Author: News Desk

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന ഗാർഹിക എൽപിജി സിലിണ്ടറുകളിൽ മൂന്നു മാസത്തിനകം ക്യുആർ കോഡ് സ്ഥാപിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇത് സംബന്ധിച്ച കേന്ദ്ര സർക്കാർ നീക്കം വെളിപ്പെടുത്തിയത്. ഗ്യാസ് വിതരണത്തിലെ സുതാര്യത ഉറപ്പാക്കാനും അ‌ളവ് സംബന്ധിച്ച പരാതികൾ കുറയ്ക്കാനും വിതരണം കാര്യക്ഷമമായി നിരീക്ഷിക്കാനും ഇതുവഴി സാധിക്കും എന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന എൽപിജി സിലിണ്ടറുകളിൽ ക്യുആർ കോഡ് ഒട്ടിയ്ക്കാനും പുതിയതായി നിർമിക്കുന്ന സിലിണ്ടറുകളിൽ വെൽഡ് ചെയ്ത് സ്ഥാപിക്കാനുമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എല്ലാ സിലിണ്ടറുകളിലും ക്യുആർ കോഡ് എത്തുന്നതോടെ രാജ്യത്തെ പാചകവാതക വിതരണത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ആകും എന്നാണ് കരുതപ്പെടുന്നത്.

Read More

എറണാകുളം: യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നുമുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്കറിയയുടെ ഹർജി അംഗീകരിച്ച് ഹൈക്കോടതി. പ്രിയയ്ക്ക് അധ്യാപന യോഗ്യതയില്ലെന്നും അതിനാൽ നിയമനപ്പട്ടിക പുനഃപരിശോധിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോ.പ്രൊഫസറായി നിയമിച്ച നടപടി യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുള്ള അക്കാദമിക യോഗ്യത പ്രിയയ്ക്ക് ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രിയയുടെ യോഗ്യതകൾ എല്ലാം അക്കാദമികമായി കണക്കാക്കാനാവില്ല. എൻഎസ്എസ് കോഡിനേറ്റർ പദവി അധ്യാപന പരിചയമായി കണക്കാക്കാനാവില്ല. പി.എച്ച്ഡി ഗവേഷണം ഫെല്ലോഷിപ്പോടെയാണ് നടത്തിയത്. ഈ സമയത്ത് ഡെപ്യൂട്ടേഷനിലാണെന്നും ഇക്കാലയളവിൽ അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ക്രൂട്ടിനി കമ്മിറ്റി ഇവ എങ്ങനെയാണ് അധ്യാപന പരിചയമായി കണക്കാക്കിയത് എന്ന് കോടതി ചോദിച്ചു. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ടത് എട്ടുവർഷത്തെ അധ്യാപന പരിചയമാണ്. ഗവേഷണ കാലഘട്ടം അധ്യാപന പരിചയം ആകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Read More

ചെന്നൈ: ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ച് തമിഴ്‌നാട് പുതുക്കോട്ടയില്‍ ജനക്കൂട്ടം ക്രൂരമായി മർദിച്ച പത്ത് വയസ്സുകാരി മരിച്ചു. കടലൂര്‍ സ്വദേശിനി കർപ്പകാംബാൾ ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സത്യനാരായണ സ്വാമി (48), ഭാര്യ ലില്ലി പുഷ്പ (38), മൂന്ന് ആൺമക്കള്‍, മകൾ കർപ്പകാംബാൾ എന്നിവരെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മോഷണ ശേഷം ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത് എന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ഗണേഷ് നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണം സംബന്ധിച്ചും പൊലീസ് കേസെടുത്തു.

Read More

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. ശിഖ മനോജാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അര്‍ജുന്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കരിക്കിന്‍റെ ഹിറ്റ് വെബ് സീരീസായ തേരാപാരയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന അര്‍ജുന്‍ പിന്നീട് കരിക്കിലെ സജീവ സാന്നിദ്ധ്യമായി മാറി. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും അര്‍ജുന്‍ മുന്‍പ് പങ്കുവെച്ചിരുന്നു. സിനിമാ ലോകത്തെ പ്രമുഖര്‍ അര്‍ജുനും ശിഖയ്ക്കും ആശംസകള്‍ നേര്‍ന്നു.

Read More

മോഹൻലാലിനെ നായകനാക്കി കന്നട സംവിധായകൻ നന്ദ കിഷോർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’. മലയാളം-തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമ, കന്നട,തമിഴ്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിൽ മോഹൻലാലിനൊപ്പം തെന്നിന്ത്യൻ യുവതാരം വിജയ് ദേവരകൊണ്ടയും പ്രധാനവേഷത്തിലെത്തുന്നു എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മോഹൻലാലിന്റെ മകന്റെ വേഷത്തിലാണ് വിജയ് ദേവരകൊണ്ട എത്തുന്നതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സംവിധായകൻ നന്ദ കിഷോർ വിജയുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പീരിയഡ് ആക്ഷൻ ഡ്രാമയായ ‘വൃഷഭ’യുടെ ചിത്രീകരണം 2023 ൽ ആരംഭിക്കും. ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകുന്ന, അച്ഛൻ-മകൻ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണെന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവരാണ് സിനിമയുടെ നിർമ്മാതാക്കൾ.

Read More

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോ.പ്രൊഫസറായി നിയമിച്ച നടപടി യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ഹൈക്കോടതി. പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്ന് കോടതി കണ്ടെത്തി. യുജിസി നിബന്ധനകൾക്ക് അപ്പുറം കടക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്കറിയ ആണ് ഹൈക്കോടതിയെ സമീപിച്ചത്. അധ്യാപകര്‍ സമൂഹത്തിന് മാതൃകയാകണമെന്നും അവര്‍ രാഷ്ട്ര നിര്‍മാതാക്കളാണെന്നും ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഹൈക്കോടതി പറഞ്ഞു. മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്‍എസ്എസ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചത് അധ്യാപന പരിചയമായി കണക്കാക്കാനാവുമോ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. എന്‍എസ്എസില്‍ കുഴിവെട്ടിയാല്‍ അധ്യാപന പരിചയമാവുമോ എന്ന രീതിയിലായിരുന്നു കോടതിയുടെ പരമാര്‍ശം എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കോടതിയുടെ ഈ…

Read More

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന വിഷയം പരിഗണിക്കവേ നാഷണൽ സർവീസ് സ്കീമിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുഴിവെട്ട് പരാമര്‍ശം നടത്തിയതായി ഓർമ്മയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എൻ.എസ്.എസിന്‍റെ പ്രകടനത്തെ മോശമായി കണ്ടിട്ടില്ല. കുഴിവെട്ട് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും ജസ്റ്റിസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രിയ വർഗീസിനെ കോടതി രൂക്ഷമായി വിമർശിച്ചത്. എൻ.എസ്.എസ് കോർഡിനേറ്റർ എന്ന നിലയിൽ കുഴിവെട്ടിയത് അധ്യാപന അനുഭവമായി കണക്കാക്കാമോ എന്ന് കോടതി ചോദിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. എൻ.എസ്.എസിന്‍റെ പ്രവർത്തനത്തെ അവഹേളിച്ച കോടതിയുടെ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. എൻ.എസ്.എസിന്‍റെ കോർഡിനേറ്ററായി പ്രവർത്തിച്ചത് എങ്ങനെ അധ്യാപന അനുഭവമായി കണക്കാക്കുമെന്ന് കോടതി ചോദിച്ചു. ഡെപ്യൂട്ടേഷന്‍റെ കാലാവധി അധ്യാപന അനുഭവമായി കണക്കാക്കാനാകില്ലെന്നാണ് യു.ജി.സിയുടെ നിലപാട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം ഇത് ശരിവയ്ക്കുന്ന തരത്തിലാണ്.

Read More

ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകളുടെ വലിയ തോതിലുള്ള വ്യാപനമാണ് നോട്ട് നിരോധനത്തിന് കാരണമായതെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾക്ക് മറുപടിയായാണ് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ മാസം 24ന് കേസ് പരിഗണിക്കും. “കള്ളനോട്ട്, കള്ളപ്പണം, ഭീകരര്‍ക്ക് സഹായധനം, നികുതിവെട്ടിപ്പ് തുടങ്ങിയവ തടയാന്‍ ലക്ഷ്യമിട്ടുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു നടപടി. റിസര്‍വ് ബാങ്കുമായി വിപുലമായ കൂടിയാലോചനകള്‍ നടത്തിയും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയുമാണ് പദ്ധതി നടപ്പാക്കിയത്.” സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. റിസർവ് ബാങ്കിന്‍റെ പ്രത്യേക ശുപാർശ പ്രകാരമാണ് നോട്ട് നിരോധനം നടപ്പാക്കിയത്. പദ്ധതി നടപ്പാക്കുന്നതിനുള്ള കരട് പ്ലാനും റിസർവ് ബാങ്ക് സമർപ്പിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് നൽകുന്ന അധികാരങ്ങൾ ഉപയോഗിച്ചാണ് സർക്കാർ ഈ സാമ്പത്തിക നയ തീരുമാനം എടുത്തതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2011ലെ സെൻസസ് പ്രകാരം 48 കോടി…

Read More

ന്യൂഡൽഹി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും കുറ്റവിമുക്തരാക്കിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി. കേരള ഹൈക്കോടതി വിധിക്കെതിരെ എൻഐഎ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് നൽകിയത്. 2006ൽ കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലുമാണ് സ്ഫോടനം നടന്നത്. കേസിൽ വിചാരണ കോടതി നസീറിനും ഷിഫാസിനും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കാൻ എൻഐഎയ്ക്ക് സാധിച്ചില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാപ്പുസാക്ഷി ഷമ്മി ഫിറോസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വിചാരണ കോടതി പ്രതികളെ ശിക്ഷിച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം, ഇവർക്കുമെതിരെ തെളിവായി സാക്ഷിമൊഴികളും ടെലിഫോൺ രേഖകളും ഉണ്ടെന്ന് എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി സുപ്രീം കോടതിയിൽ വാദിച്ചു. ഈ വിഷയം പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നും ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടി.

Read More

കാസര്‍കോട്: മഞ്ചേശ്വരം മംഗല്‍പാടിയില്‍ മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ് യുവാവ്. കുഞ്ചത്തൂർ സ്വദേശി അബൂബക്കര്‍ സിദ്ദീഖാണ് ഒൻപത് വയസുകാരിയെ എടുത്ത് ഉയർത്തിയ ശേഷം നിലത്തേക്കെറിഞ്ഞത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഉദ്യാവരയിലെ ജമാഅത്ത് പള്ളിക്ക് സമീപമായിരുന്നു സംഭവം. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെയാണ് അബൂബക്കർ ആക്രമിച്ചത്. സൈക്കോ എന്ന് വിളിപ്പേരുള്ള അബൂബക്കർ സിദ്ദീഖ് മുമ്പും മദ്രസ വിദ്യാർത്ഥികളെ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Read More