- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നവംബർ 29ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിന്‍റെ അധ്യക്ഷനായി മുഖ്യമന്ത്രിയെ നിശ്ചയിച്ചു. 2018 ഡിസംബറിലാണ് പാതയുടെ നിർമ്മാണം ആരംഭിച്ചത്. രണ്ട് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബർ 15ന് പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞതനുസരിച്ച് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചെങ്കിലും തുറന്നില്ല. നിതിൻ ഗഡ്കരിയുടെ തീയതി ലഭിക്കാന്‍ ദേശീയപാത അതോറിറ്റി കാത്തിരുന്നതാണ് തുറക്കാൻ വൈകിയതെന്നാണ് വിവരം. നേരത്തെ പാത തുറക്കാൻ സജ്ജമായിരുന്നെന്നാണ് കരാറുകാർ അറിയിച്ചത്. പാത തുറന്നാൽ മാത്രമേ സർവീസ് റോഡ് പൂർത്തിയാക്കാൻ കഴിയൂ. 45,515 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലും നവംബർ 29ന് നടക്കും. കുതിരാൻ തുരങ്കം ഉൾപ്പെടുന്ന വടക്കാഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത, കഴക്കൂട്ടം എലിവേറ്റഡ് പാത എന്നിവയാണ് ഉദ്ഘാടനം നിർവഹിക്കുന്ന…
ന്യൂഡൽഹി: സ്മാർട്ട് ഉപകരണങ്ങൾക്കായി ഏകീകൃത പോർട്ടായി ടൈപ്പ് സിയെ മാറ്റാൻ ഇന്ത്യ. കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഉപകരണങ്ങൾക്കും ഒറ്റ ചാർജറും വിലകുറഞ്ഞ ഫോണുകൾക്ക് മറ്റൊന്നും കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഇത് ഇലക്ട്രോണിക് മാലിന്യങ്ങളുടെ ചെലവും അളവും കുറയ്ക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ അനുമാനം. മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്കെല്ലാം ഒരു ചാർജർ മാത്രമായിരിക്കും ഉണ്ടാവുക. 2021 ൽ 5 ദശലക്ഷം ടൺ ഇ-മാലിന്യമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇ-മാലിന്യങ്ങളുടെ കാര്യത്തിൽ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
പത്തനംതിട്ട: ശബരിമല ദർശനത്തിന് വൃശ്ചിക പുലരിയിൽ വൻ തിരക്ക്. ഇന്നലെ ചുമതലയേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ഇന്ന് രാവിലെ നട തുറന്നു. മണ്ഡലകാലപൂജകൾക്കും നെയ്യഭിഷേകത്തിനും തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത തീർത്ഥാടനമായതിനാൽ ആദ്യ ദിവസങ്ങളിൽ ഭക്തരുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട ഫിഷറീസ് സർവകലാശാല വി.സിക്ക് പകരം നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടപ്പോൾ സർവകലാശാല ഗവർണർക്ക് നൽകിയത് പ്രമുഖ വ്യക്തികളുടെ ഭാര്യമാരുടെ പേരുകൾ. രണ്ട് പ്രൊഫസർമാരുടെ പേരുകൾ ആണ് രാജ്ഭവന് കൈമാറിയത്. സർവകലാശാലയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരാണ് ഇവർ. ഇത് മനസ്സിലാക്കിയതോടെ ഗവർണർ കൂടുതൽ പ്രൊഫസർമാരുടെ പേരുകൾ നൽകാൻ നിർദ്ദേശിച്ചു. അതേസമയം, ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഉടൻ തന്നെ പുറത്താക്കരുതെന്നും സുപ്രീം കോടതിയെ സമീപിക്കാൻ സമയം നൽകണമെന്നും അഭ്യർത്ഥിച്ച് ഡോ.കെ.റിജി ജോൺ ഗവർണറെ സമീപിച്ചു. സംഭവത്തിൽ രാജ്ഭവൻ നിയമോപദേശം തേടിയതായാണ് വിവരം. എന്നാൽ വിധി ഉടൻ നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നതാണ് ഗവർണർക്ക് മുന്നിലുള്ള വെല്ലുവിളി.
കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ പ്രിയ വർഗീസ് ഫേസ്ബുക്കിൽ പരിഹസിച്ച് പോസ്റ്റിട്ടു. നാഷണല്‍ സര്‍വീസ് സ്‌കീമിനുവേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്ന് പ്രിയ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു. അത് ഞാനല്ല പക്ഷേ നിങ്ങളാണ് എന്ന് എഴുതിയ എന്‍.എസ്.എസ്സിന്റെ ചിത്രവും കുറിപ്പിനൊപ്പം അവർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇത് വാർത്തയായതോടെ പ്രിയ വർഗീസ് പോസ്റ്റ് പിന്‍വലിച്ചു. അധ്യാപന പരിചയമെന്നത് ഒരു കെട്ടുകഥയല്ല, അത് യാഥാർത്ഥ്യമാകണം. എൻ.എസ്.എസ് കോർഡിനേറ്റർ തസ്തികയിൽ ഇരുന്ന് കുഴി വെട്ടാൻ പറയുന്നത് അധ്യാപനാനുഭവമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ഡെപ്യൂട്ടേഷൻ സമയത്ത് പ്രിയ വർഗീസ് എന്താണ് പഠിപ്പിച്ചതെന്നും കേസ് പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. തനിക്ക് 10 വർഷത്തെ അധ്യാപന പരിചയമുണ്ടെന്നായിരുന്നു പ്രിയ വർഗീസിൻ്റെ വാദം. അതേസമയം, ഗവേഷണ കാലയളവ് അധ്യാപനമായി കാണാനാവില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു.
അബുദബി: ഖത്തർ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയം. സൗഹൃദമത്സരമായിരുന്നുവെങ്കിലും യു.എ.ഇക്കെതിരെ കളിക്കളത്തിൽ അത്ര സൗഹൃദത്തിലല്ലാഞ്ഞ മെസിയും കൂട്ടരും എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മത്സരം ജയിച്ചത്. ജൂലിയൻ അൽവാരസ്, എയ്ഞ്ചൽ ഡി മരിയ, ലയണൽ മെസി, ജാക്വിന്‍ കൊറിയ എന്നിവർ പന്ത് വലയിലാക്കി ഖത്തർ മണ്ണിൽ അർജന്‍റീനയുടെ മുന്നേറ്റത്തിനായി കാത്തിരുന്ന ആരാധകരുടെ മനസ്സ് നിറച്ചു. ലയണൽ സ്കലോനി അർജന്‍റീനൻ ടീമിനെ 4-4-2 ഫോർമേഷനിൽ ആണ് ഇറക്കിയത്. മാക് അല്ലിസ്റ്ററും ഡി മരിയയും വിംഗുകളിലൂടെ അർജന്‍റീനയുടെ ആക്രമണങ്ങൾ ശക്തിപ്പെടുത്തി. ഒപ്പം അവരുടെ മിഡ്ഫീൽഡിന്‍റെ ജീവനാഡിയായ ഡി പോൾ, ഡാനിയേൽ പരെഡെസ് എന്നിവരും. മാർക്കോസ് അക്യൂന, ലിസാന്ദ്രോ മാർട്ടിനെസ്, നിക്കോളാസ് ഒട്ടാമെൻഡി, യുവാൻ ഫോയ്ത്ത് എന്നിവരാണ് പ്രതിരോധത്തിലുണ്ടായിരുന്നത്. അർജന്‍റീനയുടെ കോപ്പ അമേരിക്ക ഹീറോ എമിലിയാനോ മാർട്ടിനെസ് ആയിരുന്നു ബാറിന് താഴെ.
കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജിയെ ചോദ്യം ചെയ്ത് ഡോ.സിസ തോമസ്. തനിക്ക് വിസിയാകാൻ അർഹതയുണ്ടെന്ന് കാണിച്ച് സിസ തോമസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അധ്യാപന പരിചയമുണ്ട്. പ്രൊഫസറായി 13 വർഷത്തെ പ്രവൃത്തിപരിചയവുമുണ്ട്. ചാൻസലറായ ഗവർണറുടെ ഉത്തരവിനെ ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സിസ തോമസിന്‍റെ നിയമനം നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ന്യൂഡൽഹി: അഞ്ച് വർഷത്തിലേറെയായി വ്യോമസേനയിൽ ഷോർട്ട് സർവീസ് കമ്മീഷനായി സേവനമനുഷ്ഠിച്ച 32 വനിതകൾക്ക് മുഴുവൻ പെൻഷനും നൽകണമെന്ന് സുപ്രീം കോടതി. 20 വർഷത്തെ സർവീസ് പൂർത്തിയാക്കിയവർക്കുള്ള പെൻഷന് തുല്യമാണ് മുഴുവൻ പെൻഷനും. 12 വർഷത്തിന് ശേഷമാണ് വ്യോമസേനയിലെ 32 വനിതാ ഉദ്യോഗസ്ഥരുടെ നിയമപോരാട്ടം ഫലം കണ്ടത്. കേസിലെ വിധി വരുന്നതിന് മുമ്പ് അവർക്ക് വിരമിക്കേണ്ടി വന്നു. അവരിൽ മൂന്നുപേരുടെ ഭർത്താക്കൻമാർ സേനയുടെ ഭാഗമായി വീരചരമം അടഞ്ഞവരാണ്. ജനങ്ങളെ സേനയിലേക്ക് എടുക്കുന്നതിൽ വിവേചനമുണ്ടെന്ന 2020 ലെ ബബിത പുനിയ കേസ് വിധിയെ ആശ്രയിച്ചാണ് വിധി. 2020 ലെ വിധിക്ക് ശേഷം, സേനയിലേക്ക് വനിതകളെ എടുക്കുന്നത് വർധിച്ചിരുന്നു. നേരത്തെ 10-14 വർഷങ്ങൾ ആയിരുന്ന ഈ കരിയറിൽ ഇപ്പോൾ പുരുഷ സൈനികർക്കുള്ളപോലെ മുഴുവൻ കരിയറും ലഭിക്കും.
തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തെ കേരള സമ്പദ്‌വ്യവസ്ഥ സാവധാനം മറികടക്കുന്നു. സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021-22 ൽ സ്ഥിരവിലയിൽ കേരളത്തിന്‍റെ സാമ്പത്തിക വളർച്ച 12.01 ശതമാനമാണ്. 2020-21 ൽ, ഉൽപാദനവും സാമ്പത്തിക വിനിമയവും ഗണ്യമായി കുറഞ്ഞു. സമ്പദ്‍വ്യവസ്ഥ 8.43 ശതമാനമായി ചുരുങ്ങിയിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ മികച്ച വർധനയാണുള്ളത്. ഇത് അന്നത്തെ ദേശീയ ശരാശരിയായ 8.7 ശതമാനത്തേക്കാൾ കൂടുതലാണ്.
വാഴ്സ: പോളണ്ടിൽ പതിച്ച മിസൈൽ റഷ്യയുടേതല്ലെന്നും ഉക്രൈൻ സൈന്യത്തിന്‍റേതാണെന്നും സ്ഥിരീകരിച്ചു. പോളണ്ടും നാറ്റോയും ഇക്കാര്യം വ്യക്തമാക്കി. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചെന്നാരോപിച്ച പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഉക്രൈന്റെ മിസൈലാണെങ്കിലും റഷ്യയാണ് യഥാർത്ഥ കുറ്റവാളിയെന്ന് നാറ്റോ മേധാവി പറഞ്ഞു. “ഇത് ഉക്രൈന്റെ കുറ്റമല്ല. ഉക്രൈൻ സൈന്യത്തെ ആദ്യം ആക്രമിച്ചത് റഷ്യയാണ്. റഷ്യയ്ക്കാണ് അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം. ഉക്രൈനെതിരെ റഷ്യ നിയമവിരുദ്ധമായ യുദ്ധം തുടരുകയാണ്,” നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾറ്റൻബർഗ് പറഞ്ഞു. ചൊവ്വാഴ്ച ഉക്രൈൻ അതിർത്തിക്കടുത്തുള്ള പോളണ്ടിന്‍റെ പ്രദേശത്ത് മിസൈൽ പതിച്ച് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. സോവിയറ്റ് യൂണിയൻ നിർമിച്ച എസ്–300 റോക്കറ്റാണ് ഉപയോഗിച്ചത്. ഇതു റഷ്യൻ സേനയുടേതാകാൻ സാധ്യതയില്ലെന്നും ഉക്രൈൻ പ്രതിരോധസേന തൊടുത്തതാകുമെന്നും പോളണ്ട് പ്രസിഡന്റ് ആന്ദ്രെയ് ദൂദ വ്യക്തമാക്കി. നാറ്റോയും ഈ വാദത്തെ പിന്തുണച്ചു.
