Author: News Desk

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണ കേസിലെ നാലാം പ്രതിയായ നവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 19ന് പുറപ്പെടുവിക്കും. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നവ്യ ആക്രമണത്തിലെ പ്രധാന കണ്ണിയാണെന്നും, ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂട്ടർ ഹരീഷ് വാദിച്ചു. സ്‌കൂട്ടറും സ്ഫോടക വസ്‌തുവും എത്തിച്ച് നൽകിയ നവ്യയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കേസിൽ നവ്യയുടെ പങ്ക് സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. അവ്യക്തമായ ക്യാമറ ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചതെന്നും നവ്യ ഉപയോഗിച്ച സ്കൂട്ടർ മറ്റൊന്നാണെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മൃദുൽ ജോൺ പറഞ്ഞു. എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ ഒന്നാം പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്‍റെ സുഹൃത്താണ് നവ്യ. നവ്യ നൽകിയ സ്കൂട്ടറിലാണ് ജിതിൻ ആക്രമണത്തിന് എത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം. ജൂൺ 30ന് രാത്രി 11.25 ഓടെയാണ് എ.കെ.ജി സെന്‍ററിന്‍റെ പ്രധാന…

Read More

തിരുവനന്തപുരം: പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി, യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിച്ച് സര്‍വകലാശാല നിയമനങ്ങൾ നടത്തിയ സി.പി.എമ്മിന്റെ അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കുമേറ്റ കനത്ത പ്രഹരമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. “മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ, കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്നും റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നുമുള്ള കോടതി വിധി സ്വാഗതാര്‍ഹമാണ്. സ്വജനപക്ഷപാതം ബോധ്യപ്പെട്ട ഗവര്‍ണർ പ്രിയയുടെ നിയമനത്തിനെതിരെ പ്രതികരിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ച് പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് പരസ്യ പിന്തുണയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും നൽകിയത്. ഓര്‍ഡിന്‍സിലൂടെയും ബില്ലിലൂടെയും വൈസ് ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്ന് എടുത്ത് കളയാനുള്ള സർക്കാർ നീക്കം പിന്‍വാതില്‍ നിയമനങ്ങളിലൂടെ സഖാക്കളുടെ ബന്ധുമിത്രാദികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനാണ്”, സുധാകരൻ പറഞ്ഞു. “എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തൊഴില്‍ നയത്തിന്റെ പ്രഥമ ഉദാഹരണമാണ് പ്രിയയുടെ നിയമനം. കെ.ടി.യു, കുഫോസ് വിസി നിയമനങ്ങൾ റദ്ദാക്കിയ കോടതി നടപടിയും സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ തുറന്ന് കാട്ടുന്നതായിരുന്നു.…

Read More

മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ തന്നെയാണ് ‘പൊൻപുലരികൾ പോരുന്നേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ സംഗീതം ഷാൻ റഹ്മാനും വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്തുമാണ്. ചിത്രം നവംബർ 25ന് തിയേറ്ററുകളിലെത്തും.  നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘ഖൽബിലെ ഹൂറി’ എന്ന ഗാനവും ഉണ്ണി മുകുന്ദനാണ് ആലപിച്ചത്. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.  നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ പ്രവാസിയായ ‘ഷെഫീഖ്’ എന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷെഫീഖിന്‍റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുമെന്ന് ഉണ്ണി മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നു.

Read More

കണ്ണൂർ: കണ്ണൂർ സർവകലാശാല അസോ. പ്രൊഫസറാകാൻ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. പ്രിയയുടെ നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ല എന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, നിയമനം പുനഃപരിശോധിക്കണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. പ്രിയയുടെ സേവന കാലവും പ്രവൃത്തി പരിചയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടർച്ചയായ രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കേസിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. പ്രിയ വർഗീസിന് അസോ. പ്രൊഫസറാകാൻ മതിയായ യോഗ്യത​യില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും ഉത്തരവിട്ടു. എൻ.എസ്.എസ് കോ-ഓർഡിനേറ്ററായുള്ള കാലയളവ് അധ്യാപനമായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്റ്റുഡന്റ് സർവീസ് ഡയറക്ടറായ കാലയളവും അധ്യാപന പരിചയമല്ല. ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടർ പദവി അധ്യാപന പദവിയല്ല. അസി. പ്രൊഫസർ തസ്തികയിൽ…

Read More

തൊടുപുഴ: ഇടുക്കി ജില്ലയിൽ 28ന് യുഡിഎഫ് ഹർത്താൽ. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, നിർമാണ നിരോധനം പിൻവലിക്കുക, ബഫർസോൺ പരിധി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്.

Read More

നടി തമന്ന വിവാഹിതയാവുന്നു എന്നും ബിസിനസുകാരനാണ് വരനെന്നും കഴിഞ്ഞ ഏതാനും ദിനങ്ങളായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം ചർച്ചകളെയും വാർത്തകളെയുമെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തമന്ന. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. ബിസിനസുകാരനായ എന്റെ ഭർത്താവ് എന്ന തലക്കെട്ടോടെയുള്ള ഒരു വീഡിയോ ആണ് തമന്ന പോസ്റ്റ് ചെയ്തത്. പുരുഷ വേഷത്തിലുള്ള തമന്ന തന്നെയാണ് വീഡിയോയിലുള്ളത്. എല്ലാവരും ചേർന്ന് എന്റെ ജീവിതത്തിന് തിരക്കഥയെഴുതുന്നു എന്ന തരത്തിൽ ഹാഷ്ടാ​ഗും അവർ ഒപ്പം ചേർത്തിട്ടുണ്ട്. വിവാഹ വാർത്തകളെയെല്ലാം പരിഹസിക്കുകയാണ് ഈ വീഡിയോയിലൂടെ തമന്ന. മുംബൈ സ്വദേശിയായ ബിസിനസുകാരനുമായി തമന്നയുടെ വിവാ​ഹം നടക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്ത. എന്നാൽ വിവാഹം കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്ന് ഒരു ദേശീയ മാധ്യമത്തോട് തമന്ന പ്രതികരിച്ചിരുന്നു. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കിയിരുന്നു.

Read More

ബ്രഹ്മാണ്ഡ സിനിമകളുടെ ആരവവും ബഹളങ്ങളുമില്ലാതെ തിയറ്ററുകളിലെത്തി കൊടുങ്കാറ്റായി മാറിയ റിഷഭ് ഷെട്ടിയുടെ കന്നഡ ചിത്രം ‘കാന്താര’ നവംബർ 24ന് ആമസോൺ പ്രൈമിലെത്തും. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി എത്തിയ സിനിമ ലോകം മുഴുവൻ തരംഗമായി മാറിയിരുന്നു. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും സൂപ്പർ ഹിറ്റായി മാറി. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read More

തുർക്കി: തുർക്കിയിലെ മതനേതാവും പ്രസംഗകനും എഴുത്തുകാരനുമായ അദ്നാന്‍ ഒക്തറിനെ കോടതി 8,658 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ആരാധനാ ഗ്രൂപ്പിലെ അംഗങ്ങളുടെ ലൈംഗികാതിക്രമം അടക്കമുള്ള ആരോപണങ്ങളിലെ പുനര്‍വിചാരണയിലാണ് ഇസ്താംബൂളിലെ കോടതി വിധി പറഞ്ഞത്. ലൈംഗിക പീഡനം, ബ്ലാക്മെയിൽ, സാമ്പത്തിക തട്ടിപ്പ്, ചാരവൃത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഒക്തർ ശിക്ഷിക്കപ്പെട്ടത്. ഹാറൂണ്‍ യഹ്യ എന്ന പേരില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള വ്യക്തിയാണ് അദ്നാന്‍ ഒക്തര്‍. 1075 വര്‍ഷത്തേക്കായിരുന്നു മുൻപ് ഒക്തറിനെ ശിക്ഷയ്ക്ക് വിധിച്ചത്. ഒക്തറിനെ പിന്തുടർന്ന് അയാളുടെ ശൃംഖലയുടെ ഭാഗമായ, കുറ്റാരോപിതരായ 236 പേര്‍ക്കൊപ്പം നടന്ന വിചാരണയിലായിരുന്നു ഇത്. അദ്നാൻ ഒക്തറിന് വ്യക്തിപരമായ കുറ്റത്തിന് 891 വർഷവും അനുയായികൾ ചെയ്ത കുറ്റത്തിന് ശേഷിക്കുന്ന വർഷവും തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സ്വന്തം ചാനലിലെ പ്രസംഗങ്ങളുടെ പേരിൽ ഒക്തര്‍ തുർക്കിയിൽ പ്രശസ്തനാണ്. ഒക്തറിനെ മിക്കപ്പോഴും കാണാന്‍ സാധിച്ചിരുന്നത് പൂച്ചക്കുട്ടികള്‍ എന്ന ഓമനപ്പേരില്‍ ഒക്തര്‍ വിളിച്ചിരുന്ന യുവതികളുടെ വലയത്തിനുള്ളിലായിരുന്നു. ഒക്തര്‍ മതപരമായും രാഷ്ട്രീയപരമായും…

Read More

മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. 2016 മുതൽ മെറ്റയിൽ പ്രവർത്തിക്കുകയാണ് സന്ധ്യ ദേവനാഥൻ. 2023 ജനുവരി 1ന് പുതിയ ചുമതല ഏറ്റെടുക്കും. മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡന്റ് ആയും സന്ധ്യ ദേവനാഥൻ പ്രവർത്തിക്കും. മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം. നേരത്തെ വാട്സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസും രാജിവച്ചിരുന്നു. മെറ്റയുടെ പബ്ലിക് പോളിസി ഡയറക്ടർ രാജീവ് അഗർവാളും കമ്പനി വിട്ടു. മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്റെ രാജിക്ക് പിന്നാലെയാണ് ഇരുവരും പടിയിറങ്ങിയത്. നിലവിലെ  വാട്സാപ്പ് പബ്ലിക് പോളിസി മേധാവി ശിവ്നാഥ് തുക്രാൽ മെറ്റ പോളിസി മേധാവിയാകും. ഇന്ത്യയിൽ വാട്സാപ്പിനെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ആളാണ് അഭിജിത് ബോസ് എന്ന് വാട്സാപ്പ് മേധാവി വിൽ കാത്കാർട്ട് പ്രതികരിച്ചിരുന്നു.

Read More

ദോഹ: ഖത്തറിന്‍റെയും അവിടുത്തെ ജനങ്ങളുടെയും കഥ പറയുന്ന ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ ഖത്തർ പ്ലസ് (ക്യുഎംസി) ഖത്തർ മീഡിയ കോർപ്പറേഷൻ ആരംഭിച്ചു. ഈ പ്ലാറ്റ്ഫോം രാജ്യത്തിന്‍റെ ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും വെളിച്ചം വീശും. പ്രാദേശിക വാർത്തകൾ, കായികം, സംസ്കാരം തുടങ്ങിയ വിഷയങ്ങളുടെ വിശദമായ കവറേജ് ഖത്തർ പ്ലസ് അവതരിപ്പിക്കും. ലോകകപ്പിലേക്ക് എങ്ങനെയാണ്‌ ഖത്തർ ആളുകളെ സ്വാഗതം ചെയ്യുന്നതെന്ന വീഡിയോ സോഷ്യൽ മീഡിയയിലെ ഒരു ലോഞ്ച് വീഡിയോയിൽ കാണിച്ചു. സംസ്കാരങ്ങളെയും ആളുകളെയും ഖത്തർ എങ്ങനെ ഒരുമിച്ച് കൊണ്ടുവരുന്നു എന്നതിനെക്കുറിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങളും വീഡിയോയിലുണ്ട്.

Read More