻ മിസൈലാണെന്ന് ഉറപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു. റഷ്യൻ നിർമിത മിസൈലാകാൻ സാധ്യതയുണ്ടെന്നായിരുന്നു പരാമർശം.
തിരുവനന്തപുരം: രാജി സന്നദ്ധത അറിയിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്നത് ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാര്‍ത്തയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിസന്ധിയിലായ സംസ്ഥാന സർക്കാരിനെ രക്ഷിക്കാനായി ഡൽഹിയിൽ നിന്ന് വ്യാജ വാർത്തകൾ നൽകുകയാണെന്നും സതീശൻ പറഞ്ഞു. “ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാര്‍ത്തയാണത്. കത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ സുധാകരന്‍ പരാമര്‍ശം നടത്തിയെന്ന നുണ വരെ അടിച്ചുവിടുകയാണ്. രണ്ടാഴ്ച മുമ്പ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സീതാറാം യെച്ചൂരി ഫോണില്‍ വിളിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചുവെന്ന തെറ്റായ വാര്‍ത്ത ഡല്‍ഹിയില്‍ നിന്ന് വന്നു. പിന്നീട് അതിനെ കുറിച്ച് ഒരു വിവരവുമില്ല. കോണ്‍ഗ്രസ് അധ്യക്ഷന്റെ ഓഫീസില്‍ നിന്ന് തന്നെ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് മനഃപൂര്‍വ്വമായിട്ട് ചെയ്യുന്നതാണ്. പ്രതിക്കൂട്ടിലായ സര്‍ക്കാരിനെ രക്ഷപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം.” സതീശൻ പറഞ്ഞു. “തെറ്റായ വാര്‍ത്തകള്‍ പടച്ചുവിട്ട് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കാന്‍ നോക്കരുത്. ആര്‍എസ്എസിനെ സംബന്ധിച്ചിട്ടുള്ള കെ.സുധാകരന്റെ പ്രസ്താവനയില്‍ താനടക്കമുള്ള നേതാക്കളും ദേശീയ നേതാക്കളും…
തിരുവനന്തപുരം: കഴിഞ്ഞ ദിവസം എൽ.ഡി.എഫ് സംഘടിപ്പിച്ച രാജ്ഭവൻ ധർണയിൽ മുന്നണി കൺവീനർ ഇ.പി ജയരാജന്‍റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് ധർണയിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപി ജയരാജൻ. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഇക്കാര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും മുൻകൂർ അവധി നൽകിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കോവിഡിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. രോഗങ്ങൾ വർദ്ധിച്ചു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങുന്നത്. അലോപ്പതിയും ആയുർവേദവുമൊക്കെയുള്ള ചികിത്സയാണ് ഇപ്പോൾ ചെയുന്നത്.” അദ്ദേഹം പറഞ്ഞു.
താര പ്രചാരകരുടെ പട്ടികയിലില്ല; ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒഴിഞ്ഞ് തരൂര്‍
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ വിട്ടുനിൽക്കുന്നു. കോൺഗ്രസിന്‍റെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് തരൂരിന്റെ ഈ നീക്കം. ഗുജറാത്തിലെ കോൺഗ്രസിന്‍റെ വിദ്യാർത്ഥി വിഭാഗമാണ് തരൂരിനെ പ്രചാരണത്തിന് ക്ഷണിച്ചത്. താൻ പ്രചാരണത്തിന് വരുന്നില്ലെന്ന് അദ്ദേഹം സംഘാടകരെ അറിയിച്ചതായാണ് വിവരം. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂരിനെ ഒതുക്കുകയാണെന്ന ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് കോൺഗ്രസിന്‍റെ നീക്കം.
കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് ഹൈക്കോടയിൽ നിന്നും സ്റ്റേ. കേസിലെ തുടർ നടപടികൾ രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. പെരുമ്പാവൂർ സ്വദേശി നൽകിയ വഞ്ചന കേസിനെതിരായ സണ്ണി ലിയോണിന്റെ ഹർജി പരിഗണിച്ചാണ് കോടതിയുത്തരവ്. സർക്കാരിനോടും ക്രൈംബ്രാഞ്ചിനോടും കോടതി വിശദീകരണവും തേടി. 2019 ഫെബ്രുവരിയിൽ കൊച്ചിയിലെ വാലന്‍റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്ന് കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് സണ്ണി ലിയോണിനെതിരായ കേസ്. ക്രൈംബ്രാഞ്ച് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് താരം കോടതിയിൽ ഹർജി നൽകിയത്. വിശ്വാസ വഞ്ചന നടത്തിയത് സംഘാടകരെന്നാണ് താരത്തിന്‍റെ വാദം. പങ്കെടുക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്മാറിയെന്നും പരിപാടി അവതരിപ്പിക്കാൻ കൊച്ചിയിൽ എത്തിയെങ്കിലും കരാർ പാലിക്കാൻ സംഘടകർക്കായില്ലെന്നും സണ്ണി ലിയോണ്‍ ഹർജിയിൽ ആരോപിക്കുന്നു. സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും അടക്കം മൂന്ന് പേരാണ് ഹർജിക്കാർ. 2019 ലാണ് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിൽ സണ്ണി ലിയോണ്‍ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.
