- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ലാഹോർ: പാകിസ്ഥാനിൽ നിന്നുള്ള ലിയാഖത്ത് അലിയും ഷുമൈലയും പ്രണയത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ്. 70 കാരനായ അലിയും 19 കാരിയായ ഷുമൈലയും 4 മാസം മുമ്പാണ് വിവാഹിതരായത്. യൂട്യൂബർ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയകഥ പങ്കുവച്ചത്. ലാഹോറിൽ പ്രഭാത സവാരിക്കിടെയാണ് ഇവർ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തത്. ഒരു മൂളിപ്പാട്ടാണ് ഇതിന് കാരണമായത്. ഷുമൈലയുടെ പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എപ്പോഴും മൂളിപ്പാട്ട് പാടുമായിരുന്നു. ഈ പാട്ടുകളിലൊന്ന് ഷുമൈലയുടെ ഹൃദയം കീഴടക്കിയെന്നും അങ്ങനെ പ്രണയത്തിലായെന്നും അവർ പറയുന്നു. പ്രണയത്തിന് പ്രായമോ മതമോ ഇല്ല. പ്രണയം മാത്രമേ ഉള്ളൂ. തങ്ങളുടെ പ്രണയത്തിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നും എന്നാൽ അവരെ ബോധ്യപ്പെടുത്തിയെന്നും ഷുമൈല പറയുന്നു. ഇവർ ഇപ്പോൾ ലാഹോറിലാണ് താമസിക്കുന്നത്.
സോൾ: കിം ജോങ് ഉന്നിന്‍റെ ഉത്തര കൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. യുഎസിന്റെ താക്കീതിനെ അവഗണിച്ചാണിത്. കിഴക്കൻ തീരത്തെ വോൻസാൻ മേഖലയിൽ നിന്ന് പ്രാദേശിക സമയം രാവിലെ 10.48നാണ് മിസൈൽ വിക്ഷേപിച്ചത്. കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള സമുദ്രത്തിലാണ് ഇത് പതിച്ചത്. ആണവ മിസൈൽ വിക്ഷേപണത്തിന് സമാനമായ പരീക്ഷണം നടത്തിയെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. എട്ട് ദിവസത്തിനിടെ ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. വിക്ഷേപണത്തെ അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ അപലപിച്ചു. അടുത്തിടെ കംബോഡിയയിൽ നടന്ന ത്രിരാഷ്ട്ര ഉച്ചകോടിയിൽ, യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ആണവ പിന്തുണ ഉൾപ്പെടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇത്തരം നടപടികളിൽ അമേരിക്ക ദുഃഖിക്കേണ്ടി വരുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം നടന്നത്. അഞ്ച് വർഷത്തിന് ശേഷം ആണവായുധ പരീക്ഷണത്തിന് ഉത്തര കൊറിയ തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മിസൈൽ വിക്ഷേപണം. ദക്ഷിണ…
തിരുവനന്തപുരം: ഗവർണർ വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി സി.പി.എം. ഘടകകക്ഷികളായ മുസ്ലിം ലീഗും ആർഎസ്പിയും ഗവർണറുടെ നിലപാട് തള്ളിപ്പറഞ്ഞിട്ടും കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ട്. സംസ്ഥാനത്തിന്‍റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി പറയുന്നു. ഒക്ടോബർ 29,30, 31 തീയതികളിൽ ചേർന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച രാഷ്ട്രീയ രേഖയിൽ ഗവർണറുടെ നിലപാടും യു.ഡി.എഫിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും പ്രതിപാദിക്കുന്നു. ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനും പ്രവർത്തകർ ബിജെപിയിലേക്ക് പോകുന്നത് തടയാനും ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുമുള്ള ശ്രമമായാണ് ഭാരത് ജോഡോ യാത്രയെ കാണാൻ കഴിയുകയെന്ന് കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖയിൽ പറയുന്നു.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ന്‍റെ രണ്ടാം ഭാഗം സഹിക്കാനാവില്ലെന്ന് നടനും നിരൂപകനുമായ കമാൽ ആർ ഖാൻ. സോണി ടിവിയിലെ സിഐഡി സീരിയൽ ദൃശ്യത്തേക്കാൾ മികച്ചതാണെന്നും കെആർകെ അഭിപ്രായപ്പെട്ടു. ദൃശ്യം 2 വിന്‍റെ ഹിന്ദി പതിപ്പ് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് കെആർകെയുടെ പ്രതികരണം. ‘ഈ മലയാളം ദൃശ്യം വളരെ ദാരുണമായ ഒരു സിനിമയാണ്. വളരെ വിരസമായ സിനിമയാണ്. സോണിയിലെ സിഐഡി സീരിയൽ അതിനേക്കാൾ 100 മടങ്ങ് മികച്ചതാണ്. ഞാൻ ഇതിന് ഒരു സ്റ്റാർ റേറ്റിംഗ് മാത്രമേ നൽകൂ’ ആളുകൾക്ക് അവസാന മുപ്പത് മിനിറ്റ് ഇഷ്ടപ്പെട്ടേക്കാം. കാരണം നായകന്‍റെ കുടുംബത്തെ പോലീസ് ഉപദ്രവിക്കുന്നു. എല്ലാ പോലീസുകാരും അങ്ങനെ ചെയ്യില്ല. അതിനാൽ, പൊതുജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന അത്തരം രംഗങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇനി നമ്പർ സേവ് ചെയ്തില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്ന് അറിയാം; പുതിയ നീക്കവുമായി ട്രായ്
അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ എടുക്കാൻ പലർക്കും മടിയാണ്. മിക്ക ആളുകളും ഇതിനുള്ള പരിഹാരമായി ‘ട്രൂകോളർ’ പോലുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നു. പൂർണ്ണമായും സുരക്ഷിതമല്ലാത്തതോ 100 ശതമാനം കൃത്യത ഇല്ലാത്തതോ ആയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതും പ്രശ്നങ്ങൾക്ക് കാരണമാകും. ഇപ്പോൾ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമായി എത്തുകയാണ്. ഫോണിലേക്ക് വിളിക്കുമ്പോൾ വിളിച്ചയാളുടെ പേര് സ്ക്രീനിൽ തെളിയുന്ന തരത്തിൽ ക്രമീകരണങ്ങൾ നടത്താൻ ട്രായ് പദ്ധതിയിടുന്നു. ടെലികോം ഓപ്പറേറ്റർമാരുടെ കൈവശമുള്ള കെവൈസി രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. കെവൈസി രേഖകൾ പരിശോധിക്കുന്നതിലൂടെ സേവന ദാതാക്കൾ ഈ പ്രക്രിയ ശരിയായി ചെയ്തിട്ടുണ്ടോ എന്ന് അധികൃതർക്ക് സ്ഥിരീകരിക്കാനും കഴിയും. വ്യാജ ഫോൺ കണക്ഷനുകളുടെ വ്യാപനവും ഒരു പരിധി വരെ തടയാൻ കഴിയും. വാട്ട്സ്ആപ്പ് പോലുള്ള മെസഞ്ചറുകളിലും ഇതേ രീതി നടപ്പിലാക്കിയേക്കും. ട്രായ് നീക്കം വിജയകരമായി നടപ്പാക്കിയാൽ നമ്പർ സേവ് ചെയ്തില്ലെങ്കിൽ പോലും ആരാണ് വിളിക്കുന്നതെന്ന് അറിയാൻ കഴിയും. അനാവശ്യ സ്പാം കോളുകൾ ഒഴിവാക്കാൻ…
തിരുവനന്തപുരം: ശബരിമലയിൽ എല്ലാവർക്കും പ്രവേശനം അനുവദിച്ചുവെന്ന കോടതി വിധി ഉദ്ധരിച്ച് പൊലീസ്. ശബരിമല ഡ്യൂട്ടിക്കിടെ പൊലീസിന് നൽകിയ കൈപ്പുസ്തകത്തിലാണ് പരാമർശം. പിന്നാലെ എതിർപ്പുമായി ബിജെപി രംഗത്തെത്തി. ഇതിന് പിന്നാലെ കൈപ്പുസ്തകം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. എല്ലാവരേയും ശബരിമലയിൽ കയറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് പറഞ്ഞ അദ്ദേഹം കോടതി നിർദേശമനുസരിച്ചായിരിക്കും തീരുമാനങ്ങൾ എടുക്കുകയെന്നും പറഞ്ഞു. പരാമർശത്തിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിയനുസരിച്ച് എല്ലാവർക്കും പ്രവേശനമുണ്ട് എന്നതാണ് ആദ്യത്തെ വാചകം. സർക്കാർ എന്തെങ്കിലും ഉദ്ദേശിച്ചാണ് നീങ്ങുന്നതെങ്കിൽ അത് മുളയിലെ നുള്ളുന്നതാണ് നല്ലതെന്ന് സുരേന്ദ്രൻ പറഞ്ഞു.
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ലഭിക്കുന്ന ജനപിന്തുണ പാർട്ടി പരിശോധിക്കണമെന്നും കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ സി.പി.എം നേതാക്കൾ യാത്രയെ രൂക്ഷമായി വിമർശിച്ച സാഹചര്യത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് യാത്രയ്ക്ക് ലഭിക്കുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. ‘മതേതര പ്രതിപക്ഷ പാർട്ടികൾ: സമീപകാല സംഭവവികാസങ്ങൾ’ എന്ന തലക്കെട്ടിലുള്ള രാഷ്ട്രീയ രേഖയിൽ പരാമർശിച്ചിരിക്കുന്ന ഉള്ളടക്കത്തിലാണ് ഭാരത് ജോഡോ യാത്രയെ പ്രകീർത്തിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ ശ്രീനഗർ വരെ 150 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് തുടക്കമിട്ടു. ഇത് വലിയ തോതിലുള്ള പ്രതികരണത്തിന് കാരണമായി – പ്രത്യേകിച്ച് തെക്കൻ സംസ്ഥാനങ്ങളിൽ. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ പ്രവേശിക്കുമ്പോൾ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. കോൺഗ്രസിലെ ആഭ്യന്തര അസ്വസ്ഥതകളും നിരവധി നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയതുമായ പശ്ചാത്തലത്തിൽ, പാർട്ടിയെ ഒന്നിപ്പിക്കാനും…
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എയ്ക്കെതിരെ തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ഫ്ലക്സ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് ശുപാർശ തേടി ഷാഫി എഴുതിയ കത്ത് ഫ്ലക്സ് ബോർഡിലും നോട്ടീസ് ബോർഡിലും ഒട്ടിച്ചിട്ടുണ്ട്. കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് ഇന്ന് കോർപ്പറേഷനിൽ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് ഈ നീക്കം. “എന്താണ് ഷാഫി.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു..” എന്ന വാചകത്തോടൊപ്പമാണ് ഷാഫി പറമ്പിലിന്‍റെ ലെറ്റർ പാഡിൽ തയ്യാറാക്കിയ കത്ത് ഫ്ലെക്സ് ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. അതിനു താഴെ “ഉപദേശം കൊള്ളാം വർമ്മ സാറെ, പക്ഷേ…” എന്ന വാചകവും ഉണ്ട്. “ചാണ്ടി സാറെ ജോലി കൊടുക്കണം” എന്ന വാചകത്തിനൊപ്പമാണ് കത്ത്. ഷാഫി പറമ്പിലിന്‍റെ ഒപ്പോടുകൂടിയ 2011 ഓഗസ്റ്റ് 25ആം തീയതിയിലേതാണ് കത്ത്. വർഷങ്ങളായി കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും രാഷ്ട്രീയ കേസുകൾ പ്രത്യേകിച്ച് സാമ്പത്തിക നേട്ടങ്ങളൊന്നുമില്ലാതെ പാർട്ടി താൽപര്യത്തിൽ വാദിക്കുന്ന വക്കീലാണ് ബിജു. പാഠപുസ്തക സമരം ഉൾപ്പെടെയുള്ള കേസുകളിൽ കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും…
തിരുവനന്തപുരം: തിരുവനന്തപുരം ഈഞ്ചക്കലിനടുത്ത് ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. മൂന്ന് മാസത്തിനകം അനധികൃത നിർമ്മാണം ക്രമപ്പെടുത്തിയില്ലെങ്കിൽ പൊളിച്ചുനീക്കാൻ ഉത്തരവിൽ പറയുന്നു. എന്നാൽ, വിധി വന്ന് ഒരു മാസം കഴിഞ്ഞിട്ടും കെട്ടിടം ക്രമപ്പെടുത്താൻ ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. അനുമതിയില്ലാതെ കെട്ടിടം പണി അറിഞ്ഞിട്ടില്ലെന്നാണ് നഗരസഭയുടെ നിലപാട്. ഐ.എൻ.ടി.യു.സിയുടെ തന്നെ നേതാവായ അടുമൻകാട് വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓംബുഡ്സ്മാന്‍റെ വിധി. വിധിക്ക് മുമ്പ് ഓംബുഡ്സ്മാൻ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിച്ചിരുന്നു. തുടർന്ന് കെട്ടിടത്തിന്‍റെ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോർപ്പറേഷൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കോർപ്പറേഷൻ എഞ്ചിനിയറെ കൊണ്ട് പരിശോധിപ്പിച്ച ശേഷം കെട്ടിടത്തിനാവശ്യമായ ഒരു വകുപ്പുകളുടേയും എൻ.ഒ.സി. ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് നൽകി. ഇത് കണക്കിലെടുത്താണ് ഓംബുഡ്സ്മാന്‍റെ ഉത്തരവ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ലാൻഡിംഗ് ഏരിയയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിയമം അനുസരിച്ച് പ്രദേശത്ത് രണ്ട് നിലക്കപ്പുറം ഒരു കെട്ടിടവും നിർമ്മിക്കാൻ പാടില്ല. കെട്ടിടം നിർമ്മിക്കാൻ എയർപോർട്ട് അതോറിറ്റിയുടെയും…
വാഷിങ്ടണ്‍: യു.എസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി. ഇടക്കാല തിരഞ്ഞെടുപ്പിൽ, 435 സീറ്റുകളുള്ള ജനപ്രതിനിധി സഭയിൽ 218 ലധികം സീറ്റുകൾ റിപ്പബ്ലിക്കൻമാർ നേടി. അതേസമയം, ഉപരിസഭയായ സെനറ്റിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി അധോസഭയായ ജനപ്രതിനിധി സഭയിൽ നേരിയ ഭൂരിപക്ഷത്തിൽ ആണ് വിജയിച്ചത്. റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപ് 2024 ലെ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വിജയം. പണപ്പെരുപ്പവും തെറ്റായ ഭരണപരിഷ്‌കാരങ്ങളും ജോ ബൈഡന്‍റെ ജനപ്രീതിയെ ബാധിച്ചതായാണ് റിപ്പോർട്ട്. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾ 50 സീറ്റുകൾ നേടിയതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടി 49 സീറ്റുകൾ നേടി. എന്നിരുന്നാലും, നിരവധി നിർണായക തീരുമാനങ്ങളും ബില്ലുകളും ജനപ്രതിനിധി സഭയിലൂടെ കടന്നുകിട്ടുക ബൈഡന് വെല്ലുവിളിയാകും.
