- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ചെറായി: സമുദ്രങ്ങളിൽ വലിയ ഭീഷണിയായി മാറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശുചീകരിക്കാന്‍ ഡ്രോപ് പ്രോജക്റ്റ് ആരംഭിച്ചു. പ്ലാൻ അറ്റ് എർത്ത് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പദ്ധതി നടപ്പാക്കുന്നത്. ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ന്യൂസ്പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് നിർമ്മിച്ച നെറ്റ് ബാഗ് മുനമ്പം ഹാർബറിലെ തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി കൈമാറി. രണ്ട് ബോട്ടുകളിലായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാൻ അറ്റ് എർത്തിന് കെെമാറി. ഗ്ലോബൽ പബ്ലിക് സ്കൂൾ, രാജഗിരി പബ്ലിക് സ്കൂൾ, ചോയ്സ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ കൈകോർത്തു. വല വീശുമ്പോൾ തൊഴിലാളികൾക്ക് ലഭിക്കുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കരയിൽ എത്തിക്കുന്നതിനാണ് നെറ്റ്ബാഗുകൾ നൽകിയത്. ഒരു മാസമായി മുനമ്പം ആസ്ഥാനമായി പ്രവർത്തിക്കുന്ന 700 ഓളം ബോട്ടുകളുടെ വലയിൽ 11.5 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു മാസം കുടുങ്ങുന്നതായി ബോട്ട് തൊഴിലാളികൾ ചൂണ്ടിക്കാട്ടി. ഗ്ലോബൽ പബ്ലിക് സ്കൂളിലെ സന്തോഷ്, സാജു, സൂരജ് എബ്രഹാം, മുജീബ് മുഹമ്മദ്,…
ബാലി: ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വൂളിംഗ് എയർ ഇവി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഉപയോഗിക്കാൻ ഏകദേശം 300 കാറുകൾ വൂളിംഗ് ബാലിയിലേക്ക് കൊണ്ടുവന്നു. ജി 20 ഉച്ചകോടിയുടെ ലോഗോ ആലേഖനം ചെയ്ത് പ്രത്യേക നിറങ്ങളിലാണ് കാറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് ഇന്തോനേഷ്യൻ വിപണിയിൽ എയർഇവി അവതരിപ്പിച്ചത്. വൂളിംഗ് എയർ ഇവിയുടെ ഇന്ത്യൻ പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമ്മിക്കുക. ഇന്തോനേഷ്യയിൽ പ്രദർശിപ്പിച്ച വാഹനത്തെ അടിസ്ഥാനമാക്കിയാണ് കാർ നിർമ്മിച്ചതെങ്കിലും, ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്തുമെന്ന് കമ്പനി പറയുന്നു.
ജയ്പുർ: രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയുള്ള അജയ് മാക്കൻ രാജിവെച്ചു. സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ ഉൾപ്പോരാണ് രാജി പ്രഖ്യാപനത്തിന് കാരണമെന്നാണ് സൂചന. രാജസ്ഥാനിൽ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഇതേതുടർന്ന് രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയുണ്ടായിരുന്ന മാക്കൻ പാർട്ടിക്കുള്ളിൽ അസ്വസ്ഥനായിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിന്റെ പേര് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പാർട്ടി അധ്യക്ഷനാകില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. കേന്ദ്രനേതൃത്വം ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് ഉറപ്പിക്കുന്ന സമയത്താണ് രാജസ്ഥാനിലെ എംഎൽഎമാർ രാജി ഭീഷണി മുഴക്കുകയും സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തത്. രാജസ്ഥാനിൽ ഹൈക്കമാൻഡ് വിളിച്ചുചേർത്ത കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ എംഎൽഎമാർ പങ്കെടുക്കാതിരുന്നത് അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കൻ ചൂണ്ടിക്കാണിച്ചിരുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ചർച്ചകൾക്കായി ഹൈക്കമാൻഡ് നിരീക്ഷകരായി നിലവിലെ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മാക്കനും എത്തിയപ്പോൾ എം.എൽ.എമാർ തിരിഞ്ഞുനോക്കിയില്ല. ഇവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കാതിരുന്നതാണ് രാജി പ്രഖ്യാപനത്തിലേക്ക് നയിച്ചതെന്ന്…
അഹമ്മദാബാദ്: ഗുജറാത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെയും കുടുംബത്തെയും ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചതിന് തൊട്ടുപിന്നാലെ സൂറത്ത് ഈസ്റ്റിൽ നിന്നുള്ള ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കഞ്ചൻ ജാരിവാല തിരിച്ചെത്തി. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറുന്നുവെന്ന കാഞ്ചൻ ജരിവാലയുടെ പ്രഖ്യാപനം ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്. കഞ്ചൻ ജരിവാലയുടെ പിൻമാറ്റം ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് എഎപി ആരോപിച്ചു. ഇന്നലെ മുതൽ ജരിവാലയെ കാണാനില്ലെന്നും പരാജയഭീതി മൂലമാണ് ബിജെപി സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയതെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചതിന് പിന്നാലെയാണ് കഞ്ചൻ ജരിവാലയുടെ മടങ്ങിവരവ്. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കഞ്ചൻ ജരിവാലയിൽ ബിജെപി സമ്മർദ്ദം ചെലുത്തിയെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നാമനിർദേശ പത്രിക സ്വീകരിച്ചതിന് ശേഷമാണ് ബിജെപി സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയതെന്നും സിസോദിയ ആരോപിച്ചു. എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബിജെപി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് എഎപി ദേശീയ വക്താവും…
കൊച്ചി: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ പി.പി ഷംസിനെ പ്രതിചേർത്ത് സി.ബി.ഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തതായി അറിഞ്ഞിട്ടും ഒളിവിൽ പാർപ്പിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പിയെ കേസിൽ പത്താം പ്രതിയാക്കിയത്. രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ വകുപ്പുതല നടപടി വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. രാജ്കുമാറിനെ ചികിത്സിച്ച അഞ്ച് ഡോക്ടർമാർ, പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറൻസിക് വിദഗ്ധൻ, പീരുമേട് ജയിൽ അധികൃതർ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് സിബിഐ ശുപാർശ ചെയ്തു. ഇടുക്കി മുന്‍ എസ്.പി കെ.ബി വേണുഗോപാലിനെതിരെ നടപടി വേണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. നേരത്തെ രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെ സിബിഐ പ്രതിചേർത്തിരുന്നു. കേസിന്‍റെ രണ്ടാം ഘട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് ഡിവൈഎസ്പിയെ പ്രതിചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
കണ്ണൂര്‍: പാനൂർ വൈദ്യരുപീടികയില്‍ എസ്‌ഡിപിഐയുടേതെന്ന് കരുതി ഒരു യുവാവ് പോര്‍ച്ചുഗലിന്റെ പതാക വലിച്ചുകീറി. ദീപക് എലങ്കാട് എന്നയാളാണ് പതാക കീറിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ലോകകപ്പിനോട് അനുബന്ധിച്ച് ആരാധകർ സ്ഥാപിച്ച പതാകയാണ് നശിപ്പിച്ചത്. കീറിയതിന് ശേഷമാണ് അത് പോര്‍ച്ചുഗലിന്റെ പതാകയാണെന്ന് ദീപക് തിരിച്ചറിഞ്ഞത്. പിന്നാലെ ഇയാളും പോര്‍ച്ചുഗല്‍ ആരാധകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. സംഭവത്തിന്‍റെ വീഡിയോ ചിലർ റെക്കോർഡ് ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് പാനൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.
കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എതിർക്കുന്നവരുടെ പേരിൽ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ കേസിൽ ചോദ്യം ചെയ്യാൻ ഷോണ്‍ ജോർജ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ‘ദിലീപിനെ പൂട്ടണം’ എന്ന വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഷോണ്‍ ജോർജ്ജാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥനായ അമ്മിണി കുട്ടൻ മുമ്പാകെയാണ് ഷോണ്‍ ഹാജരായത്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ പേരുകൾ ഉപയോഗിച്ച് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് കേസ്. വ്യാജ ഗ്രൂപ്പിൽ പേരുള്ളവരിൽ ചിലരുടെ മൊഴി അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയും നടൻ ദിലീപിന്‍റെ സഹോദരനുമായ അനൂപിന്‍റെ ഫോണ്‍ ഫോറൻസിക് പരിശോധന നടത്തിയപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ സ്ക്രീൻഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഷോൺ എന്നയാളുടെ ഫോണിൽ നിന്ന് അനൂപിന്‍റെ ഫോണിലേക്ക് സ്ക്രീൻഷോട്ട് അയച്ചതായി കണ്ടെത്തി.
ബാലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 അധ്യക്ഷനായി ചുമതലയേറ്റു. ബാലിയിൽ നടന്ന ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബർ ഒന്ന് മുതൽ ജി20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ ഔദ്യോഗികമായി ചുമതലയേൽക്കും. ഒരു വർഷത്തേക്കാണ് മോദി പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്. ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര്യ ലഘൂകരണവും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെയുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ ഡിജിറ്റൽ പരിവർത്തനം സഹായകമാകും. 50 രാജ്യങ്ങളിൽ മാത്രമാണ് ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനമുള്ളത്. മിക്ക വികസ്വര രാജ്യങ്ങളിലെയും പൗരൻമാർക്ക് ഒരു തരത്തിലുള്ള ഡിജിറ്റൽ ഐഡന്‍റിറ്റിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. “ജി20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തു എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ കാര്യമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ജി20 മീറ്റിംഗുകൾ സംഘടിപ്പിക്കും. നമ്മൾ ഒരുമിച്ച് ജി20യെ ആഗോള മാറ്റത്തിനുള്ള ഉത്തേജകമാക്കി മാറ്റും. ഇന്ത്യയുടെ ജി20 പ്രസിഡന്‍റ് സ്ഥാനം എല്ലാവരെയും…
കോയമ്പത്തൂര്‍: വീരപ്പന്‍റെ രണ്ട് കൂട്ടാളികൾ 25 വർഷത്തിന് ശേഷം ജയിൽ മോചിതരായി. വീരപ്പന്‍റെ സഹായികളായ പെരുമാൾ, ആണ്ടിയപ്പന്‍ എന്നിവരെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് തിങ്കളാഴ്ചയാണ് വിട്ടയച്ചത്. കൊലക്കേസിൽ പ്രതികൾക്ക് 32 വർഷം കഠിനതടവാണ് വിധിച്ചിരുന്നത്. 25 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയ ശേഷം നല്ല പെരുമാറ്റമാണെന്ന് വിലയിരുത്തിയ ശേഷമാണ് വിട്ടയച്ചത്. 1987 ജൂലൈയിൽ സത്യമംഗലം-അന്തിയൂർ റോഡിൽ ഗുണ്ടേരിപ്പള്ളം അണയ്ക്ക് സമീപം റേഞ്ചർ ചിദംബരനാഥൻ ഉൾപ്പെടെ മൂന്ന് വനപാലകരെ വീരപ്പൻ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. മേട്ടൂർ കരുമലൈകൂടല്‍ സ്വദേശികളായ മാതയ്യന്‍, പെരുമാൾ, ആണ്ടിയപ്പന്‍ എന്നിവരാണ് ഈ കേസിൽ ശിക്ഷിക്കപ്പെട്ടത്. ഇവരിൽ വീരപ്പന്‍റെ സഹോദരൻ മാതയ്യന്‍ മെയ് മാസത്തിൽ സേലത്ത് ചികിത്സയിലിരിക്കെ മരിച്ചു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്കൊപ്പം ഇവരെയും മോചിപ്പിക്കാൻ സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇത് ഗവർണർ അംഗീകരിക്കുകയും മോചനത്തിന് വഴിയൊരുങ്ങുകയും ചെയ്തു.
ഫ്‌ളോറിഡ: നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസിന്റെ ഭാഗമായി ആർട്ടെമിസ്-1 അതിന്റെ ആദ്യ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. നവംബർ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണ സമുച്ചയത്തിൽ നിന്നാണ് വിക്ഷേപണം നടന്നത്. ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് മനുഷ്യരെ അയയ്ക്കാൻ രൂപകൽപ്പന ചെയ്ത ഓറിയോൺ ബഹിരാകാശ പേടകം ബഹിരാകാശ വിക്ഷേപണ സംവിധാന റോക്കറ്റിലാണ് വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞ് എട്ട് മിനിറ്റിന് ശേഷം, കോർ സ്റ്റേജ് എഞ്ചിനുകൾ ഓഫ് ചെയ്ത് റോക്കറ്റിൽ നിന്ന് വേർപെട്ടു. ഇതോടെ, ഓറിയോൺ ബഹിരാകാശ പേടകം ഇന്ററിം ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജിൽ (ഐസിപിഎസ്) പ്രവേശിച്ചു. ഓറിയോൺ പേടകത്തിന്റെ നാല് സോളാര്‍ പാനലുകളും നിവര്‍ത്തി. നേരത്തെ, എഞ്ചിൻ തകരാർ കാരണം ആർട്ടെമിസ് -1 വിക്ഷേപണം നിരവധി തവണ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായതിന് ശേഷം എസ്എൽഎസ് റോക്കറ്റും ബഹിരാകാശ പേടകവും കഴിഞ്ഞയാഴ്ച വിക്ഷേപണ പാഡിലേക്ക് കൊണ്ടുവന്നു. നവംബർ 14നാണ് വിക്ഷേപണം നടക്കേണ്ടിയിരുന്നത്. എന്നാൽ, ചുഴലിക്കാറ്റ്…
