- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മുംബൈ: തന്റെ മുത്തച്ഛനായ വി ഡി സവര്‍ക്കറെ അപമാനിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സവര്‍ക്കറുടെ കൊച്ചുമകന്റെ പരാതി. സവര്‍ക്കറുടെ കൊച്ചുമകനായ രഞ്ജിത്ത് സവര്‍ക്കറാണ് ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇത്തരം പ്രസ്താവനകള്‍ നടത്തിയതിന് കോണ്‍ഗ്രസ് മഹാരാഷ്ട്ര അദ്ധ്യക്ഷന്‍ നാനാ പട്ടോളക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ കുറ്റപത്രം തയ്യാറാക്കിയിട്ടില്ലെന്നും കേസ് അന്വേഷിക്കുകയാണെന്നുമാണ് പൊലീസിന്റെ പ്രതികരണം. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ അകോളയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് വിഡി സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. സവര്‍ക്കര്‍ ബ്രിട്ടിഷുകാർക്ക് എഴുതിയ കത്ത് രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് വീര്‍സവര്‍ക്കര്‍ ഒരു കത്തെഴുതി, ‘സര്‍, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള ഭൃത്യനായി തുടരാന്‍ അനുവദിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്.’ സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു. പേടി കൊണ്ട് കത്തില്‍ ഒപ്പിട്ട് അദ്ദേഹം മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരെ വഞ്ചിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിച്ച സുപ്രീം കോടതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ. 1991ൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ചാണ് എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിലെ ആറ് പ്രതികളെയും മോചിപ്പിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടർന്ന്, നളിനിയും ഭർത്താവ് മുരുഗനും (ശ്രീഹരൻ) ഉൾപ്പെടെ ആറ് പേർ ജയിൽ മോചിതരായി. വിശദമായി വാദം കേൾക്കാതെയാണ് മോചന നടപടി ഉത്തരവെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. മോചിതരായ ആറ് പേരിൽ നാല് പേർ ശ്രീലങ്കൻ പൗരന്മാരാണ്. രാജ്യത്തിന്‍റെ മുൻ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയ ഭീകരരാണ് ഇവരെന്നും കേന്ദ്രം ഹർജിയിൽ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. 4 ലക്ഷത്തിലധികം കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാനുള്ള പെർമിറ്റിന് ഡിസ്റ്റിലറികൾ അപേക്ഷ നൽകി. മദ്യ ഉൽപ്പാദന കമ്പനികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് ഉറപ്പ് നൽകിയതിനെ തുടർന്നാണിത്. ഒരാഴ്ചയ്ക്കകം മദ്യ വിതരണം സുഗമമാക്കുമെന്ന് ഡിസ്റ്റിലറി അസോസിയേഷൻ അറിയിച്ചു. മദ്യ നിർമ്മാണത്തിനാവശ്യമായ സ്പിരിറ്റിന്‍റെ വില കുത്തനെ ഉയർന്നത് ചെറുകിട മദ്യ നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കിയിരുന്നു. ജനപ്രിയ ബ്രാൻഡുകളുടെ ഉൽപാദനം കഴിഞ്ഞ ഒരു മാസത്തിനിടെ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി വിലകുറഞ്ഞ ബ്രാൻഡുകളും സംസ്ഥാനത്ത് ലഭ്യമല്ല. കേരളത്തിൽ നിർമ്മിക്കുന്ന മദ്യം സംസ്ഥാനത്ത് വിൽക്കുമ്പോൾ 13 ശതമാനം വിൽപ്പന നികുതി അടയ്ക്കണം. ഇത് ഒഴിവാക്കണമെന്ന് ഡിസ്റ്റിലറികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇറക്കുമതി ചുങ്കം ഒഴിവാക്കണമെന്ന് പുറത്ത് നിന്നുള്ള മദ്യ കമ്പനികളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിസഭ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രി ഇക്കാര്യം ഡിസ്റ്റിലറികളെ അറിയിച്ചതോടെയാണ് മദ്യം…
ബെയ്ജിംഗ്: ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ കൊവിഡ് ഭീതി രൂക്ഷമാകുന്നു.കർശനമായ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യത്ത് കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. തെക്കൻ ചൈനയിലെ ഗുവാങ്സുവിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ ജനങ്ങൾ തെരുവിൽ പൊലീസുമായി ഏറ്റുമുട്ടി. വ്യാവസായിക നഗരമായ ഗുവാങ്സു വൻ കൊവിഡ് വ്യാപനത്തിന്‍റെ പിടിയിലാണ്. ഇന്നലെ മാത്രം 6,000ത്തിലധികം പുതിയ കൊവിഡ് കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. നഗരത്തിലെ ഹൈഷു പ്രവിശ്യയിൽ, ദിവസങ്ങളോളം വീട്ടിൽ താമസിക്കാൻ നിർബന്ധിതരായ ആളുകളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ നിരവധി ആളുകൾ ഇപ്പോൾ ദുരിതത്തിലാണ്. ഭക്ഷ്യക്ഷാമവും സാധനങ്ങളുടെ വിലക്കയറ്റവും ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി. ഈ സാഹചര്യത്തിലാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
തിരുവനന്തപുരം: എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാർ അന്തരിച്ചു. മൃതസംസ്കാരം നാളെ രാവിലെ 10ന് ശാന്തികവാടത്തിൽ നടക്കും. മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടൻ അടൂർ ഭാസിയുടെ അനന്തരവനും സി.വി രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാർ. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അടൂർ ഭാസിയെ കുറിച്ച് അടൂര്‍ ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 14 നോവലുകളും നൂറിലധികം കഥകളും അദ്ദേഹത്തിന്റേതായുണ്ട്. താവളം, പകല്‍ വിളക്ക്, മാരീചം, ചക്രവര്‍ത്തിനി, ഡയാന, കറുത്ത സൂര്യന്‍, ഗന്ധര്‍വ്വന്‍ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം എന്നിവ അദ്ദേഹത്തിന്റെ പ്രധാന നോവലുകളാണ്.
ന്യൂഡല്‍ഹി: മുൻ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ. ഗണേശനായിരുന്നു നിലവിൽ ബംഗാളിന്‍റെ ചുമതല. മേഘാലയ സർക്കാറിന്‍റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു സി.വി. ആനന്ദബോസ്. 2019ൽ ബി.ജെ.പിയിൽ ചേർന്ന ഇദ്ദേഹം കോട്ടയം മാന്നാനം സ്വദേശിയാണ്. ജില്ല കലക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. യു.എന്‍ ഉള്‍പ്പെടെയുള്ള വിവിധ അന്തര്‍ദേശീയ സംഘടനകളില്‍ ഉപദേഷ്ടാവായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികൾ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ തലവൻ ഡോ. സി.വി. ആനന്ദബോസായിരുന്നു. നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങൾ ബോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഡിസംബർ അഞ്ച് മുതൽ നിയമസഭ ചേരാൻ അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചു. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ ഈ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസ് സർക്കാർ ഗവർണർക്ക് അയച്ചിട്ടുണ്ട്. വിഷയത്തിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ നിയമസഭാ സമ്മേളനത്തിന് അംഗീകാരം ലഭിച്ചതോടെ ഓർഡിനൻസ് അപ്രസക്തമായി.
റിയാദ്: സൗദി അറേബ്യയിലേക്കുള്ള പുതിയ വർക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിലവിൽ ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ലെന്ന് ഇന്ത്യയിലെ സൗദി എംബസി അറിയിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) സമർപ്പിക്കുന്നതിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കാൻ തീരുമാനിച്ചതായി ന്യൂഡൽഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു. ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്ത് സമാധാനപരമായി ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും എംബസി അറിയിച്ചു.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തിന് സ്പർശനവും പരിചരണവും ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ഇൻക്യുബേറ്റർ മാർഗരേഖ പരിഷ്കരിച്ചു. 37 ആഴ്ചയ്ക്ക് മുമ്പ് ജനിക്കുന്ന രണ്ടര കിലോഗ്രാമിൽ താഴെയുള്ള കുഞ്ഞുങ്ങളെ ഇൻക്യുബേറ്റർ സംവിധാനങ്ങളിൽ സൂക്ഷിക്കുന്നതിന് പകരം മാതാവിന്റെയോ പിതാവിന്‍റെയോ നെഞ്ചിലെ ചൂട് (കാങ്ക്‌രൂ കെയർ) നൽകുന്നതാണ് നല്ലതെന്ന് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നു. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് കൊഴുപ്പ് കുറവായതിനാൽ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ശ്വസനത്തിന് പലപ്പോഴും വൈദ്യസഹായം ആവശ്യമാണ്. കാങ്ക്‌രൂ കെയർ കുഞ്ഞിന് ചൂട് കൂടാനും സ്വാഭാവിക വളർച്ച നേടാനും സഹായിക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു. ഇത്തരം പ്രായോഗികവും ചെലവ് കുറഞ്ഞതുമായ പരിചരണം കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ ഭാവി പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
76 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്‍റെ തലയോട്ടി അടുത്ത മാസം ലേലത്തിന് വയ്ക്കും. ടൈറനോസോറസ് റെക്സിന്‍റെ ഫോസിൽ ചെയ്ത തലയോട്ടി ഡിസംബർ 9ന് ന്യൂയോർക്കിലാണ് തത്സമയ ലേലം നടത്തുക. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പൂർണ്ണമായ തലയോട്ടികളിലൊന്നാണിത്. 15 മുതല്‍ 20 മില്യണ്‍ ഡോളര്‍ വരെ ഈ തലയോട്ടിക്ക് ലേലത്തിൽ ലഭിക്കുമെന്ന് ലേലക്കമ്പനിയായ സോതെബേ പ്രതീക്ഷിക്കുന്നു. അതായത് ഏകദേശം 162 കോടി ഇന്ത്യൻ രൂപ. സൗത്ത് ഡക്കോട്ടയിലെ ഹാര്‍ഡിംഗ് കൗണ്ടിയിലെ ഹെല്‍ ക്രീക്ക് ഫോര്‍മേഷനിലെ ഒരു സ്വകാര്യ ഭൂമിയിൽ നിന്നാണ് ഫോസിൽ ഗവേഷകർ ഈ തലയോട്ടി കണ്ടെത്തിയത്. ദിനോസറുകളുടെ തലയോട്ടി മുൻപും ലേലം ചെയ്തിട്ടുണ്ട്. 1997ലാണ് ഇത്തരത്തിലുള്ള ആദ്യത്തെ ദിനോസർ തലയോട്ടി ലേലം നടന്നത്. സ്യൂ എന്ന് വിളിക്കുന്ന തലയോട്ടി അന്ന് 8.3 മില്യൺ ഡോളറിനാണ് ലേലം ചെയ്തത്. 2020-ലും സമാനമായ രീതിയിൽ ദിനോസർ തലയോട്ടി ലേലം നടന്നിരുന്നു. സ്റ്റാന്‍ എന്നെ വിളിക്കപ്പെട്ടിരുന്ന ആ തലയോട്ടി വില്‍ക്കപ്പെട്ടത് 31.8 മില്യണ്‍ ഡോളറിനാണ്.
